nctv news pudukkad

കുട്ടികളെ ലക്ഷ്യമിട്ട് കഞ്ചാവ് വില്പന; പുത്തൻചിറ സ്വദേശി കാൽ കിലോ കഞ്ചാവുമായി മാള പൊലീസിന്റെ വലയിൽ

മാളയില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍പ്പന നടത്തുന്നതിനായി കഞ്ചാവ് സൂക്ഷിച്ചയാള്‍ അറസ്റ്റില്‍. പുത്തന്‍ചിറ വെള്ളൂര്‍ വലിയാക്കത്ത് വീട്ടില്‍ മുഹമ്മദ് റാഫിയെയാണ് മാള പൊലീസ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 22ന് വെള്ളൂര്‍ പ്രദേശത്ത് മാള പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

ഇയാളുടെ പക്കല്‍ നിന്നും വില്‍പ്പനയ്ക്കായി സൂക്ഷിച്ച കാല്‍ കിലോയോളം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. മാള പൊലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പി.പി. ബാബു, ഗ്രേഡ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ഒ.പി. അനില്‍ കുമാര്‍, ടി.എസ്. സിനി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരികൃഷ്ണ, സിജോയ്, ജവഹര്‍, കിരണ്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *