പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. അനൂപ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ് അധ്യക്ഷനായി. വിദ്യാഭ്യാസ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എം പുഷ്പകരന്‍, പഞ്ചായത്ത് സെക്രട്ടറി ജി. സബിത, അസിസ്റ്റന്റ് സെക്രട്ടറി എം.കെ. വിജയന്‍, എസ്.സി. പ്രൊമോട്ടര്‍ ഇ.എസ്. സംഗീത എന്നിവര്‍ പ്രസംഗിച്ചു. 5,64,800 രൂപ ചിലവില്‍ 16 വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്‌ടോപ് നല്‍കിയത്.
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു
