nctv news pudukkad

nctv news logo
nctv news logo

Kerala news

100 ദിനം 100 പരിപാടിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന വയോമന്ദസ്മിതം വയോക്ലബ്ബുകളുടെ രൂപീകരണം ആരംഭിച്ചു

വേഴക്കാട്ടുക്കരയില്‍ നടന്ന ആദ്യ ക്ലബ്ബ് രൂപീകരണം നടി സിജി പ്രദീപ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സരിതാ സുരേഷ് ,ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.യു. വിജയന്‍, പഞ്ചായത്തംഗം മണി സജയന്‍, ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ അന്‍സാ അബ്രഹാം, സുനിത മുരളി, സിന്ധു നാരായണന്‍ കുട്ടി, ശോഭന, ശാന്തി എഎന്നിവര്‍ പ്രസംഗിച്ചു. ബേബി ജോസഫ് …

100 ദിനം 100 പരിപാടിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന വയോമന്ദസ്മിതം വയോക്ലബ്ബുകളുടെ രൂപീകരണം ആരംഭിച്ചു Read More »

കൊടകര മേളകലാ സംഗീത സമിതിയുടെ ആഭിമുഖ്യത്തില്‍ വാദ്യകലാകാരന്‍ കൊടകര സജിയുടെ ചരമവാര്‍ഷിക ദിനാചരണവും അനുസ്മരണവും സംഘടിപ്പിച്ചു

സമിതി പ്രസിഡന്റ് പി.എം. നാരായണ മാരാര്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കൊമ്പ് കലാകാരന്‍ കല്ലേങ്ങാട്ട് ബാലകൃഷ്ണന്‍ സജിയുടെ ഛായാചിത്രത്തിനു മുമ്പില്‍ ദീപം തെളിയിച്ചു. കൊടകര ഉണ്ണി അനുസ്മരണ പ്രഭാഷണം നടത്തി. കല്ലുവഴി ബാബു, വിജില്‍ ആര്‍. മേനോന്‍, സുരേഷ് ശിവരാമന്‍, അഭിജിത്ത് വിനയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

വെള്ളിക്കുളങ്ങര പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും പ്രവാസിയായ കോടാലി സ്വദേശി ദിവാകരനും ചേര്‍ന്ന് മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ നിര്‍ധനരായ 100 കിടപ്പ് രോഗികളുടെ കുടുംബങ്ങളിലേക്ക് ക്രിസ്മസ് ന്യൂ ഇയര്‍ കേക്കുകള്‍ വിതരണം ചെയ്തു

പാലിയേറ്റീവ് നഴ്‌സുമാരായ പി.എ. സിസിലി , കെ.കെ. ജീജ എന്നിവര്‍ക്ക് കേക്കുകള്‍ കൈമാറി. ചടങ്ങ് എസ്.ഐ. ദാസന്‍ മുണ്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. നിര്‍ധന കുടുംബാംഗത്തിന് വൃക്കദാനം ചെയ്ത ജീവകാരുണ്യ പ്രവര്‍ത്തകയും റിട്ട. പ്രഫസറുമായ സിസ്റ്റര്‍ റോസ് ആന്റോ ക്രിസ്തുമസ് സന്ദേശം നല്‍കി. എം. ടെക് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ സാരഥി സുരേന്ദ്രനുള്ള ജനമൈത്രി പോലീസിന്റെ ഉപഹാരം ചടങ്ങില്‍ എസ്.ഐ. ദാസന്‍ മുണ്ടയ്ക്കല്‍ സമ്മാനിച്ചു. ജനമൈത്രി ബീറ്റ് ഓഫീസര്‍ മുഹമ്മദ് സാലിഹ്, ജനമൈത്രി പൊലീസ് സമിതി അംഗം …

വെള്ളിക്കുളങ്ങര പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും പ്രവാസിയായ കോടാലി സ്വദേശി ദിവാകരനും ചേര്‍ന്ന് മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ നിര്‍ധനരായ 100 കിടപ്പ് രോഗികളുടെ കുടുംബങ്ങളിലേക്ക് ക്രിസ്മസ് ന്യൂ ഇയര്‍ കേക്കുകള്‍ വിതരണം ചെയ്തു Read More »

മറ്റത്തൂര്‍ ലേബര്‍ കോ ഓപ്പറേറ്റീവ് കോണ്‍ട്രാക്ട് സൊസൈറ്റിയുടെ സഹകരണത്തോടെ അളഗപ്പനഗര്‍ പഞ്ചായത്തില്‍ നടപ്പിലാക്കിവരുന്ന ഔഷധസസ്യകൃഷിയുടെ വിളവെടുപ്പ് നടത്തി

സൗമ്യ ബിജു പുതിയ മഠത്തിന്റെ കൃഷിയിടത്തില്‍ നടന്ന വിളവെടുപ്പുത്സവം പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജോ ജോണ്‍ അധ്യക്ഷനായി. വാര്‍ഡ് അംഗം പ്രിന്‍സ് അരിപ്പാലത്തുകാരന്‍, കാര്‍ഷിക വികസന സമിതി അംഗം രാധാകൃഷ്ണന്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 6 ഹെക്ടറോളം സ്ഥലത്താണ് കുറുന്തോട്ടി, കച്ചോലം, ചിറ്റരത്ത എന്നീ ഔഷധസസ്യങ്ങള്‍ കൃഷി ചെയ്യുന്നത്. സ്‌റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

സംസ്ഥാനത്ത് വീണ്ടും കൊവിഡ് ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

തിങ്കളാഴ്ചയും 115 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതോടെയാണ് മുന്‍കരുതല്‍ നടപടിയിലേക്ക് അധികൃതര്‍ കടക്കുന്നത്. (വിഒ) രാജ്യത്തെ ആക്ടീവ് കേസുകളില്‍ 88.78 ശതമാനം കേസുകളും കേരളത്തിലാണ്. അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് പരിശോധന നടക്കുന്ന സ്ഥലവും കേരളമാണ്. കേരളത്തില്‍ കേസുകള്‍ ഉയര്‍ന്നതിന് പിന്നാലെ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് ജാഗ്രത കര്‍ശനമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ ആകെ ആക്ടീവ് കേസുകളില്‍ 89.38 ശതമാനവും നിലവില്‍ കേരളത്തിലാണുള്ളത്. പരിശോധന ശക്തമാക്കണം, ആള്‍ക്കൂട്ടത്തിലൂടെ രോഗം …

സംസ്ഥാനത്ത് വീണ്ടും കൊവിഡ് ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ് Read More »

പുത്തനിന്ത്യ പണിയുവാന്‍ ശാസ്ത്ര ബോധം വളരണം എന്ന മുദ്രവാക്യമുയര്‍ത്തി ശാസ്ത്ര സാഹിത്യ പരിഷത്ത് കൊടകര മേഖല കമ്മറ്റി സംഘടിപ്പിച്ച ഗ്രാമശാസ്ത്ര ജാഥ സമാപിച്ചു

തലോരില്‍ നടന്ന സമാപന യോഗം ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. കൃഷ്ണന്‍ സൗപര്‍ണിക കാവ്യാലാപനം നടത്തി. വിവിധ കേന്ദ്രങ്ങളില്‍ ഹരിറാം കുമാര്‍, സി.എസ്. മനോജ്, എം.കെ.ബാബു, എ.കെ.ശിവദാസ്, കെ.കെ.അനിഷ് കുമാര്‍, ടി.എം.ശിഖാമണി എന്നിവര്‍ പ്രസംഗിച്ചു. ശനിയാഴ്ച കൊടകരയില്‍ നിന്നും സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ. രാജേഷാണ് ജാഥ ഉദ്ഘാടനം ചെയ്തത്. കൊടകര പഞ്ചായത്ത് അംഗം പ്രനില ഗിരിശന്‍ അധ്യക്ഷയായിരുന്നു. പരിഷത്ത് മേഖല പ്രസിഡന്റ് കെ.കെ സോജ കാപ്റ്റന്‍, മേഖല വൈസ് പ്രസിഡന്റ് എ …

പുത്തനിന്ത്യ പണിയുവാന്‍ ശാസ്ത്ര ബോധം വളരണം എന്ന മുദ്രവാക്യമുയര്‍ത്തി ശാസ്ത്ര സാഹിത്യ പരിഷത്ത് കൊടകര മേഖല കമ്മറ്റി സംഘടിപ്പിച്ച ഗ്രാമശാസ്ത്ര ജാഥ സമാപിച്ചു Read More »

വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വെള്ളിക്കുളങ്ങര മദ്രസ മാനേജ്‌മെന്റിന്റെ സഹകരണത്തോടെ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വെള്ളിക്കുളങ്ങര കമാലിയ്യ മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളിക്കുളങ്ങര മദ്രസ മാനേജ്‌മെന്റിന്റെ സഹകരണത്തോടെ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. വെള്ളക്കുളങ്ങര കെഎസ്ഇബി ഓവര്‍സിയര്‍ സുധീര്‍ വെള്ളികുളങ്ങര ഉദ്ഘാടനം നിര്‍വഹിച്ചു. കെഎസ്ഇബി നിലമ്പൂര്‍ സര്‍ക്കില്‍ ഓഫീസ് അസിസ്റ്റന്റ് എന്‍ജിനീയര്‍ ഷാജു കുറ്റിക്കാട് ക്ലാസിന് നേതൃത്വം നല്‍കി. കമാലിയ മദ്രസ സദര്‍ മുഅല്ലിം മജീദ് സഖാഫി അധ്യക്ഷത വഹിച്ചു. രിഫാഈ മസ്ജിദ് മഹല്ല് ഖത്തീബ് ഉനൈസ് സഖാഫി, മഹല്ല് സെക്രട്ടറി എം.ഇ.ഷബീര്‍, ഇര്‍ഷാദ് അഹ്‌സനി, …

വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വെള്ളിക്കുളങ്ങര മദ്രസ മാനേജ്‌മെന്റിന്റെ സഹകരണത്തോടെ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു Read More »

ആതുരസേവന രംഗത്ത് മുപ്പതുവര്‍ഷം പിന്നിട്ട മറ്റത്തൂരിന്റെ ജനകീയ ഡോക്ടര്‍ക്ക് സുഹൃദ് സമിതിയുടെ നേതൃത്വത്തില്‍ ആദരം സംഘടിപ്പിച്ചു

പ്രശസ്ത ഫോട്ടോഗ്രാഫറും ഇന്ത്യയിലെ ആദ്യത്തെ ഫോട്ടോമ്യൂസിയമായ ഫോട്ടോമ്യൂസിന്റെ ഡയറക്ടറും കോടാലി സ്വദേശി ഡോ.ഉണ്ണികൃഷ്ണന്‍ പഉളിക്കലിനാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആദരം ഒരുക്കിയത്. കോടാലി സ്നേഹ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ മനുഷ്യാവകാശപ്രവര്‍്ത്തകന്‍ ജോയ് കൈതാരത്ത് അധ്യക്ഷത വഹിച്ചു. ശിവന്‍ തണ്ടാശേരി, പി.ജി.രഞ്ജിമോന്‍, പി.എസ്.സുരേന്ദ്രന്‍, വി.കെ.കാസിം, ഡോ.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ.ഉണ്ണികൃഷ്ണന്‍ പുളിക്കല്‍ മറുപടി പ്രസംഗം നടത്തി

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നന്തിപുലം യൂണിറ്റ് നേതൃത്വം നല്‍കുന്ന നന്തിപുലം സുരക്ഷ പദ്ധതിയ്ക്ക് തുടക്കമായി

നന്തിപുലത്തെ പ്രധാനസ്ഥലങ്ങളില്‍ സിസിടിവി സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണിത്. ആദ്യഘട്ടത്തില്‍ 3 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. പദ്ധതി ഡിവൈഎസ്പി ടി.എസ്.സിനോജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്‍ഘ് കെ.സി.ഗോപാലന്‍ അധ്യക്ഷനായിരുന്നു. വരന്തരപ്പിള്ളി പൊലീസ് എസ്എച്ച്ഒ എസ്.ജയകുമാര്‍, സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കിയ ഐഎംഎല്‍ അക്കാദമി ഡീന്‍ ബിജു അമ്പഴക്കാടന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. നന്തിപുലം സഹകരണ ബാങ്ക് പ്രസിഡന്റ് ജയന്‍, കേരളവിഷന്‍ ഡയറക്ടര്‍ പി.ഗോപകുമാര്‍, എസ്‌ഐ ജെയ്‌സണ്‍, യൂണിറ്റ് സെക്രട്ടറി സുമേഷ് നിവേദ്യം, സാബു ജെ.ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.

മാന്ദാമംഗലം മയിൽക്കുറ്റിമുക്കിൽ കിണറ്റിൽ വീണ് 3 വയസുകാരൻ മരിച്ചു

മാന്ദാമംഗലം മയിൽക്കുറ്റിമുക്ക് സ്വദേശി പള്ളത്തുകുഴിയിൽ വീട്ടിൽ അനീഷിന്റെയും അശ്വതിയുടെയും മകൻ 3 വയസുള്ള ആദവ് ആണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കളായ അനീഷും, അശ്വതിയും വെട്ടുകാട് പോയിരിക്കുകയായിരുന്നു. ഈ സമയത്ത് അനീഷിന്റെ അമ്മയും സഹോദരിയുമാണ് കുട്ടിയെ നോക്കിയിരുന്നത്. ഇവരുടെ ശ്രദ്ധ തെറ്റിയ സമയത്താണ് ആൾ മറയില്ലാത്ത കിണറ്റിലേക്ക് കുട്ടി വീണത്. സഹോദരിയുടെയും അമ്മയുടെയും ബഹളം കേട്ടെത്തിയ നാട്ടുകാർ കുട്ടിയെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ഗ്രാമശാസ്ത്രജാഥയ്ക്ക് പുതുക്കാട് സ്വീകരണം നല്‍കി

ചാലക്കുടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എം.കെ.ബാബു ജാഥ വിശദീകരണം നല്‍കി. ജാഥാ ക്യാപ്റ്റനും കേരള ശാസ്ത്ര സാഹിത്യ കൊടകര മേഖലാ സെക്രട്ടറിയുമായ ടി.എം.ശിക്കാമണി ജാഥ സ്വീകരണം ഏറ്റുവാങ്ങി. പരിഷത്ത് പുതുക്കാട് യൂണിറ്റ് സെക്രട്ടറി ഹരീറാം കുമാര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കെ. അജയകുമാര്‍, കെ കെ അനീഷ് കുമാര്‍ , മേഖലാ ട്രഷറര്‍ ജിനേഷ് പി ആര്‍ , മേഖല കമ്മിറ്റി അംഗങ്ങളായ ടി. എ. വേലായുധന്‍, സി. എസ്. മനോജ് എന്നിവര്‍ നേതൃത്വം …

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ഗ്രാമശാസ്ത്രജാഥയ്ക്ക് പുതുക്കാട് സ്വീകരണം നല്‍കി Read More »

മനകുളങ്ങര ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തിലുള്ള 146-ാമത് സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് കൊടകരയില്‍ സംഘടിപ്പിച്ചു

പരിശോധനക്ക് വിധേയരായവരില്‍ നിന്ന് 33 പേരെ സൗജന്യ തിമിര ശസ്ത്രക്രിയക്കായി തെരഞ്ഞടുത്തു. ഡോ. ആര്‍.എച്ച്.സ്നേഹ, ഇ. ശശാങ്കന്‍ നായര്‍, പി.രാധാകൃഷ്ണന്‍, കെ.കെ.വെങ്കിടാചലം, കെ.സഞ്ജീവ് മേനോന്‍, അനില്‍ വടക്കേടത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

കാട്ടുപന്നികളുടെ ശല്യത്തില്‍ പൊറുതിമുട്ടി പുതുക്കാട് കറുകപാടം പാടശേഖരത്തിലെ നെല്‍കര്‍ഷകര്‍

പന്നികള്‍ കൂട്ടമായി ഇറങ്ങി കതിരിട്ട നെല്‍ചെടികള്‍ കുത്തിമറിച്ചിട്ടനിലയിലാണ്. പുതുക്കാട് കൃഷിഭവനു കീഴിലെ പ്രദേശമാണിത്. പാറയ്ക്കതൈ ശോഭനന്‍, ഐനിക്കല്‍ ജോര്‍ജ്, മാളിയേക്കല്‍ തമ്പി എന്നിവരുടെ കൃഷിയിടങ്ങളിലാണ് കഴിഞ്ഞദിവസം കാട്ടുപന്നി ആക്രമണം ഉണ്ടായത്. പ്രദേശത്തെ നേന്ത്രവാഴ, കപ്പ എന്നീ കൃഷികളും പന്നികള്‍ ആക്രമിക്കാറുണ്ട്. പന്നിക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് കര്‍ഷകര്‍. പഞ്ചായത്തും കൃഷിഭവനും ഇടപ്പെട്ട് എത്രയും വേഗം പന്നികളെ പിടികൂടണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് ഓട്ടോറിക്ഷയില്‍ നിന്നും വീണുപോയത് കണ്ട മറ്റൊരു ഓട്ടോ ഡ്രൈവര്‍ ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് മാതൃകയായി

ഞായറാഴ്ച രാവിലെ ആമ്പല്ലൂരിലായിരുന്നു സംഭവം. ആമ്പല്ലൂരില്‍ ഓട്ടോ ഓടിക്കുന്ന തലവണിക്കര സ്വദേശി ഐത്താടന്‍ ശിവദാസാണ് കളഞ്ഞുകിട്ടിയ 8 പവന്‍ സ്വര്‍ണം ഉടമക്ക് തിരിച്ചേല്‍പ്പിച്ച് മാതൃകയായത്. കല്ലൂര്‍ ചക്കാലക്കല്‍ ഡൊമിനിക്-ജോളി ദമ്പതികളുടെ മകളുടെ സ്വര്‍ണമാണ് യാത്രക്കിടെ നഷ്ടപ്പെട്ടത്. ആമ്പല്ലൂര്‍ സിഗ്നലില്‍ നിര്‍ത്തിയ ശേഷം മുന്നോട്ടെടുക്കുന്നതിനിടെ സ്വര്‍ണമടങ്ങിയ ബാഗ് താഴെ വീഴുകയായിരുന്നു. ഏതാനും ആഭരണങ്ങള്‍ ബാഗില്‍ നിന്നും റോഡിലേക്കും വീണിരുന്നു. ഓട്ടോ ഡ്രൈവറും യാത്രക്കാരും വിവരം അറിയാതെ യാത്രതുടര്‍ന്നു. ഇതേസമയം ഓട്ടോ സ്റ്റാന്‍ഡിലുണ്ടായിരുന്ന ശിവദാസന്‍ സിഗ്നലിലെത്തി ബാഗും താഴെ വീണ …

സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് ഓട്ടോറിക്ഷയില്‍ നിന്നും വീണുപോയത് കണ്ട മറ്റൊരു ഓട്ടോ ഡ്രൈവര്‍ ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് മാതൃകയായി Read More »

കൊടകര ബ്ലോക്ക് പഞ്ചായത്ത്തല ഭിന്നശേഷി കലാകായിക മേള പുതുക്കാട് സീജി ഹാളില്‍ കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

c കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍.രഞ്ജിത്ത് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അല്‍ജോ പുളിക്കന്‍, ടെസ്സി ഫ്രാന്‍സിസ്, സജിത രാജീവന്‍, വി കെ മുകുന്ദന്‍, മിനി ഡെന്നി പനോക്കാരന്‍, ടെസ്സി വിത്സന്‍, സതി സുധീര്‍, ബിഡിഒ കെ.കെ. നിഖില്‍, ശിശു വികസന ഓഫിസര്‍ ആശ മാത്യു, ഷീബ എല്‍ നാലപ്പാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. കലാ കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണവും എംഎല്‍എ …

കൊടകര ബ്ലോക്ക് പഞ്ചായത്ത്തല ഭിന്നശേഷി കലാകായിക മേള പുതുക്കാട് സീജി ഹാളില്‍ കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു Read More »

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലൂര്‍ ഈസ്റ്റ് യൂണിറ്റ് ഭദ്രം പ്ലസ് കുടുംബസുരക്ഷ പദ്ധതിയില്‍ അംഗമായിരുന്ന ലൈല ദേവസിയുടെ കുടുംബത്തിന് മരണനാന്തര ധനസഹായം വിതരണം ചെയ്തു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലൂര്‍ ഈസ്റ്റ് യൂണിറ്റ് ഭദ്രം പ്ലസ് കുടുംബസുരക്ഷ പദ്ധതിയില്‍ അംഗമായിരുന്ന ലൈല ദേവസിയുടെ കുടുംബത്തിന് മരണനാന്തര ധനസഹായം വിതരണം ചെയ്തു. കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ വിതരണം നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് തിലകന്‍ അയ്യഞ്ചിറ അധ്യക്ഷനായിരുന്നു. ജില്ല സെക്രട്ടറി സെബാസ്റ്റ്യന്‍ മഞ്ഞളി, ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ജി.രഞ്ജിമോന്‍, യൂണിറ്റ് ജനറല്‍ സെക്രട്ടറി ജോയ് കാവില്‍, എന്‍.ടി അന്തോണി, സാബു തടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

രണ്ടാം തവണയും നൂറുദിന പരിപാടിയുമായി മുരിയാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി

2023- 24 സാമ്പത്തിക വര്‍ഷത്തില്‍ ആസൂത്രണം ചെയ്ത പദ്ധതികള്‍ സമയനിഷ്ഠയോടെയും, കൃത്യതയോടെയും നടപ്പാക്കുക എന്ന് ലക്ഷ്യമിട്ടാണ് നൂറുദിന് കര്‍മ്മപരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. നൂറുദിനം 100 പരിപാടി എന്നതാണ് ലക്ഷ്യം. എല്ലാ വാര്‍ഡുകളിലും വയോ ക്ലബ്ബുകളുടെ രൂപീകരണം, വിവിധ വാര്‍ഡുകളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 50 ലൈഫ് വീടുകളുടെ താക്കോല്‍ദാന കര്‍മ്മം, ലൈഫ് ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ള വീടുകള്‍ക്കുള്ള ഉപഹാര സമര്‍പ്പണം, പുതുതായി നിര്‍മ്മിച്ച അംഗന്‍വാടികളുടെ ഉദ്ഘാടനം, വാര്‍ഡുകള്‍ തോറും എംസിഎഫ് കേന്ദ്രങ്ങള്‍, അങ്കണവാടി, ഭിന്നശേഷി, വയോജന കലോത്സവങ്ങള്‍, സോളര്‍, …

രണ്ടാം തവണയും നൂറുദിന പരിപാടിയുമായി മുരിയാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി Read More »

കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും കാര്‍ഷിക പ്രശ്‌നങ്ങളില്‍ നീതിയുക്തമായി ഇടപ്പെടുന്നില്ലെന്ന ആരോപണവുമായി ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍

കത്തോലിക്ക കോണ്‍സിന്റെ ആഭിമുഖ്യത്തില്‍ കാസര്‍ക്കോട് നിന്നും ആരംഭിച്ച കര്‍ഷക അതിജീവന യാത്രയ്ക്ക് ഇരിങ്ങാലക്കുട രൂപതയില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. ബിജു പറയനിലമാണ് ജാഥ നയിക്കുന്നത്. രൂപത തല സ്വീകരണ ചടങ്ങില്‍ പ്രസിഡന്റ് പത്രോസ് വടക്കും ചേരി അദ്ധ്യക്ഷനായി. രൂപത സെക്രട്ടറി ഡേവീസ് ഊക്കന്‍, ട്രഷറര്‍ ആന്റണി തൊമ്മാന, സംസ്ഥാന സെക്രട്ടറി രാജീവ് കൊച്ചു പറമ്പില്‍, ഡോ.ജോബി കാക്കശ്ശേരി, ഗ്ലോബല്‍ സെക്രട്ടറി ബെന്നി ആന്റണി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കൊടകരയില്‍ നല്‍കിയ സ്വീകരണത്തിന് ഡേവീസ് തെക്കിനയത്, …

കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും കാര്‍ഷിക പ്രശ്‌നങ്ങളില്‍ നീതിയുക്തമായി ഇടപ്പെടുന്നില്ലെന്ന ആരോപണവുമായി ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ Read More »

ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയുടെ ഭിന്നശേഷി പെന്‍ഷന്‍ സഹകരണ സംഘം ജീവനക്കാര്‍ തട്ടിയെടുത്തതായി പരാതി

അളഗപ്പനഗര്‍ അരങ്ങന്‍ വീട്ടില്‍ കൃഷ്‌ണേന്ദുവാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സഹകരണബാങ്ക് വഴിയായിരുന്നു പെണ്‍കുട്ടിക്ക് പെന്‍ഷന്‍ വീട്ടിലെത്തിച്ച് നല്‍കിയിരുന്നത്. എന്നാല്‍ 2023 ജൂലൈ മാസത്തെ പെന്‍ഷന്‍ വിതരണം കഴിഞ്ഞിട്ട് ഒരു മാസമാവാറായിട്ടും പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ പെന്‍ഷന്‍ വന്നിട്ടില്ല എന്ന മറുപടിയാണ് ബാങ്കില്‍ നിന്നും ലഭിച്ചതെന്നും പിന്നീട് പഞ്ചായത്തില്‍ അന്വേഷിച്ചപ്പോള്‍ സേവന സൈറ്റില്‍ പെന്‍ഷന്‍ കൈപ്പറ്റിയതായി വിവരം ലഭിച്ചുവെന്നും പരാതിക്കാരി പറയുന്നു. ഇതേ തുടര്‍ന്ന് സംഘം ജീവനക്കാര്‍ക്ക് എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും തദ്ദേശ സ്വയംഭരണ മന്ത്രിക്കും പെണ്‍കുട്ടി …

ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയുടെ ഭിന്നശേഷി പെന്‍ഷന്‍ സഹകരണ സംഘം ജീവനക്കാര്‍ തട്ടിയെടുത്തതായി പരാതി Read More »