ലൈഫ് ഭവന പദ്ധതി, ജല സംരക്ഷണം, കിണര്‍ റീചാര്‍ജിങ്ങ്, കൃഷി, ആരോഗ്യം, ശുചിത്വം പട്ടികജാതി യില്‍ പ്പെട്ട യു.പി വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനുള ഫര്‍ണീച്ചര്‍ തുടങ്ങിയ മേഖലകള്‍ക്ക് മുന്‍ഗണനയാണ് ബഡ്ജറ്റില്‍ കൊടുത്തിരിക്കുന്നത്. അടിസ്ഥാന വികസനരംഗത്ത് നിരവധി പുതിയ റോഡുകളും പദ്ധതിയില്‍ ഇടം പിടിച്ചിട്ടുണ്ട്. 27 കോടി 10 ലക്ഷത്തി 831 രൂപയുടെ വരവും 26 കോടി 22 ലക്ഷത്തി അമ്പത്തിയയ്യായിരത്തി ഇരുന്നൂറ്റി നാല്പത് രൂപയുടെ ചിലവും, 87 ലക്ഷത്തി എഴുപതിനായിരത്തി അഞ്ചൂറ്റി അമ്പത്തി ഒന്ന് രൂപയുടെ നീക്കിയിരിപ്പും കാണിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചിട്ടുള്ളത്. ബഡ്‌സ് സ്‌കൂള്‍, മൊബൈല്‍ ക്രിമിറ്റോറിയം, കൃഷി ഉപകേന്ദ്രം, പ്ലാന്റ് ഹെല്‍ത്ത് ക്ലീനിക്ക്, ടൂറിസം എന്നിവയും ഉയരെ, ഷീഹെല്‍ത്ത്, ജീവധാര, കലാ ഗ്രാമം, പദ്ധതികളുടെ തുടര്‍ച്ചയും അടക്കം നൂതന ആശയങ്ങളും ബജറ്റില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. കെ.പി. പ്രശാന്ത്, തോമസ് തൊകലത്ത്, സരിത സുരേഷ്, കെ.യു. വിജയന്‍, കെ. വൃന്ദകുമാരി, എ.എസ്. സുനില്‍ കുമാര്‍, സേവ്യര്‍ ആളൂക്കാരന്‍, മണി സജയന്‍, നിജി വത്സന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് ജോഷി, പി.ബി. ചീഫ് അക്കൗണ്ടന്റ് ലതിക, ചന്ദ്രന്‍, പ്ലാന്‍ ക്ലാര്‍ക്ക് ശശികല ടി.വി മറ്റ് നിര്‍വ്വഹണ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
മുരിയാട് ഗ്രാമപഞ്ചായത്തിന്റെ 2025-26 വര്‍ഷത്തെ വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് രതി ഗോപി അവതരിപ്പിച്ചു
