ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് നവംബര്‍ മാസത്തില്‍ പുറത്തിറക്കുമെന്ന് റവന്യു മന്ത്രി കെ. രാജന്
തൊട്ടിപ്പാള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഡിജിറ്റല്‍ റിസര്‍വെ കഴിഞ്ഞ വില്ലേജുകളില്‍ നിന്നാണ് കാര്‍ഡ് നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നത്. ഒരു വില്ലേജ് ഓഫീസില്‍ നിന്ന് ലഭിക്കേണ്ട ഭൂമി, കെട്ടിടം, ബാധ്യത സംബന്ധമായ സേവനങ്ങളെല്ലാം എ.ടി.എം. കാര്‍ഡ് രൂപത്തില്‍, പത്തക്ക ഡിജിറ്റല്‍ നമ്പറുള്ള കാര്‍ഡിലൂടെ അറിയാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ 20192020 പ്ലാന്‍ സ്കീമില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ വിനിയോഗിച്ചാണ് മുകുന്ദപുരം താലൂക്കിന് കീഴില്‍ വരുന്ന തൊട്ടിപ്പാള്‍ സ്മാര്‍ട്ട് …