കൊടകര പഞ്ചായത്തില്‍ പെട്രോളിയം പൈപ്പുലൈന്‍ സ്ഥാപിക്കുന്നതിനായി നാലുവര്‍ഷം മുമ്പ് വെട്ടിപ്പൊളിച്ച റോഡ് ഇതുവരെ സഞ്ചാരയോഗ്യമാക്കിയില്ലെന്ന് പരാതി
ചെറുകുന്ന് ആളൂര്‍ റോഡിലെ വാക്കൊട്ടായി പാടത്തും പേരാമ്പ്ര പുത്തൂക്കാവ് റോഡിലെ ഈശ്വരമംഗലം ക്ഷേത്രത്തിനു സമീപവുമാണ് റോഡ് കുഴികളായി കിടക്കുന്നത്. (വിഒ സുജിത)കൊടകര, ആളൂര്‍ പഞ്ചായത്തുകളിലെ ഒട്ടേറെ ആളുകള്‍ ആശ്രയിക്കുന്ന റോഡുകള്‍ക്ക് കുറുകെയാണ് പെട്രോള്‍ പൈപ്പുലൈന്‍ കടന്നുപോകുന്നത്. നാല് വര്‍ഷത്തോളം മുമ്പാണ് പൈപ്പുലൈന്‍ സ്ഥാപിക്കാനായി ഇവിടെ റോഡ് വെട്ടിപൊളിച്ചത്. വെട്ടിപ്പൊളിച്ച ഭാഗം താല്‍ക്കാലികമായി മണ്ണും കരിങ്കല്ലും മെറ്റലും ഉപയോഗിച്ച് മൂടിയിരുന്നെങ്കിലും ഇതിനു മീതെ ടാറിങ് നടത്തിയില്ല. ചെറുകുന്ന് ആളൂര്‍ റോഡിലെ വാക്കൊട്ടായി പാടത്ത് പൈപ്പുലൈന്‍ ഇടാനായി വെട്ടിപ്പൊളിച്ച ഭാഗത്ത് കുഴികളുള്ളതിനാല്‍ …