nctv news pudukkad

nctv news

യുപിഐ ഇടപാടുകള്‍ക്ക് ചാർജ് ഈടാക്കരുത്; ബാങ്കുകൾക്ക് കര്‍ശന നിര്‍ദേശവുമായി കേന്ദ്രം

ന്യൂഡൽഹി: രണ്ടായിരം രൂപ വരെയുള്ള യുപിഐ, റൂപേ, ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് ബാങ്കുകൾ ചാർജ് ഈടാക്കരുതെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർദേശം. പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട് 2007-ലെ സെക്ഷൻ 10 എ പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. റൂപേ, ഡെബിറ്റ് കാർഡുകൾ, രണ്ടായിരം രൂപ വരെയുള്ള യുപിഐ ഇടപാടുകൾ എന്നിവ ഇലക്ട്രോണിക് മോഡ്‌സ് ഓഫ് പേയ്‌മെന്റായി സർക്കാർ നിശ്ചയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പണം അയക്കുന്നവരിൽ നിന്നോ സ്വീകരിക്കുന്നവരിൽ നിന്നോ നേരിട്ടോ അല്ലാതെയോ യാതൊരു …

യുപിഐ ഇടപാടുകള്‍ക്ക് ചാർജ് ഈടാക്കരുത്; ബാങ്കുകൾക്ക് കര്‍ശന നിര്‍ദേശവുമായി കേന്ദ്രം Read More »

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു; പ്രസാദഊട്ട് ലഭിക്കാത്തതിനെത്തുടര്‍ന്ന് ആക്രമണം

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു. ചെറുതുരുത്തി പൈങ്കുളം സ്വദേശി തളിയില്‍ ഉദയകുമാറിനാണ് ആക്രമണത്തില്‍ പരുക്കേറ്റത്. പ്രസാദഊട്ട് ലഭിച്ചില്ലെന്നാരോപിച്ചുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെ വടക്കേ നടയില്‍ അന്നലക്ഷ്മി ഹാളിന് സമീപമാണ് സംഭവം. പ്രസാദഊട്ട് അവസാനിപ്പിച്ച ശേഷം ഹാള്‍ അടച്ചിരുന്നു. പ്രസാദ ഊട്ട് കിട്ടിയില്ലെന്ന് ആരോപിച്ച് ഒരാള്‍ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് ഉദയകുമാര്‍ പറഞ്ഞു. തലയുടെ വലതുഭാഗത്താണ് ഉദയകുമാറിന് കുത്തേറ്റത്. ആക്രമണത്തില്‍ പരുക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ തന്നെ ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. തലയില്‍ …

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു; പ്രസാദഊട്ട് ലഭിക്കാത്തതിനെത്തുടര്‍ന്ന് ആക്രമണം Read More »

എന്‍സിടിവി ഇംപാക്ട്: കുളിക്കടവ് പുനര്‍നിര്‍മാണത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

എന്‍സിടിവി ഇംപാക്ട്. വരന്തരപ്പിള്ളി പഞ്ചായത്തിലെ തോട്ടുമുഖം പമ്പ് ഹൗസിന് സമീപത്തെ കുളിക്കടവ് പുനര്‍നിര്‍മിക്കണമെന്ന ആവശ്യത്തില്‍ നടപടിയുമായി ഇറിഗേഷന്‍ വകുപ്പ്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കെ.ജി. രവീന്ദ്രനാഥ് നല്‍കിയ പരാതിയുടെയും എന്‍.സി.ടി.വി നല്‍കിയ വാര്‍ത്തയെയും തുടര്‍ന്നാണ് ഇരിങ്ങാലക്കുട ഇറിഗേഷന്‍ ഡിവിഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ശരത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയത്. സ്ഥലം അളന്ന് റിപ്പോര്‍ട്ട് തയ്യാറാക്കി ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് കുളിക്കടവിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 2018ലെ മഹാപ്രളയത്തിലാണ് പ്രദേശവാസികളും …

എന്‍സിടിവി ഇംപാക്ട്: കുളിക്കടവ് പുനര്‍നിര്‍മാണത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു Read More »

തൃക്കൂരില്‍ മാലിന്യവുമായി എത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു

തൃക്കൂര്‍ മതിക്കുന്നില്‍ മാലിന്യവുമായി എത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു. മാലിന്യം തള്ളിയവര്‍ക്കെതിരെ 25000 രൂപ പിഴയീടാക്കി പഞ്ചായത്ത് ആരോഗ്യവിഭാഗം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ഹോട്ടല്‍ മാലിന്യം നിക്ഷേപിക്കാനെത്തിയ വാഹനമാണ് നാട്ടുകാര്‍ തടഞ്ഞത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മതിക്കുന്നിലെ സ്വകാര്യ വ്യക്തിയുടെ പറമ്പ് ഹോട്ടല്‍ മാലിന്യം തള്ളുന്നതിനായി ഉപയോഗിച്ചുവരികയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മാലിന്യം തള്ളുന്നത് പതിവായതോടെ തെരുവുനായ ശല്യവും രൂക്ഷമായ ദുര്‍ഗന്ധവും നാട്ടുകാര്‍ക്ക് തലവേദനയായി. നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും മാലിന്യം തള്ളുന്നത് തുടര്‍ന്നതോടെയാണ് നാട്ടുകാര്‍ വാഹനം തടഞ്ഞത്. …

തൃക്കൂരില്‍ മാലിന്യവുമായി എത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു Read More »

ജാഗ്രതൈ! വാട്സാപ്പിൽ വരുന്ന ട്രാഫിക് ചലാൻ സന്ദേശങ്ങൾ വ്യാജം; തട്ടിപ്പിൽ വീഴരുത്!

ട്രാഫിക് ചലാൻ അടയ്ക്കാനുണ്ടെന്ന് കാണിച്ച് വാട്സാപ്പിലൂടെ വരുന്ന വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ ജാഗ്രതാ നിർദ്ദേശം. സാമ്പത്തിക തട്ടിപ്പുകാർ തയ്യാറാക്കുന്ന കെണികളിൽ പെടാതിരിക്കാൻ ഔദ്യോഗിക മാർഗ്ഗങ്ങൾ മാത്രം ഉപയോഗിച്ച് പിഴ പരിശോധിക്കാനും അടയ്ക്കാനും വാഹന ഉടമകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ വ്യക്തമാക്കുന്നു. രാജ്യത്ത് ട്രാഫിക് ചലാനുകൾ തയ്യാറാക്കുന്നതും പിഴ ഈടാക്കുന്നതും പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലൂടെയാണ്. നിങ്ങളുടെ വാഹനത്തിന് എന്തെങ്കിലും രീതിയിലുള്ള പിഴ നിലവിലുണ്ടോ എന്ന് പരിശോധിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം …

ജാഗ്രതൈ! വാട്സാപ്പിൽ വരുന്ന ട്രാഫിക് ചലാൻ സന്ദേശങ്ങൾ വ്യാജം; തട്ടിപ്പിൽ വീഴരുത്! Read More »

കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി

കുരിയച്ചിറയില്‍ ആംബുലന്‍സ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പില്‍ ഷാജിയുടെ വീട്ടിലേക്കാണ് ഇടിച്ചുകയറിയത്. വീടിന്റെ മതില്‍ തകര്‍ത്തു. റോഡരികിലെ വൈദ്യുതി പോസ്റ്റും തകര്‍ത്തു. ഡ്രൈവര്‍ താഹിര്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. തിരുവനന്തപുരത്ത് പോയി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് തിരിച്ച് വരികയായിരുന്നു ആംബുലന്‍സ്.

കുന്നംകുളത്ത് ബസുകൾ കൂട്ടിയിടിച്ചു; 15ഓളം പേർക്ക് പരുക്ക്

കുന്നംകുളം ഗേള്‍സ് ഹൈസ്‌കൂളിന് സമീപം പഴയ കോടതിപ്പടി സ്‌റ്റോപ്പിനടുത്ത് സ്വകാര്യ ബസിന് പുറകില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് അപകടം. 15 ഓളം പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച രാവിലെ 8.15 നായിരുന്നു അപകടം. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് പുറകില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു കയറുകയായിരുന്നു. പരുക്കേറ്റവരില്‍ അധികവും ബസ്സിന് പുറക് ഭാഗത്ത് ഇരുന്നവരാണ്. കെഎസ്ആര്‍ടിസി ബസ്സില്‍ ഉണ്ടായിരുന്നവര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

അരക്കോടി മുടക്കി നവീകരിച്ചു, വർഷങ്ങൾക്കകം വീണ്ടും പുൽമൈതാനമായി മാറി; കടുത്ത നിരാശയിൽ കാവനാട് ചിറ

കൊടകര, മറ്റത്തൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള കാവനാട് ചിറയില്‍ പായലും ചണ്ടിയും നിറയുന്നു. വര്‍ഷങ്ങളോളം പുല്ലുമൂടി കിടന്ന കാവനാട് ചിറ അരക്കോടിയോളം ചെലവില്‍ ഏതാനു വര്‍ഷം മുമ്പ് നവീകരിച്ച ചിറയാണ് വീണ്ടും പുല്ലുമൂടി നശിക്കുന്നത്. കൊടകര, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് ഒരേക്കറിലധികം വിസ്തൃതിയുള്ള കാവനാട് ചിറയുള്ളത്. കടുത്ത വേനല്‍ക്കാലത്തു പോലും ജലത്തിന്റെ നിറസമൃദ്ധിയുള്ള കാവനാട് ചിറ മേഖലയിലെ പ്രധാനജലസ്രോതസാണ്. ഈ ചിറയില്‍ സംഭരിച്ചു നിര്‍ത്തുന്ന വെള്ളത്തെ ആശ്രയിച്ചാണ് ഒരു കാലത്ത് മേഖലയില്‍ നെല്‍കൃഷി ചെയ്തുപോന്നിരുന്നത്. കൃഷിയിടങ്ങളിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനായുള്ള …

അരക്കോടി മുടക്കി നവീകരിച്ചു, വർഷങ്ങൾക്കകം വീണ്ടും പുൽമൈതാനമായി മാറി; കടുത്ത നിരാശയിൽ കാവനാട് ചിറ Read More »

ഭക്തർക്ക് വഴികാട്ടി, തിരക്ക് നിയന്ത്രിച്ചു; ഗുരുവായൂരിൽ വൈറലായി അർജുൻ

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് സോഷ്യൽ മീഡിയ നിറയെ കുഞ്ഞിക്കൃഷ്ണന്മാരുടെയും രാധമാരുടെയും ചിത്രങ്ങളായിരുന്നെങ്കിൽ, ഗുരുവായൂരിൽനിന്നുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങളാണ് ഇത്തവണ സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഗുരുവായൂർ ക്ഷേത്രത്തിൽ തിരക്ക് നിയന്ത്രിക്കാനും ഭക്തർക്ക് സുഗമമായി കടന്നുപോകാനും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ, ഭക്തർക്ക് വഴി കാണിച്ചും സൗഹാർദ്ദപരമായി ഇടപെട്ടും കർത്തവ്യം നിർവഹിക്കുന്ന ദൃശ്യങ്ങളാണ് ശ്രദ്ധ നേടിയത്. വൈറലായ പൊലീസ് ഉദ്യോഗസ്ഥൻ ആരാണെന്ന അന്വേഷണത്തിനൊടുവിൽ പാലക്കാട് കുറ്റനാട് സ്വദേശി അർജുനാണെന്ന് കണ്ടെത്തി. പ്രശസ്ത തുള്ളൽ കലാകാരൻ കലാമണ്ഡലം നന്ദകുമാറിന്റെ അനിയനാണ് അർജുൻ. ചെറുപ്പം മുതൽ …

ഭക്തർക്ക് വഴികാട്ടി, തിരക്ക് നിയന്ത്രിച്ചു; ഗുരുവായൂരിൽ വൈറലായി അർജുൻ Read More »

മദ്യലഹരിയിൽ അക്രമം അഴിച്ചുവിട്ട് 21 കാരി; തടയാൻ ശ്രമിച്ച വനിതാ എ.എസ്.ഐയ്ക്ക് കടിയേറ്റു

തൃശൂർ ചാഴൂർ സ്വദേശി റഹ്മത്ത് (21) ആണ് പിടിയിലായത്. യുവതിയുടെ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന റഹ്മത്ത് നടുറോഡിൽ വാഹനങ്ങൾ തടഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു. പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. എഎസ്ഐ കലയെ യുവതി കടിച്ചു പരുക്കേൽപിച്ചു.

മഴ മാറിനിന്നു, ചൂട് കൂടി; കേരളത്തിൽ കാലവർഷക്കുറവ് 25%

സംസ്ഥാനത്ത് കാലവർഷ മഴയിൽ 25 ശതമാനം കുറവ്. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ ഒൻപത് വരെയുള്ള കണക്കുകൾ പ്രകാരമാണിത്. 1837.1 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1372.4 മില്ലിമീറ്റർ മഴ മാത്രമാണ് സംസ്ഥാനത്ത് ലഭിച്ചത്. വയനാട്ടിലാണ് ഏറ്റവും കൂടുതൽ മഴക്കുറവ് രേഖപ്പെടുത്തിയത്. 52 ശതമാനമാണ് ഇവിടെ മഴ കുറഞ്ഞത്. ഇടുക്കിയിൽ 46 ശതമാനവും മഴക്കുറവുണ്ടായി. അതേസമയം കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ കാര്യമായ മഴക്കുറവ് രേഖപ്പെടുത്തിയിട്ടില്ല. സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരാൻ …

മഴ മാറിനിന്നു, ചൂട് കൂടി; കേരളത്തിൽ കാലവർഷക്കുറവ് 25% Read More »

മാലിന്യക്കൂമ്പാരമായി ഗുരുവായൂരിലെ തോടുകൾ; ജലസ്രോതസുകൾക്ക് അപായമണി

ഗുരുവായൂര്‍ നഗരത്തിലൂടെയും തൊട്ടടുത്ത പ്രദേശങ്ങളിലൂടെയും ഒഴുകേണ്ട തോടുകള്‍ മാലിന്യക്കൂമ്പാരമായതോടെ ജലസ്രോതസുകള്‍ക്ക് അപായമണി മുഴങ്ങുന്നു. നഗരത്തിന്റെ പ്രധാന ജലസ്രോതസുകളായ വലിയ തോടും ചെറിയ തോടും മാലിന്യക്കൂമ്പാരമായി മാറിയതോടെ ഗുരുവായൂരില്‍ ഗുരുതര പരിസ്ഥിതി പ്രശ്‌നം ഉടലെടുത്തിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയതോടെ തോടുകളുടെ ഒഴുക്ക് തടസപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ ജൈവമാലിന്യങ്ങള്‍ അടിഞ്ഞുകൂടി ചീഞ്ഞളിഞ്ഞതോടെ ദുര്‍ഗന്ധവും രൂക്ഷമാണ്. തോടുകളുടെ ഇരുകരകളിലും താമസിക്കുന്നവരുടെ ദൈനംദിന ജീവിതവും ദുരിതത്തിലായിക്കഴിഞ്ഞു. കൊതുകുശല്യവും ദുര്‍ഗന്ധവും വര്‍ധിച്ചതോടെ ആരോഗ്യഭീഷണിയും ഉയരുന്ന സാഹചര്യമാണ്. സാധാരണയായി നഗരസഭാ ആരോഗ്യവിഭാഗം ആഴ്ചതോറും തോടുകള്‍ ശുചീകരിച്ചിരുന്നതാണ്. …

മാലിന്യക്കൂമ്പാരമായി ഗുരുവായൂരിലെ തോടുകൾ; ജലസ്രോതസുകൾക്ക് അപായമണി Read More »

കാർ വേഗത്തിൽ ഓടിച്ചതിന് വൈരാഗ്യം; 17 വയസുകാരനെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

കാര്‍ വേഗതയില്‍ ഓടിച്ച് പോയതിലുള്ള വൈരാഗ്യത്താല്‍ 17 വയസുകാരനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. പടിയൂര്‍ വളവനങ്ങാടി സ്വദേശി വള്ളോംപറമ്പില്‍ വീട്ടില്‍ അരുണ്‍ പോള്‍ (32) ആണ് പിടിയിലായത്. കാട്ടൂര്‍ പൊലീസും ക്രൈം സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ആഗസ്റ്റ് 19ന് വളവനങ്ങാടി കള്ള് ഷാപ്പിന് സമീപം വെച്ച്, കോണത്തുകുന്ന് സ്വദേശി മുടവന്‍കാട്ടില്‍ വീട്ടില്‍ ഹാദി ജഹാന്‍, സുഹൃത്തുക്കളായ അബു താഹിര്‍, ശ്രീഹരി എന്നിവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വേഗതയില്‍ ഓടിച്ച് പോയതിലുള്ള വൈരാഗ്യത്താല്‍ കാര്‍ …

കാർ വേഗത്തിൽ ഓടിച്ചതിന് വൈരാഗ്യം; 17 വയസുകാരനെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ Read More »

അയൽവാസിയെ വീടുകയറി ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച കേസ്: പ്രതി ഇരിങ്ങാലക്കുട പൊലീസിന്റെ പിടിയിൽ

അയല്‍വാസിയെ വീടുകയറി ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച കേസിലെ പ്രതിയെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു. പൊറത്തിശ്ശേരി തേലപ്പിള്ളി കൂടാരം വീട്ടില്‍ സുധീഷ് ആണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ 6ന് അയല്‍വാസിയായ കൂടാരം വീട്ടില്‍ മണികണ്ഠന്റെ വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറിയ പ്രതി, തന്റെ മെമ്മറി കാര്‍ഡ് എടുത്തോ എന്ന് ചോദിച്ച് തര്‍ക്കത്തിലാവുകയായിരുന്നു. താന്‍ എടുത്തിട്ടില്ലെന്ന് മണികണ്ഠന്‍ മറുപടി നല്‍കിയതിലുളള വൈരാഗ്യത്താല്‍, വീടിന്റെ ചുമരില്‍ ചാരി വെച്ചിരുന്ന അടുക്കളയില്‍ ഉപയോഗിച്ചിരുന്ന ഇരുമ്പ് പൈപ്പ് എടുത്ത് തലയ്ക്കടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചു. സുധീഷ് ഇരിങ്ങാലക്കുട …

അയൽവാസിയെ വീടുകയറി ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച കേസ്: പ്രതി ഇരിങ്ങാലക്കുട പൊലീസിന്റെ പിടിയിൽ Read More »

നിങ്ങളുടെ ചിത്രവും മാറ്റാം 80s സ്റ്റൈലിലേക്ക്; വൈറലായ ചാറ്റ് ജി.പി.ടി പ്രോംപ്റ്റുകൾ അറിയാം

സോഷ്യൽ മീഡിയ തുറന്നാൽ ഒറ്റയടിക്ക് ടൈം ട്രാവൽ ചെയ്ത് എൺപതുകളിലെത്തിയ പ്രതീതിയാണ്. ഫീഡുകളിൽ നിറയുന്നത് ഇപ്പോൾ 80s സ്റ്റൈൽ ചിത്രങ്ങൾ. നീട്ടി വളർത്തിയ മുടിയും കട്ടി ചെയിനും ഡെനിം ജാക്കറ്റുമണിഞ്ഞ യുവാക്കൾ… ടക്ക് ഇൻ ചെയ്ത ഷർട്ടും പാന്റും കൂളിങ് ഗ്ലാസുമണിഞ്ഞ മറ്റൊരു കൂട്ടർ… അങ്ങനെ സോഷ്യൽ മീഡിയയിൽ നിറയുകയാണ് എൺപതുകളിലെ ഫാഷൻ. ചാറ്റ് ജിപിടിയിലെ പുതിയ ട്രെൻഡാണ് ഈ 80s ഫോട്ടോ ജനറേഷൻ. സ്വന്തം ചിത്രം അപ്‌ലോഡ് ചെയ്ത് പ്രത്യേക പ്രോംപ്റ്റ് നൽകിയാൽ, മുഖത്തിന്റെ സ്വാഭാവികതയും …

നിങ്ങളുടെ ചിത്രവും മാറ്റാം 80s സ്റ്റൈലിലേക്ക്; വൈറലായ ചാറ്റ് ജി.പി.ടി പ്രോംപ്റ്റുകൾ അറിയാം Read More »

എടമുട്ടത്ത് വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടം

എടമുട്ടം പാലപ്പെട്ടിയിൽ ദേശീയപാത 66-ന് സമീപം പ്രവർത്തിക്കുന്ന ഏരിയൻ ടൂൾസ് & കോംപോണന്റ്സ് സ്ഥാപനത്തിലാണ് വൻ തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. സ്ഥാപനത്തിലെ ചെറുതും വലുതുമായ 40ഓളം മെഷീനുകളും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചു. കെട്ടിടത്തിനും തീപിടിത്തത്തിൽ കാര്യമായ നാശനഷ്ടമുണ്ടായി. കോടികളുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. നിരവധി ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകളോളം നടത്തിയ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. രാത്രി 10 മണിയോടെ കമ്പനി പൂട്ടി ജീവനക്കാർ മടങ്ങിയതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായത്. നാട്ടുകാരാണ് ആദ്യം സ്ഥാപനത്തിൽ നിന്ന് …

എടമുട്ടത്ത് വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടം Read More »

തൃശ്ശൂര്‍ സബ് കളക്ടറും ആര്‍.ഡി.ഒ.യുമായി എഹ്‌തെദ മുഫസ്സിര്‍ ചുമതലയേറ്റു

തൃശ്ശൂര്‍ സബ് കളക്ടറും ആര്‍.ഡി.ഒ.യുമായി എഹ്‌തെദ മുഫസ്സിര്‍ ചുമതലയേറ്റു. കണ്ണൂര്‍ അസിസ്റ്റന്റ് കളക്ടറായി ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ ശേഷമാണ് പുതിയ നിയമനം. 2024 ബാച്ച് കേരള കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥയായ എഹ്‌തെദ മുഫസ്സിര്‍ തെലുങ്കാന സ്വദേശിയും ഇക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദധാരിയുമാണ്. ഓഫീസിലെത്തിയ സബ് കളക്ടറെ ഡെപ്യൂട്ടി കളക്ടര്‍ സി.ആര്‍. ജയന്തിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തി. സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ സേവനം അനുഷ്ഠിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സബ് കളക്ടര്‍ വ്യക്തമാക്കി. ചുമതലയേറ്റ ശേഷം സബ് കളക്ടര്‍ …

തൃശ്ശൂര്‍ സബ് കളക്ടറും ആര്‍.ഡി.ഒ.യുമായി എഹ്‌തെദ മുഫസ്സിര്‍ ചുമതലയേറ്റു Read More »

ഇരിങ്ങാലക്കുടയിൽ പാസ്സോടെ മണ്ണ് എടുത്തത് ചോദ്യം ചെയ്ത് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തൽ; സ്റ്റേഷൻ റൗഡി റിമാൻഡിൽ

ഇരിങ്ങാലക്കുടയില്‍ പാസ്സുള്ള മണ്ണ് എടുത്തത് ചോദ്യം ചെയ്ത് പണം ആവശ്യപ്പെടുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ സ്‌റ്റേഷന്‍ റൗഡി റിമാന്റില്‍. കോണത്തുകുന്ന് പുഞ്ചപ്പറമ്പില്‍ സാലിമിന്റെ പറമ്പില്‍ നിന്ന് പാസ്സോടെ മണ്ണ് എടുക്കുകയായിരുന്ന യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത കേസിലാണ് സ്‌റ്റേഷന്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട കരൂപടന്ന മുസാഫരിക്കുന്ന് സ്വദേശി അറക്കപറമ്പില്‍ വീട്ടില്‍ അബ്ദുള്‍ ഖാദര്‍ അറസ്റ്റിലായത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബര്‍ 4നായിരുന്നു സംഭവം. കോണത്തുകുന്ന് …

ഇരിങ്ങാലക്കുടയിൽ പാസ്സോടെ മണ്ണ് എടുത്തത് ചോദ്യം ചെയ്ത് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തൽ; സ്റ്റേഷൻ റൗഡി റിമാൻഡിൽ Read More »

ടോൾബൂത്ത് ആര് തുറന്നുവിട്ടാലും കേസ്; സുരേഷ് ഗോപിയ്ക്ക് ഇളവുണ്ടെന്ന് മന്ത്രി ഒ.ജെ. ജനീഷ്

പാലിയേക്കര ടോള്‍പ്ലാസയില്‍ ടോള്‍ബൂത്ത് വേറെ ആര് തുറന്നു വിട്ടാലും കേസാകുമെന്ന് മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമായതിനാല്‍ സുരേഷ് ഗോപി തുറന്നാല്‍ കേസാകില്ല. ഗതാഗത കുരുക്കില്‍ ടോള്‍ പ്ലാസ തുറന്ന എല്ലാ ജനപ്രതിനിധികളും കേസില്‍ പ്രതികളായിട്ടുണ്ട്. ടോളില്‍ ശാശ്വത പരിഹാരത്തിന് സുരേഷ് ഗോപി ശ്രമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ടോള്‍ നല്‍കാന്‍ ജനം തയാറാണ് പക്ഷേ, സര്‍വീസ് റോഡ് ഉള്‍പ്പെടെ സൗകര്യങ്ങള്‍ വേണമെന്നും മന്ത്രി ഒ.ജെ. ജനീഷ് ആവശ്യപ്പെട്ടു. ഞായറാഴ്ച …

ടോൾബൂത്ത് ആര് തുറന്നുവിട്ടാലും കേസ്; സുരേഷ് ഗോപിയ്ക്ക് ഇളവുണ്ടെന്ന് മന്ത്രി ഒ.ജെ. ജനീഷ് Read More »

സംസ്ഥാനത്ത് ചൂട് കനക്കുന്നു; താപനില മൂന്ന് മുതൽ നാല് ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കനക്കുന്നു. അന്തരീക്ഷ താപനിലയില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസിന്റെ വരെ വര്‍ധനവ് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ വരെ കനത്ത ചൂട് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതാണ് ചൂട് കൂടാന്‍ കാരണം. എന്നാല്‍ ഇപ്പോഴത്തേത് ഉഷ്ണതരംഗ സാഹചര്യമായി വിലയിരുത്തിയിട്ടില്ല. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ പൊതുജനങ്ങള്‍ക്കായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചില നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ …

സംസ്ഥാനത്ത് ചൂട് കനക്കുന്നു; താപനില മൂന്ന് മുതൽ നാല് ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ് Read More »