nctv news pudukkad

Local News

മദ്യപാനത്തിനിടെ തർക്കം, മർദ്ദനം; ചേർപ്പിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു, അയൽവാസി പിടിയിൽ

ചേര്‍പ്പ് വെങ്ങിണിശേരിയില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. വെങ്ങിണിശേരി തേറാട്ടില്‍ വീട്ടില്‍ രാജു ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ പുത്തൂര്‍ വീട്ടില്‍ പ്രിന്റോയെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി രണ്ട് മണിയോടെയാണ് സംഭവം ഉണ്ടായത്. രാജുവിന്റെ വീടിന്റെ പിന്‍ഭാഗത്തുള്ള മുറിയില്‍ വെച്ച് പ്രതി പ്രിന്റോയും രാജുവും ചേര്‍ന്ന് മദ്യപിച്ചിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം ഉണ്ടാവുകയും പ്രിന്റോ രാജുവിനെ മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ പരുക്കേറ്റ് രാജു നിലത്തുവീണു. ശബ്ദം …

മദ്യപാനത്തിനിടെ തർക്കം, മർദ്ദനം; ചേർപ്പിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു, അയൽവാസി പിടിയിൽ Read More »

“വിധിയെഴുതി വിടവാങ്ങി”; തൃശ്ശൂരിൽ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വോട്ടർ കുഴഞ്ഞുവീണു മരിച്ചു

ജനാധിപത്യ കടമ നിർവ്വഹിച്ചതിന് തൊട്ടുപിന്നാലെ വോട്ടർക്ക് ദാരുണാന്ത്യം. തൃശ്ശൂർ വാണിയംപാറയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ കൊമ്പഴ രാമൻചിറ സ്വദേശി വിനോദ് (ഉണ്ണി ചെക്കൻ-63) ആണ് മരിച്ചത്. വാണിയംപാറ ഇ.കെ.എം.യു.പി സ്കൂളിലെ 37-ാം നമ്പർ ബൂത്തിലായിരുന്നു വിനോദ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ പോളിംഗ് ഓഫീസറുടെ നേതൃത്വത്തിൽ ഇദ്ദേഹത്തെ വീൽചെയറിൽ ഇരുത്തി പ്രാഥമിക ശുശ്രൂഷ നൽകാൻ ശ്രമിച്ചു. എന്നാൽ ഇതിനിടെ വിനോദ് കുഴഞ്ഞുവീഴുകയായിരുന്നു. ബൂത്തിലുണ്ടായിരുന്നവർ ചേർന്ന് …

“വിധിയെഴുതി വിടവാങ്ങി”; തൃശ്ശൂരിൽ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വോട്ടർ കുഴഞ്ഞുവീണു മരിച്ചു Read More »

പുതുക്കാട് മാറ്റം ആഗ്രഹിക്കുന്നു; മുന്നേറ്റം നിയമസഭയിലും തുടരുമെന്ന് എ. നാഗേഷ്

പുതുക്കാട്: പുതുക്കാട് നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി പരമേശ്വരൻ എന്ന എ. നാഗേഷ് വോട്ട് രേഖപ്പെടുത്തി. പുലക്കാട്ടുകര ഹോളി ഫാമിലി സ്‌കൂളിലെ ബൂത്തിൽ കുടുംബസമേതം എത്തിയാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്. ജനങ്ങളിൽ മാറ്റത്തിനായുള്ള ആവേശം: വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം മണ്ഡലത്തിൽ ഇത്തവണ വലിയ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. “ബൂത്തുകളിൽ വോട്ടർമാർക്കിടയിൽ കാണുന്ന വലിയ ആവേശം ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും എൻ.ഡി.എ മണ്ഡലത്തിൽ …

പുതുക്കാട് മാറ്റം ആഗ്രഹിക്കുന്നു; മുന്നേറ്റം നിയമസഭയിലും തുടരുമെന്ന് എ. നാഗേഷ് Read More »

“കേരളത്തില്‍ ഭരണമാറ്റമുണ്ടാകും, പുതുക്കാട് പിടിച്ചെടുക്കും”; ആത്മവിശ്വാസത്തോടെ കെ.എം. ബാബുരാജ്

പുതുക്കാട്: പുതുക്കാട് നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എം. ബാബുരാജ് സമ്മതിദാനാവകാശം വിനിയോഗിച്ചു. ചെങ്ങാലൂര്‍ സെന്റ് മേരീസ് സ്‌കൂളിലെ 151-ാം നമ്പര്‍ ബൂത്തിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ഭാര്യയും കുടുംബാംഗങ്ങളും അദ്ദേഹത്തോടൊപ്പം ബൂത്തിലെത്തിയിരുന്നു. ഭരണമാറ്റം സുനിശ്ചിതം: വോട്ട് രേഖപ്പെടുത്തിയ ശേഷം എന്‍.സി.ടി.വിയോട് സംസാരിച്ച അദ്ദേഹം മണ്ഡലത്തിലും സംസ്ഥാനത്തും വലിയ വിജയപ്രതീക്ഷയുണ്ടെന്ന് പ്രതികരിച്ചു. “കേരളത്തില്‍ ഭരണമാറ്റം അനിവാര്യമാണ്. വോട്ടര്‍മാരുടെ പ്രതികരണങ്ങളും പോളിംഗ് ബൂത്തിലെ ആവേശവും യു.ഡി.എഫിന് അനുകൂലമാണ്. പുതുക്കാട് മണ്ഡലത്തില്‍ ഇത്തവണ അട്ടിമറി വിജയം ഉണ്ടാകും,” ബാബുരാജ് പറഞ്ഞു. ബൂത്തുകളിലേക്ക് …

“കേരളത്തില്‍ ഭരണമാറ്റമുണ്ടാകും, പുതുക്കാട് പിടിച്ചെടുക്കും”; ആത്മവിശ്വാസത്തോടെ കെ.എം. ബാബുരാജ് Read More »

കുടുംബസമേതം കെ.കെ. രാമചന്ദ്രന്‍ ബൂത്തിലെത്തി; പുതുക്കാടിന്റെ വികസനം വോട്ടാകുമെന്ന് ആത്മവിശ്വാസം

പുതുക്കാട്: കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന നേട്ടങ്ങള്‍ വോട്ടര്‍മാര്‍ അംഗീകരിക്കുമെന്ന ശുഭപ്രതീക്ഷയോടെ പുതുക്കാട് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ. രാമചന്ദ്രന്‍ വോട്ട് രേഖപ്പെടുത്തി. പുലക്കാട്ടുകര ഹോളി ഫാമിലി സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ കുടുംബസമേതമെത്തിയാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മൂന്നാം ഊഴം ഉറപ്പാണെന്നും, വോട്ടര്‍മാര്‍ അതിനായി തയ്യാറെടുത്തു കഴിഞ്ഞെന്നും വോട്ട് ചെയ്ത ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പുതുക്കാടിന്റെ സമഗ്രമായ വികസനം ഈ തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയമാണെന്നും കെ.കെ. രാമചന്ദ്രന്‍ …

കുടുംബസമേതം കെ.കെ. രാമചന്ദ്രന്‍ ബൂത്തിലെത്തി; പുതുക്കാടിന്റെ വികസനം വോട്ടാകുമെന്ന് ആത്മവിശ്വാസം Read More »

തിരഞ്ഞെടുപ്പ് പരാതിയുണ്ടോ? വിളിക്കൂ ഈ നമ്പറുകളിൽ; തൃശ്ശൂർ റൂറൽ പൊലീസിന്റെ 24 മണിക്കൂർ കൺട്രോൾ റൂം സജ്ജം

​ഇരിങ്ങാലക്കുട: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധാന പാലനത്തിനും സുഗമമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുമായി തൃശ്ശൂർ റൂറൽ പൊലീസ് ജില്ലയിൽ പ്രത്യേക ഇലക്ഷൻ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും അത്യാവശ്യ വിവരങ്ങൾ കൈമാറുന്നതിനും പരാതികൾ അറിയിക്കുന്നതിനുമായി 24 മണിക്കൂറും കൺട്രോൾ റൂം സേവനം ലഭ്യമായിരിക്കും. ​പൊതുജനങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: ​തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊലീസ് സേവനങ്ങൾക്കും അന്വേഷണങ്ങൾക്കും ക്രമസമാധാന പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിനും ഉടനടി പൊലീസ് ഇടപെടൽ ഉറപ്പാക്കുന്നതിനുമായാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഏപ്രിൽ 07, …

തിരഞ്ഞെടുപ്പ് പരാതിയുണ്ടോ? വിളിക്കൂ ഈ നമ്പറുകളിൽ; തൃശ്ശൂർ റൂറൽ പൊലീസിന്റെ 24 മണിക്കൂർ കൺട്രോൾ റൂം സജ്ജം Read More »

തൃശൂരിൽ 25 ലക്ഷം വോട്ടർമാർ; ഫോണുകൾക്ക് വിലക്ക്, വനിതാ ബൂത്തുകളും മോഡൽ സ്റ്റേഷനുകളും സജ്ജം

കേരളത്തെ രാഷ്ട്രീയച്ചൂടിലാക്കിയ 23 ദിവസത്തെ ആവേശകരമായ പ്രചാരണത്തിന് സമാപനം. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിനം. പതിനാറാം കേരള നിയമസഭയെയും പുതിയ സർക്കാരിനെയും തിരഞ്ഞെടുക്കാനായി കേരളം നാളെ (വ്യാഴാഴ്ച) പോളിങ്ങ് ബൂത്തിലേക്ക് നീങ്ങും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. തൃശൂരിലെ വോട്ടർമാർ: തൃശൂർ ജില്ലയിലെ പുതുക്കിയ വോട്ടർ പട്ടിക പ്രകാരം 25,32,715 വോട്ടർമാരാണുള്ളത്. ജില്ലയിൽ വിപുലമായ സജ്ജീകരണങ്ങളാണ് വോട്ടെടുപ്പിനായി ഒരുക്കിയിട്ടുള്ളത്. ബൂത്തുകളിലെ പ്രത്യേകതകൾ: ജില്ലയിൽ 20 മോഡൽ പോളിങ്ങ് സ്റ്റേഷനുകളും, സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന …

തൃശൂരിൽ 25 ലക്ഷം വോട്ടർമാർ; ഫോണുകൾക്ക് വിലക്ക്, വനിതാ ബൂത്തുകളും മോഡൽ സ്റ്റേഷനുകളും സജ്ജം Read More »

ആവേശം വിണ്ണോളം; പുതുക്കാട് ഇന്ന് കൊട്ടിക്കലാശത്തിന്റെ ലഹരിയിൽ!

പുതുക്കാട് നിയോജക മണ്ഡലത്തിൽ ആഴ്ചകൾ നീണ്ടുനിന്ന വാശിയേറിയ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനമാകും. വോട്ടർമാരെ നേരിൽ കണ്ടും വികസന ചർച്ചകൾ ഉയർത്തിയും മുന്നേറിയ സ്ഥാനാർത്ഥികളും പ്രവർത്തകരും കൊട്ടിക്കലാശത്തിന്റെ ആവേശത്തിലാണ്. മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളെല്ലാം ഇപ്പോൾ ജനസാഗരമായി മാറിയിരിക്കുകയാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. രാമചന്ദ്രനും യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം. ബാബുരാജും എൻ.ഡി.എ സ്ഥാനാർത്ഥി എ. നഗേഷും തമ്മിലുള്ള ശക്തമായ ത്രികോണ മത്സരത്തിനാണ് പുതുക്കാട് സാക്ഷ്യം വഹിക്കുന്നത്. നിലവിലെ എം.എൽ.എ ആയ കെ.കെ. രാമചന്ദ്രൻ മണ്ഡലം നിലനിർത്താൻ ശ്രമിക്കുമ്പോൾ, കടുത്ത പോരാട്ടത്തിലൂടെ …

ആവേശം വിണ്ണോളം; പുതുക്കാട് ഇന്ന് കൊട്ടിക്കലാശത്തിന്റെ ലഹരിയിൽ! Read More »

തൃശ്ശൂരിൽ അട്ടിമറി തേടി മുന്നണികൾ; ഇനി മൂന്ന് ദിനങ്ങൾ മാത്രം

നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി വെറും മൂന്ന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ ആവേശം കൊടുമുടിയിൽ. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ തങ്ങളുടെ വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ്. ഓരോ വോട്ടും നിർണ്ണായകമായ ജില്ലയിൽ അട്ടിമറി വിജയങ്ങൾ ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. തൃശ്ശൂരിന്റെ മണ്ണിൽ രാഷ്ട്രീയ പൂരത്തിന് കൊടിയേറാൻ ഇനി മണിക്കൂറുകൾ മാത്രം. പരസ്യപ്രചാരണത്തിന് ചൊവ്വാഴ്ച വൈകിട്ട് തിരശ്ശീല വീഴാനിരിക്കെ, ജില്ലയിലെ ഓരോ മണ്ഡലവും വലിയ പോരാട്ടങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. പ്രമുഖ നേതാക്കളെ നേരിട്ട് രംഗത്തിറക്കിയും …

തൃശ്ശൂരിൽ അട്ടിമറി തേടി മുന്നണികൾ; ഇനി മൂന്ന് ദിനങ്ങൾ മാത്രം Read More »

ഹോം എക്സ്പ്രസ് ഈസ്റ്റർ ധമാക്ക; ഓഫറുകൾ വാരിക്കൂട്ടാം!

മൂന്നുമുറി ഹോം എക്സ്പ്രസ് സൂപ്പർമാർക്കറ്റിൽ സംഘടിപ്പിച്ച ഒരാഴ്ച കാലം നീണ്ടുനിൽക്കുന്ന ഈസ്റ്റർ മെഗാ സെയിൽ ജനപ്രിയമാകുന്നു. മികച്ച ഉൽപന്നങ്ങൾ പകുതി വിലക്ക് ലഭ്യമാകുന്ന വമ്പൻ ഓഫറുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇലക്ട്രോണിക്സ്, ഫാഷൻ ഉൽപന്നങ്ങൾ, ഗൃഹോപകരണങ്ങൾ, പലവ്യഞ്ജനങ്ങൾ തുടങ്ങിയ ഉൽപന്നങ്ങൾക്ക് 50 ശതമാനം വരെ വിലക്കിഴിവ് നൽകിയാണ് ഹോം എക്സ്പ്രസ് സൂപ്പർമാർക്കറ്റിൽ ഈസ്റ്റർ സ്പെഷ്യൽ ഡിസ്കൗണ്ടുകൾ ഒരുക്കിയിരിക്കുന്നത്. സീലിംഗ് ഫാൻ 1099 രൂപ മുതൽ, bldc സീലിംഗ് ഫാൻ2099, 8ലിറ്റർ നവരംഗ് ബിരിയാണി പോട്ട് വെറും 999, എയർ …

ഹോം എക്സ്പ്രസ് ഈസ്റ്റർ ധമാക്ക; ഓഫറുകൾ വാരിക്കൂട്ടാം! Read More »

ജനവിധി വീട്ടുമുറ്റത്ത്; ജില്ലയിൽ നാല് ദിവസത്തിനിടെ ഹോം വോട്ടിംഗ് രേഖപ്പെടുത്തിയത് 14,940 പേർ

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ നടപ്പിലാക്കിയ ഹോം വോട്ടിംഗ് സംവിധാനം ആവേശകരമായി പുരോഗമിക്കുന്നു. ആദ്യ നാല് ദിവസങ്ങളിലായി ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിൽ നിന്നായി 14,940 പേർ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. 85 വയസ്സ് പൂർത്തിയായവർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കുമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ 13 മണ്ഡലങ്ങളിലും വിപുലമായ സജ്ജീകരണങ്ങളാണ് ഹോം വോട്ടിംഗിനായി ഒരുക്കിയിട്ടുള്ളത്. വോട്ടർ പട്ടികയിൽ 85 വയസ്സ് പിന്നിട്ടവർ, 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർ എന്നിവർ മുൻകൂട്ടി അപേക്ഷിച്ച പ്രകാരമാണ് ഉദ്യോഗസ്ഥർ വീടുകളിലെത്തി വോട്ട് രേഖപ്പെടുത്തുന്നത്. …

ജനവിധി വീട്ടുമുറ്റത്ത്; ജില്ലയിൽ നാല് ദിവസത്തിനിടെ ഹോം വോട്ടിംഗ് രേഖപ്പെടുത്തിയത് 14,940 പേർ Read More »

വലപ്പാട് ധനകാര്യ സ്ഥാപനത്തിൽ മോഷണശ്രമം; കുപ്രസിദ്ധ ഗുണ്ട ‘കണ്ണപ്പൻ’ ജിതിൻ പിടിയിൽ

തൃശ്ശൂർ വലപ്പാട് എടമുട്ടത്തെ ധനകാര്യ സ്ഥാപനത്തിന്റെ ചില്ലുവാതിൽ തകർത്ത് മോഷണത്തിന് ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. വലപ്പാട് പൊലീസ് സ്റ്റേഷനിലെ ഗുണ്ട പട്ടികയിലുള്ള വട്ടപ്പരത്തി കരേപറമ്പിൽ വീട്ടിൽ ‘കണ്ണപ്പൻ’ എന്ന് വിളിക്കുന്ന ജിതിനെയാണ് (34) തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മാർച്ച് 14-നായിരുന്നു കേസിനാസ്പദമായ സംഭവം. എടമുട്ടത്ത് പൂട്ടിയിട്ടിരുന്ന ധനകാര്യ സ്ഥാപനത്തിൽ മോഷണം നടത്താനായി പ്രതി അതിക്രമിച്ച് കയറുകയായിരുന്നു. വലപ്പാട് പൊലീസ് ഇൻസ്പെക്ടർ എ അനിൽകുമാർ, സബ് ഇൻസ്പെക്ടർ സി.എൻ എബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള …

വലപ്പാട് ധനകാര്യ സ്ഥാപനത്തിൽ മോഷണശ്രമം; കുപ്രസിദ്ധ ഗുണ്ട ‘കണ്ണപ്പൻ’ ജിതിൻ പിടിയിൽ Read More »

ത്യാഗസ്മരണയിൽ വിശ്വാസിസമൂഹം; തൃശൂർ ലൂർദ്ദ് കത്തീഡ്രലിൽ പാദക്ഷാളന ശുശ്രൂഷ നടന്നു

തൃശൂർ ലൂർദ്ദ് മെട്രോപ്പോളിറ്റൻ കത്തീഡ്രലിൽ നടന്ന ഭക്തിനിർഭരമായ പെസഹാ തിരുകർമ്മങ്ങൾക്ക് തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു. ഈശോ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ മാതൃക കാട്ടിയതിന്റെ സ്മരണ പുതുക്കി കത്തീഡ്രലിൽ കാലുകഴുകൽ ശുശ്രൂഷയും വിശുദ്ധ കുർബാനയും നടന്നു. പെസഹാ വ്യാഴത്തിന്റെ ഭാഗമായി ലൂർദ്ദ് കത്തീഡ്രലിൽ നടന്ന തിരുകർമ്മങ്ങളിൽ നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. തുടർന്ന് നടന്ന കാലുകഴുകൽ ശുശ്രൂഷയിൽ വൈദികരുടെ പാദങ്ങൾ കഴുകി ചുംബിച്ചുകൊണ്ട് മെത്രാപ്പോലീത്ത വിനയത്തിന്റെ സന്ദേശം വിശ്വാസികൾക്ക് പകർന്നു …

ത്യാഗസ്മരണയിൽ വിശ്വാസിസമൂഹം; തൃശൂർ ലൂർദ്ദ് കത്തീഡ്രലിൽ പാദക്ഷാളന ശുശ്രൂഷ നടന്നു Read More »

പാട്ടിലൂടെ വോട്ട് ചോദിച്ച് കളക്ടർ; തൃശൂരിൽ തരംഗമായി ശിഖ സുരേന്ദ്രന്റെ ‘സ്വീപ് സോങ്

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ പോളിംഗ് ബൂത്തിലെത്തിക്കാൻ വേറിട്ട വഴിയുമായി തൃശൂർ ജില്ലാ ഭരണകൂടം. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ തന്നെ ആലപിച്ച ‘സ്വീപ് സോങ്’മ്യൂസിക് വീഡിയോ ഇപ്പോൾ ജനശ്രദ്ധയാകർഷിക്കുകയാണ്. തൃശൂരിന്റെ പൈതൃകവും തനിമയും വിളിച്ചോതുന്ന ഗാനത്തിലൂടെ വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യമാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് കളക്ടറും സ്വീപ് നോഡൽ ഓഫീസറുമായ സ്വാതി മോഹൻ റാത്തോഡ്, എ.ഡി.എം ആർ. മനോജ് എന്നിവർ ചേർന്നാണ് വീഡിയോ പ്രകാശനം ചെയ്തത്. തൃശൂരിലെ പൊതുജനങ്ങളെ …

പാട്ടിലൂടെ വോട്ട് ചോദിച്ച് കളക്ടർ; തൃശൂരിൽ തരംഗമായി ശിഖ സുരേന്ദ്രന്റെ ‘സ്വീപ് സോങ് Read More »

വോട്ട് ഇനി വീട്ടുപടിക്കൽ; ജില്ലയിൽ രണ്ട് ദിവസത്തിനിടെ 5836 പേർ വോട്ട് രേഖപ്പെടുത്തി

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ ഹോം വോട്ടിങ് നടപടികൾ സജീവമായി തുടരുന്നു. ആദ്യ രണ്ട് ദിവസങ്ങളിലായി 5836 പേരാണ് വീടുകളിലിരുന്ന് വോട്ട് രേഖപ്പെടുത്തിയത്. ഭിന്നശേഷിക്കാർക്കും 85 വയസ്സ് പിന്നിട്ടവർക്കുമായി ഒരുക്കിയ ഈ സംവിധാനത്തിന് വലിയ സ്വീകാര്യതയാണ് മണ്ഡലങ്ങളിൽ ലഭിക്കുന്നത്. ഏപ്രിൽ 6 വരെയാണ് ജില്ലയിൽ ഹോം വോട്ടിങ് സൗകര്യം ഉണ്ടായിരിക്കുക. ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലായി അപേക്ഷ നൽകിയ വോട്ടർമാർക്കായാണ് ഉദ്യോഗസ്ഥർ വീട്ടുപടിക്കൽ എത്തുന്നത്. മാർച്ച് 30-ന് നടന്ന ആദ്യ ദിന വോട്ടെടുപ്പിൽ 2907 പേരും, തൊട്ടടുത്ത …

വോട്ട് ഇനി വീട്ടുപടിക്കൽ; ജില്ലയിൽ രണ്ട് ദിവസത്തിനിടെ 5836 പേർ വോട്ട് രേഖപ്പെടുത്തി Read More »

നഴ്സുമാരുടെ പോരാട്ടത്തിന് കൈത്താങ്ങ്; ജൂബിലി മിഷൻ സമരപ്പന്തലിൽ ഐക്യദാർഢ്യവുമായി AOCTA

ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിലെ നേഴ്സുമാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഓ.സി.ടി.എ. അതിജീവന പോരാട്ടത്തിൽ നഴ്സുമാർക്കൊപ്പമുണ്ടെന്ന് പ്രഖ്യാപിച്ച സംഘടന, സമരപ്പന്തലിൽ കുടിവെള്ള വിതരണവും നടത്തി. കടുത്ത വേനൽചൂടിനെ അവഗണിച്ച് ജൂബിലി മിഷൻ ഹോസ്പിറ്റലിന് മുന്നിൽ ശമ്പള വർദ്ധനവിനായി സമരം ചെയ്യുന്ന നേഴ്സുമാരെ പിന്തുണച്ചാണ് എ.ഓ.സി.ടി.എ തൃശൂർ ജില്ലാ കമ്മിറ്റി രംഗത്തെത്തിയത്. നീതിപൂർവ്വമായ ശമ്പളം ഉറപ്പാക്കുന്നത് വരെ നഴ്സുമാരുടെ പോരാട്ടത്തിന് പൂർണ്ണ പിന്തുണ നൽകുമെന്ന് സംഘടന വ്യക്തമാക്കി. എ.ഓ.സി.ടി.എ മുൻ തൃശ്ശൂർ ജില്ലാ …

നഴ്സുമാരുടെ പോരാട്ടത്തിന് കൈത്താങ്ങ്; ജൂബിലി മിഷൻ സമരപ്പന്തലിൽ ഐക്യദാർഢ്യവുമായി AOCTA Read More »

25 കേസുകളിൽ പ്രതി; വിലക്ക് ലംഘിച്ച് ജില്ലയിൽ കടന്ന കുപ്രസിദ്ധ ഗുണ്ട മനോജ് പിടിയിൽ

കാപ്പ നിയമപ്രകാരമുള്ള യാത്രാവിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട പിടിയിൽ. കയ്പമംഗലം സ്വദേശി കിഴക്കേവളപ്പിൽ മനോജിനെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി.യുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ നവംബർ മുതൽ ഒരു വർഷത്തേക്ക് ഇയാൾക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. എന്നാൽ, ഈ ഉത്തരവ് ലംഘിച്ച് കഴിഞ്ഞ ദിവസം കയ്പമംഗലം പൊഞ്ഞനം ആറാട്ട് കടവ് ഭാഗത്ത് എത്തിയപ്പോഴാണ് പൊലീസ് സംഘം ഇയാളെ പൊക്കിയത്. അറസ്റ്റിലായ മനോജ് അത്ര നിസ്സാരക്കാരനല്ല. വധശ്രമം, സ്ത്രീകളെ ആക്രമിപ്പിക്കൽ, ലൈംഗിക …

25 കേസുകളിൽ പ്രതി; വിലക്ക് ലംഘിച്ച് ജില്ലയിൽ കടന്ന കുപ്രസിദ്ധ ഗുണ്ട മനോജ് പിടിയിൽ Read More »

ഫാൻ നന്നാക്കാൻ കയറി, മരം വഴി പുറത്തേക്ക്; ചാവക്കാട് ജയിൽ ചാടിയ പോക്സോ പ്രതി മണിക്കൂറുകൾക്കകം കുടുങ്ങി!

ചാവക്കാട് സബ് ജയിലിൽ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ട റിമാൻഡ് പ്രതി മണിക്കൂറുകൾക്കകം പൊലീസ് വലയിലായി. മലപ്പുറം എടക്കര സ്വദേശി ശ്രീരാജിനെയാണ് ഗുരുവായൂർ പൊലീസ് തന്ത്രപരമായി പിടികൂടിയത്. ജയിലിലെ അറ്റകുറ്റപ്പണിക്കിടെ അധികൃതരുടെ കണ്ണ് വെട്ടിച്ചായിരുന്നു പ്രതിയുടെ പാലായനം. തിങ്കളാഴ്ച വൈകുന്നേരമാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറുന്നത്. ജയിലിലെ സെല്ലിനുള്ളിലെ കേടായ എക്‌ഹോസ്റ്റ് ഫാൻ നന്നാക്കാനാണ് പോക്സോ കേസ് പ്രതിയായ ശ്രീരാജിനെ ഉദ്യോഗസ്ഥർ പുറത്തിറക്കിയത്. ഓടുമേഞ്ഞ കെട്ടിടത്തിന് മുകളിലെ ചുമരിലേക്ക് ഫാൻ നന്നാക്കാൻ കയറിയ ശ്രീരാജ്, നിമിഷങ്ങൾക്കകം മേൽക്കൂര വഴി അടുത്തുള്ള …

ഫാൻ നന്നാക്കാൻ കയറി, മരം വഴി പുറത്തേക്ക്; ചാവക്കാട് ജയിൽ ചാടിയ പോക്സോ പ്രതി മണിക്കൂറുകൾക്കകം കുടുങ്ങി! Read More »

ഒമ്പതുങ്ങൽ കൈലാസ ശിവക്ഷേത്രത്തിൽ കാവടി മഹോത്സവത്തിന് കൊടിയേറി

ഒമ്പതുങ്ങൽ സുബ്രഹ്മണ്യ സമാജം ശ്രീ കൈലാസ ശിവക്ഷേത്രത്തിൽ കാവടി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം മേൽശാന്തി കുട്ടൻ ഏരിയക്കാടന്റെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് കർമ്മങ്ങൾ പൂർത്തിയായത്. ഏപ്രിൽ 5 ഞായറാഴ്ചയാണ് മണ്ഡലത്തിലെ തന്നെ ശ്രദ്ധേയമായ കാവടിയുത്സവം അരങ്ങേറുന്നത്. ഉത്സവ ദിവസം രാവിലെ 6.30 മുതൽ വിവിധ സെറ്റുകളുടെ അഭിഷേകം ആരംഭിക്കും. രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് വിവിധ ദേശങ്ങളിൽ നിന്നുള്ള കാവടികൾ ക്ഷേത്രത്തിലേക്ക് എത്തിച്ചേരുക. എട്ട് പ്രമുഖ ദേശക്കാവടി സെറ്റുകളാണ് ഇത്തവണ ഉത്സവത്തിന് മാറ്റുകൂട്ടാൻ …

ഒമ്പതുങ്ങൽ കൈലാസ ശിവക്ഷേത്രത്തിൽ കാവടി മഹോത്സവത്തിന് കൊടിയേറി Read More »