മഹാശിവരാത്രി നാളില്‍ ഉപവാസമെടുത്തും ഉറക്കമൊഴിച്ചും വ്രതശുദ്ധി വരുത്തി നാടിന്റെ നാനാഭാഗങ്ങളില്‍ ആയിരങ്ങള്‍ പിതൃതര്‍പ്പണം നടത്തി
തങ്ങള്‍ക്ക് മുന്നേ കടന്നുപോയ പിതൃ മഹാരഥന്മാര്ക്കായി സ്നാനഘട്ടങ്ങളില്‍ ബലിച്ചോര്‍ അര്‍പ്പിച്ച് അതില്‍ എള്ളും പൂവും നീരും നല്കി പ്രിയപ്പെട്ടവര്‍ക്കായി നിരവധിപേര്‍ തര്‍പ്പണം നടത്തി. ശിവരാത്രി നാള് രാത്രി മുതല്‍ തന്നെ പലയിടങ്ങളിലും ബലിതര്‍പ്പണച്ചടങ്ങുകള്‍ തുടങ്ങിയിരുന്നു. പുലര്‍ച്ചയോടെ നിരവധി പേരാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തര്‍പ്പണ ഘട്ടങ്ങളില്‍ എത്തിയത്.എല്ലായിടത്തും തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.ബലിതര്‍പ്പണം നടത്തി പിതൃമോക്ഷ പുണ്യത്തിന്റെ സായുജ്യമടയാന്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ കണ്ണീരോടെ എത്തിയിരുന്നു. ഓര്‍മ്മകള്‍ ബലിച്ചോറായി തൂവി ഇനിയും അറ്റു പോകാത്ത ബന്ധങ്ങളുടെ ഓര്‍മ്മകള്‍ …



















