nctv news pudukkad

Local News

വരാക്കര ഉണ്ണിമിശിഹാ പള്ളിയില്‍ മോഷണം

വരാക്കര ഉണ്ണിമിശിഹാ പള്ളിയില്‍ മോഷണം. പള്ളിയുടെ രണ്ട് കപ്പേളകൾക്ക് മുന്നിലുള്ള നാല് ഭണ്ഡാരങ്ങളുടെ താഴ് തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടേകാലിന് ബൈക്കിലെത്തിയ രണ്ടുപേര്‍ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഞായറാഴ്ച രാവിലെ പള്ളി അധികൃതര്‍ ഭണ്ഡാരങ്ങളിലെ പണം എടുക്കാന്‍ എത്തിയപ്പോഴാണ് ഭണ്ഡാരങ്ങൾ തുറന്ന നിലയില്‍ കണ്ടെത്തിയത്. പള്ളി അധികൃതര്‍ വരന്തരപ്പിള്ളി പൊലീസില്‍ പരാതി നല്‍കി.

ശാസ്താംപാട്ട് കലാകാര സംഘം ഓണാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിൽ അഖിലകേരള ശാസ്താംപാട്ട് കലാകാര സംഘം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ‘ഓണപ്പൊലിമ 2026’ സംഘടിപ്പിച്ചു. പ്രശസ്ത സിനിമാതാരം ദേവൻ പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഇ. രമേശൻ അധ്യക്ഷനായി. കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത മുഖ്യാതിഥിയായി പങ്കെടുത്തു. വിവിധ മേഖലകളിൽ ശാസ്താംപാട്ട് കലയെ ജീവിതത്തിൽ തപസ്സായി കൊണ്ടുനടക്കുന്ന 40 മഹത് വ്യക്തികളെ പത്മശ്രീ പെരുവനം കുട്ടൻമാരാർ ഓണപ്പുടവയും ദക്ഷിണയും നൽകി ആദരിച്ചു. കൂടാതെ, പത്മശ്രീ പെരുവനം കുട്ടൻമാരാർ, ദേവൻ, സുനിൽ കർത്ത …

ശാസ്താംപാട്ട് കലാകാര സംഘം ഓണാഘോഷം സംഘടിപ്പിച്ചു Read More »

എംഡിഎംഎ മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ എത്തിച്ചുനൽകുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ തൃശ്ശൂർ സിറ്റി ഡാൻസാഫിന്റെ പിടിയിൽ. ഗുരുവായൂർ സ്വദേശി റിയാസ് എന്ന ‘കല്ല് റിയാസിനെയാണ്’ ഉത്തർപ്രദേശിൽ നിന്ന് പൊലീസ് പിടികൂടിയത്. കേരളത്തിലെ ലഹരി സംഘങ്ങൾക്ക് ബംഗളൂരുവിൽ നിന്ന് എംഡിഎംഎ വിതരണം ചെയ്തിരുന്ന പ്രധാന കണ്ണിയാണ് പിടിയിലായ റിയാസെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തൃശ്ശൂരിൽ ആംബുലൻസിൽ നിന്ന് എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണമാണ് റിയാസിലേക്ക് പൊലീസിനെ എത്തിച്ചത്. കഴിഞ്ഞ മെയ് മാസത്തിലാണ് തൃശ്ശൂർ വാണിയമ്പാറയിൽ നടത്തിയ വാഹന പരിശോധനയിൽ ആംബുലൻസിൽ നിന്ന് …

എംഡിഎംഎ മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ Read More »

ഗുരുവായൂരിൽ വിവാഹമേളം; ചരിത്രത്തിലെ റെക്കോർഡ് 437 താലികെട്ടുകൾ

ഗുരുവായൂർ ക്ഷേത്രം ഇന്ന് റെക്കോർഡ് വിവാഹത്തിന് സാക്ഷിയാകും. 437 വിവാഹങ്ങളാണ് ഇന്ന് ​ഗുരുവായൂരിൽ നടക്കുക. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വിവാഹങ്ങൾക്ക് ​ഗുരുവായൂർ അമ്പലം വേദിയാകുന്നത്. പുലർച്ചെ നാല് മണി മുതൽ ആറ് മണ്ഡപങ്ങളിലായാണ് വിവാഹങ്ങൾക്ക് തുടക്കമായത്. ചിങ്ങമാസത്തിലെ ആദ്യത്തെ ഞായാറാഴ്ചയാണ് ഇന്ന്. ഇതിന് മുമ്പ് 2024 സെപ്റ്റംബർ എട്ടിനായിരുന്നു ​ഗുരുവായൂരിൽ ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടന്നത്. 354 വിവാഹങ്ങളായിരുന്നു അന്ന് ഇവിടെ നടന്നത്. പുലർച്ചെ നാല് മണിക്ക് മംഗളവാദ്യത്തിൻ്റെ അകമ്പടിയിൽ കണ്ണൂർ തലശ്ശേരി സ്വദേശി ആർണവ് മോഹൻ …

ഗുരുവായൂരിൽ വിവാഹമേളം; ചരിത്രത്തിലെ റെക്കോർഡ് 437 താലികെട്ടുകൾ Read More »

മൂന്നുമുറി സെന്റ് ജോണ്‍സ് ദേവാലയത്തില്‍ ഊട്ടുതിരുനാൾ ആഘോഷത്തിന് കൊടിയേറി; പ്രധാന തിരുനാൾ 30ന്

മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ സ്‌നാപകയോഹന്നാന്റെ ഊട്ടുതിരുനാളിന് കൊടിയേറി. ഇരിങ്ങാലക്കുട രൂപത ചാന്‍സലര്‍ ഫാ. കിരണ്‍ തട്ട്‌ള കൊടിയേറ്റകര്‍മം നിര്‍വഹിച്ചു. വികാരി ഫാ.തോമസ് വെളക്കനാടന്‍, അസി.വികാരി ഫാ.അഖില്‍ തണ്ടിയേക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ബേബിപോള്‍ വലിയകണ്ടത്തില്‍, ജിതിന്‍ വേലത്തിപറമ്പില്‍, ജിപ്‌സന്‍ ഏറ്റുമാനൂക്കാരന്‍, ബിബിന്‍ പുതൂര്‍ക്കര എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച, വിശുദ്ധകുര്‍ബാന, ലദീഞ്ഞ്, നൊവേന, നേര്‍ച്ചതേന്‍ വെഞ്ചരിപ്പ് എന്നിവയുമുണ്ടായി. ഈ മാസം 30നാണ് ഊട്ടുതിരുനാളാഘോഷം.

അളഗപ്പനഗറിൽ കൃഷിഭവൻ ഓണച്ചന്തയ്ക്ക് തുടക്കം

അളഗപ്പനഗർ ഗ്രാമപഞ്ചായത്തിൽ ഓണാഘോഷങ്ങൾക്ക് നാടൻ കാർഷിക ഉത്പന്നങ്ങളുടെ സമൃദ്ധിയുമായി കൃഷിഭവൻ ഓണച്ചന്തയ്ക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അലക്സ് ചുക്കിരി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിര സമിതി ചെയർമാൻ ടി.ടി. ബെന്നി, വികസനകാര്യ സ്ഥിര സമിതി ചെയർപേഴ്സൺ സിനി ബിജു, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, പ്രിൻസൺ തയ്യാലക്കൽ, പഞ്ചായത്ത് അംഗം ഷൈനി ജിജോ, കൃഷി ഓഫീസർ രവീന്ദ്രൻ, സെക്രട്ടറി സുഭാഷ്, മുൻ അംഗങ്ങൾ, എ.ഡി.സി അംഗങ്ങൾ എന്നിവർ …

അളഗപ്പനഗറിൽ കൃഷിഭവൻ ഓണച്ചന്തയ്ക്ക് തുടക്കം Read More »

പുതുക്കാട് സപ്ലൈകോ ഓണച്ചന്തയ്ക്ക് തുടക്കം

സപ്ലൈകോയുടെ ഓണച്ചന്തയ്ക്ക് പുതുക്കാട് തുടക്കമായി. കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് രതി ബാബു അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിന്റ സനോജ്, സവിത ജനൻ, സി.പി.എം പ്രതിനിധി അഡ്വ. അൽജോ പി. ആന്റണി എന്നിവർ പ്രസംഗിച്ചു./

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് പൈപ്പുകൾ തെറിച്ചുവീണ് ബൈക്ക് യാത്രികൻ മരിച്ചു

തൃശൂർ കുട്ടനെല്ലൂരിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് ഇരുമ്പ് പൈപ്പുകൾ പുറത്തേക്ക് വീണ് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ഹൈലൈറ്റ് മാളിന് മുന്നിലാണ് അപകടം. ഇരുമ്പ് കമ്പികളും പൈപ്പുകളുമായി പോകുകയായിരുന്ന ലോറി പെട്ടെന്ന് ബ്രേക്ക് ഇടുന്നതിനിടെ ലോറിയിൽനിന്ന് പൈപ്പുകൾ പുറത്തേക്ക് വീഴുകയായിരുന്നു. പിന്നാലെ ബൈക്കിൽ വരികയായിരുന്ന യുവാവിന്റെ ദേഹത്തേക്ക് ഇരുമ്പ് കമ്പി കുത്തിക്കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഗുരുവായൂർ ക്ഷേത്രത്തിൽ വിപുലമായ ഓണാഘോഷം; തിരുവോണദിവസം 10,000 പേർക്ക് പ്രസാദസദ്യ

ഗുരുവായൂർ ക്ഷേത്രത്തിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഘോഷ പരിപാടികൾക്കായി 19,10,000 രൂപയുടെ എസ്റ്റിമേറ്റിനാണ് ദേവസ്വം ഭരണസമിതി അംഗീകാരം നൽകിയിട്ടുള്ളത്. 10,000 പേർക്ക് തിരുവോണസദ്യ നൽകും. 25ന് ക്ഷേത്രത്തിൽ ഉത്രാടക്കാഴ്ച ശീവേലിയാണ്. രാവിലെ ശീവേലിക്ക് ശേഷമാണ് കാഴ്ചക്കുല സമർപ്പണം. സ്വർണക്കൊടിമരച്ചുവട്ടിൽ മേൽശാന്തി ആദ്യം കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ദേവസ്വം ഭരണസമിതി അംഗങ്ങളും ഭക്തരും സമർപ്പണത്തിൽ പങ്കാളികളാവും. കാഴ്ചക്കുല സമർപ്പിക്കാൻ എത്തുന്നവർക്ക് പ്രത്യേക നിര ഒരുക്കും. തിരുവോണ ദിവസമായ 26ന് പതിവ് …

ഗുരുവായൂർ ക്ഷേത്രത്തിൽ വിപുലമായ ഓണാഘോഷം; തിരുവോണദിവസം 10,000 പേർക്ക് പ്രസാദസദ്യ Read More »

മകളുടെ വിവാഹത്തിനായി സൂക്ഷിച്ചിരുന്ന സ്വർണം കവർന്നു; പേരാമംഗലത്ത് വീടിന്റെ വാതിൽ തകർത്ത് മോഷണം

പേരാമംഗലത്ത് തുണിക്കട ഉടമയുടെ വീട്ടിൽ വൻ കവർച്ച. പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിൽ നിന്ന് 50 പവൻ സ്വർണമാണ് മോഷണം പോയത്. മകളുടെ വിവാഹത്തിനായി വാങ്ങി സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. വീടിന്റെ പിൻവാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. തുടർന്ന് വീടിന്റെ മറ്റ് വാതിലുകളും തകർത്തതായി പൊലീസ് അറിയിച്ചു. വീട്ടുകാർ ഇല്ലാത്ത സമയത്തായിരുന്നു മോഷണം. ഓണത്തിരക്ക് കാരണം ഷക്കീറും ഭാര്യയും മകളും കടയിലായിരുന്നു. പുലർച്ചെ ഒന്നരയോടെ ഷക്കീർ കടയിൽ നിന്ന് വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. …

മകളുടെ വിവാഹത്തിനായി സൂക്ഷിച്ചിരുന്ന സ്വർണം കവർന്നു; പേരാമംഗലത്ത് വീടിന്റെ വാതിൽ തകർത്ത് മോഷണം Read More »

തലോരിൽ വീണ്ടും അപകടം; പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇടിച്ച് സൈക്കിൾ യാത്രികന് ഗുരുതര പരിക്ക്

തലോരില്‍ വീണ്ടും അപകടം. റോഡരികില്‍ പാര്‍ക്ക് ചെയ്ത ഓട്ടോയിലും കെഎസ്ആര്‍ടിസി ബസിലും ഇടിച്ച് സൈക്കിള്‍ യാത്രികന് ഗുരുതരമായി പരുക്കേറ്റു. പനയംപാടം സ്വദേശി എടക്കുന്നിക്കാരന്‍ കുട്ടനാണ് പരുക്കേറ്റത്. റോഡരികില്‍ പാര്‍ക്ക് ചെയ്ത ഓട്ടോയില്‍ തട്ടി നിയന്ത്രണം വിട്ട സൈക്കിളില്‍ നിന്ന് കുട്ടന്‍ കെഎസ്ആര്‍ടിസി ബസിന്റെ വശത്തേക്ക് തതെറിച്ചുവീഴുകയായിരുന്നു. തലയില്‍ സാരമായി പരിക്കേറ്റ ഇയാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ എന്‍സിടിവിക്ക് ലഭിച്ചു. ഏതാനും ദിവസം മുന്‍പ് ഈ ഭാഗത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറില്‍ …

തലോരിൽ വീണ്ടും അപകടം; പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇടിച്ച് സൈക്കിൾ യാത്രികന് ഗുരുതര പരിക്ക് Read More »

നന്തിക്കരയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് മധ്യപ്രദേശ് സ്വദേശി മരിച്ചു

നന്തിക്കര റെയില്‍വേ ഗേറ്റിന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു. മധ്യപ്രദേശ് സ്വദേശി 40 വയസുള്ള ജോഹന്‍ലാലാണ് മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ബിലാസ്പൂര്‍ തിരുനെല്‍വേലി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നുമാണ് ജോഹന്‍ലാലിനെ വീണ നിലയില്‍ കണ്ടെത്തിയത്. പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തൃശൂര്‍ റെയില്‍വേ പൊലീസും പുതുക്കാട് പൊലീസും സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.

ഓണത്തിന് പൂക്കളമൊരുക്കാൻ വിപണി ഒരുങ്ങി; ചെണ്ടുമല്ലിക്കും വാടാമല്ലിക്കും ആവശ്യക്കാരേറെ

തെരുവോരങ്ങളില്‍ സുഗന്ധവും വര്‍ണക്കൂട്ടുകളും പരത്തി ഓണനാളുകളെ വരവേല്‍ക്കാന്‍ പൂവിപണികള്‍ സജീവമായി തുടങ്ങി. അത്തം പിറന്നതോടെ മലയാളി ഓണാവേശത്തിലേക്ക് കടന്നു. പുത്തന്‍ പ്രതീക്ഷകളുമായി വീണ്ടുമൊരു ഓണക്കാലത്തിനൊരുങ്ങുകയാണ് നാടും നഗരവും. മലയാളികള്‍ക്കിനി ആഘോഷത്തിന്റെ പത്തുരാവുകള്‍. ഇനി പൂ പറിച്ചും പൂക്കളം തീര്‍ത്തും പുത്തനുടുപ്പുമിട്ട് ഓണത്തപ്പനെ കാത്തിരിപ്പാണ്. അത്തം പിറക്കുന്നതിന് മുന്‍പേതന്നെ പൂക്കള്‍ അതിര്‍ത്തികടന്ന് ജില്ലയിലെത്തിത്തുടങ്ങിയിരുന്നു. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം താത്കാലിക പൂക്കടകള്‍ തുടങ്ങി. ശനിയാഴ്ച രാവിലെ മുതലേ ചെണ്ടുമല്ലിയും വാടാമല്ലിയും ജമന്തിയും റോസും അരളിയുമൊക്കെ തെരുവോരങ്ങളില്‍ ഇടം പിടിച്ചുകഴിഞ്ഞു. മഞ്ഞ, ഓറഞ്ച് …

ഓണത്തിന് പൂക്കളമൊരുക്കാൻ വിപണി ഒരുങ്ങി; ചെണ്ടുമല്ലിക്കും വാടാമല്ലിക്കും ആവശ്യക്കാരേറെ Read More »

ചിയ്യാരത്ത് അഞ്ച് ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

ചിയ്യാരത്ത് രാസലഹരിയുമായി രണ്ടു യുവാക്കള്‍ പിടിയില്‍. ഇവരില്‍ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ചിയ്യാരം സ്വദേശി അഭിജിത്ത്, വിയ്യൂര്‍ സ്വദേശി റോജര്‍ വി. ദേവസി എന്നിവരാണ് പിടിയിലായത്. ബൈക്കിലെത്തി 5 ഗ്രാം എംഡിഎംഎ കൈമാറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്.

ചിമ്മിനി ഡാമിൽ നിന്ന് വെള്ളം തുറന്നുവിട്ടു; തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ചിമ്മിനി ഡാമില്‍ നിന്നും ബുധനാഴ്ച രാവിലെ മുതല്‍ വെള്ളം തുറന്നുവിട്ടുതുടങ്ങി. വൈദ്യുതോല്‍പാദനത്തിനുള്ള കെഎസ്ഇബി വാല്‍വിലൂടെ രാവിലെ 8 മുതലാണ് കുറുമാലി പുഴയിലേക്ക് വെള്ളം തുറന്നുവിട്ടത്. സെക്കന്‍ഡില്‍ 6.36 ഘനമീറ്റര്‍ വെള്ളമാണ് വാല്‍വിലൂടെ ഒഴുക്കുന്നത്. ഷട്ടറുകള്‍ തുറക്കുമ്പോഴുള്ളതുപോലെ ജലനിരപ്പ് ഉയരില്ലെങ്കിലും കുറുമാലി കരുവന്നൂര്‍ പുഴകളില്‍ 10 മുതല്‍ 12 സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതായി ജലസേചന വകുപ്പ് അറിയിച്ചിട്ടുണ്ട്. തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. വരുംദിവസങ്ങളില്‍ മഴ സാധ്യത ഉള്ളതിനാല്‍ മുന്‍കരുലിന്റെ ഭാഗമായി മാത്രമാണ് …

ചിമ്മിനി ഡാമിൽ നിന്ന് വെള്ളം തുറന്നുവിട്ടു; തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് Read More »

ഗൃഹോപകരണങ്ങൾക്ക് 50% വരെ വിലക്കിഴിവുമായി ഹോം എക്സ്പ്രസിന്റെ ‘ഓണം എക്സ്പ്രസ് ഓഫർ’ ആരംഭിച്ചു!

ഈ ഓണം സമൃദ്ധിയായി ആഘോഷിക്കാം ഹോം എക്സ്പ്രസ്സിനോടൊപ്പം! 🌼 കണ്ണഞ്ചിപ്പിക്കുന്ന പ്രോഡക്ടസും, കൈ നിറയെ ഓഫറുകളുമായി “ഓണം എക്സ്പ്രസ് ഓഫർ” ആരംഭിച്ചിരിക്കുന്നു .. ഈ ഓണം ആഘോഷിക്കാൻ ഗൃഹോപകരണങ്ങൾക്ക് upto 50% off ഡിസ്കൗണ്ടുക്കൾ ഇതിന് എല്ലാം പുറമെ 699 രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികളെ കാത്തിരിക്കുന്നു ബമ്പർ സമ്മാനമായി Semi Automatic Washing Machine, Refrigerator, LED TV – കൂടാതെ മറ്റും കൈനിറയെ സമ്മാനങ്ങളും നിങ്ങളെ കാത്തിരിക്കുന്നു 🎁✨ …

ഗൃഹോപകരണങ്ങൾക്ക് 50% വരെ വിലക്കിഴിവുമായി ഹോം എക്സ്പ്രസിന്റെ ‘ഓണം എക്സ്പ്രസ് ഓഫർ’ ആരംഭിച്ചു! Read More »

തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ അപൂർവ്വ ശസ്ത്രക്രിയ; യുവാവിന്റെ ഇരു ഇടുപ്പുകളിലെയും അസ്ഥിനാശം വിജയകരമായി ചികിത്സിച്ച് മാറ്റി

ഇരുപത്തെട്ടുകാരനായ യുവാവിൽ ഇരു ഇടുപ്പുകളിലേക്കും രക്തയോട്ടക്കുറവ് മൂലമുള്ള അസ്ഥിനാശം (Avascular Necrosis of Hip) ചികിത്സിക്കുന്നതിനായി തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അപൂർവ്വ ശസ്ത്രക്രിയ വിജയകരമായി നടത്തി. മണ്ണുത്തി സ്വദേശിയായ യുവാവിന്റെ വലത് ഇടുപ്പിൽ രോഗത്തിന്റെ മൂന്നാം ഘട്ടവും ഇടത് ഇടുപ്പിൽ രണ്ടാം ഘട്ടവുമായിരുന്നു. യുവാവായതിനാൽ ഇടുപ്പ് സന്ധി സംരക്ഷിച്ച് ഭാവിയിൽ ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഒഴിവാക്കുകയോ വൈകിപ്പിക്കുകയോ ലക്ഷ്യമിട്ടാണ് ചികിത്സ നടത്തിയത്. ഇതിനായി ഇടത് ഇടുപ്പിൽ അസ്ഥിയിലെ മർദ്ദം കുറയ്ക്കുന്ന ശസ്ത്രക്രിയയും (Core decompression) …

തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ അപൂർവ്വ ശസ്ത്രക്രിയ; യുവാവിന്റെ ഇരു ഇടുപ്പുകളിലെയും അസ്ഥിനാശം വിജയകരമായി ചികിത്സിച്ച് മാറ്റി Read More »

റെയില്‍വേ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ ലോറി ഡ്രൈഡവര്‍ മരിച്ചു

ചാലക്കുടി റെയില്‍വേ സ്‌റ്റേഷനില്‍ തീവണ്ടിയില്‍ നിന്നും ലോറിയിലേക്ക് ചരക്ക് ഇറക്കുന്നതിനിടെ റെയില്‍വേ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ ലോറി ഡ്രൈവര്‍ മരിച്ചു. കാട്ടൂര്‍ സ്വദേശി എറിയാപറമ്പില്‍ സജികുമാര്‍ ആണ് മരിച്ചത്. 51 വയസായിരുന്നു. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. കാലിത്തീറ്റയ്ക്കായുള്ള തവിടിന്റെ ചാക്കുകള്‍ ഗുഡ്‌സ്‌ട്രെയിനില്‍നിന്ന് തൊഴിലാളികള്‍ ഇറക്കി ലോറിയില്‍ കയറ്റുന്നതിനിടെയാണ് സംഭവം. പെട്ടെന്ന് മഴ പെയ്തപ്പോള്‍ ചാക്കുകള്‍ നനയാതിരിക്കാന്‍ ലോറിക്കു മുകളില്‍ക്കയറി ടാര്‍പ്പായ ഇടാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഭവം. ലോറിയുടെ മുകളില്‍നിന്ന് പായ പിന്നിലേക്കു വലിക്കുന്നതിനിടെ ഒരു കാല്‍ …

റെയില്‍വേ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ ലോറി ഡ്രൈഡവര്‍ മരിച്ചു Read More »

പ്രമുഖ ഇലത്താള കലാകാരന്‍ പുതുക്കാട് രാമന്‍ നായര്‍ അന്തരിച്ചു

പ്രമുഖ ഇലത്താള കലാകാരന്‍ പുതുക്കാട് തെക്കെ തൊറവ് കിളിയറ രാമന്‍ നായര്‍ അന്തരിച്ചു. 74 വയസായിരുന്നു. മധ്യകേരളത്തിലെ വിവിധ പൂരങ്ങളില്‍ നിറസാന്നിധ്യമായിരുന്ന രാമന്‍ നായര്‍, കുറുമാലിക്കാവ് ക്ഷേത്രത്തിലെ പാനപ്പറയോഗത്തിലൂടെയാണ് ഇലത്താള കലാരംഗത്തേക്ക് പ്രവേശിച്ചത്. ചക്കംകുളം ശങ്കുണ്ണി മാരാര്‍, അപ്പുമാരാര്‍, തൃപ്പേക്കുളം അച്ചുതമാരാര്‍, മഠത്തില്‍ ഗോപാലമാരാര്‍ തുടങ്ങിയ പ്രമുഖ മേളപ്രമാണിമാരുടെ മേളങ്ങളില്‍ സ്ഥിരസാന്നിധ്യമായിരുന്നു. പെരുവനം കുട്ടന്‍ മാരാര്‍, കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ തുടങ്ങി പ്രമുഖ കലാകാരന്മാരോടൊപ്പവും നിരവധി വേദികളില്‍ പങ്കെടുത്തു. തൃശ്ശൂര്‍ പൂരത്തിലെ ഇലഞ്ഞിത്തറ മേളയില്‍ അന്‍പതിലേറെ വര്‍ഷം …

പ്രമുഖ ഇലത്താള കലാകാരന്‍ പുതുക്കാട് രാമന്‍ നായര്‍ അന്തരിച്ചു Read More »

വരാക്കരയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

വരാക്കരയില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. വരാക്കര കപ്പേളക്കു സമീപം മാപ്രാണത്തുക്കാരന്‍ വീട്ടില്‍ 66 വയസ്സുള്ള എം.ആര്‍. ജോണ്‍സനാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8 മണിയോടെയായിരുന്നു അപകടം. ആമ്പല്ലൂര്‍ വരന്തരപ്പിള്ളി റോഡില്‍ വരാക്കര കപ്പേളക്കു സമീപമായിരുന്നു സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ഗുരുതര പരുക്കേറ്റത്. ജോണ്‍സന്റെ വീടിനു മുന്നില്‍ തന്നെയാണ് അപകടം നടന്നത്. ആമ്പല്ലൂര്‍ ഭാഗത്തുനിന്നും വരന്തരപ്പിള്ളി ഭാഗത്തേക്ക് പോയിരുന്ന കാറുമായാണ് സ്‌കൂട്ടര്‍ അപകടത്തില്‍പെട്ടത്. ഗുരുതരമായി പരുക്കേറ്റ ജോണ്‍സനെ തൃശൂര്‍ ജൂബിലി മിഷന്‍ …

വരാക്കരയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു Read More »