മൂന്നുദിവസത്തോളം കനത്തുപെയ്ത മഴയെ തുടര്‍ന്ന് മറ്റത്തൂരിലെ കോടാലി പാടശേഖരം വെള്ളത്തിനടിയിലായി
സമീപത്തെ വെള്ളിക്കുളം വലിയ തോട് കവിഞ്ഞൊഴുകിയതാണ് പാടശേഖരം മുങ്ങാന്‍ ഇടയാക്കിയത്. മഴ മൂലമുള്ള കൃഷിനാശം ഭയന്ന് ് മറ്റത്തൂരിലെ ഒട്ടുമിക്ക പാടശേഖര സമിതികളും ഇക്കുറി വിരിപ്പ് കൃഷിയിറക്കാതെ മാറി നിന്നപ്പോള്‍ കോടാലി പാടശേഖരം ഉള്‍പ്പടെ ഏതാനും പാടങ്ങളില്‍ മാത്രമാണ് കൃഷി ചെയ്തിട്ടുള്ളത്. മഴ തുടങ്ങിയ ജൂണ്‍ ആദ്യം തന്നെ വിരിപ്പിനുള്ള കാര്‍ഷിിക പണികള്‍ ഇവര്‍ തുടങ്ങിയിരുന്നു. ജൂണ്‍ പകുതിയോടെ വിതയും പൂര്‍ത്തിയാക്കി. ഏതാനും കര്‍ഷകര്‍ ഞാറു നടുകയാണ് ചെയ്തത്. പാടശേഖരത്തിന്റെ പകുതിയോളം ഭാഗത്തെ കര്‍ഷകര്‍ മഴ സജീവമായതിനെ …