nctv news pudukkad

nctv news logo
nctv news logo

Kerala news

gold rate

45,000 കടന്ന് സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില 45,000 കടന്നു. പവന് 560 രൂപ വര്‍ധിച്ച് 45,120 രൂപയും ഗ്രാമിന് 70 രൂപ വര്‍ധിച്ച് 5640 രൂപയുമായി. വ്യാഴാഴ്ച ഗ്രാമിന് 5570 രൂപയും പവന് 44560 രൂപയുമായിരുന്നു നിരക്ക്.

PALIYEKKARA TOLL

പാലിയേക്കര ടോള്‍ കമ്പനിയെ കുരുക്കാന്‍ ഇഡി. മണ്ണുത്തി, ഇടപ്പള്ളി ദേശീയപാത നിര്‍മാണം ഏറ്റെടുത്ത ജി.ഐ.പി.എല്‍ കമ്പനിയുടെ 125.21 കോടി രൂപയുടെ നിക്ഷേപം ഇ.ഡി മരവിപ്പിച്ചു

റോഡ് നിര്‍മാണത്തിന്റെ ഉപകരാര്‍ ഏറ്റെടുത്ത കെ.എം.സി കമ്പനിയുടെ 1.37 കോടി രൂപയുടെ നിക്ഷേപവും മരവിപ്പിച്ചു.പ്രദേശവാസികള്‍ സ്ഥിരം ഉന്നയിച്ചിരുന്ന ഗുരുതര ആരോപണങ്ങള്‍ ഇഡിയും കേസില്‍ ഉന്നയിച്ചിട്ടുണ്ട്. ദേശീയപാതയുടെ നിര്‍മാണം പൂര്‍ത്തിയാകും മുമ്പേ ടോള്‍ പിരിവ് തുടങ്ങിയെന്ന് പ്രത്യക്ഷത്തില്‍ കാണാമായിരുന്നെങ്കിലും നിര്‍മാണം പൂര്‍ത്തീകരിച്ചുവെന്ന് പറഞ്ഞ് എന്‍എച്ച്എഐയെ തെറ്റിദ്ധരിപ്പിച്ച് ടോള്‍ പിരിവ് ആരംഭിച്ചതായി ഇഡി പറയുന്നു. ദേശീയപാതയിലെ ബസ് ബേ നിര്‍മാണം ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കാതെ ടോള്‍ പിരിച്ചതില്‍ അപാകതയുണ്ടെന്നും ഇഡി കണ്ടെത്തില്‍. 125.21 കോടി രൂപയുടെ അധിക വരുമാനം കമ്പനി ഉണ്ടാക്കിയതായി …

പാലിയേക്കര ടോള്‍ കമ്പനിയെ കുരുക്കാന്‍ ഇഡി. മണ്ണുത്തി, ഇടപ്പള്ളി ദേശീയപാത നിര്‍മാണം ഏറ്റെടുത്ത ജി.ഐ.പി.എല്‍ കമ്പനിയുടെ 125.21 കോടി രൂപയുടെ നിക്ഷേപം ഇ.ഡി മരവിപ്പിച്ചു Read More »

weather updates

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത

ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കിഴക്കന്‍ കാറ്റ് ശക്തിപ്രാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

JOB

തൊഴിലവസരവും അറിയിപ്പുകളും

ഹിന്ദി അധ്യാപക ട്രെയിനിങ്; ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം   ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ അധ്യാപക ട്രെയിനിങ് കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു അല്ലെങ്കില്‍ ബിഎ ഹിന്ദി 50 ശതമാനം മാര്‍ക്കോടെ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 17 നും 35 നും മദ്ധ്യേ. പട്ടികജാതി – പട്ടികവര്‍ഗ്ഗക്കാര്‍ക്കും മറ്റു പിന്നോക്കകാര്‍ക്കും സീറ്റ് സംവരണം ലഭിക്കും. ഒക്ടോബര്‍ 25 ന് മുമ്പായി അപേക്ഷ ലഭിക്കണം. വിലാസം പ്രിന്‍സിപ്പാള്‍, ഭാരത് …

തൊഴിലവസരവും അറിയിപ്പുകളും Read More »

ANATHALAVATTOM PASSED AWAY

മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന് വിട

സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. 86 വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നിലവില്‍ സിഐടിയു സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായിരുന്നു ആനത്തലവട്ടം ആനന്ദന്‍.

JOB VACANCY

തൊഴിലവസരങ്ങളും അറിയിപ്പുകളും

തൊഴിൽ മേള 7 ന് കേരള സർക്കാർ തൊഴിലും നൈപുണ്യവും വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഐടിഐ പാസായവർക്ക് തൊഴിൽ ലഭിക്കുന്നതിനായി ജില്ലാ അടിസ്ഥാനത്തിൽ സ്പെക്ട്രം 2023 – 24 തൊഴിൽമേള നടത്തുന്നു. ജില്ലയിലെ തൊഴിൽ മേളയുടെ ഉദ്ഘാടനം ചാലക്കുടി ഐടിഐയിൽ ഒക്ടോബർ 7 ന് രാവിലെ 10:30 ന് ടി ജെ സനീഷ് കുമാർ ജോസഫ് എംഎൽഎ നിർവഹിക്കും. 2023 -24 തൊഴിൽ മേളയിൽ 80 ഓളം കമ്പനികളും സർക്കാർ /എസ് സി ഡി ഡി /സ്വകാര്യ ഐടിഐകളിൽ …

തൊഴിലവസരങ്ങളും അറിയിപ്പുകളും Read More »

പാചകവാതക സബ്‌സിഡി

ഉജ്ജ്വല പദ്ധതിയിലെ പാചകവാതക സബ്‌സിഡി സിലിണ്ടറിന് 200 രൂപയില്‍ നിന്നും 300 രൂപയായി ഉയർത്തി

പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം പാചക വാതക കണക്ഷന്‍ നേടിയവര്‍ക്കുള്ള സബ്‌സിഡി ഉയര്‍ത്തി. 200 രൂപയില്‍ നിന്ന് 300 രൂപയാക്കിയാണ് സബ്‌സിഡി ഉയര്‍ത്തിയത്. ഈ മാസം സിലിണ്ടറിന് 200 രൂപ കുറച്ചിരുന്നു. ഇതിന് പുറമെയായിരിക്കും 300 രൂപ ഉജ്വല പദ്ധതിക്ക് കീഴിലുള്ളവര്‍ക്ക് സബ്‌സിഡി കിട്ടുക.

PUDUKAD RAILWAY STATION

പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള പുതുക്കിയ ട്രെയിൻ സമയം

എറണാകുളം ഭാഗത്തേക്ക് 7.16649 മംഗലാപുരം – നാഗർകോവിൽ പരശുറാം എക്സ്പ്രസ്സ് ഉച്ചയ്ക്ക് 12.20 8.06447 ഗുരുവായൂർ – എറണാകുളം ഉച്ചയ്ക്ക് 2.17 ന് 9.16325 നിലമ്പൂർ – കോട്ടയം എക്‌സ്പ്രസ്സ് വൈകീട്ട് 5.59 ന് വടക്കോട്ട് തൃശൂർ ഭാഗത്തേക്ക് 1.06438 എറണാകുളം – ഗുരുവായൂർ പാസഞ്ചർ രാവിലെ 7.40 ന്2.16326 കോട്ടയം – നിലമ്പൂർ എക്സ്പ്രസ്സ് രാവിലെ 8.06 ന്3.16650 നാഗർകോവിൽ – മംഗലാപുരം പരശുറാം എക്സ്പ്രസ്സ് ഉച്ചയ്ക്ക് 12 .10 ന്4.06798 എറണാകുളം – പാലക്കാട് …

പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള പുതുക്കിയ ട്രെയിൻ സമയം Read More »

GANDI JAYANDHI

ഇന്ന് ഗാന്ധി ജയന്തി; മഹാത്മാവിന്റെ ദീപ്തസ്മരണയിൽ രാജ്യം

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാർഷികമാണ് ഇന്ന്. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ബ്രിട്ടീഷുകാർക്കെതിരെ പോരാടി, ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാരഥനായിരുന്നു അദ്ദേഹം. ഗാന്ധിയോടുള്ള ആദരസൂചകമായ ഇന്ന് വിപുലമായ ആഘോഷങ്ങളാണ് രാജ്യമെങ്ങും ഒരുക്കിയിട്ടുള്ള്. ഗാന്ധിജിയോടുള്ള ബഹുമാന സൂചകമായി ഐക്യരാഷ്ട്രസഭ ഈ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നത്. സത്യത്തിന്റെ പാത പിന്തുടരാം. ഗാന്ധി ജയന്തി ആശംസകൾ.

kerala news

2000 രൂപ നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി നീട്ടി. നോട്ട് ഒക്ടോബര്‍ ഏഴ് വരെ മാറ്റാം

2000 രൂപ നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി നീട്ടി. നോട്ട് ഒക്ടോബര്‍ ഏഴ് വരെ മാറ്റാം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് അറിയിപ്പ്. എല്ലാ ബാങ്കുകളും അവരുടെ ശാഖകള്‍ വഴി 2000 രൂപ നോട്ടുകള്‍ മാറാനുള്ള സാഹചര്യം ഒരുക്കും. ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് 2000 രൂപ നോട്ട് നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യാം. അക്കൗണ്ട് ഇല്ലാത്ത ഒരാള്‍ക്ക് പോലും ഐഡി പ്രൂഫ് ഇല്ലാതെ ഏത് ബാങ്ക് ശാഖയിലും 2000 രൂപ നോട്ടുകള്‍ മാറാമെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.

weather updates

സംസ്ഥാനത്ത് മഴ ശക്തമാകുന്നു

കാലാവസ്ഥ നിരീക്ഷണ വകുപ്പ് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. കോട്ടയം ഒഴികെയുള്ള മറ്റ് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

pudukad railway

ഇന്ത്യന്‍ റെയില്‍വേയുടെ പുതുക്കിയ തീവണ്ടി സമയക്രമം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. പുതുക്കാട് റെയിൽവേ സ്‌റ്റേഷനിലെ സമയവിവരം

തൃശൂർ, ഷൊർണ്ണൂർ, തിരൂർ ഭാഗത്തേക്ക്(PF NO 2)1.06438 എറണാകുളം – ഗുരുവായൂർ സ്പെഷൽ രാവിലെ 7.40 ന് 2 16326 കോട്ടയം – നിലമ്പൂർ സ്പെഷൽ രാവിലെ 8.05 ന് (അങ്ങാടിപ്പുറം സ്റ്റേഷനിൽ ഇറങ്ങിയാൽ മഞ്ചേരി, മലപ്പുറം ഭാഗത്തേക്ക് പ്പം എത്താം) 3 16650 നാഗർകോവിൽ- മംഗലാപുരം പരശുറാം സ്പെഷൽ ഉച്ചയ്ക്ക് 12.10ന് (ഷൊർണ്ണൂർ, കുറ്റിപ്പുറം, തിരൂർ, കോഴിക്കോട്, വടകര, കണ്ണൂർ വഴി) 4.06798 എറണാകുളം – പാലക്കാട് മെമു വൈകീട്ട് 4.18 ന് 5 16307 …

ഇന്ത്യന്‍ റെയില്‍വേയുടെ പുതുക്കിയ തീവണ്ടി സമയക്രമം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. പുതുക്കാട് റെയിൽവേ സ്‌റ്റേഷനിലെ സമയവിവരം Read More »

nabidinam

പ്രവാചക പിറവിയുടെ പുണ്യസ്മരണകൾ ഉയർത്തി ഇന്ന് നബി ദിനം; സംസ്ഥാനത്ത് പൊതു അവധി

ഇന്ന് നബിദിനം. ഹിജ്റ വർഷപ്രകാരം റബ്ബിഉൽ അവ്വൽ മാസം പന്ത്രണ്ടിനാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം. വിപുലമായ ആഘോഷത്തോടെ വിശ്വാസികൾ നബിദിനത്തെ വരവേൽക്കുന്നത്. സംസ്ഥാനത്ത് പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചാണ് ആഘോഷങ്ങൾ. പ്രവാചക പിറവിയുടെ പുണ്യസ്മരണകൾ ഉയർത്തുന്നതാണ് നബിദിനത്തിന്റെ ആഘോഷങ്ങൾ. പ്രവാചകന്റെ ചരിത്രവും ജീവിതവും നെഞ്ചേറ്റുന്ന വിശ്വാസികൾ പാടിയും പറഞ്ഞും ഈ ദിനത്തിൽ ആത്മീയ സംതൃപ്തി നേടും.നബിദിനം പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്. 27 നായിരുന്നു മുൻ നിശ്ചയിച്ചിരുന്ന പൊതു അവധി. എന്നാൽ സെപ്റ്റംബർ 28ന് പൊതു …

പ്രവാചക പിറവിയുടെ പുണ്യസ്മരണകൾ ഉയർത്തി ഇന്ന് നബി ദിനം; സംസ്ഥാനത്ത് പൊതു അവധി Read More »

ONAM BUMPER

സംസ്ഥാന സര്‍ക്കാറിന്റെ തിരുവോണം ബമ്പര്‍ ബിആര്‍ 93 ലോട്ടറി ഫലം പ്രഖ്യാപിച്ചു. TE 230662 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം

തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 25 കോടിയാണ് ഒന്നാം സമ്മാനം. കോഴിക്കോട് പാളയത്തുള്ള ബാവ ഏജന്‍സി പാലക്കാട് വാളയാറില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഈ മാസം 11ന് വിറ്റ ടിക്കറ്റ് ആണിത്. ഓണം ബമ്പറിന്റെ ചരിത്രത്തിലെ സര്‍വ്വകാല റെക്കോര്‍ഡ് ആണ് ഇത്തവണ വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്. ആകെ 85 ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത്. ആകെ സമ്മാനത്തുക 125 …

സംസ്ഥാന സര്‍ക്കാറിന്റെ തിരുവോണം ബമ്പര്‍ ബിആര്‍ 93 ലോട്ടറി ഫലം പ്രഖ്യാപിച്ചു. TE 230662 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം Read More »

SSLC DATE ANNOUNCE

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ തീയതി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ അടുത്ത വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് നാല് മുതല്‍ 25 വരെ നടത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഹയര്‍സെക്കന്‍ഡറി പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 1 മുതല്‍ 26 വരെയും നടത്തും. ഫെബ്രുവരി 19 മുതല്‍ 23 വരെ എസ്എസ്എല്‍സി മോഡല്‍ പരീക്ഷയുണ്ടാകും. ഏപ്രില്‍ 3 മുതല്‍ 17 വരെ മൂല്യനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കും. വേഗത്തില്‍ തന്നെ ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. …

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ തീയതി പ്രഖ്യാപിച്ചു Read More »

NIPAH PRECAUTION

സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഗവ. മെഡിക്കല്‍ കോളജില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് യോഗം ചേര്‍ന്നു

ഇന്‍ഫെക്ഷന്‍ ഡിസീസ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെ.ആര്‍. രാജേഷിനെ നോഡല്‍ ഓഫീസറായി നിയമിച്ചു. രോഗലക്ഷണം ഉള്ളവര്‍ വന്നാല്‍ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിക്കുന്നത് മുതല്‍ പരിചരണം, സാമ്പിള്‍ ശേഖരണം, ചികിത്സ നല്‍കല്‍ എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സെക്യൂരിറ്റി ഓഫീസര്‍, മൈക്രോബയോളജി വിഭാഗം മേധാവി, സ്‌റ്റോര്‍ സൂപ്രണ്ട്, ചീഫ് നഴ്‌സിംഗ് ഓഫീസര്‍ എന്നിവര്‍ക്ക് ചുമതല നല്‍കി. ജനറല്‍ മെഡിസിന്‍, പള്‍മോണറി മെഡിസിന്‍, പീഡിയാട്രിക്‌സ്, അനസ്‌തേഷ്യോളജി, കമ്മ്യൂണിറ്റി മെഡിസിന്‍, സെക്യൂരിറ്റി ഓഫീസര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനും …

സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഗവ. മെഡിക്കല്‍ കോളജില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് യോഗം ചേര്‍ന്നു Read More »

PSC THATTIP

പിഎസ്‌സിയുടെ പേരില്‍ വ്യാജ കത്ത് നിര്‍മിച്ച സംഘം പൊലീസ് ഇന്റലിജന്‍സില്‍ അടക്കം ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 35 ലക്ഷം രൂപ

ആമ്പല്ലൂര്‍ സ്വദേശി രശ്മി, അടൂര്‍ സ്വദേശി ആര്‍. രാജലക്ഷ്മി എന്നിവരും കൂട്ടാളികളും ചേര്‍ന്നാണു തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തല്‍. പ്രതികള്‍ വിജിലന്‍സ്, ഇന്‍കംടാക്‌സ്, ജിഎസ്ടി വകുപ്പുകളില്‍ ഇല്ലാത്ത തസ്തികകളില്‍ അടക്കം ജോലി വാഗ്ദാനം ചെയ്തു 2 മുതല്‍ 4.5 ലക്ഷം രൂപ വരെ ഉദ്യോഗാര്‍ഥികളില്‍ നിന്നു തട്ടിയെടുത്തെന്നും കമ്മീഷണര്‍ സി. നാഗരാജുവിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. രാജലക്ഷ്മിയെയും രശ്മിയെയും കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി.

PP MUKUNDAN PASSED AWAY

പി.പി. മുകുന്ദന്‍ അന്തരിച്ചു

മുതിര്‍ന്ന ബിജെപി നേതാവ് പി.പി. മുകുന്ദന്‍ (77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 16 വര്‍ഷം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു.