nctv news pudukkad

nctv news logo
nctv news logo

Local News

UYYARE MATTATHUR PANCHAYATH

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന കുട്ടികള്‍ക്കായുള്ള സമഗ്ര കായിക വികസന പരിപാടിയായ ഉയരെ പദ്ധതിക്കു തുടക്കമായി

കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ സജിത രാജീവന്‍, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്മാരായ വി.എസ്. നിജില്‍, ഷൈബി സജി എന്നിവര്‍ പ്രസംഗിച്ചു.

MOOLAMKUDAM SCHOOL

മൂലംകുടം എസ്എന്‍വിയുപി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ വായനാവാര പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നിര്‍മ്മിച്ച ഭീമന്‍ മാഗസിന്‍ ‘സര്‍ഗ്ഗവസന്തം’ ശ്രദ്ധേയമായി

വായന മാസാചരണ സമാപനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ എഴുത്തുകാരിയും അധ്യാപികയുമായ രാജ്കുമാരി വിനോദ് പുസ്തകം പ്രകാശനം ചെയ്തു.വായനാവാര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന മത്സരങ്ങളുടെ സമ്മാനദാനവും രാജ്കുമാരി വിനോദ് നിര്‍വ്വഹിച്ചു. എംപിടിഎ അംഗം ആതിര രതീഷ്, സീനിയര്‍ അധ്യാപിക സി.ആര്‍. സിനി, വിദ്യാരംഗം കലാ സാഹിത്യ വേദി കണ്‍വീനര്‍ ടി.ആര്‍. റെജി, അധ്യാപക പ്രതിനിധി സി.വി. സ്മിത, വിദ്യാരംഗം കലാ സാഹിത്യ വേദി വിദ്യാര്‍ത്ഥി കണ്‍വീനര്‍ കെ.എ. മീനാക്ഷി എന്നിവര്‍ പ്രസംഗിച്ചു

ALAGAPPA POLY COLLEGE

അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്‌നിക് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ കേരള സര്‍ക്കാരിന്റെ ശുചിത്വം മിഷന്‍ ഭാഗമായി പുതുക്കാട് താലൂക്ക് ഹോസ്പിറ്റലും പരിസരവും വൃത്തിയാക്കി

പ്രധാന അധ്യാപകന്‍ എന്‍.ജെ. സാബു പരിപാടി ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് കോഡിനേറ്റേഴ്‌സ് ജോഷി ആന്‍ഡ്രിസണ്‍, മിബി തോമാസ് എന്നിവര്‍ അധ്യക്ഷത വഹിച്ചു. പുതുക്കാട് ഹോസ്പിറ്റലിന് മുന്‍വശത്തുള്ള ബസ്‌സ്റ്റോപ്പ് പരിസരവും വിദ്യാര്‍ത്ഥികള്‍ വൃത്തിയാക്കി. ഹോസ്പിറ്റല്‍ നഴ്‌സ് സൂപ്രണ്ട് ഷൈനി ജോസഫ്, സിന്ധു എന്നിവര്‍ പ്രസംഗിച്ചു.

ചെങ്ങാലൂരില്‍ മിന്നല്‍ ചുഴലി

ചെങ്ങാലൂരില്‍ മിന്നല്‍ ചുഴലിയില്‍ വ്യാപകനാശനഷ്ടം

കുണ്ടുകടവ്, എസ്എന്‍പുരം, ആറ്റപ്പിള്ളി, തെക്കേ നന്തിപുലം എന്നിവിടങ്ങളിലാണ് മിന്നല്‍ചുഴലിയുടെ പ്രഹരമുണ്ടായത്. പതിനൊന്ന് വീടുകളിലും ഒരു കാറിലേക്കും മരങ്ങള്‍ കടപുഴകി വീണു. പ്രദേശത്തെ കാര്‍ഷികവിളകള്‍ക്കും പരക്കെ നാശനഷ്ടം. (വിഒ സെബി) ഞായറാഴ്ച രാവിലെ എട്ടു മണിയോടെ ആണ് കാറ്റ് വീശിയത്. പയ്യപ്പിള്ളി രാജുവിന്റെ വീടിന്റെ മുകളിലേക്ക് മാവ് കടപുഴകി വീണു. മരം വീണ് താനത്തുപറമ്പില്‍ കൃഷ്ണന്‍ ഭാര്യ വിശാലാക്ഷിയുടെ വീടിന്റെ ട്രസ് ഷീറ്റിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. പുളിക്കപ്പറമ്പില്‍ കുട്ടന്റെ വീടിനോട് ചേര്‍ന്ന് വന്‍ തേക്ക് മരം ആണ് …

ചെങ്ങാലൂരില്‍ മിന്നല്‍ ചുഴലിയില്‍ വ്യാപകനാശനഷ്ടം Read More »

അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ കൊടകര മനക്കുളങ്ങര ലയണ്‍സ് ക്ലബ് നടത്തുന്ന 153-ാമത് സൗജന്യ നേത്ര പരിശോധന തിമിര ശാസ്ത്രക്രിയ ക്യാമ്പ് ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു

കൊടകര ജി എല്‍ പി സ്‌കൂളില്‍ രാവിലെ 9 മുതല്‍ ഉച്ചക്ക് 12.30 വരെയാണ് ക്യാമ്പ്. പരിശോധനക്ക് എത്തുന്നവര്‍ കോവിഡ് പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് സംഘാടര്‍ അറിയിച്ചു. ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ പി.രാധാകൃഷ്ണന്‍, കെ.കെ. വെങ്കിടാചലം, അനില്‍ വടക്കേടത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ബികെഎംയു സംസ്ഥാന വ്യാപകമായി തരിശ് നിലം കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ മണ്ഡലം കമ്മിറ്റികള്‍ക്കും ഹൈബ്രീഡ് പയര്‍ വിത്തുകള്‍ വിതരണം ചെയ്തു

ബികെഎംയു സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ല പ്രസിഡന്റ് സി.സി. മുകുന്ദന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലയില്‍ ഇരുപതിലധികം സ്ഥലങ്ങളില്‍ തരിശ് നില കൃഷി തുടങ്ങി കഴിഞ്ഞെന്നും എല്ലാമണ്ഡലം കമ്മിറ്റികളും കൃഷി വ്യാപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുവെന്നും ജില്ലാ സെക്രട്ടറി വിശദീകരിച്ചു. ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണന്‍ ക്യാമ്പയിന്‍ വിശദീകരിച്ചു. വി.എസ്. പ്രിന്‍സ്, രജനി കരുണാകരന്‍, രാജേഷ് കണിയാംപറമ്പില്‍, കെ.കെ ഇന്ദു ലാല്‍, പി.എസ്. ജയന്‍, കെ.എസ.് തങ്കപ്പന്‍, പി.എസ്. ബാബു തുടങ്ങിയവര്‍ …

ബികെഎംയു സംസ്ഥാന വ്യാപകമായി തരിശ് നിലം കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ മണ്ഡലം കമ്മിറ്റികള്‍ക്കും ഹൈബ്രീഡ് പയര്‍ വിത്തുകള്‍ വിതരണം ചെയ്തു Read More »

THRIISUR COLLECTOR

തൃശൂര്‍ ജില്ലാ കലക്ടറായി അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ചുമതലയേറ്റു

അര്‍ജ്ജുന്‍ പാണ്ഡ്യന്‍ തൃശൂര്‍ ജില്ലാ കലക്ടറായി ചുമതലയേറ്റു. രാവിലെ 10ന് സിവില്‍ സ്റ്റേഷനില്‍ എത്തിയ കലക്ടറെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി. മുരളി, സബ് കലക്ടര്‍ മുഹമ്മദ് ഷെഫീക്ക്, അസി. കലക്ടര്‍ അതുല്‍ സാഗര്‍, മറ്റ് ജീവനക്കാര്‍ ചേര്‍ന്ന് സ്വീകരിച്ചു. കലക്ടറായിരുന്ന വി.ആര്‍ കൃഷ്ണ തേജ ഇന്റര്‍ സ്റ്റേറ്റ് ഡെപ്യൂട്ടേഷനില്‍ ആന്ധ്രപ്രദേശിലേക്കു പോയ ഒഴിവിലാണ് നിയമനം. തൃശൂര്‍ ജില്ലാ കലക്ടര്‍ പദവി അംഗീകാരമായി കാണുന്നതായി അദ്ദേഹം പറഞ്ഞു. ജില്ലയുടെ ആവശ്യങ്ങളും സാധ്യതകളും വിശദമായി പഠിച്ചുള്ള ഇടപെടലുകള്‍ നടത്തും. …

തൃശൂര്‍ ജില്ലാ കലക്ടറായി അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ചുമതലയേറ്റു Read More »

V S PRINCE

ശക്തമായ മഴയെ തുടര്‍ന്ന് തൊട്ടിപ്പാള്‍ സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് സന്ദര്‍ശിച്ചു

പറപ്പൂക്കര പഞ്ചായത്തിലെ തൊട്ടിപ്പാളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് ക്യാമ്പ് ആരംഭിച്ചത്. സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി.എം. നിക്‌സന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.ടി. കിഷോര്‍, സി.എ. രാജു, എ.കെ. ബാലന്‍, ഹരിഹരന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ പി.ടി. കിഷോര്‍ എന്നിവര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റിനൊപ്പം ക്യാമ്പ് സന്ദര്‍ശിച്ചു.

ചെമ്പൂച്ചിറ സ്‌കൂള്‍ രണ്ടാം ഘട്ടം കെട്ടിട നിര്‍മ്മാണത്തിന് പ്രത്യേക അനുമതി ലഭിച്ചുവെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു

  2018-19 വര്‍ഷത്തില്‍ മണ്ഡലം ആസ്തിവികസന ഫണ്ടില്‍ നിന്നും 81 ലക്ഷം രൂപ കെട്ടിട നിര്‍മ്മാണം രണ്ടാം ഘട്ടത്തിനായി അനുവദിച്ചുവെങ്കിലും കിഫ്ബി പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച തിനുശേഷം നിര്‍മ്മാണ ചുമതല യുണ്ടായിരുന്ന കൈറ്റ്, തുടര്‍ നിര്‍മ്മാണം ചെയ്യാന്‍ കഴിയില്ല എന്ന് കിഫ്ബിയെ അറിയിക്കുകയും കിഫ്ബി തുക സര്‍ക്കാരിലേക്ക് തിരിച്ചടക്കുകയുമായിരുന്നു. ആസ്തിവികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ച് ബാക്കിയുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന് കത്ത് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് …

ചെമ്പൂച്ചിറ സ്‌കൂള്‍ രണ്ടാം ഘട്ടം കെട്ടിട നിര്‍മ്മാണത്തിന് പ്രത്യേക അനുമതി ലഭിച്ചുവെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു Read More »

വരാക്കര സൗത്ത് ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ ഉണ്ണീശോയുടെ പതിനെട്ടാമത് പ്രതിഷ്ഠ ഊട്ടുതിരുനാളിന്റെ കൊടിയേറ്റം നടന്നു

 ഫാദര്‍ പോള്‍ തേക്കാനത്ത് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. പള്ളി വികാരി ഫാ. ജെയ്‌സണ്‍, കമ്മിറ്റി ഭാരവാഹികളായ ഈനാശു മഞ്ഞളി, ബാബു കീഴ്ത്താണിക്കല്‍, ജെയ്‌സണ്‍ മഞ്ഞളി, ഡേവീസ് ചാമക്കാല, ഷാജി അന്തിക്കാടന്‍, കൈക്കാരന്മരായ ഷോബന്‍ പട്ടേരി, പോള്‍ തോട്ടാന്‍, റാഫി പനംകുളത്തുക്കാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഈ മാസം 28നാണ് തിരുനാള്‍ നടക്കുന്നത്. തിരുനാള്‍ദിനത്തില്‍ രാവിലെ 10ന് ആഘോഷമായ ദിവ്യബലി, തുടര്‍ന്ന് ഊട്ടുനേര്‍ച്ചയും ഉണ്ടായിരിക്കും.

കേരള കര്‍ഷകസംഘം മറ്റത്തൂര്‍മേഖലാ കണ്‍വെന്‍ഷന്‍ ചെമ്പുച്ചിറയില്‍ സംഘടിപ്പിച്ചു

കേരള കര്‍ഷകസംഘം കൊടകര ഏരിയ കമ്മിറ്റി ട്രഷറര്‍ എം.പി. സതീഷ് ബാബു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.എസ്. രഞ്ജിത്ത് അധ്യക്ഷനായി. സിപിഎം മറ്റത്തൂര്‍ ലോക്കല്‍ സെക്രട്ടറി സി.വി. രവി, മേഖലാ സെക്രട്ടറി പി.എസ്. പ്രശാന്ത്, മേഖല ട്രഷറര്‍ പി.സി. അജയ്‌ഘോഷ്, വൈസ് പ്രസിഡന്റ് ഗോപി കുണ്ടനി എന്നിവര്‍ പ്രസംഗിച്ചു. വന്യജീവി ആക്രമണം മൂലം കൃഷിനാശം സംഭവിക്കുന്ന കൃഷിക്കാര്‍ക്ക് ധനസഹായം അനുവദിക്കണമെന്നും വന്യജീവി ആക്രമണം തടയാന്‍ നടപടിയുണ്ടാകണമെന്നും പ്രമേയം മുഖേന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

പുതുക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ ചാണ്ടി അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എസ്. രാജു അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി സെബി കൊടിയന്‍, ബ്ലോക്ക് പ്രസിഡന്റ് സുധന്‍ കാരയില്‍, വൈസ് പ്രസിഡന്റ് ഷാജു കാളിയേങ്കര, കെ.ജെ. ജോജു, വി.കെ. വേലുക്കുട്ടി, രജനി സുധാകരന്‍, എ.ജെ. ജെസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.

varakara home destroyed

ശക്തമായ മഴയിലും കാറ്റിലും മണ്ണംപേട്ട പൂക്കോടില്‍ വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണു

അളഗപ്പനഗര്‍ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ താമസിക്കുന്ന പറാപറമ്പത്ത് സുരേഷിന്റെ വീടിനു മുകളിലേക്കാണ് തൊട്ടടുത്ത പറമ്പില്‍ നിന്നിരുന്ന തെങ്ങ് വീണത്. ചൊവ്വാഴ്ച രാവിലെ 11 മണിക്കായിരുന്നു സംഭവം. വീടിന് കേടുപാടുകള്‍ സംഭവിച്ചു. വാര്‍ഡ് അംഗം പി.കെ. ശേഖരന്‍ സ്ഥലത്തെത്തിയിരുന്നു.

mupliyam madapillykavu temple

മുപ്ലിയം മഠപ്പിള്ളിക്കാവ് ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു

 ഉഷപൂജ, ഗണപതിഹോമം, രുദ്രാഭിഷേകം, ഉച്ചപൂജ എന്നിവ നടന്നു. വൈകിട്ട് നിറമാല, ചുറ്റുവിളക്ക്, ദീപാരാധന, ഭഗവത്‌സേവ എന്നിവയും ഉണ്ടായിരുന്നു. അന്നദാനവും ഒരുക്കിയിരുന്നു.

kodaly road

കോടാലി വെള്ളിക്കുളങ്ങര റോഡിനേയും കോടാലി മുരിക്കുങ്ങല്‍ റോഡിനേയും ബന്ധിപ്പിക്കുന്ന വെട്ടിക്കൂറപ്പാടം ലിങ്ക് റോഡിലാണ് വെള്ളക്കെട്ടുളളത്. കഴിഞ്ഞ 12 വര്‍ഷത്തോളമായി ഇവിടെ മഴക്കാലത്ത് നാട്ടുകാര്‍ അനുഭവിക്കുന്ന ദുരിതത്തിന് ഇതുവരെ പരിഹാരമുണ്ടായിട്ടില്ല

മഴപെയ്യുമ്പോള്‍ റോഡില്‍ തളം കെട്ടുന്ന വെള്ളം ഒഴുകിപോകാന്‍ സംവിധാനമില്ലാത്തതാണ് ഇവിടത്തെ പ്രശ്‌നം. റോഡില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ നടന്നുവേണം പ്രദേശവാസികള്‍ക്ക് കോടാലിയിലേക്കും മറ്റു പ്രദേശങ്ങളിലേക്കും എത്തിപ്പെടാന്‍. വിദ്യാര്‍ത്ഥികളും ഈ വെള്ളക്കെട്ട് താണ്ടിയാണ് സ്‌കൂളിലെത്തുന്നത്. കഴിഞ്ഞ 12 വര്‍ഷത്തോളമായി ഈ റോഡില്‍ വെള്ളക്കെട്ടുള്ളതായും പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമസഭയിലും പഞ്ചായത്ത് അധികൃതര്‍ക്കും പലതവണ പരാതി നല്‍കിയിട്ടും പരിഹാരത്തിന് നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡില്‍ മലിനജലം കെട്ടിക്കിടക്കുന്നതിനാല്‍ സമീപത്തുള്ള വീട്ടുകിണറുകളില്‍ വെള്ളം മലിനപ്പെടുന്നതായും മറ്റു വീടുകളില്‍ നിന്ന് ശുദ്ധജലം കൊണ്ടുവന്ന് കുടിക്കേണ്ട ഗതികേടിലാണെന്നും …

കോടാലി വെള്ളിക്കുളങ്ങര റോഡിനേയും കോടാലി മുരിക്കുങ്ങല്‍ റോഡിനേയും ബന്ധിപ്പിക്കുന്ന വെട്ടിക്കൂറപ്പാടം ലിങ്ക് റോഡിലാണ് വെള്ളക്കെട്ടുളളത്. കഴിഞ്ഞ 12 വര്‍ഷത്തോളമായി ഇവിടെ മഴക്കാലത്ത് നാട്ടുകാര്‍ അനുഭവിക്കുന്ന ദുരിതത്തിന് ഇതുവരെ പരിഹാരമുണ്ടായിട്ടില്ല Read More »

mattathur harithakarmasena

അജൈവമാലിന്യം തരം തിരിക്കുന്നതിനിടെ ലഭിച്ച പണം ഉടമയെ കണ്ടെത്തി തിരിച്ചു നല്‍കി മറ്റത്തൂര്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മസേനാംഗങ്ങള്‍ മാതൃകയായി

കഴിഞ്ഞ ദിവസം കോടാലിയിലെ എംസിഎഫില്‍ പാഴ്‌വസ്തുക്കള്‍ തരംതിരിക്കുന്നതിനിടയിലാണ് എട്ടാം വാര്‍ഡ് ഹരിതസേനാംഗമായ ആമിനയ്ക്ക്  2190 രൂപ  ലഭിച്ചത്. അപ്പോള്‍ തന്നെ പണം ഹരിതകര്‍മ സേന കോ ഓഡിനേറ്ററെ ഏല്‍പ്പിക്കുകയും തുടര്‍ന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി ഉടമയെ കണ്ടെത്തുകയുമായിരുന്നു. മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, സെക്രട്ടറി എം. ശാലിനി, പഞ്ചായത്തംഗം കെ.ആര്‍. ഔസേഫ് എന്നിവരുടെ സാന്നിധ്യത്തില്‍ ഉടമക്ക് തുക കൈമാറി.

ente nadu maravanchery

മറവാഞ്ചേരിയില്‍ മുപ്ലിയം റോഡിന് ഇരുവശത്തും വളര്‍ന്നു നിന്ന കാടുകള്‍ വെട്ടിത്തെളിച്ച് എന്റെ നാട് മറവാഞ്ചേരി പ്രവര്‍ത്തകര്‍

ചെടികളും പുല്ലും വളര്‍ന്ന് കാടുപിടിച്ച് ഇരുചക്രവാഹനക്കാര്‍ക്കോ കാല്‍നടയാത്രകാര്‍ക്കോ വാഹനങ്ങള്‍ വരുമ്പോള്‍ മാറിനില്ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. പ്രവര്‍ത്തകര്‍ കാട് വെട്ടിത്തെളിക്കുന്നതിനിടെ മറ്റൊരു പൊതുപരിപാടിയിലേക്ക് അതുവഴിപോയ പുതുക്കാട് നിയോജകം മണ്ഡലം എംഎല്‍എ കെ.കെ. രാമചന്ദ്രന്‍ തന്റെ വാഹനം നിറുത്തി ഇറങ്ങി എന്റെ നാട് മറവാഞ്ചേരി പ്രവര്‍ത്തകരെ അഭിനന്ദിച്ചു. അഭിനന്ദനമറിയിച്ച് എംഎല്‍എ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്റെ നാട് മറവാഞ്ചേരി ജനറല്‍ കണ്‍വീനര്‍മാരായ ബിജു മരാശ്ശാരി, സാബു പായമ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

nellayi digital survey

നെല്ലായി വില്ലേജ് ഡിജിറ്റല്‍ സര്‍വ്വെയുടെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു  

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. പി.എ. ഷാജി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത സുനില്‍, വാര്‍ഡംഗങ്ങളായ നന്ദിനി സതീശന്‍, നന്ദിനി രമേശന്‍, എ. രാജീവ്, മുകുന്ദപുരം താലൂക്ക് തഹസില്‍ദാര്‍ സി. നാരായണന്‍, മുകുന്ദപുരം ഭൂരേഖ തഹസില്‍ദാര്‍ കെ.എം. സിമീഷ് സാഹു, തൃശൂര്‍ സര്‍വെ സൂപ്രണ്ട് സി.പി. അനിത എന്നിവര്‍ പ്രസംഗിച്ചു.

pudukadmla

പുതുക്കാട് വേങ്ങാട് ഉഴിഞ്ഞാല്‍ പാടം റോഡ് നാടിന് സമര്‍പ്പിച്ചു

റോഡിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 24.9 ലക്ഷം രൂപ ചിലവിലായിരുന്നു നിര്‍മാണം.

കോടാലി ജി.എല്‍.പി സ്‌കൂളില്‍ വെള്ളിക്കുളങ്ങര സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പ്രതിഭ സംഗമം സംഘടിപ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഐ.ആര്‍. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് അംഗങ്ങളുടെ മക്കളില്‍ വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ ചടങ്ങില്‍ ആദരിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, സ്ഥിരം സമിതി അധ്യക്ഷ സജിത രാജീവന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷൈബി സജി, ഡയറക്ടര്‍ ബോര്‍ഡംഗം ബിന്ദു ശിവദാസ്, സെക്രട്ടറി കെ.ആര്‍. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു