ജനശക്തി വേലൂപാടം ക്ലബിന്റെ 23-ാം വാര്‍ഷികവും ഓഫീസ് കം കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടവും നടത്തി
കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജനശക്തി പ്രസിഡന്റ് ജോര്‍ജ് നെല്ലിശേരി അധ്യക്ഷനായി. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ക്രിസ്മസ് കിറ്റ് വിതരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ് മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പ്രിയന്‍, ഷൈജു പട്ടിക്കാട്ടുക്കാരന്‍, ജനശക്തി സെക്രട്ടറി ബിജു കെ. നായര്‍, ട്രഷറര്‍ ബേബി വാഴക്കാല എന്നിവര്‍ പ്രസംഗിച്ചു.