nctv news pudukkad

Author name: nctv news

NCTV NEWS-PUDUKAD NEWS

 നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലക്കുറവുമായി ഹോം എക്‌സ്പ്രസിന്റെ 9 ദിവസങ്ങളിലെ 9 മണിക്കൂര്‍ സൂപ്പര്‍ സെയില്‍

സ്‌കൂള്‍ കുട്ടികള്‍ക്കാവശ്യമായ എല്ലാവിധ കുടകള്‍ക്കും ബാഗുകള്‍ക്കും പുസ്തകങ്ങള്‍ക്കും ഇപ്പോള്‍ 40% വരെ വിലക്കിഴിവ്. കൂടാതെ, നിത്യോപയോഗ സാധനങ്ങള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും 60 % വരെ വിലക്കിഴിവ്. കുറുവ അരി 1 കിലോ 39 രൂപ, പഞ്ചസാര 1 കിലോ 45 രൂപ, ചെറുപയര്‍ 1 കിലോ 109 രൂപ, തുവര പരിപ്പ് 1 കിലോ 109 രൂപ, വറ്റല്‍ മുളക് 1 കിലോ 139 രൂപ, കടല 79 രൂപ, 6 കിലോ സോപ്പ് പൊടിക്കും അപ്പച്ചട്ടിക്കും 199

 നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലക്കുറവുമായി ഹോം എക്‌സ്പ്രസിന്റെ 9 ദിവസങ്ങളിലെ 9 മണിക്കൂര്‍ സൂപ്പര്‍ സെയില്‍ Read More »

NCTV NEWS- PUDUKAD NEWS- JOB VACANCY

അധ്യാപക ഒഴിവുകള്‍

ചെമ്പുച്ചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മാത്‌സ്, കെമിസ്ട്രി, ഫിസിക്‌സ്, സുവോളജി, ഹിന്ദി, കമ്പ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരുടെ ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ മെയ് 28ന് രാവിലെ പത്തിന് സര്‍ട്ടിഫികളുടെ അസല്‍ രേഖകളുമായി ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 0480 2780300. കന്നാറ്റുപാടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സുവോളജി, ബോട്ടണി, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളില്‍ താത്കാലിക

അധ്യാപക ഒഴിവുകള്‍ Read More »

elephant attack- nctv news- pudukad news

കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു

മലക്കപ്പാറ- വാൽപ്പാറ അതിർത്തിയിൽ കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. തമിഴ്നാട് അതിര്‍ത്തിയില്‍ താമസിക്കുന്ന 67 വയസുകാരിയായ മേരിയാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. ഇന്ന് പുലർച്ചെ വീടിന് സമീപമാണ് അപകടം ഉണ്ടായത്. ഷോളയാര്‍ ഡാമിന്റെ ഇടതുക്കര ഭാഗത്തായിരുന്നു ഇവരുടെ താമസം. വീടിന്‍റെ സമീപം ശബ്ദം കേട്ട് പുറത്തിറങ്ങിയ മേരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. 

കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു Read More »

NCTV NEWS- PUDUKAD NEWS

പുതുക്കാട് മണ്ഡലം മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം സംഘടിപ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ്. ബൈജു, എന്‍. മനോജ്, സുന്ദരി മോഹന്‍ദാസ്, കലാപ്രിയ സുരേഷ്, വൈസ് പ്രസിഡന്റ്മാരായ ഷീല മനോഹരന്‍, ബീന സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് ഉള്‍പ്പടെയുള്ള മണ്ഡലത്തിലെ എട്ട് ഗ്രാമ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും പോലീസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ്,തദ്ദേശം, ഇറിഗേഷന്‍, പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി. തുടങ്ങിയവിവിധ വകുപ്പുകളിലെയും, സ്ഥാപനങ്ങളിലേയും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് റോഡുകള്‍

പുതുക്കാട് മണ്ഡലം മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം സംഘടിപ്പിച്ചു Read More »

NCTV NEWS- PUDUKAD NEWS

എല്‍.ഡി.എഫ്. ഗവണ്‍മെന്റിന്റെ 4ാം വാര്‍ഷികദിനം യു.ഡി.എഫ്. പുതുക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരിദിനമായി ആചരിച്ചു

കരിദിനത്തോട് അനുബന്ധിച്ച് നടന്ന പ്രതിഷേധ പ്രകടനവും യോഗവും കേരള കോണ്‍ഗ്രസ്സ് വൈസ് ചെയര്‍മാന്‍ എം.പി. പോളി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. പുതുക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് കെ.എല്‍. ജോസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സോമന്‍ മുത്രത്തിക്കര, ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ ടി.എം. ചന്ദ്രന്‍, കല്ലൂര്‍ ബാബു, ബ്ലോക്ക് പ്രസിഡന്റുമാരായ അലക്‌സ് ചുക്കിരി, സുധന്‍ കാരയില്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം. ബാബുരാജ്, സുന്ദരി മോഹന്‍ദാസ്, കേരള കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.സി. പീറ്റര്‍, ഡേവീസ് അക്കര, പോള്‍സണ്‍ തെക്കുംപീടിക,

എല്‍.ഡി.എഫ്. ഗവണ്‍മെന്റിന്റെ 4ാം വാര്‍ഷികദിനം യു.ഡി.എഫ്. പുതുക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരിദിനമായി ആചരിച്ചു Read More »

nctv news- pudukad news

പുതുക്കാട് മണ്ഡലത്തിന് പുറത്തുള്ള വിദ്യാലയങ്ങളില്‍ പഠിച്ച് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്/ എ വണ്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് എംഎല്‍എ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷിക്കാം

എംഎൽഎ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരം 2025 ഒന്നാംഘട്ടത്തിന്റെ ഭാഗമായി 10,+2 പരീക്ഷകളിൽ (സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇഎസ്) എല്ലാ വിഷയത്തിലും എ പ്ലസ് / എ വൺ നേടിയ മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളെയും, മണ്ഡലത്തിന് പുറത്തുള്ള മണ്ഡലത്തിലെ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികളെയും ജൂൺ ഒന്നിന് പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ അനുമോദിക്കുന്നു. മണ്ഡലത്തിന് പുറത്തുള്ള വിദ്യാലയങ്ങളിൽ പഠിച് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്/ എ വൺ നേടിയ വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യുന്നതിനായി ഗൂഗിൾ ഫാം

പുതുക്കാട് മണ്ഡലത്തിന് പുറത്തുള്ള വിദ്യാലയങ്ങളില്‍ പഠിച്ച് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്/ എ വണ്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് എംഎല്‍എ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷിക്കാം Read More »

kinoor manikandan death- nctv news- pudukad news

കീനൂര്‍ മണികണ്ഠന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇലത്താള കലാകാരന്‍ തൈക്കാട്ട് രഞ്ജിത്തിന്റെ മരണകാരണം ഹൃദയാഘാതം മൂലമെന്ന് പൊലീസ് റിപ്പോര്‍ട്ട്

ഞായറാഴ്ച രാത്രി 8.30നായിരുന്നു കീനൂര്‍ മണികണ്ഠനെ കല്ലൂര്‍ പാടംവഴി സ്‌റ്റോപ്പിനുസമീപം റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.റോഡരികില്‍ വീണുകിടന്ന മണികണ്ഠന്റെ സമീപത്തായി സ്‌കൂട്ടറും മറിഞ്ഞു കിടന്നിരുന്നു. വാഹനാപകടമാണെന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച ബന്ധുക്കളും നാട്ടുകാരും കരുതിയിരുന്നത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടവും നടത്തിയിരുന്നു. സ്‌കൂട്ടറില്‍ വരുന്നതിനിടെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്ന് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം.

കീനൂര്‍ മണികണ്ഠന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇലത്താള കലാകാരന്‍ തൈക്കാട്ട് രഞ്ജിത്തിന്റെ മരണകാരണം ഹൃദയാഘാതം മൂലമെന്ന് പൊലീസ് റിപ്പോര്‍ട്ട് Read More »

NCTV NEWS- PUDUKAD NEWS- PLUS TWO RESULT KERALA

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം മെയ് 22ന് പ്രഖ്യാപിക്കും

ഉച്ചക്ക് ശേഷം 3 മണിക്കായിരിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കുക. ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായതായി മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണയവും നടന്നു വരികയാണ്. ടാബുലേഷന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഒന്നാം വര്‍ഷ പരീക്ഷാ ഫലം ജൂണ്‍ മാസം പ്രസിദ്ധീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം മെയ് 22ന് പ്രഖ്യാപിക്കും Read More »

NCTV NEWS- PUDUKAD NEWS

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എ.പി. ജോസിന് സ്വീകരണവും ബ്ലോക്ക് പ്രവര്‍ത്തകര്‍ക്ക് സംഘടനാ ശില്പശാലയും നടത്തി

യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് ടി. ബാലകൃഷ്ണ മേനോന്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എ.പി. ജോസ്, സംസ്ഥാന സെക്രട്ടറി സി.ജി. താരാനാഥന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എം. ശിവരാമന്‍, ജോയ് മണ്ടകത്ത,് ജില്ലാ വൈസ് പ്രസിഡന്റ് പി. തങ്കം, ജില്ലാ കമ്മിറ്റിയംഗം കെ.ഒ. പൊറിഞ്ചു എന്നിവരെ ഏഴ് യൂണിറ്റുകളില്‍ നിന്നുള്ള ഭാരവാഹികള്‍ സ്വീകരിച്ചു. സര്‍ഗാത്മക സംഘടനാ പ്രവര്‍ത്തനം, സന്നദ്ധ പ്രവര്‍ത്തനവും പെന്‍ഷന്‍ സമൂഹവും, പെന്‍ഷന്‍ സംരക്ഷണം അടിയന്തര കടമകള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുത്തു. ബ്ലോക്ക് സെക്രട്ടറി കെ.വി.

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എ.പി. ജോസിന് സ്വീകരണവും ബ്ലോക്ക് പ്രവര്‍ത്തകര്‍ക്ക് സംഘടനാ ശില്പശാലയും നടത്തി Read More »

NCTV NEWS- PUDUKAD NEWS

വെള്ളിക്കുളങ്ങര തിരുക്കുടുംബ പള്ളിയിലെ ഇടവക മധ്യസ്ഥരായ പരിശുദ്ധ തിരുക്കുടുംബത്തിന്റെ ഊട്ടുതിരുനാളിന് കൊടിയേറി

മൂന്നുമുറി വിശുദ്ധ സ്‌നാപകയോഹന്നാന്‍ പള്ളി വികാരി ഫാ. ജോര്‍ജ് വേഴപറമ്പില്‍ കൊടിയേറ്റം നിര്‍വഹിച്ചു. പ്രസുദേന്തിവാഴ്ച, ദിവ്യബലി, സന്ദേശം , സമര്‍പ്പണം, ലദീഞ്ഞ്, നൊവേന എന്നിവയുമുണ്ടായി. വികാരി ഫാ. ബെന്നി ചെറുവത്തൂര്‍, ജനറല്‍ കണ്‍വീനര്‍ ഔസേപ്പച്ചന്‍ കുളത്തിനാല്‍, കൈക്കാരന്‍മാരായ യാക്കോബ് കാവുങ്ങല്‍, ജോസഫ് കളമ്പാടന്‍,ജെയ്‌സന്‍ മഞ്ഞാങ്ങ, കേന്ദ്രസമിതി പ്രസിഡന്‍ര് വര്‍ഗീസ് കണ്ണമ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കി. ഈ മാസം 25നാണ് ഊട്ടുതിരുനാള്‍.

വെള്ളിക്കുളങ്ങര തിരുക്കുടുംബ പള്ളിയിലെ ഇടവക മധ്യസ്ഥരായ പരിശുദ്ധ തിരുക്കുടുംബത്തിന്റെ ഊട്ടുതിരുനാളിന് കൊടിയേറി Read More »

NCTV NEWS-PUDUKAD NEWS

പീച്ചി ഡാം റിസര്‍വോയറില്‍ കണ്ടെത്തിയ കാട്ടാനക്കുട്ടി ചരിഞ്ഞു

ആനകുട്ടിക്ക് അവശത ഉണ്ടായിരുന്നതായി വനം വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച രാവിലെയാണ് വാണിയംപാറ പ്ലാക്കോട് ചെളിയില്‍ കുടുങ്ങിയ നിലയില്‍ ആനയെ ടാപ്പിംഗ് തൊഴിലാളികള്‍ കണ്ടത്. മൂന്നോ നാലോ മാസം പ്രായം വരും എന്നാണ് വനം വകുപ്പ് നിഗമനം. ആനക്കൂട്ടം കുട്ടി ആനയുടെ അടുത്ത് നിന്നും മാറാതിരുന്നതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരുടെ ശ്രമം വിഫലമായത്.

പീച്ചി ഡാം റിസര്‍വോയറില്‍ കണ്ടെത്തിയ കാട്ടാനക്കുട്ടി ചരിഞ്ഞു Read More »

nctv news- pudukad news

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ കൊടകര സ്വദേശി അറസ്റ്റില്‍

പുത്തുക്കാവ് കാര്യാട്ടുകരക്കാരന്‍ വീട്ടില്‍ 35 വയസുള്ള സ്മിത്താണ് അറസ്റ്റിലായത്. 2025 ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്മിത്ത് കുട്ടിയുടെ വീട്ടില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ പണിക്ക് എത്തിയപ്പോഴാണ് അതിക്രമം നടത്തിയത്. പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ കൊടകര സ്വദേശി അറസ്റ്റില്‍ Read More »

nctv news- pudukad news

നന്തിക്കരയില്‍ കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന കാല്‍നടയാത്രികന്‍ മരിച്ചു

ചൊവ്വക്കാരന്‍ പരേതരായ അരവിന്ദാക്ഷന്റെയും ലക്ഷ്മിയുടെയും മകന്‍ 47 വയസുള്ള ദിപീഷ് ആണ് മരിച്ചത്. നന്തിക്കരയില്‍ വെച്ച് രാത്രിയില്‍ ജോലി കഴിഞ്ഞ് റോഡരികിലൂടെ നടന്നു വരികയായിരുന്ന ദിപീഷിനെ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദിപീഷ് അബോധാവസ്ഥയില്‍ ഒന്നരമാസമായി ചികിത്സയിലായിരുന്നു. സംസ്‌കാരം നടത്തി.

നന്തിക്കരയില്‍ കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന കാല്‍നടയാത്രികന്‍ മരിച്ചു Read More »

nctv news - pudukad news

സ്വർണവിലയിൽ വമ്പൻ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് ഇന്ന് 1640  രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 71000 ത്തിന് താഴെയെത്തി. ഏപ്രിൽ 17 ന് ശേഷം ആദ്യമായാണ് സ്വർണവില 70000 ത്തിലേക്ക് എത്തുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില  70,200  രൂപയാണ്.ഒരു ഗ്രാം സ്വര്‍ണത്തിന് 205 രൂപ കുറഞ്ഞ് 8775 രൂപയാണ് വില. ഇന്നലെ അക്ഷയ തൃതീയ ദിനത്തിൽ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. 71,840  രൂപയായിരുന്നു പവന്റെ ഇന്നലത്തെ വില. അക്ഷയ തൃതീയയോടനുബന്ധിച്ച്

സ്വർണവിലയിൽ വമ്പൻ ഇടിവ് Read More »

india-news/former-isro-chairman-k-kasturirangan-passes-away-in-bengaluru

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ കസ്തൂരിരംഗൻ അന്തരിച്ചു

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസായിരുന്നു. ബെംഗളൂരുവിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1994 മുതൽ 2003 വരെ 9 വർഷം ഇസ്രോയുടെ മേധാവിയായിരുന്നു അദ്ദേഹം. പിന്നീട് 2003 മുതൽ 2009 വരെ രാജ്യസഭാ എംപിയായി. പദ്മവിഭൂഷൻ പുരസ്കാരം നൽകി രാജ്യം ആദരിച്ച ശാസ്ത്രജ്ഞൻ.

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ കസ്തൂരിരംഗൻ അന്തരിച്ചു Read More »

NCTV NEWS-PUDUKAD NEWS

ആനന്ദപുരം ഷാപ്പില്‍ മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ അനിയനെ തലക്കടിച്ച് കൊലപ്പെടുത്തിയ ജ്യേഷ്ഠന്‍ അറസ്റ്റില്‍

ആനന്ദപുരം സ്വദേശി കൊരട്ടിക്കാട്ടില്‍ വീട്ടില്‍ 32 വയസുള്ള വിഷ്ണു ആണ് പിടിയിലായത്. 30 വയസുള്ള യദുകൃഷ്ണന്‍ ആണ് കൊല്ലപ്പെട്ടത്. ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്റെയും പുതുക്കാട് എസ്എച്ച്ഒ സജീഷ്‌കുമാറിന്റെയും നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ആനന്ദപുരത്തെ പാടത്തിനടുത്തുള്ള മരുന്നു കമ്പനിക്ക് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ മുഖത്തും കഴുത്തിലും പരിക്കുണ്ട്. പൊലീസ് സ്‌റ്റേഷനിലേക്ക് എത്തിക്കുന്നതിനിടെ ദേഹാസ്വാസ്ഥമുണ്ടായ വിഷ്ണുവിനെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികില്‍സ നല്‍കി. ബുധനാഴ്ച രാത്രി ആനന്ദപുരം കള്ള് ഷാപ്പിലാണ് സംഭവം നടന്നത്. ഇവരുടെ വീട്ടില്‍

ആനന്ദപുരം ഷാപ്പില്‍ മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ അനിയനെ തലക്കടിച്ച് കൊലപ്പെടുത്തിയ ജ്യേഷ്ഠന്‍ അറസ്റ്റില്‍ Read More »

nctv news- pudukad news

സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ മുരിയാട് ഗ്രാമ പഞ്ചായത്ത് എല്ലാ വിദ്യാലയങ്ങള്‍ക്കും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വിതരണം ചെയ്തു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ഗവണ്മെന്റ് യു പി സ്‌കൂള്‍ പ്രധാനാധ്യാപിക ബീന, വൈസ് പ്രസിഡന്റ് രതി ഗോപി, ഭരണ സമിതി അംഗങ്ങളായ തോമസ് തൊകലത്ത്, മണി സജയന്‍, എസ്. സുനില്‍ കുമാര്‍, പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് ജോബി എന്നിവര്‍ പ്രസംഗിച്ചു.

സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ മുരിയാട് ഗ്രാമ പഞ്ചായത്ത് എല്ലാ വിദ്യാലയങ്ങള്‍ക്കും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വിതരണം ചെയ്തു. Read More »

nctv news- pudukad news

ബികെഎംയു പറപ്പൂക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെല്ലായി സെന്ററില്‍ ലഹരിക്കെതിരെ ജാഗ്രതാസദസ് സംഘടിപ്പിച്ചു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി.എം. നിക്‌സന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം രജനി കരുണാകരന്‍, ആര്‍. ഉണ്ണികൃഷ്ണന്‍, പി.സി. സാജു എന്നിവര്‍ പ്രസംഗിച്ചു. ലോക്കല്‍ സെക്രട്ടറി പി.ടി. കിഷോര്‍, സി.കെ. ആനന്ദ്, വി.കെ. കരുണാകരന്‍, എം.ആര്‍. രവി, ഡെനീസ് പുളിക്കന്‍, സുനന്ദ ശശി, രാജന്‍, അജിത മാധവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ബികെഎംയു പറപ്പൂക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെല്ലായി സെന്ററില്‍ ലഹരിക്കെതിരെ ജാഗ്രതാസദസ് സംഘടിപ്പിച്ചു Read More »

NCTV NEWS- PUDUKAD NEWS

മുരിക്കുങ്ങല്‍ സെന്റ് ജോസഫ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാളിന് കൊടിയേറി

ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജോളി വടക്കന്‍ കൊടികയറ്റം നിര്‍വഹിച്ചു. വികാരി ഫാ. ടോണി പാറേക്കാടന്‍ സഹകാര്‍മികത്വം വഹിച്ചു. കൈക്കാരന്‍മാരായ ഫിലിപ്പ് കോച്ചേകാടന്‍, ജോയ് പെരേപ്പാടന്‍, ജോയ് ആമ്പക്കാടന്‍, കണ്‍വീനര്‍ സാജന്‍ മുല്ലകുന്നേല്‍, ജോയിന്റ്  കണ്‍വീനര്‍ ജെയിംസ് മൂലന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഈ മാസം 30, മെയ് ഒന്ന് തിയതികളിലാണ് തിരുനാളാഘോഷം.

മുരിക്കുങ്ങല്‍ സെന്റ് ജോസഫ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാളിന് കൊടിയേറി Read More »

NCTV NEWS- PUDUKAD NEWS

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കാവനാട് റോഡിന്റെ നവീകരണം ആരംഭിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സനല ഉണ്ണികൃഷ്ണന്‍ സന്നിഹിതയായി. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 43 ലക്ഷം രൂപ ചിലവിലാണ് റോഡ് നവീകരിക്കുന്നത്.

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കാവനാട് റോഡിന്റെ നവീകരണം ആരംഭിച്ചു Read More »