വരന്തരപ്പിള്ളി കെഎസ്ഇബി സെക്ഷനിലെ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരത്ത് കാട് വളര്‍ന്ന് അപകടഭീഷണി ഉയരുന്നതായി പരാതി. വാസുപുരം ആറ്റപ്പിള്ളി ഭാഗത്തേക്ക് പോകുന്ന റോഡിന് സമീപമുള്ള ട്രാന്‍സ്‌ഫോര്‍മറിന് ചുറ്റുമാണ് കാടും പടര്‍പ്പും വ്യാപകമായി വളര്‍ന്നിരിക്കുന്നത്.
ട്രാന്‍സ്‌ഫോര്‍മറിന്റെ പരിസരത്തെ കാടുകളും സമീപത്തെ വൈദ്യുതപോസ്റ്റുകളിലേക്ക് പടര്‍ന്നുകയറിയ വള്ളിച്ചെടികളും അടിയന്തരമായി വെട്ടിമാറ്റി സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം. നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മിറ്റി സംസ്ഥാന കമ്മിറ്റി അംഗമായ കെ.ജി. രവീന്ദ്രനാഥാണ് വരന്തരപ്പിള്ളി കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് പരാതി നല്‍കിയത്. കാടുകയറിയതിനാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരത്തേക്ക് അടുത്തുചെല്ലാന്‍ പോലും സാധിക്കാത്ത സാഹചര്യമാണെന്ന് പരാതിയില്‍ പറയുന്നു. കൂടാതെ സമീപത്തെ വൈദ്യുത പോസ്റ്റുകളിലേക്കും വള്ളിച്ചെടികള്‍ വ്യാപകമായി പടര്‍ന്നുകയറിയിട്ടുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.






