അളഗപ്പനഗര്‍ പച്ചളിപ്പുറത്ത് പത്തുവയസുകാരനെ തെരുവുനായ ആക്രമിച്ചു. പച്ചളിപ്പുറം മഞ്ഞളി റിജോയുടെ മകന്‍ ജോയലിനാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. കാലിന് പരുക്കേറ്റ കുട്ടി തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി.
ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ഇവരുടെ വീടിന് മുന്‍പിലെ റോഡില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കുട്ടി വീട്ടിലേക്ക് ഓടിക്കയറിയതോടെ ഗുരുതര പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ട്യൂഷന്‍ കഴിഞ്ഞ് വന്നിരുന്ന വിദ്യാര്‍ത്ഥികളെ തെരുവുനായ ഓടിച്ചിരുന്നു. മേഖലയിലെ തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.






