ദേശീയ തലത്തിലടക്കം കുട്ടികള്‍ പ്രകടിപ്പിച്ച മികവു കണക്കിലെടുത്താണ് കാര്‍ബണ്‍ സ്റ്റിക്കുകള്‍ വിതരണം ചെയ്തത്. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി വിതരണോദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ടി.എസ്. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല ഹോക്കി അസോസിയേഷന്‍ സെക്രട്ടറി എബനേസര്‍ ജോസ്, പ്രധാനധ്യാപകന്‍ ടി. അനില്‍കുമാര്‍, സ്റ്റാഫ് സെക്രട്ടറി ബി. ബിജു, മാനേജ്‌മെന്റ് പ്രതിനിധി എ.എന്‍. വാസുദേവന്‍, എംപി ടി എ പ്രസിഡന്റ് നിജി വത്സന്‍, പി.ടി.എ. വൈസ് പ്രസിഡന്റ് അമ്പിളി ലിജോ എന്നിവര്‍ പ്രസംഗിച്ചു.
ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹോക്കി ടീം അംഗങ്ങള്‍ക്ക് ജില്ല ഹോക്കി അസോസിയേഷന്റെ നേതൃത്വത്തില്‍ കാര്‍ബണ്‍ സ്റ്റിക്കുകള്‍ വിതരണം ചെയ്തു
