nctv news pudukkad

ചിമ്മിനി ഡാമിൽ നിന്ന് വെള്ളം തുറന്നുവിട്ടു; തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ചിമ്മിനി ഡാമില്‍ നിന്നും ബുധനാഴ്ച രാവിലെ മുതല്‍ വെള്ളം തുറന്നുവിട്ടുതുടങ്ങി. വൈദ്യുതോല്‍പാദനത്തിനുള്ള കെഎസ്ഇബി വാല്‍വിലൂടെ രാവിലെ 8 മുതലാണ് കുറുമാലി പുഴയിലേക്ക് വെള്ളം തുറന്നുവിട്ടത്. സെക്കന്‍ഡില്‍ 6.36 ഘനമീറ്റര്‍ വെള്ളമാണ് വാല്‍വിലൂടെ ഒഴുക്കുന്നത്.

ഷട്ടറുകള്‍ തുറക്കുമ്പോഴുള്ളതുപോലെ ജലനിരപ്പ് ഉയരില്ലെങ്കിലും കുറുമാലി കരുവന്നൂര്‍ പുഴകളില്‍ 10 മുതല്‍ 12 സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതായി ജലസേചന വകുപ്പ് അറിയിച്ചിട്ടുണ്ട്. തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം.

വരുംദിവസങ്ങളില്‍ മഴ സാധ്യത ഉള്ളതിനാല്‍ മുന്‍കരുലിന്റെ ഭാഗമായി മാത്രമാണ് ചിമ്മിനി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നത്. ഡാമിന്റെ ജലസംഭരണശേഷിയുടെ 80 ശതമാനം ജലമാണ് ഉള്ളത്. ബുധനാഴ്ച രാവിലെ ഡാമില്‍ 72.23 മീറ്ററാണ് ജലനിരപ്പ് രേഖപ്പെടുത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *