വരന്തരപ്പിള്ളിയിൽ പെട്രോൾ പമ്പ് പൂട്ടുപൊളിച്ച് മോഷണം; 16,000 രൂപ കവർന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
വരന്തരപ്പിള്ളി പെട്രോള്‍ പമ്പില്‍ മോഷണം. ഓഫിസില്‍ സൂക്ഷിച്ചിരുന്ന 16,000 രൂപയാണ് നഷ്ടപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെയാണ് വരന്തരപ്പിള്ളി ഫ്യൂവല്‍സ് എന്ന പേരിലുള്ള പെട്രോള്‍ പമ്പില്‍ മോഷണം നടന്നത്. പമ്പ് ഓഫിസിന്റെ വാതില്‍ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നിരിക്കുന്നത്. മോഷണം നടത്തിയത് ഒരാള്‍ തനിച്ചാണെങ്കിലും പുറത്ത് സഹായികളുണ്ടായിരുന്നതായാണ് വിവരം. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭ്യമായിട്ടുണ്ട്. വരന്തരപ്പിള്ളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വെണ്ടോരില്‍ കഴിഞ്ഞ ദിവസം മോഷണം നടത്തിയതും സമാന സംഘം തന്നെയാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.



















