nctv news pudukkad

nctv news logo
nctv news logo

nctv news

mupliyam pallukunnu road

പൈപ്പ് പൊട്ടി റോഡ് തോടായി. വരന്തരപ്പിള്ളി ലോര്‍ഡ്‌സ് സ്‌കൂളിന് സമീപമുള്ള റോഡിലാണ് ഈ കാഴ്ച

റോഡിലൂടെ വെള്ളം കുത്തൊലിച്ചപ്പോള്‍ റോഡില്‍ മണ്ണ് നിറഞ്ഞു. ഇതോടെ റോഡിലൂടെയാണോ തോട്ടിലൂടെയാണോ വാഹനം ഓടിക്കുന്നത് എന്ന് മനസിലാകാതെ ഡ്രൈവര്‍മാരും ആശങ്കയിലായി. ഭാരവാഹനങ്ങള്‍ റോഡില്‍ താഴ്ന്നും ചെരിഞ്ഞുമൊക്കെയായി പോക്ക്. വിദ്യാര്‍ത്ഥികളും കാല്‍നടയാത്രക്കാരും റോഡ് മുറിച്ചു കടക്കുവാന്‍ ഏറെ പ്രയാസപ്പെട്ടു. റോഡരികത്ത് വെള്ളം കെട്ടിനിന്നതോടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ചെളിവെള്ളം തെറിക്കാതെ നോക്കാനായിരുന്നു വിദ്യാര്‍ത്ഥികളുടെ ബദ്ധപ്പാട്. ബുധനാഴ്ച ഉച്ചയോടെ ഉണ്ടായ സംഭവത്തില്‍ വൈകീട്ട് വരെയും യാതൊരു നടപടിയും വാട്ടര്‍ അതോറിറ്റി അതികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. തുടര്‍ച്ചയായി വെള്ളം റോഡിലൂടെ കടന്നുപോയതോടെ …

പൈപ്പ് പൊട്ടി റോഡ് തോടായി. വരന്തരപ്പിള്ളി ലോര്‍ഡ്‌സ് സ്‌കൂളിന് സമീപമുള്ള റോഡിലാണ് ഈ കാഴ്ച Read More »

nabidinam

പ്രവാചക പിറവിയുടെ പുണ്യസ്മരണകൾ ഉയർത്തി ഇന്ന് നബി ദിനം; സംസ്ഥാനത്ത് പൊതു അവധി

ഇന്ന് നബിദിനം. ഹിജ്റ വർഷപ്രകാരം റബ്ബിഉൽ അവ്വൽ മാസം പന്ത്രണ്ടിനാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം. വിപുലമായ ആഘോഷത്തോടെ വിശ്വാസികൾ നബിദിനത്തെ വരവേൽക്കുന്നത്. സംസ്ഥാനത്ത് പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചാണ് ആഘോഷങ്ങൾ. പ്രവാചക പിറവിയുടെ പുണ്യസ്മരണകൾ ഉയർത്തുന്നതാണ് നബിദിനത്തിന്റെ ആഘോഷങ്ങൾ. പ്രവാചകന്റെ ചരിത്രവും ജീവിതവും നെഞ്ചേറ്റുന്ന വിശ്വാസികൾ പാടിയും പറഞ്ഞും ഈ ദിനത്തിൽ ആത്മീയ സംതൃപ്തി നേടും.നബിദിനം പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്. 27 നായിരുന്നു മുൻ നിശ്ചയിച്ചിരുന്ന പൊതു അവധി. എന്നാൽ സെപ്റ്റംബർ 28ന് പൊതു …

പ്രവാചക പിറവിയുടെ പുണ്യസ്മരണകൾ ഉയർത്തി ഇന്ന് നബി ദിനം; സംസ്ഥാനത്ത് പൊതു അവധി Read More »

ARREST VARANDARAPILLY

ഇഞ്ചക്കുണ്ട് കല്‍ക്കുഴി റോഡില്‍ പിക്കപ്പ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മാരാകായുധങ്ങളുമായി ആക്രമിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍

കല്‍ക്കുഴി തെക്കേകൈതയ്ക്കല്‍ ജിന്‍സ്, സഹോദരന്‍ ജിന്റോ എന്നിവരെയാണ് വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഇഞ്ചക്കുണ്ട് ഈന്തനച്ചാലില്‍ ലൈജുവിനെയാണ് ഇവര്‍ ആക്രമിച്ചത്. കാറിന് സൈഡ് കൊടുത്തില്ലെന്ന കാരണത്താല്‍ ഇവര്‍ തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ആക്രമണം. കേസില്‍ രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

KRISHI

കൊടകര കൃഷിഭവന്റെ പരിധിയിലുള്ള പുത്തുക്കാവ് പാടശേഖരത്ത് വ്യാപകമായ മുഞ്ഞ ബാധ. നെല്ല് കൊയ്ത്തിനു പാകമായ സമയത്ത് മുഞ്ഞ ബാധയുണ്ടായത് കര്‍ഷകരെ നിരാശയിലാക്കുന്നു

കൊടകര പഞ്ചായത്തിലെ 33 ഏക്കര്‍ വിസ്തൃതിയുള്ള പുത്തുക്കാവ് പാടശേഖരത്തിലാണ് നെല്‍ച്ചടികളില്‍ മുഞ്ഞ ബാധിച്ചിട്ടുള്ളത്. ഇതാദ്യമായാണ് ഈ പാടശേഖരത്ത് മുഞ്ഞ രോഗം കാണുന്നതെന്ന് പാടശേഖര സമിതി പ്രസിഡന്റ് ഫ്രാന്‍സിസ് തെക്കന്‍ പറഞ്ഞു.120 ദിവസം മൂപ്പുള്ള ജ്യോതി വിത്തുപയോഗിച്ചാണ് ഇത്തവണ പുത്തൂക്കാവ് പാടശേഖരത്ത് വിരിപ്പു കൃഷിയിറക്കിയത്. നെല്‍ച്ചെടികള്‍ക്ക് ഏകദേശം 80 ദിവസത്തെ വളര്‍ച്ചയെത്തിയപ്പോഴാണ് മുഞ്ഞബാധയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. ദിവസങ്ങള്‍ക്കകം രോഗം പാടശേഖരത്തെ നെല്‍ച്ചെടികളെ വ്യാപകമായി ബാധിച്ചു. തണ്ടില്‍ കൂട്ടംകൂടി ഇരിക്കുന്ന മുഞ്ഞകള്‍ നീരൂറ്റിക്കുടിക്കുന്നതു മൂലം നെല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങി നശിക്കുകയാണ്. …

കൊടകര കൃഷിഭവന്റെ പരിധിയിലുള്ള പുത്തുക്കാവ് പാടശേഖരത്ത് വ്യാപകമായ മുഞ്ഞ ബാധ. നെല്ല് കൊയ്ത്തിനു പാകമായ സമയത്ത് മുഞ്ഞ ബാധയുണ്ടായത് കര്‍ഷകരെ നിരാശയിലാക്കുന്നു Read More »

MATTATHUR DEATH

കുറുമാലിപുഴയിലെ മറ്റത്തൂര്‍ ആറ്റപ്പിള്ളി കടവില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മറ്റത്തൂര്‍ പടിഞ്ഞാറ്റുമുറി കാര്യങ്ങാട്ടില്‍ സദാനന്ദന്റെ മകന്‍ 28 വയസുള്ള അജിത്താണ് മരിച്ചത്. പന്തല്ലൂര്‍ ചെങ്ങാന്തുരുത്തി ക്ഷേത്രത്തിനു സമീപത്തെ കോഞ്ചാന്‍ കടവിലാണ് ബുധനാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. തിങ്കളാഴ്ച രാത്രിയില്‍ ആറ്റപ്പിള്ളി പുഴയോരത്തെ പമ്പ് ഹൗസ് കടവില്‍ കൂട്ടുകാര്‍ക്കൊപ്പം ഒത്തുകൂടിയ അജിത്തിനെ പിന്നീട് കാണാതാവുകയായിരുന്നു. അജിത്തിനെ കാണാനില്ലെന്ന് വീട്ടുകാര്‍ കൊടകര പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവിന്റെ കാറും ചെരിപ്പുകളും മറ്റും പുഴയോരത്ത് കണ്ടെത്തിയിരുന്നു. പുഴയില്‍ വീണിട്ടുണ്ടാകാമെന്ന സംശയത്തെ …

കുറുമാലിപുഴയിലെ മറ്റത്തൂര്‍ ആറ്റപ്പിള്ളി കടവില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി Read More »

CHACKO CHIRA ROAD

കൊടകര ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ ചെലവഴിച്ച് പുനര്‍നിര്‍മിച്ച പുതുക്കാട് പഞ്ചായത്തിലെ ചാക്കോച്ചിറ റിംഗ് റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സതി സുധീര്‍, പോള്‍സണ്‍ തെക്കുംപീടിക, പഞ്ചായത്തംഗം ഷാജു കാൡയേങ്കര, അസി. എന്‍ജിനീയര്‍ രോഹിത് മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. 

KODAKARA

കൊടകരയില്‍ സര്‍വീസ് റോഡരുകില്‍ വളര്‍ന്നു നില്‍ക്കുന്ന കുറ്റിച്ചെടികള്‍ കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാകുന്നു

കൊടകര ശാന്തി ജംഗ്ഷനില്‍ നിന്ന് ഫ്ളൈ ഓവര്‍ ജംഗ്ഷന്‍ വരെയുള്ള റോഡരുകിലാണ് അഞ്ചടിയോളം ഉയരത്തില്‍ പാഴ്‌ചെടിള്‍ വളര്‍ന്നു നില്‍ക്കുന്നത്. നടന്നുപോകുന്നവര്‍ക്ക്  എതിരെ വാഹനങ്ങള്‍ വരുമ്പോള്‍ ഒതുങ്ങി നില്‍ക്കാന്‍ കുറ്റിച്ചെടികള്‍ തടസമാണ്. സര്‍വീസ് റോഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡിലൂടെ എത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ കാഴ്ച മറയാനും കുറ്റിചെടികള്‍ കാരണമാകുന്നതായി പരാതിയുണ്ട്.

ganja

തൃശ്ശൂരില്‍ ട്രെയിനില്‍ കടത്തുകയായിരുന്ന മൂന്നര കിലോ കഞ്ചാവ് റെയില്‍വേ സ്‌നിഫര്‍ ഡോഗ് മണത്തു കണ്ടുപിടിച്ചു

കഞ്ചാവ് കടത്തിയ ബംഗാൾ സ്വദേശികളായ മൂന്ന് പേരെ തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡും റെയിൽവേ സംരക്ഷണ സേനയും ചേർന്ന് പിടികൂടി. വെസ്റ്റ്ബംഗാളില്‍ നിന്നും തൃശ്ശൂരിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. വി.ഒ, മൂഷിദബാദ് സ്വദേശികളും കേരളത്തിൽ നിർമ്മാണ മേഖലയിൽ തൊഴിലെടുക്കുന്നവരുമായ ഷെരീഫുൾ, തജറുദ്ദീൻ , ഹസിബിൾ എന്നിവരാണ് പിടിയിലായത്. തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡും റെയിൽവേ സംരക്ഷണ സേനയും സംയുക്തമായി സ്നിഫര്‍ ഡോഗിനെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.ഡോഗ് ട്രൈനർ കലൈ സെൽവത്തിന്‍റെ നെതൃത്ത്വത്തില്‍ റെയിൽവേ സ്നിഫർ …

തൃശ്ശൂരില്‍ ട്രെയിനില്‍ കടത്തുകയായിരുന്ന മൂന്നര കിലോ കഞ്ചാവ് റെയില്‍വേ സ്‌നിഫര്‍ ഡോഗ് മണത്തു കണ്ടുപിടിച്ചു Read More »

kappa arrest

കാപ്പ നിയമപ്രകാരം നാടു കടത്തിയതിനുശേഷം ജില്ലാ അതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കയറിയ പ്രതിയെ പോലീസ് പിടികൂടി

ഷം ജില്ലാ അതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കയറിയ പ്രതിയെ പോലീസ് പിടികൂടി. പുതുക്കാട് സ്‌റ്റേഷന്‍ പരിധിയിലെ സ്ഥിരം കുറ്റവാളിയായ ആമ്പല്ലൂര്‍ കൊട്ടേക്കാട്ടുകാരന്‍ വീട്ടില്‍ 34 വയസ്സുള്ള സ്റ്റാലിനെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

pudukad railway

പുതുക്കാട് റെയില്‍വേ മേല്‍പ്പാലത്തിന് റെയില്‍വേയുടെ ഭാഗത്തുള്ള തടസ്സങ്ങള്‍ ഉടന്‍ നീക്കി യഥാര്‍ത്ഥ്യമാക്കുമെന്ന് തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ എസ്.സി. ശര്‍മ്മ 

പുതുക്കാട് റെയില്‍വേ സ്‌റ്റേഷന്‍ സന്ദര്‍ശനത്തിടെ ആണ് ഡിആര്‍എം ഇക്കാര്യം അറിയിച്ചത്. പുതുക്കാട് എംഎല്‍എ പ്രതിനിധീകരിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീയാക്കിയതായി അറിയിച്ചു. മൂന്നാം പാതയുടെ അന്തിമ രേഖ വരുന്നതോടെ റെയില്‍വേ മേല്‍പ്പാലത്തിന് അനുമതി നല്‍കുമെന്ന് ഡിആര്‍എം അറിയിച്ചു. ദക്ഷിണ റെയില്‍വേ സ്വച്ഛത് ഭാരത് അഭയാ മിഷന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഡിആര്‍എം ഉദ്ഘാടനം ചെയ്തു. മുപ്ലിയം ഐസിസി എസ് കോളേജ് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി. ഡിവിഷണല്‍ …

പുതുക്കാട് റെയില്‍വേ മേല്‍പ്പാലത്തിന് റെയില്‍വേയുടെ ഭാഗത്തുള്ള തടസ്സങ്ങള്‍ ഉടന്‍ നീക്കി യഥാര്‍ത്ഥ്യമാക്കുമെന്ന് തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ എസ്.സി. ശര്‍മ്മ  Read More »

ollur fire rescue

ഒല്ലൂരില്‍ എടിഎം കൗണ്ടറിന് തീ പിടിച്ചു

രാമൂസ് ഷോപ്പിംഗ് മാളില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മിലാണ് തീപിടുത്തം ഉണ്ടായത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തൃശ്ശൂരില്‍ നിന്ന് അഗ്‌നിശമനാ സേന അംഗങ്ങള്‍ എത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്. എ ടി എം മെഷീന് പുറകുവശത്തായി സൂക്ഷിച്ചിരുന്ന ബാറ്ററികളും കണ്‍ട്രോള്‍ മെഷീനുകളും അനുബന്ധ വൈദ്യുതി ഉപകരണങ്ങളും തീ പിടുത്തത്തില്‍ കത്തി നശിച്ചു. എടിഎം മെഷീനിലേക്ക് തീ പടരാതിരുന്നതിനാല്‍ മെഷിന് കേടുപാടുകള്‍ സംഭവിച്ചില്ല.

death

വരന്തരപ്പിള്ളിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കര്‍ഷകന്റെ മൃതദേഹം കണ്ടെത്തി

വരന്തരപ്പിള്ളി വടക്കുമുറി തണ്ടാശ്ശേരി 69 വയസുള്ള വിജയന്‍ ആണ് മരിച്ചത്. കുറുമാലി പുഴയില്‍ എന്‍ഡിആര്‍എഫ് സംഘം നടത്തിയ തിരച്ചിലിലാണ് വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് മുതല്‍ ഇദ്ദേഹത്തെ കാണ്‍മാനില്ലായിരുന്നു. തോട്ടില്‍ ചൂണ്ടയിടുകയായിരുന്ന ആളാണ് വിജയന്‍ തോട്ടില്‍ വീഴുന്നത് കണ്ടത്. ആദ്യം നാട്ടുകാര്‍ ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പുതുക്കാട് നിന്നും അഗ്‌നിരക്ഷാസേനയെത്തി ബുധനാഴ്ച വൈകീട്ട് വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് എന്‍ഡിആര്‍എഫ് സംഘം തിരച്ചില്‍ നടത്തുന്നതിനിടെയാണ ്‌വിജയന്റെ മൃതദേഹം കണ്ടെത്തിയത്. ശോഭനയാണ് വിജയന്റെ …

വരന്തരപ്പിള്ളിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കര്‍ഷകന്റെ മൃതദേഹം കണ്ടെത്തി Read More »

kodara esaf bank robbery

കൊടകര ഇസാഫ് ബാങ്ക് കവര്‍ച്ച: മൂന്നാം പ്രതി പിടിയിലായി

കൊടകര ഇസാഫ് ബാങ്കില്‍ കവര്‍ച്ച നടത്തിയ അഞ്ചംഗ സംഘത്തിലെ മൂന്നാം പ്രതി പിടിയിലായി. പത്തനംതിട്ട കലത്തൂര്‍ വാണിയംപാറയില്‍ വീട്ടില്‍ 39 വയസുള്ള ഷറഫുദ്ദീനെയാണ് കൊടകര പൊലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 25 നായിരുന്നു കൊടകരയിലുള്ള ഇസാഫ് ബാങ്കില്‍ കവര്‍ച്ച നടന്നത്.

ONAM BUMPER

സംസ്ഥാന സര്‍ക്കാറിന്റെ തിരുവോണം ബമ്പര്‍ ബിആര്‍ 93 ലോട്ടറി ഫലം പ്രഖ്യാപിച്ചു. TE 230662 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം

തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 25 കോടിയാണ് ഒന്നാം സമ്മാനം. കോഴിക്കോട് പാളയത്തുള്ള ബാവ ഏജന്‍സി പാലക്കാട് വാളയാറില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഈ മാസം 11ന് വിറ്റ ടിക്കറ്റ് ആണിത്. ഓണം ബമ്പറിന്റെ ചരിത്രത്തിലെ സര്‍വ്വകാല റെക്കോര്‍ഡ് ആണ് ഇത്തവണ വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്. ആകെ 85 ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത്. ആകെ സമ്മാനത്തുക 125 …

സംസ്ഥാന സര്‍ക്കാറിന്റെ തിരുവോണം ബമ്പര്‍ ബിആര്‍ 93 ലോട്ടറി ഫലം പ്രഖ്യാപിച്ചു. TE 230662 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം Read More »

SUBISHAM PRGM

പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ആദ്യ ഘട്ടം മുട്ടക്കോഴി വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിന്റെ ഭാഗമായി 2,79,860 രൂപയും പഞ്ചായത്ത് വികസന ഫണ്ടില്‍ നിന്നും 99,800 രൂപയും ചെലവഴിച്ചാണ് മുട്ട കോഴി വിതരണം ചെയ്തത്. അഞ്ച് മുട്ടക്കോഴികളെ വീതം 630 പേര്‍ക്കാണ് ഈ വര്‍ഷം  സൗജന്യമായി നല്‍കിയത്. ചടങ്ങില്‍ ബ്ലോക്ക് അംഗം റീന ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ബീന സുരേന്ദ്രന്‍, എന്‍.എം. പുഷ്പാകരന്‍, ഷീബ സുരേന്ദ്രന്‍, ഡോ. ജോഷി എന്നിവര്‍ സന്നിഹിതരായിരുന്നു.

KODALY GLP SCHOOL

കോടാലി ജി.എല്‍.പി. സ്‌കൂളില്‍ നിര്‍മിച്ച ഓഡിറ്റോറിയം നാടിന് സമര്‍പ്പിച്ചു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷയായിരുന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, ജില്ല പഞ്ചായത്ത് അംഗം ജെനീഷ് പി. ജോസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സജിത രാജീവ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ  ദിവ്യസുധീഷ്, സനല ഉണ്ണികൃഷ്ണന്‍, വി.എസ്. നിജില്‍, വാര്‍ഡ് അംഗങ്ങളായ  കെ.എസ്. സൂരജ്, ലിന്റോ പള്ളിപറമ്പന്‍, പ്രധാന അധ്യാപിക ടി.എം. ശകുന്തള, മുന്‍ പ്രധാന അധ്യാപകരായ ജോസ് മാത്യു, കെ.ജെ. ധുമിനി, പിടിഎ പ്രസിഡന്റ് …

കോടാലി ജി.എല്‍.പി. സ്‌കൂളില്‍ നിര്‍മിച്ച ഓഡിറ്റോറിയം നാടിന് സമര്‍പ്പിച്ചു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു Read More »

THALORE JARUSALEM ROAD

തലോര്‍ തലവണിക്കര ജറുസലേം റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

 ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റര്‍ എഞ്ചീനിയര്‍ രോഹിത്ത്, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ഫാദര്‍ ഡേവീസ് പട്ടത്ത്, ഗ്രാമപഞ്ചായത്ത് വികസന ചെയര്‍മാന്‍ സജിന്‍ മേലേടത്ത്, ഗ്രാമപഞ്ചായത്ത് അംഗം സണ്ണി ചെറിയാലത്ത്, കോണ്‍ട്രക്ടര്‍ റിഡ്‌സന്‍ എന്നിവര്‍ പ്രസംഗിച്ചു. എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 17.8 ലക്ഷം രൂപ അനുവദിച്ചതിന്റെ ഭാഗമായിട്ടാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 15 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

SSLC DATE ANNOUNCE

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ തീയതി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ അടുത്ത വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് നാല് മുതല്‍ 25 വരെ നടത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഹയര്‍സെക്കന്‍ഡറി പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 1 മുതല്‍ 26 വരെയും നടത്തും. ഫെബ്രുവരി 19 മുതല്‍ 23 വരെ എസ്എസ്എല്‍സി മോഡല്‍ പരീക്ഷയുണ്ടാകും. ഏപ്രില്‍ 3 മുതല്‍ 17 വരെ മൂല്യനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കും. വേഗത്തില്‍ തന്നെ ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. …

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ തീയതി പ്രഖ്യാപിച്ചു Read More »

CHIYYARAM ACCIDENT

ചിയ്യാരത്ത് നടന്ന ബസ് അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളടക്കം 18 പേര്‍ക്ക് പരുക്കേറ്റു

ബസിന് പുറകില്‍ ബസ് ഇടിച്ചായിരുന്നു അപകടം. ചിയ്യാരം പോസ്റ്റ് ഓഫീസ് ജംങ്ഷന് സമീപം രാവിലെ എട്ടോടെ ആയിരുന്നു അപകടം. കോടാലി ഊരകം തൃശ്ശൂര്‍ റൂട്ടിലോടുന്ന ‘അയ്യപ്പജ്യോതി’ ബസിന് പുറകില്‍ തൃശ്ശൂര്‍ ചേര്‍പ്പ് തൃപ്രയാര്‍ റൂട്ടിലോടുന്ന െ്രെകസ്റ്റ് മോട്ടോഴ്‌സ് ബസ് ഇടിക്കുകയായിരുന്നു. മുന്‍പിലുണ്ടായിരുന്ന സ്‌കൂള്‍ ബസ് പെട്ടന്ന് ബ്രേക്ക് ചവിയതിനെ തുടര്‍ന്ന് തൊട്ടു പുറകിലുണ്ടായിരുന്ന അയ്യപ്പ ജ്യോതി ബസും ബ്രേക്ക് ചവിട്ടി. ഇതോടെ പുറകിലുണ്ടായിരുന്ന ‘െ്രെകസ്റ്റ് മോട്ടോഴ്‌സ്’ ബസ് അയ്യപ്പജ്യോതി ബസിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു. ബസിന്റെ ചില്ല് പൊട്ടി …

ചിയ്യാരത്ത് നടന്ന ബസ് അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളടക്കം 18 പേര്‍ക്ക് പരുക്കേറ്റു Read More »

THALORE ACCIDENT

അപകടം: യുവതിയ്ക്കും രണ്ട് കുട്ടികള്‍ക്കും പരുക്കേറ്റു

തലോരില്‍ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് യുവതിയ്ക്കും രണ്ട് കുട്ടികള്‍ക്കും പരുക്കേറ്റു. തലോര്‍ ജീസസ് അക്കാദമിക്ക് മുന്‍പിലാണ് അപകടം നടന്നത്. യുകെജി യിലും ഒന്നാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പരുക്കേറ്റത്.