വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചക്കിപ്പറമ്പ് പട്ടികവര്‍ഗ്ഗ ഉന്നതിയില്‍ ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
കെ.കെ. രാമചന്ദ്രന് എംഎല്‍എ പദ്ധതികളുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ചാലക്കുടി െ്രെടബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ സി. ഹെറാള്‍ഡ് ജോണ്‍, ഗ്രാമപഞ്ചായത്ത് അംഗം ഷീലാ ശിവരാമന്, ഊരുമൂപ്പന് എം.എന്‍. വിജയന് എന്നിവര്‍ പ്രസംഗിച്ചു. പട്ടികവര്‍ഗ്ഗ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവും, പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ സാമ്പത്തിക സാമൂഹിക സ്ഥിതി മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ പദ്ധതി മുന്നോട്ടുവയ്ക്കുന്നത്. സംസ്ഥാന നിര്‍മ്മിതിക കേന്ദ്രം തൃശൂരിനാണ് നിര്‍മ്മാണ ചുമതല.