പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സെബി കൊടിയന്‍ അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപിക സിസ്റ്റര്‍ വന്ദന, ബിആര്‍സി കൊടകര ബിപിസി വി.ബി. സിന്ധു, കൊടകര ബിആര്‍സി സി.ആര്‍.സി.സി ഡാനി വര്‍ഗ്ഗീസ്സ്, പിടിഎ പ്രസിഡന്റ് വി.ജി. ഡാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു. 1 മുതല്‍ 7വരെ ക്ലാസിലുള്ള കുട്ടികള്‍ മലയാളം, ഗണിതം, പരിസര പഠനം, സാമൂഹ്യശാസ്തം ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം എന്നീ വിഷയങ്ങളിലെ മികച്ച പഠന പ്രവര്‍ത്തങ്ങള്‍ അവതരിപ്പിച്ചു. ഈ വര്‍ഷത്തെ പഠനതെളിവുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്്തു.
പുതുക്കാട് സെന്റ് സേവിയേഴ്‌സ് സിയുപി സ്‌കൂളില്‍ പഞ്ചായത്തുതല പഠനോത്സവം സംഘടിപ്പിച്ചു
