രാത്രിയുടെ മറവില്‍ ടണ്‍ കണക്കിന് മാലിന്യം തള്ളി പാടം നികത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു
കോനിക്കരയ്ക്കും മണ്ണാവിനും ഇടയിലുള്ള സ്വകാര്യ വ്യക്തിയുടെ പാടമാണ് വെള്ളിയാഴ്ച രാത്രി നികത്തിയത്. നൂറുകണക്കിന് ആളുകളാണ് വാഹനം തടയാന്‍ എത്തിയത്. ലാലൂര്‍ ട്രജിങ് ഗ്രൗണ്ടിലെ പ്ലാസ്റ്റിക്ക്, ആശുപത്രി മാലിന്യങ്ങള്‍ അടക്കമുള്ളവ എത്തിച്ചാണ് പാടത്ത് നികത്തിയതെന്നും ഏകദേശം 50 സെന്റ് ഇത്തരത്തില്‍ നികത്തിയതായും നാട്ടുകാര്‍ ആരോപിച്ചു. പാടത്തെ മാലിന്യം പ്രദേശത്തെ തോടുവഴി മണലിപ്പുഴയിലേക്ക് എത്തുന്നുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഒല്ലൂര്‍, പുതുക്കാട് പൊലീസ് സ്ഥലത്തെത്തി. 2 ടോറസ് ലോറിയും ഒരു മണ്ണുമാന്തി യന്ത്രവും ഒല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. …