കല്ലൂര്‍ മഠം ഷട്ടര്‍പാലം റോഡിലെ മണ്‍ചിറതോട്ടില്‍ വീണ്ടും വന്‍തോതില്‍ അറവുമാലിന്യം തള്ളി
പരാതികള്‍ ഫലം കണ്ടില്ല. തൃക്കൂര് പഞ്ചായത്തിലെ കല്ലൂര്‍ മഠം ഷട്ടര്‍പാലം റോഡിലെ മണ്‍ചിറതോട്ടില്‍ വീണ്ടും വന്‍തോതില്‍ അറവുമാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍. ഇതേയിടത്ത് കഴിഞ്ഞയാഴ്ചയും അറവുമാലിന്യം തള്ളിയിരുന്നു. പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് മാലിന്യം സംസ്കരിക്കുകയും ചെയ്തു. ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് അതേയിടത്ത് സാമൂഹ്യവിരുദ്ധര്‍ വീണ്ടും അറവുമാലിന്യം തള്ളിയിരിക്കുന്നത്. പ്രദേശത്ത് ശക്തമായ ദുര്‍ഗന്ധം വമിച്ചതോടെ പ്രദേശവാസികള്‍ പരാതിയുമായി രംഗത്തെത്തി. ഇരുട്ടിന്റെ മറവിലാണ് സാമൂഹ്യവിരുദ്ധര്‍ ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്നതെന്നും പരിസരവാസികള്‍ പറയുന്നു. പരാതി ഉയര്‍ന്നതോടെ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് …
കല്ലൂര്‍ മഠം ഷട്ടര്‍പാലം റോഡിലെ മണ്‍ചിറതോട്ടില്‍ വീണ്ടും വന്‍തോതില്‍ അറവുമാലിന്യം തള്ളി Read More »