കൊടകര ഗാന്ധിനഗര്‍ ഏകലവ്യ കലാ കായിക സമിതിയുടെയും ചാലക്കുടി ഐ വിഷന്‍ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ഏകലവ്യ കലാ കായിക സമിതിയുടെ പുതിയ ആംബുലന്‍സിന്റെ ഫ്ലാഗ് ഓഫും നടത്തി. ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി ടി.ജി അജോ, പഞ്ചായത്തംഗം സി.ഡി. സിബി, ഒയാസിസ് ക്ലബ്ബ് പ്രസിഡന്റ് ജോസ് മാസ്റ്റര്‍, ഉണ്ണികൃഷ്ണന്, ക്യാമ്പ് കോഡിനേറ്റര്‍ സജീവ് കുമാര്‍, എം.കെ. ജോര്‍ജ്, ടി.സി. ഷജിത്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.