nctv news pudukkad

Author name: nctv news

കുട്ടികളുടെ ഹരിതസഭ - nctv news-nctv live

നെന്മണിക്കര ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു

ഗ്രാമപഞ്ചായത്ത് പ്രദേശത്തെ 10 സ്‌കൂളുകളില്‍ നിന്നായി 160 കുട്ടികള്‍ ഹരിതസഭയില്‍ പങ്കെടുത്തു. കുട്ടികളുടെ പാനല്‍ പ്രതിനിധിയായി വി.എം. അളഗനന്ദ ഹരിതസഭയുടെ ലക്ഷ്യവും പ്രാധാന്യവും വിവരിച്ചു. ഹരിതസഭ നടപടിക്രമങ്ങള്‍ കുട്ടികളുടെ പാനല്‍ പ്രതിനിധിയായ ക്രിസാന്റോ ലിന്‍സണ്‍ സഭയില്‍ വിവരിച്ചു. തുടര്‍ന്ന് ഈ മാസം 1 ന് ചേര്‍ന്ന ഹരിതസഭയില്‍ കുട്ടികള്‍ അവതരിപ്പിച്ച വിഷയത്തിന്മേല്‍ ഗ്രാമപഞ്ചായത്ത് കൈകൊണ്ട നടപടികള്‍ നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു കുട്ടികളെ അറിയിച്ചു. പിന്നീട് രണ്ട് റൗണ്ടുകളായി 10 സ്‌കൂളില്‍ നിന്നുള്ള 32 വിദ്യാര്‍ത്ഥികള്‍

നെന്മണിക്കര ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു Read More »

kerala mahila sangam-nctv news-nctv live-nctv pudukad

കേരള മഹിളാസംഘം പുതുക്കാട് മണ്ഡലം പഠന ക്യാമ്പ് സംഘടിപ്പിച്ചു

സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന നേതാവ് കെ.ആര്‍. നളിനി പതാക ഉയര്‍ത്തി. പ്രസിഡന്റ് ഷീല ജോര്‍ജ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സംസ്ഥാന മാസ്‌റ്റേഴ്‌സ് മീറ്റില്‍ വിജയിച്ച ഉഷ മാണിയെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, എഐവൈഎഫ് ജില്ലാ കമ്മിറ്റിയംഗം സംഗീത മനോജ് എന്നിവര്‍ ക്ലാസ് നയിച്ചു. ജില്ലാ പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, ജില്ലാ സെക്രട്ടറി കെ.എസ്. ജയ, പാര്‍ട്ടി മണ്ഡലം സെക്രട്ടറി പി.കെ. ശേഖരന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.ആര്‍.

കേരള മഹിളാസംഘം പുതുക്കാട് മണ്ഡലം പഠന ക്യാമ്പ് സംഘടിപ്പിച്ചു Read More »

vidyabhyasa seminar-nctv news-nctv live-nctv pudukad

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊടകര മേഖലയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചു

തോല്പിച്ചാല്‍ നിലവാരം കൂടുമോ എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. കുട്ടികളെ തോല്പിക്കാനുള്ളതാണ് പരീക്ഷ എന്ന കാഴ്ചപ്പാടിനു പകരം കുട്ടികളിലെ കഴിവുകളെ കണ്ടെത്തി വികസിപ്പിക്കാനുള്ളതാണ് പരീക്ഷയെന്ന കാഴ്ചപ്പാടിനെ സംസ്ഥാന സര്‍ക്കാരിന്റെ എഴുത്തു പരീക്ഷയിലെ മിനിമം മാര്‍ക്കെന്ന കടമ്പ തുരങ്കം വെയ്ക്കുമെന്ന് പി.ബി. സജീവന്‍ പറഞ്ഞു. റിട്ട അധ്യാപകന്‍ കെ.ആര്‍.ശശികുമാര്‍ അധ്യക്ഷനായി. കെ. നന്ദകുമാര്‍, പി.സി.സിജി, പി.തങ്കം, ടി.എം.ശിഖാമണി, കെ.കെ.അനീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 27ന് പുതുക്കാട് സെന്ററിലെത്തുന്ന വിദ്യാഭ്യാസ ജാഥക്ക് പി. തങ്കം ചെയര്‍മാനും കെ.ആര്‍. ശശികുമാര്‍ ജനറല്‍ കണ്‍വീനറുമായ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊടകര മേഖലയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചു Read More »

നടതുറപ്പ് മഹോത്സവം-nctv news-nctv live-nctv pudukad

മറ്റത്തൂര്‍കുന്ന് കടശ്ശപുരം മഹാദേവക്ഷേത്രത്തിലെ ശ്രീ പാര്‍വതി ദേവിയുടെ നടതുറപ്പ് മഹോത്സവം ജനുവരി 13 മുതല്‍ 24 വരെ നടത്താന്‍ തീരുമാനിച്ചു

ക്ഷേത്രം ട്രസ്റ്റി ഏറാട്ട് കിഴക്കിനിയേടത്ത് മനക്കല്‍ ജീവന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തിലായിരുന്നു തീരുമാനം. ഉത്സവത്തിന്റെ നടത്തിപ്പിനായി വിവിധ കമ്മിറ്റികളെ തിരഞ്ഞെടുത്തു. ചെയര്‍മാനായി സജീവന്‍ കൈപ്പള്ളി, ജനറല്‍ കണ്‍വീനറായി ദിനേഷ് ഞാറ്റുവെട്ടി, ഫൈനാന്‍സ് സെക്രട്ടറിയായി വി.പി. സോമന്‍, ഫിനാന്‍സ് കണ്‍വീനറായി എന്‍.ആര്‍. സുരേഷ് നാലുമാക്കല്‍, പബ്ലിസിറ്റി ഗോപാലന്‍ പ്ലാക്കല്‍, പ്രോഗ്രാം കണ്‍വീനറായി ശ്രീജവത്സന്‍ പണ്ടാരി എന്നിവരെയും 51അംഗ വിവിധ കമ്മറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു

മറ്റത്തൂര്‍കുന്ന് കടശ്ശപുരം മഹാദേവക്ഷേത്രത്തിലെ ശ്രീ പാര്‍വതി ദേവിയുടെ നടതുറപ്പ് മഹോത്സവം ജനുവരി 13 മുതല്‍ 24 വരെ നടത്താന്‍ തീരുമാനിച്ചു Read More »

RAAF -Road Surakha Awareness Class - nctv live-nctv pudukad

റാഫ് തൃശൂര്‍ ജില്ലാ കമ്മിറ്റിയും സെന്റ് തോമസ് കോളേജും സംയുക്തമായി റോഡ് സുരക്ഷ ബോധവത്ക്കരണ ക്ലാസും ലഘുലേഖ പ്രകാശനവും സംഘടിപ്പിച്ചു

ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ എം.പി. ജെയിംസ് ഉദ്ഘാടനം ചെയ്തു. റാഫ് ഡിസ്ട്രിക്ട് പ്രസിഡന്റ് കെ.ടി. പീയുസ് അധ്യക്ഷത വഹിച്ചു.  ലഘുലേഖ പ്രകാശനത്തിന്റെ വിതരണോദ്ഘാടനം ഫാദര്‍ കെ.എ. മാര്‍ട്ടിന്‍ നിര്‍വഹിച്ചു. തൃശൂര്‍ എഎംവിഐ ആര്‍ടിഒ സന്തോഷ് കുമാര്‍, റാഫ് ഡിസ്ട്രിക്ട് ജനറല്‍ സെക്രട്ടറി കരിയന്നൂര്‍ തവരാജ് എന്നിവര്‍ പ്രസംഗിച്ചു.

റാഫ് തൃശൂര്‍ ജില്ലാ കമ്മിറ്റിയും സെന്റ് തോമസ് കോളേജും സംയുക്തമായി റോഡ് സുരക്ഷ ബോധവത്ക്കരണ ക്ലാസും ലഘുലേഖ പ്രകാശനവും സംഘടിപ്പിച്ചു Read More »

varandarappilly vimala hrudaya church - nctv news-nctv pudukad-nctv live

വരന്തരപ്പിള്ളി വിമലഹൃദയ പള്ളിയില്‍ വിമലഹൃദയ നാഥയുടെയും വിശുദ്ധ ചാവറയച്ചന്റെയും ഊട്ടുതിരുനാളിന് കൊടികയറി

കൊടിയേറ്റകര്‍മ്മം വികാരി ഫാദര്‍ ജിയോ ആലനേലിക്കല്‍ നിര്‍വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാദര്‍ ഡോണല്‍ പുലിക്കോട്ടില്‍, ഫാദര്‍ ആന്റണി കുറ്റിക്കാട്ട്, തിരുനാള്‍ കണ്‍വീനര്‍, കൈക്കാരന്‍മാര്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി. ശനി, ഞായര്‍ ദിവസങ്ങളിലായാണ് ഊട്ടുതിരുനാള്‍.

വരന്തരപ്പിള്ളി വിമലഹൃദയ പള്ളിയില്‍ വിമലഹൃദയ നാഥയുടെയും വിശുദ്ധ ചാവറയച്ചന്റെയും ഊട്ടുതിരുനാളിന് കൊടികയറി Read More »

NCTV NEWS

സിപിഎം അളഗപ്പനഗര്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറിയായി പി.കെ. വിനോദിനെ തിരഞ്ഞെടുത്തു

സിപിഎം അളഗപ്പനഗര്‍ ഈസ്റ്റ് ലോക്കല്‍ സമ്മേളനം സംഘടിപ്പിച്ചു. ജില്ലാ കമ്മറ്റിയംഗം എം.കെ. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ചാലക്കുടിയില്‍ മണ്ണംപ്പേട്ട, വട്ടാണാത്ര, പച്ചളിപ്പുറം വഴി വെള്ളാനിക്കോടിലേക്ക് ഓടിയിരുന്ന കെഎസ്ആര്‍ടിസി ബസ് പുനസ്ഥാപിക്കണമെന്ന് പ്രമേയം വഴി സമ്മേളനം ആവശ്യപ്പെട്ടു. സിപിഎം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍, ജില്ലാ കമ്മിറ്റിയംഗം ടി.എ. രാമകൃഷ്ണന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ ഇ.കെ. അനൂപ്, എ.വി. ചന്ദ്രന്‍, എ.ജി. രാധാമണി, സോജന്‍ ജോസഫ്, പി.വി. ഗോപിനാഥന്‍, എ. ഉഷാദേവി, കെ.കെ. ഗോഖലെ എന്നിവര്‍ പ്രസംഗിച്ചു.

സിപിഎം അളഗപ്പനഗര്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറിയായി പി.കെ. വിനോദിനെ തിരഞ്ഞെടുത്തു Read More »

അന്താരാഷ്ട്രബാലദിനം- NCTV NEWS-NCTV LIVE-NCTV PUDUKAD

അളഗപ്പഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്രബാലദിനം സംഘടിപ്പിച്ചു. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി ഉദ്ഘാടനം ചെയ്തു

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം ജിജോ ജോണ്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പൂക്കോട് എസ്എന്‍വിയുപി സ്‌കൂള്‍ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. പ്രധാനാധ്യാപിക ഗീതാഞ്ജലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന്‍, പി.കെ. ശേഖരന്‍, പഞ്ചായത്ത് സെക്രട്ടറി പി.ബി. സുഭാഷ്, അസിസ്റ്റന്റ് സെക്രട്ടറി ശ്രീജിത്ത്, പിടിഎ പ്രസിഡന്റ് ജിനു മോഹന്‍, അധ്യാപക ഷെന്നി എന്നിവര്‍ പ്രസംഗിച്ചു.

അളഗപ്പഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്രബാലദിനം സംഘടിപ്പിച്ചു. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി ഉദ്ഘാടനം ചെയ്തു Read More »

സമ്പൂര്‍ണ ഹരിത വിദ്യാലയം-NCTV NEWS-NCTV PUDUKAD-NCTV LIVE

പുതുക്കാട് ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകള്‍ സമ്പൂര്‍ണ്ണ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വ്വഹിച്ചു

വൈസ് പ്രസിഡന്റ് ഷൈനി ജോജു അധ്യക്ഷയായി. ഗ്രാമ പഞ്ചായത്തംഗങ്ങളായ സെബി കൊടിയന്‍, ഷാജു കാളിയേങ്കര, രശ്മി ശ്രീഷോബ്, പ്രീതി ബാലകൃഷ്ണന്‍, ഹിമ ദാസന്‍, ഫിലോമിന ഫ്രാന്‍സീസ്, സെക്രട്ടറി ഉമ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

പുതുക്കാട് ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകള്‍ സമ്പൂര്‍ണ്ണ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വ്വഹിച്ചു Read More »

ആഭ്യന്തര പരാതി പരിഹാര സെല്ല്, ഈക്വല്‍ ഓപ്പര്‍ച്യൂണിറ്റി സെല്ല് ഉദ്ഘാടനം - NCTV NEWS-NCTV PUDUKAD-NCTV LIVE

കൊടകര സഹൃദയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെയും ഈക്വല്‍ ഓപ്പര്‍ച്യൂണിറ്റി സെല്ലിന്റെയും ഉദ്ഘാടനം കേരള വനിത കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി നിര്‍വഹിച്ചു

സ്ത്രീത്വത്തിന്റെ അന്തസ്സ് ഉയര്‍ത്താന്‍ ഉന്നത വിദ്യാഭ്യാസവും അതിലൂടെ നേടിയെടുക്കുന്ന തൊഴിലും പ്രധാനപ്പെട്ടതാണെന്ന് ഉദ്ഘാടകന്‍ പറഞ്ഞു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ ജിനോ ജോണി മാളക്കാരന്‍, ഡയറക്ടര്‍ ധന്യ അലക്‌സ്, ഫാക്കല്‍റ്റി കോര്‍ഡിനേറ്റര്‍ ദീപ്തി കുമാര്‍, സ്റ്റുഡന്‍സ് കോര്‍ഡിനേറ്റര്‍ കെയ്‌റിന്‍ ജോഷി എന്നിവര്‍ പ്രസംഗിച്ചു. 

കൊടകര സഹൃദയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെയും ഈക്വല്‍ ഓപ്പര്‍ച്യൂണിറ്റി സെല്ലിന്റെയും ഉദ്ഘാടനം കേരള വനിത കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി നിര്‍വഹിച്ചു Read More »

ഇന്ദിരാ ഗാന്ധി 107ാം ജന്മദിനാചരണം-NCTV NEWS-NCTV PUDUKAD

പുതുക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 107ാം ജന്മദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു

മണ്ഡലം പ്രസിഡന്റ് ടി.എസ്. രാജു അധ്യക്ഷനായിരുന്നു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഷാജു കാളിയേങ്കര, കെ.ജെ. ജോജു, വര്‍ഗീസ് തെക്കെത്തല, ഷൈനി ജോജു, ലിന്‍സന്‍ പല്ലന്‍, ജസ്റ്റിന്‍ എ ജെ എന്നിവര്‍ പ്രസംഗിച്ചു.

പുതുക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 107ാം ജന്മദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു Read More »

ആധാര്‍ കാര്‍ഡ് പുതുക്കല്‍ -NCTV NEWS-NCTV PUDUKAD

മറ്റത്തൂര്‍ ഗവണ്മെന്റ് എല്‍.പി. സ്‌കൂളില്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ വിദ്യാര്‍ത്ഥികളുടെ ആധാര്‍ കാര്‍ഡ് പുതുക്കല്‍ സൗജന്യമായി നടത്തി

സ്‌കൂള്‍ പ്രധാനാധ്യാപിക എം. എസ്. ബീന, പി.ടി.എ. പ്രസിഡന്റ് പി.ആര്‍. വിമല്‍, അധ്യാപകര്‍, മറ്റു ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മറ്റത്തൂര്‍ ഗവണ്മെന്റ് എല്‍.പി. സ്‌കൂളില്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ വിദ്യാര്‍ത്ഥികളുടെ ആധാര്‍ കാര്‍ഡ് പുതുക്കല്‍ സൗജന്യമായി നടത്തി Read More »

KANNAMN SWAMY OBIT- NCTV NEWS

പാചക വിദഗ്ധന്‍ വെളപ്പായ കണ്ണന്‍ സ്വാമി അന്തരിച്ചു

മഹാരാജാവില്‍ നിന്നും പട്ടുംവളയും വാങ്ങിയ മുത്തച്ഛന്‍ വെളപ്പായ കൃഷ്ണയ്യരുടെ പാതപിന്തുടര്‍ന്ന കണ്ണന്‍ രുചിവിഭവങ്ങളുടെ അവസാനവാക്കിയിരുന്നു.1992 മുതല്‍ പൂര്‍വ്വികരുടെ പാചകമേഖലയില്‍ കാലുറപ്പിച്ച കണ്ണന്‍ സ്വാമി തൃശ്ശൂരിലെ പാചക കല വേറെയൊരു തലത്തില്‍ എത്തിച്ചതില്‍ മുഖ്യ പങ്ക് വഹിച്ചയാളാണ്. പാലട കണ്ണന്‍ എന്ന ഓമന പേരില്‍ അറിയപ്പെടുന്ന കണ്ണന്‍ സ്വാമി അത്യാധുനിക സൗകര്യങ്ങളും സാങ്കേതികവിദ്യകളും ഉള്‍ക്കൊണ്ടുകൊണ്ട് കാറ്ററിംഗ് മേഖലയില്‍ പുതിയ സാധ്യതകള്‍ കണ്ടെത്തി. 1994 ല്‍ കൃഷ്ണ കാറ്ററിംഗ് ഒരു ചെറുകിട യൂണിറ്റായി സ്ഥാപിതമായി. ശുചിത്വവും ഗുണനിലവാരവും കണക്കിലെടുത്ത് 2016ലെ

പാചക വിദഗ്ധന്‍ വെളപ്പായ കണ്ണന്‍ സ്വാമി അന്തരിച്ചു Read More »

സൗജന്യ നേത്ര പരിശോധന ക്യാമ്പ് - nctv news-nctv live-nctv pudukad

പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഗ്രാമപഞ്ചായത്തംഗം ഷാജു കാളിയേങ്കര ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സതി സുധീര്‍ അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ കുസുമ കുമാരി ക്യാമ്പിന് നേതൃത്വം നല്‍കി

പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു Read More »

റേഷന്‍കട ഉടമകളുടെ സമരം - nctv news-nctv pudukad-nctv live

സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ വേതനം അനുവദിക്കുക, ഉറപ്പുനല്‍കിയ ഉത്സവബത്ത നല്‍കുക തുടങ്ങിയ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷന്‍കട ഉടമകള്‍ സമരം സംഘടിപ്പിക്കും

റേഷന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെതാണ് തീരുമാനം. റേഷന്‍കടകളില്‍ സാധനം എത്തിക്കുന്ന കരാറുകാരുടെ സമരം തുടരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ റേഷന്‍കട വ്യാപാരികള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടുമാസക്കാലമായി ജോലി ചെയ്ത കൂലി വ്യാപാരികള്‍ക്ക് ഇതുവരെയും ലഭിച്ചിട്ടില്ല. ധനവകുപ്പ് ഈ കാര്യങ്ങളില്‍ വേണ്ട വിധത്തിലുള്ള  ഇടപെടലുകള്‍ ഒന്നും നടത്തുന്നില്ലെന്നും റേഷന്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി തന്നെ നേരിട്ട് വിഷയത്തില്‍ ഇടപെടുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ല എന്നും യോഗം വിലയിരുത്തി. ഓണത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആയിരം രൂപ ഓണറേറിയം ഇതുവരെയും

സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ വേതനം അനുവദിക്കുക, ഉറപ്പുനല്‍കിയ ഉത്സവബത്ത നല്‍കുക തുടങ്ങിയ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷന്‍കട ഉടമകള്‍ സമരം സംഘടിപ്പിക്കും Read More »

മുനമ്പം വഖഫ് വിഷയത്തില്‍ പ്രതിഷേധ സദസ്സ് -nctv news-nctv pudukad-nctv live

കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തിലെ കത്തോലിക്ക കോണ്‍ഗ്രസ് സംഘടനയുടെ നേതൃത്വത്തില്‍ മുനമ്പം വഖഫ് വിഷയത്തില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

വികാരി ഫാദര്‍ ജെയ്‌സണ്‍ കരിപ്പായി ഉദ്ഘാടനം ചെയ്തു. ഡേവീസ് തെക്കിനിയത്ത് അധ്യക്ഷത വഹിച്ചു. ഫാദര്‍ സിബിന്‍ വാഴപ്പിള്ളി, ജോയ് ചെമ്പകശ്ശേരി, ഫ്രാന്‍സിസ് മംഗലന്‍, ജോസ് കോച്ചക്കാടന്‍, വര്‍ഗീസ് തൊമ്മാന, വര്‍ഗീസ് കോമ്പാറക്കാരന്‍, ജോളി തരൂക്കര, വര്‍ഗീസ് ചെരുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു

കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തിലെ കത്തോലിക്ക കോണ്‍ഗ്രസ് സംഘടനയുടെ നേതൃത്വത്തില്‍ മുനമ്പം വഖഫ് വിഷയത്തില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു Read More »

ഹെഡ് ലോഡ് ജനറല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഐഎന്‍ടിയുസി ആളൂര്‍ മേഖല-NCTV NEWS-NCTV LIVE-NCTV PUDUKAD

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹെഡ്ലോഡ് ജനറല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഐഎന്‍ടിയുസി ആളൂര്‍ മേഖലയുടെ നേതൃത്വത്തില്‍ ആളൂര്‍ കൊടകര ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു

ഐഎന്‍ടിയുസി ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗം ആന്റണി കുറ്റൂക്കാരന്‍ ഉദ്ഘാടനം ചെയ്തു. സോമന്‍ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. ലിംസണ്‍ പല്ലന്‍, ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹെഡ്ലോഡ് ജനറല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഐഎന്‍ടിയുസി ആളൂര്‍ മേഖലയുടെ നേതൃത്വത്തില്‍ ആളൂര്‍ കൊടകര ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു Read More »

ഐഎന്‍ടിയുസി ഫെഡറേഷന്‍ ധര്‍ണ-NCTV NEWS-NCTV LIVE-NCTV PUDUKAD

ചുമട്ടുതൊഴിലാളി മേഖലയെ സംരക്ഷിക്കുക, ചുമട്ടുതൊഴിലാളികള്‍ക്ക് എതിരെ ഉള്ള ചൂഷണം അവസാനിപ്പിക്കുക, ഇഎസ്‌ഐ പദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇരിങ്ങാലക്കുട ഓഫീസിന് മുന്‍പില്‍ ഐഎന്‍ടിയുസി ഫെഡറേഷന്‍ ധര്‍ണ സംഘടിപ്പിച്ചു

ഐഎന്‍ടിയുസി ജില്ല വൈസ് പ്രസിഡന്റ് സോമന്‍ മുത്രത്തിക്കര ഉദ്ഘാടനം ചെയ്തു. പോള്‍ കരുമാലിക്കല്‍ അധ്യക്ഷത വഹിച്ചു. ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ചുമട്ടുതൊഴിലാളി നിയമം പരിഷ്‌ക്കരിക്കുക, എന്‍എഫ്എസ്എ, ബെവ്‌കോ തൊഴിലാളികളുടെ കൂലിവര്‍ദ്ധിപ്പിക്കുക, സ്‌കാറ്റേഡ് വിഭാഗം തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ പുന:സ്ഥാപിക്കുക, ക്ഷേമ പദ്ധതികള്‍ പരിഷ്‌ക്കരിക്കുക എന്നീ ആവശ്യങ്ങളും ധര്‍ണയില്‍ ഉന്നയിച്ചു. ഭരത്കുമാര്‍ ഇരിങ്ങാലക്കുട, സനോജ് കുമാര്‍, അജീവ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു

ചുമട്ടുതൊഴിലാളി മേഖലയെ സംരക്ഷിക്കുക, ചുമട്ടുതൊഴിലാളികള്‍ക്ക് എതിരെ ഉള്ള ചൂഷണം അവസാനിപ്പിക്കുക, ഇഎസ്‌ഐ പദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇരിങ്ങാലക്കുട ഓഫീസിന് മുന്‍പില്‍ ഐഎന്‍ടിയുസി ഫെഡറേഷന്‍ ധര്‍ണ സംഘടിപ്പിച്ചു Read More »

അഖിലേന്ത്യാ സഹകരണ വാരാഘോഷം-NCTV NEWS-NCTV LIVE-NCTV PUDUKAD

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ആസ്ഥാനത്ത് ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ. വേദവതി പതാക ഉയര്‍ത്തി

അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ബ്ലിസ്സന്‍ സി. ഡേവിസ് സഹകരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസിസ്റ്റന്റ് ഡയറക്ടര്‍ പി.വി. സൗമ്യ, മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ കീഴില്‍ 240 സംഘങ്ങളില്‍ സഹകാരികള്‍ സഹകരണ പതാക ഉയര്‍ത്തുകയും സഹകരണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കിള്‍ തല സഹകരണ വാരാഘോഷ സമാപനം ഈ മാസം 18 ന് ഉച്ചക്ക് 2ന് ഇരിങ്ങാലക്കുട ടൌണ്‍ ഹാളില്‍ വെച്ച് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ആസ്ഥാനത്ത് ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ. വേദവതി പതാക ഉയര്‍ത്തി Read More »