സ്‌കൂള്‍ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് നിരോധിത പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ചു വെച്ച് വില്‍പന നടത്തിവന്നയാളെ കാട്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി തൊപ്പിയില്‍ വീട്ടില്‍ ഷിഹാബാണ് പൊലീസിന്റെ പിടിയിലായത്.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാട്ടൂരില്‍ നടത്തിയ പരിശോധനയിലാണ് 142 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഇയാളെ പിടികൂടിയത്. കാട്ടൂര്‍ പൊലീസ് സ്‌റ്റേഷന്‍ എസ് ഐ ബാബു ജോര്‍ജ്ജ്, ജി എസ് ഐ സുധീര്‍, ജി എ എസ് ഐ ധനേഷ്, മിനി, എസ് സി പി ഒ മുഹമ്മദ് ഷൗക്കര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.






