nctv news pudukkad

ആദിവാസി ഉന്നതിയിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

വെള്ളിക്കുളങ്ങര ശാസ്താംപൂവം വനത്തിലുള്ള ആനപ്പാന്തം ആദിവാസി ഉന്നതിയിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ കോടാലി സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. പഠനോപകരണ വിതരണവും നടത്തി. സൗഹൃദവേദി പ്രസിഡന്റ് പി.ടി. ജോയ് ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ പഞ്ചായത്തംഗം എ.എ. റഫീഖ് അധ്യക്ഷത വഹിച്ചു. സൗഹൃദ വേദി സെക്രട്ടറി വി.എം. ഹംസ, പി.കെ. രമേശ്, ഊര് മൂപ്പന്‍ സേവ്യര്‍, വനം വകുപ്പ് പ്രധിനിധി വിനോദ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി ക്കും പ്ലസ് ടു വിനും ഉന്നത വിജയം നേടിയ എട്ട് വിദ്യാര്‍ഥികളെയാണ് മൊമെന്റോ നല്‍കി അനുമോദിച്ചത്. വിദ്യാര്‍ഥികള്‍ക്കായി ബാഗുകള്‍, റെയിന്‍ കോട്ടുകള്‍, നോട്ട് ബുക്കുകള്‍ തുടങ്ങിയവ വിതരണം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *