nctv news pudukkad

nctv news logo
nctv news logo

nctv news

ആഭ്യന്തര പരാതി പരിഹാര സെല്ല്, ഈക്വല്‍ ഓപ്പര്‍ച്യൂണിറ്റി സെല്ല് ഉദ്ഘാടനം - NCTV NEWS-NCTV PUDUKAD-NCTV LIVE

കൊടകര സഹൃദയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെയും ഈക്വല്‍ ഓപ്പര്‍ച്യൂണിറ്റി സെല്ലിന്റെയും ഉദ്ഘാടനം കേരള വനിത കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി നിര്‍വഹിച്ചു

സ്ത്രീത്വത്തിന്റെ അന്തസ്സ് ഉയര്‍ത്താന്‍ ഉന്നത വിദ്യാഭ്യാസവും അതിലൂടെ നേടിയെടുക്കുന്ന തൊഴിലും പ്രധാനപ്പെട്ടതാണെന്ന് ഉദ്ഘാടകന്‍ പറഞ്ഞു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ ജിനോ ജോണി മാളക്കാരന്‍, ഡയറക്ടര്‍ ധന്യ അലക്‌സ്, ഫാക്കല്‍റ്റി കോര്‍ഡിനേറ്റര്‍ ദീപ്തി കുമാര്‍, സ്റ്റുഡന്‍സ് കോര്‍ഡിനേറ്റര്‍ കെയ്‌റിന്‍ ജോഷി എന്നിവര്‍ പ്രസംഗിച്ചു. 

ഇന്ദിരാ ഗാന്ധി 107ാം ജന്മദിനാചരണം-NCTV NEWS-NCTV PUDUKAD

പുതുക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 107ാം ജന്മദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു

മണ്ഡലം പ്രസിഡന്റ് ടി.എസ്. രാജു അധ്യക്ഷനായിരുന്നു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഷാജു കാളിയേങ്കര, കെ.ജെ. ജോജു, വര്‍ഗീസ് തെക്കെത്തല, ഷൈനി ജോജു, ലിന്‍സന്‍ പല്ലന്‍, ജസ്റ്റിന്‍ എ ജെ എന്നിവര്‍ പ്രസംഗിച്ചു.

ആധാര്‍ കാര്‍ഡ് പുതുക്കല്‍ -NCTV NEWS-NCTV PUDUKAD

മറ്റത്തൂര്‍ ഗവണ്മെന്റ് എല്‍.പി. സ്‌കൂളില്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ വിദ്യാര്‍ത്ഥികളുടെ ആധാര്‍ കാര്‍ഡ് പുതുക്കല്‍ സൗജന്യമായി നടത്തി

സ്‌കൂള്‍ പ്രധാനാധ്യാപിക എം. എസ്. ബീന, പി.ടി.എ. പ്രസിഡന്റ് പി.ആര്‍. വിമല്‍, അധ്യാപകര്‍, മറ്റു ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

KANNAMN SWAMY OBIT- NCTV NEWS

പാചക വിദഗ്ധന്‍ വെളപ്പായ കണ്ണന്‍ സ്വാമി അന്തരിച്ചു

മഹാരാജാവില്‍ നിന്നും പട്ടുംവളയും വാങ്ങിയ മുത്തച്ഛന്‍ വെളപ്പായ കൃഷ്ണയ്യരുടെ പാതപിന്തുടര്‍ന്ന കണ്ണന്‍ രുചിവിഭവങ്ങളുടെ അവസാനവാക്കിയിരുന്നു.1992 മുതല്‍ പൂര്‍വ്വികരുടെ പാചകമേഖലയില്‍ കാലുറപ്പിച്ച കണ്ണന്‍ സ്വാമി തൃശ്ശൂരിലെ പാചക കല വേറെയൊരു തലത്തില്‍ എത്തിച്ചതില്‍ മുഖ്യ പങ്ക് വഹിച്ചയാളാണ്. പാലട കണ്ണന്‍ എന്ന ഓമന പേരില്‍ അറിയപ്പെടുന്ന കണ്ണന്‍ സ്വാമി അത്യാധുനിക സൗകര്യങ്ങളും സാങ്കേതികവിദ്യകളും ഉള്‍ക്കൊണ്ടുകൊണ്ട് കാറ്ററിംഗ് മേഖലയില്‍ പുതിയ സാധ്യതകള്‍ കണ്ടെത്തി. 1994 ല്‍ കൃഷ്ണ കാറ്ററിംഗ് ഒരു ചെറുകിട യൂണിറ്റായി സ്ഥാപിതമായി. ശുചിത്വവും ഗുണനിലവാരവും കണക്കിലെടുത്ത് 2016ലെ …

പാചക വിദഗ്ധന്‍ വെളപ്പായ കണ്ണന്‍ സ്വാമി അന്തരിച്ചു Read More »

സൗജന്യ നേത്ര പരിശോധന ക്യാമ്പ് - nctv news-nctv live-nctv pudukad

പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഗ്രാമപഞ്ചായത്തംഗം ഷാജു കാളിയേങ്കര ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സതി സുധീര്‍ അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ കുസുമ കുമാരി ക്യാമ്പിന് നേതൃത്വം നല്‍കി

റേഷന്‍കട ഉടമകളുടെ സമരം - nctv news-nctv pudukad-nctv live

സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ വേതനം അനുവദിക്കുക, ഉറപ്പുനല്‍കിയ ഉത്സവബത്ത നല്‍കുക തുടങ്ങിയ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷന്‍കട ഉടമകള്‍ സമരം സംഘടിപ്പിക്കും

റേഷന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെതാണ് തീരുമാനം. റേഷന്‍കടകളില്‍ സാധനം എത്തിക്കുന്ന കരാറുകാരുടെ സമരം തുടരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ റേഷന്‍കട വ്യാപാരികള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടുമാസക്കാലമായി ജോലി ചെയ്ത കൂലി വ്യാപാരികള്‍ക്ക് ഇതുവരെയും ലഭിച്ചിട്ടില്ല. ധനവകുപ്പ് ഈ കാര്യങ്ങളില്‍ വേണ്ട വിധത്തിലുള്ള  ഇടപെടലുകള്‍ ഒന്നും നടത്തുന്നില്ലെന്നും റേഷന്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി തന്നെ നേരിട്ട് വിഷയത്തില്‍ ഇടപെടുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ല എന്നും യോഗം വിലയിരുത്തി. ഓണത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആയിരം രൂപ ഓണറേറിയം ഇതുവരെയും …

സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ വേതനം അനുവദിക്കുക, ഉറപ്പുനല്‍കിയ ഉത്സവബത്ത നല്‍കുക തുടങ്ങിയ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷന്‍കട ഉടമകള്‍ സമരം സംഘടിപ്പിക്കും Read More »

മുനമ്പം വഖഫ് വിഷയത്തില്‍ പ്രതിഷേധ സദസ്സ് -nctv news-nctv pudukad-nctv live

കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തിലെ കത്തോലിക്ക കോണ്‍ഗ്രസ് സംഘടനയുടെ നേതൃത്വത്തില്‍ മുനമ്പം വഖഫ് വിഷയത്തില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

വികാരി ഫാദര്‍ ജെയ്‌സണ്‍ കരിപ്പായി ഉദ്ഘാടനം ചെയ്തു. ഡേവീസ് തെക്കിനിയത്ത് അധ്യക്ഷത വഹിച്ചു. ഫാദര്‍ സിബിന്‍ വാഴപ്പിള്ളി, ജോയ് ചെമ്പകശ്ശേരി, ഫ്രാന്‍സിസ് മംഗലന്‍, ജോസ് കോച്ചക്കാടന്‍, വര്‍ഗീസ് തൊമ്മാന, വര്‍ഗീസ് കോമ്പാറക്കാരന്‍, ജോളി തരൂക്കര, വര്‍ഗീസ് ചെരുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു

ഹെഡ് ലോഡ് ജനറല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഐഎന്‍ടിയുസി ആളൂര്‍ മേഖല-NCTV NEWS-NCTV LIVE-NCTV PUDUKAD

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹെഡ്ലോഡ് ജനറല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഐഎന്‍ടിയുസി ആളൂര്‍ മേഖലയുടെ നേതൃത്വത്തില്‍ ആളൂര്‍ കൊടകര ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു

ഐഎന്‍ടിയുസി ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗം ആന്റണി കുറ്റൂക്കാരന്‍ ഉദ്ഘാടനം ചെയ്തു. സോമന്‍ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. ലിംസണ്‍ പല്ലന്‍, ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു

ഐഎന്‍ടിയുസി ഫെഡറേഷന്‍ ധര്‍ണ-NCTV NEWS-NCTV LIVE-NCTV PUDUKAD

ചുമട്ടുതൊഴിലാളി മേഖലയെ സംരക്ഷിക്കുക, ചുമട്ടുതൊഴിലാളികള്‍ക്ക് എതിരെ ഉള്ള ചൂഷണം അവസാനിപ്പിക്കുക, ഇഎസ്‌ഐ പദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇരിങ്ങാലക്കുട ഓഫീസിന് മുന്‍പില്‍ ഐഎന്‍ടിയുസി ഫെഡറേഷന്‍ ധര്‍ണ സംഘടിപ്പിച്ചു

ഐഎന്‍ടിയുസി ജില്ല വൈസ് പ്രസിഡന്റ് സോമന്‍ മുത്രത്തിക്കര ഉദ്ഘാടനം ചെയ്തു. പോള്‍ കരുമാലിക്കല്‍ അധ്യക്ഷത വഹിച്ചു. ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ചുമട്ടുതൊഴിലാളി നിയമം പരിഷ്‌ക്കരിക്കുക, എന്‍എഫ്എസ്എ, ബെവ്‌കോ തൊഴിലാളികളുടെ കൂലിവര്‍ദ്ധിപ്പിക്കുക, സ്‌കാറ്റേഡ് വിഭാഗം തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ പുന:സ്ഥാപിക്കുക, ക്ഷേമ പദ്ധതികള്‍ പരിഷ്‌ക്കരിക്കുക എന്നീ ആവശ്യങ്ങളും ധര്‍ണയില്‍ ഉന്നയിച്ചു. ഭരത്കുമാര്‍ ഇരിങ്ങാലക്കുട, സനോജ് കുമാര്‍, അജീവ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു

അഖിലേന്ത്യാ സഹകരണ വാരാഘോഷം-NCTV NEWS-NCTV LIVE-NCTV PUDUKAD

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ആസ്ഥാനത്ത് ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ. വേദവതി പതാക ഉയര്‍ത്തി

അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ബ്ലിസ്സന്‍ സി. ഡേവിസ് സഹകരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസിസ്റ്റന്റ് ഡയറക്ടര്‍ പി.വി. സൗമ്യ, മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ കീഴില്‍ 240 സംഘങ്ങളില്‍ സഹകാരികള്‍ സഹകരണ പതാക ഉയര്‍ത്തുകയും സഹകരണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കിള്‍ തല സഹകരണ വാരാഘോഷ സമാപനം ഈ മാസം 18 ന് ഉച്ചക്ക് 2ന് ഇരിങ്ങാലക്കുട ടൌണ്‍ ഹാളില്‍ വെച്ച് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം …

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ആസ്ഥാനത്ത് ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ. വേദവതി പതാക ഉയര്‍ത്തി Read More »

പ്രമേഹ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് -NCTV NEWS-NCTV PUDUKAD-NCTV LIVE

ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ആളൂര്‍ കുടുംബരോഗ്യ കേന്ദ്രം ആളൂര്‍ പോലീസ് സ്‌റ്റേഷനുമായി സഹകരിച്ച് കല്ലേറ്റുംകര പോളിടെക്‌നിക് കോളജില്‍ പ്രമേഹ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

പഞ്ചായത്ത് അംഗം മിനി സുധീഷ് ഉദ്ഘാടനം ചെയ്തു. ലോക പ്രമേഹ രോഗത്തിന്റെ ഈ വര്‍ഷത്തെ പ്രമേയമായ പ്രതിബന്ധങ്ങളെ തകര്‍ക്കൂ എന്ന മുദ്രാവാക്യത്തെ സംബന്ധിച്ച് ആളൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അല്ലി പ്ലാക്കല്‍ വിശദീകരിച്ചു. അമ്പതോളം പേര്‍ക്ക് ജീവിത ശൈലീരോഗനിര്‍ണയം നടത്തി. ആളൂര്‍ കുടുംബരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റോയ് വില്‍ഫ്രഡ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി ആര്‍ ജിനേഷ് എന്നിവര്‍ പ്രസംഗിച്ചു

ചെറുപയര്‍-nctv news-nctv pudukad-nctv live

വളരെയധികം ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞ ഭക്ഷണമാണ് ചെറുപയര്‍. മുളപ്പിച്ച് ഉപയോഗിച്ചാല്‍ ചെറുപയറിന്റെ ഗുണങ്ങള്‍ വര്‍ധിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അത്തരത്തിലുള്ള മുളപ്പിച്ച ചെറുപയറിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാം

പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെ കലവറയാണ് മുളപ്പിച്ച ചെറുപയര്‍. മുളപ്പിച്ച ചെറുപയര്‍ സ്ഥിരമായി കഴിക്കുന്നത് ജീവിത ശൈലി രോഗങ്ങളെയും മറ്റും പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും ദഹിപ്പിക്കുന്ന പ്രോട്ടിയോലൈറ്റിക് എന്‍സൈമുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ ആന്റിഓക്‌സിഡന്റുകളുടെയും വിറ്റാമിന്‍ സിയുടെയും അളവ് വര്‍ദ്ധിപ്പിക്കുകയും ക്ലോറോഫില്‍ ഉള്ളടക്കത്തോടൊപ്പം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ശരീരത്തെ വിഷവിമുക്തമാക്കാനും സഹായിക്കുന്നു. പോഷകങ്ങളാല്‍ സമ്പുഷ്ടമായ വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ പയര്‍ സൂപ്പ്, സലാഡുകള്‍ എന്നിവയില്‍ ചേര്‍ത്ത് കഴിക്കാം. മുളപ്പിച്ച ചെറുപയറില്‍ ധാരാളം ഇരുമ്പ് …

വളരെയധികം ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞ ഭക്ഷണമാണ് ചെറുപയര്‍. മുളപ്പിച്ച് ഉപയോഗിച്ചാല്‍ ചെറുപയറിന്റെ ഗുണങ്ങള്‍ വര്‍ധിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അത്തരത്തിലുള്ള മുളപ്പിച്ച ചെറുപയറിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാം Read More »

നന്തിക്കര ഗവണ്‍മെന്റ് വിദ്യാലയം- എസ്പിസി കേഡറ്റുകള്‍- പുതുക്കാട് പൊലീസ് സ്‌റ്റേഷന്‍-nctv news-nctv pudukad-nctv live

നന്തിക്കര ഗവണ്‍മെന്റ് വിദ്യാലയത്തിലെ എസ്പിസി കേഡറ്റുകള്‍ പുതുക്കാട് പൊലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു

പൊലീസ് സ്‌റ്റേഷന്‍ സംവിധാനം, ഇന്ത്യന്‍ നിയമ സംവിധാനം, ഓരോ പോലീസ് ഉദ്യോഗസ്ഥരുടെയും ചുമതലകള്‍, ആയുധങ്ങള്‍ പരിചയപ്പെടുത്തല്‍ എന്നി കാര്യങ്ങളില്‍ കുട്ടികള്‍ക്ക് വിശദീകരണം നല്‍കി. തുടര്‍ന്ന് കുട്ടികള്‍ക്ക് ലഘു ഭക്ഷണം നല്‍കി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. സജീഷ് കുമാര്‍, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ പി.എസ്. സുജിത്ത്കുമാര്‍, സിപിഒ ഏ.യു. ഷിഹാബുദ്ദീന്‍, സിപിഒ എം.കെ. പ്രീത എന്നിവര്‍ നേതൃത്വം നല്‍കി. 

gold rate today- nctv news- nctv live-

സ്വർണവില കുത്തനെ താഴേക്ക്

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഒറ്റയടിക്ക് 1080 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 440 രൂപ കുറഞ്ഞിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് 1520 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,680 രൂപയാണ്. ട്രംപ് അധികാരത്തിലെത്തിയതോടെ സ്വർണ്ണവിലയിൽ കഴിഞ്ഞ വ്യാഴാഴ്ച വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില ഉയർന്നു. ശനിയാഴ്ച മുതൽ സ്വർണവില ഇടിയുന്ന പ്രവണതയാണ് വിപണിയിലുള്ളത്. സ്വർണത്തിൻ്റെ ആഗോള ഡിമാൻഡ്, കറൻസിയിലെ ഏറ്റക്കുറച്ചിലുകൾ, പലിശ നിരക്കുകൾ, സർക്കാർ …

സ്വർണവില കുത്തനെ താഴേക്ക് Read More »

കനകമല തീര്‍ത്ഥാടന കേന്ദ്രം - കത്തോലിക്ക കോണ്‍ഗ്രസ് സംഘടന - മുനമ്പം ഐക്യദാര്‍ഢ്യദിനം-nctv news-nctv live- nctv pudukad

കനകമല തീര്‍ത്ഥാടന കേന്ദ്രത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് സംഘടനയുടെ നേതൃത്വത്തില്‍ മുനമ്പം ഐക്യദാര്‍ഢ്യദിനം ആചരിച്ചു

ഐക്യദാര്‍ഢ്യദിനം തീര്‍ത്ഥാടന കേന്ദ്രം ഫാദര്‍ അലക്‌സ് കല്ലേലി ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ഷോജന്‍ ഡി. വിതയത്തില്‍ അധ്യക്ഷത വഹിച്ചു. ഡീക്കന്‍ ജോര്‍ജ്ജുകുട്ടി, സിസ്റ്റര്‍ ലിസ മരിയ, കത്തോലിക്ക കോണ്‍ഗ്രസ് സെക്രട്ടറി ഷീന തോമസ്, കൈക്കാരന്‍മാരായ ജോസ് വെട്ടുമണിക്കല്‍, ആന്റണി കൊട്ടേക്കാട്ടുക്കാരന്‍, ജോജു ചുള്ളി, ജോയ് കളത്തിങ്കല്‍, കേന്ദ്ര സമിതി പ്രസിഡന്റ് ജോയ്കയിലാടന്‍, ഷിബു ആട്ടോക്കാരന്‍, ജോസ് കറുകുറ്റിക്കാരന്‍, ബിജു ചുള്ളി, പീറ്റര്‍ ആലങ്ങാട്ടുക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു

ബോധി ധാബ-എഴുത്തകം - nctv news-nctv pudukad - nctv live

ആമ്പല്ലൂര്‍ എഴുത്തകത്തിന്റെ ആഭിമുഖ്യത്തില്‍ മഞ്ജു വൈഖരിയുടെ ബോധി ധാബ എന്ന പുസ്തകത്തിന്റെ കഥാചര്‍ച്ചയും ആദരിക്കലും മണ്ണംപ്പേട്ടയില്‍ സംഘടിപ്പിച്ചു

എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്തു. ശശിധരന്‍ കളത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. ടി.ആര്‍. അനില്‍കുമാര്‍, വര്‍ഗീസാന്റണി, രാജന്‍ നെല്ലായി, എ.കെ. ശിവദാസന്‍, കൃഷ്ണന്‍ സൗപര്‍ണിക, ഇ.ഡി. ഡേവിസ്, മഞ്ജു വൈഖരി, സുധാകരന്‍, വിജീഷ്, പഞ്ചായത്തംഗം സി.പി. സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.

നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക് സ്‌കൂള്‍ -എടിഎല്‍ എക്‌സ്‌പോ 2024 -nctv news-nctv live - nctv pudukad

നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളില്‍ എടിഎല്‍ എക്‌സ്‌പോ 2024 സംഘടിപ്പിച്ചു

ആധുനിക രീതിയിലുള്ള സെന്‍സര്‍ റോബോട്ടിക്‌സ് സംവിധാനം ഉള്‍പ്പെടുത്തിക്കൊണ്ട് ക്രിയാത്മകമായ 20 പ്രൊജക്റ്റുകള്‍ കുട്ടികള്‍ അവതരിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര്‍. വിജയലക്ഷ്മി, വിവേകാനന്ദ ട്രസ്റ്റ് ട്രഷറര്‍ കെ.എസ.് സുഗേഷ്, വിദ്യാലയസമിതി ജോയിന്റ് സെക്രട്ടറി കെ. രവീന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായി.

PENSIONERS KODAKARA- NCTV NEWS- NCTV LIVE

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ കടമ്പോട് മേഖല യോഗം സംഘടിപ്പിച്ചു

യൂണിയന്‍ ജില്ല വൈസ് പ്രസിഡന്റ് പി.തങ്കം ഉദ്ഘാടനം ചെയ്തു. ടി. ബാലകൃഷ്ണ മേനോന്‍ അധ്യക്ഷത വഹിച്ചു. കെ.വി. രാമകൃഷ്ണന്‍, സി.എന്‍. വിദ്യാധരന്‍, ഐ.ആര്‍. ബാലകൃഷ്ണന്‍, പി.എസ്. സുരേന്ദ്രന്‍, പി.വി. പത്മനാഭന്‍, ടി.ഡി. ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

NCTV NEWS - NCTV LIVE NEWS

മറ്റത്തൂര്‍ ഇറിഗേഷന്‍ കനാലിനു കുറുകെ കടമ്പോട് പ്രദേശത്ത് നിര്‍മിച്ചിട്ടുള്ള പാലത്തിന്റെ സുരക്ഷ ഭിത്തി തകര്‍ന്നത് അപകട ഭീഷണിയായി

കടമ്പോട് കുരുലിപ്പടി കനാല്‍പാലത്തിന്റെ സുരക്ഷ ഭിത്തികളാണ് ഭാഗികമായി തകര്‍ന്നിട്ടുള്ളത്. ഭാരവാഹനങ്ങളടക്കം ഒട്ടേരെ വാഹനങ്ങള്‍ കടന്നുപോകുന്നതാണ് പാലം. പാലത്തിന്റെ ഒരു ഭാഗത്തുള്ള കോണ്‍ക്രീറ്റ് ഭിത്തി ഇടിഞ്ഞുപോയതോടെ ശ്രദ്ധ തെറ്റിയാല്‍ കാല്‍നടക്കാരും ഇരുചക്രവാഹനയാത്രക്കാരും കനാലിലേക്ക് വീഴാവുന്ന അവസ്ഥയാണുള്ളത്. കാല്‍നൂറ്റാണ്ട് മുമ്പാണ് ഇവിടെ പാലം നിര്‍മിച്ചത്. കാലപഴക്കം മൂലം ദുര്‍ബലമായ സുരക്ഷ ഭിത്തികളില്‍ ഭാരവാഹനങ്ങള്‍ തട്ടിയതാണ് കോണ്‍ക്രീറ്റ് അടര്‍ന്ന് പോകാന്‍ കാരണമമായതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാലത്തിലെ കോണ്‍ക്രീറ്റ് സുരക്ഷ ഭിത്തികള്‍ പുനര്‍നിര്‍മിക്കാന്‍ നടപടി ഉണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.

tusker-vadakkunnathan-chandrasekharan-dies- NCTV NEWS

കൊമ്പന്‍ വടക്കുനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

63 വയസുളള ചന്ദ്രശേഖരന്‍ ആനക്കോട്ടയില്‍ വിശ്രമത്തിലായിരുന്നു. വടക്കുംനാഥ ക്ഷേത്രം ആനപ്പറമ്പിലെ കെട്ടുതറയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.