പുതുക്കാട് നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി. ബസ് പാഞ്ഞുകയറി വഴിയാത്രക്കാരിയായ സ്ത്രീ മരിച്ചു
പുതുക്കാട് ദേശീയപാതയില്‍ നിന്നും നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് പാഞ്ഞുകയറി വഴിയാത്രക്കാരിയായ സ്ത്രീ മരിച്ചു. പുതുക്കാട് കാഞ്ഞൂര്‍ പൊരന്തരപ്പിള്ളി വീട്ടില്‍ റോയ്സന്റെ ഭാര്യ സിന്ധുവാണ് മരിച്ചത്. 49 വയസായിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം. ബസ് ദേശീയപാതയോരത്തെ കടയിലേക്ക് ഇടിച്ചു നില്‍ക്കുകയായിരുന്നു. മകളെ ബസ് കയറ്റാന്‍ എത്തിയ സിന്ധു തിരിച്ചുപോകാന്‍ സ്കൂട്ടറിനടത്തേക്ക് പോകുന്നതിനിടെയാണ് ബസ് നിയന്ത്രണംവിട്ട് ഇടിച്ചത്. തല്‍ക്ഷണം മരിച്ചു. പുതുക്കാട് ഡിപ്പോയില്‍ നിന്നും ബസ് എടുത്ത് ചാലക്കുടി ഭാഗത്തേക്ക് പോകുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വസ്ഥ്യം ഉണ്ടായതാണ് അപകടകാരണമെന്ന് പറയുന്നു. …



















