nctv news pudukkad

Author name: nctv news

chimmini dam

കനത്ത മഴ മുന്നറിയിപ്പിന്റെയും ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിന്റെയും അടിസ്ഥാനത്തില്‍ ചിമ്മിനി ഡാമിലെ വെള്ളം കെഎസ്ഇബി വാല്‍വ് വഴി ഒഴുക്കിതുടങ്ങി

ചൊവ്വാഴ്ച ചിമ്മിനി ഡാമിലെ ജലനിരപ്പ് 74.85 മീറ്ററായിരുന്നു. 74.90 മീറ്ററിലെത്തുമ്പോഴാണ് ഡാമില്‍ ബ്ലൂ അലര്‍ട്ട് നല്‍കുക. 76.40 മീറ്റര്‍ വരെ ചിമ്മിനിയില്‍ ജലം സംഭരിക്കാനാകും. ബ്യൂഅലര്‍ട്ടിനോട് അടുത്തതോടെയാണ് വെള്ളം തുറന്നുവിടാന്‍ തൃശ്ശൂര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ അര്‍ജുന്‍ പാണ്ഡ്യന്‍ ഉത്തരവിട്ടത്. ചിമ്മിനി ഡാമില്‍ നിന്ന് കെ.എസ്.ഇ.ബി. ഫുള്‍ ലോഡ് ജനറേഷന്‍ വഴി വെള്ളം പകല്‍ സമയങ്ങളില്‍ തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിക്കാന്‍ തൃശ്ശൂര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ് അനുമതി നല്‍കിയത്. ബുധനാഴ്ച രാവിലെ

കനത്ത മഴ മുന്നറിയിപ്പിന്റെയും ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിന്റെയും അടിസ്ഥാനത്തില്‍ ചിമ്മിനി ഡാമിലെ വെള്ളം കെഎസ്ഇബി വാല്‍വ് വഴി ഒഴുക്കിതുടങ്ങി Read More »

nctv news- pudukad news

കൊടകര സ്വദേശി ഇ.ഡി. പ്രസാദ് നമ്പൂതിരി ശബരിമല മേല്‍ശാന്തി

ശബരിമല മേല്‍ശാന്തിയായി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയില്‍ ഇ.ഡി. പ്രസാദ് നമ്പൂതിരിയെ തെരഞ്ഞെടുത്തു. രാവിലെ എട്ടേകാലോടെയാണ് ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ കശ്യപ് വര്‍മയാണ് ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുത്തത്. നിലവില്‍ ആറേശ്വരം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം മേല്‍ശാന്തിയാണ് പ്രസാദ് നമ്പൂതിരി. ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുപ്പിനുശേഷം മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ് നടന്നു. മാളികപ്പുറം മേല്‍ശാന്തിയായി കൊല്ലം മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം എംജി മനു നമ്പൂതിരിയെയാണ് തെരഞ്ഞെടുത്തത്.

കൊടകര സ്വദേശി ഇ.ഡി. പ്രസാദ് നമ്പൂതിരി ശബരിമല മേല്‍ശാന്തി Read More »

NCTV NEWS- PUDUKAD NEWS

വരന്തരപ്പിള്ളി വില്ലേജ് ഓഫീസ് കെട്ടിട ഉദ്ഘാടനം സംഘാടകസമിതി രൂപീകരിച്ചു

അത്യാധുനിക രീതിയില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ നിര്‍മ്മിച്ച വരന്തരപ്പിള്ളി വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങിന്റെ സംഘാടകസമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണയോഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് അധ്യക്ഷത വഹിച്ചു. ചാലക്കുടി ഭൂരേഖ തഹസില്‍ദാര്‍ ആന്റോ ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ചെയര്‍മാനും ചാലക്കുടി തഹസില്‍ദാര്‍ കെ.സി. ജേക്കബ് കണ്‍വീനറുമായ സംഘാടകസമിതി രൂപീകരിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് അംഗം, റവന്യൂ

വരന്തരപ്പിള്ളി വില്ലേജ് ഓഫീസ് കെട്ടിട ഉദ്ഘാടനം സംഘാടകസമിതി രൂപീകരിച്ചു Read More »

nctv news- pudukad news

നവീകരിച്ച വെള്ളിക്കുളങ്ങര ഹെല്‍ത്ത് സബ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരം, പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈബി സജി, മെഡിക്കല്‍ ഓഫീസര്‍ എം.വി. റോഷ് എന്നിവര്‍ പ്രസംഗിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ 7 ലക്ഷം രൂപ ഫണ്ടുപയോഗിച്ചാണ് നവീകരണ പ്രവര്‍ത്തികള്‍ നടത്തിയത്.

നവീകരിച്ച വെള്ളിക്കുളങ്ങര ഹെല്‍ത്ത് സബ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു Read More »

NCTV NEWS- PUDUKAD NEWS

പൂക്കോട് എസ്എന്‍ യുപി സ്‌കൂളിന്റെ പുതിയ ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍ അധ്യക്ഷനായി. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി മുഖ്യാതിഥിയായി. പ്രധാനാധ്യാപിക ഇ.പി. ഗീത്ഞ്ജലി, പഞ്ചായത്ത് അംഗം ജിഷ്മ രഞ്ജിത്ത്, സ്‌കൂള്‍ മാനേജര്‍ സി.എം. കുമാരന്‍, റിട്ടയേര്‍ഡ് പ്രധാനാധ്യാപിക സി.കെ. ബിന്ദു മോള്‍, പിടിഎ പ്രസിഡന്റ് ജിനു മോഹന്‍, സ്റ്റാഫ് സെക്രട്ടറി സി.കെ. ഹെന്നി എന്നിവര്‍ പ്രസംഗിച്ചു.

പൂക്കോട് എസ്എന്‍ യുപി സ്‌കൂളിന്റെ പുതിയ ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

NCTV NEWS- PUDUKADNEWS

പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശീതകാലത്ത് കൃഷി ചെയ്യാനാവശ്യമായ പച്ചക്കറി തൈകള്‍ വിതരണം ചെയ്തു

പറപ്പൂക്കര കൃഷിഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് അംഗം ഷീബ സുരേന്ദ്രന്‍ അധ്യക്ഷയായി. എം. കെ.ഷൈലജ, കൃഷി ഓഫീസര്‍ എം.ആര്‍. അനീറ്റ എന്നിവര്‍ പ്രസംഗിച്ചു. ക്യാബേജ്, കോളിഫ്‌ലവര്‍, തക്കാളി എന്നിവയാണ് വിതരണം ചെയ്തത്.

പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശീതകാലത്ത് കൃഷി ചെയ്യാനാവശ്യമായ പച്ചക്കറി തൈകള്‍ വിതരണം ചെയ്തു Read More »

NCTV NEWS- PUDUKAD NEWS

ഒ.ജെ. ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു

മാള സ്വദേശിയാണ്. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ്. വിവാദങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ച് 51 ദിവസത്തിനുശേഷമാണ് ഒ.ജെ. ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ദേശീയ നേതൃത്വം നിയമിച്ചത്. ബിനു ചുള്ളിയിലിനെ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായും നിയമിച്ചു. അബിന്‍ വര്‍ക്കി, കെ.എം. അഭിജിത്ത് എന്നിവരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

ഒ.ജെ. ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു Read More »

nctv news-pudukad news

സംസ്ഥാന വയോജന കമ്മീഷന്‍ പ്രവര്‍ത്തനം പ്രാദേശിക തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന് പഞ്ചായത്ത് തലത്തില്‍ വയോജനങ്ങള്‍ക്കായി നിയമ സഹായ വേദി രൂപീകരിക്കണമെന്ന് കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടകര ബ്ലോക്ക് സെമിനാര്‍ ആവശ്യപ്പെട്ടു

 വയോജന കമ്മീഷനും മുതിര്‍ന്ന പൗരന്മാരും എന്ന വിഷയത്തില്‍ പുതുക്കാട് നടന്ന സെമിനാര്‍ വിമല കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അനു പാപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി. ബാലകൃഷ്ണമേനോന്‍ അധ്യക്ഷനായി. സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സെലീന മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.എസ്.പി.യു. ജില്ലാ വൈസ് പ്രസിഡന്റ് പി. തങ്കം, സംസ്ഥാന കമ്മിറ്റി അംഗം കെ.എം. ശിവരാമന്‍, കെ.ഒ. പൊറിഞ്ചു, ജോസ് കോട്ടപ്പറമ്പില്‍, കെ.വി. രാമകൃഷ്ണന്‍, ടി.എ. വേലായുധന്‍,

സംസ്ഥാന വയോജന കമ്മീഷന്‍ പ്രവര്‍ത്തനം പ്രാദേശിക തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന് പഞ്ചായത്ത് തലത്തില്‍ വയോജനങ്ങള്‍ക്കായി നിയമ സഹായ വേദി രൂപീകരിക്കണമെന്ന് കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടകര ബ്ലോക്ക് സെമിനാര്‍ ആവശ്യപ്പെട്ടു Read More »

nctv news- pudukad news

സിപിഐ പുതുക്കാട് മണ്ഡലം കമ്മിറ്റി നടത്തുന്ന ജനപക്ഷ വികസന മുന്നേറ്റ മേഖല ജാഥക്ക് തുടക്കമായി

. പാലപ്പിള്ളിയില്‍ നടന്ന ചടങ്ങില്‍ സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ മണ്ഡലം സെക്രട്ടറി സി.യു. പ്രിയന്‍, വൈസ് ക്യാപ്റ്റന്‍ പി.എം. നിക്‌സന്‍, മാനേജര്‍ ഷീല ജോര്‍ജ് എന്നിവര്‍ പതാക ഏറ്റുവാങ്ങി. എം.എ. ജോയ് അധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റി അംഗം പി.കെ ശേഖരന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് കെ.എം. ചന്ദ്രന്‍, വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.കെ. ഗോപി, വി.കെ. വിനീഷ്വി.ആര്‍. സുരേഷ്, പാലപ്പിള്ളി ലോക്കല്‍

സിപിഐ പുതുക്കാട് മണ്ഡലം കമ്മിറ്റി നടത്തുന്ന ജനപക്ഷ വികസന മുന്നേറ്റ മേഖല ജാഥക്ക് തുടക്കമായി Read More »

NCTV NEWS- PUDUKAD NEWS

ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയിടിച്ച് പുതുക്കാട് റെയില്‍വേ ഗേറ്റ് തകര്‍ന്നു

ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഒഴിവായത് വന്‍ ദുരന്തം. അപകടത്തില്‍ ഗേറ്റ് റെയില്‍വേ വൈദ്യുതി കമ്പിയിലേക്ക് വീണ് വൈദ്യുതിബന്ധം നിലച്ചു. എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ പല സ്‌റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുന്നു.

ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയിടിച്ച് പുതുക്കാട് റെയില്‍വേ ഗേറ്റ് തകര്‍ന്നു Read More »

NCTV NEWS

ചിറയോരം ടൂറിസത്തിന് മാറ്റുകൂട്ടാൻ ബോട്ടിങ്ങും

മുരിയാട് പഞ്ചായത്തിലെ പുല്ലൂര്‍ ചിറയോരം ടൂറിസത്തിന്റെ മൂന്നാം ഘട്ടത്തിന്റെ പ്രവര്‍ത്തനത്തിന് തുടക്കമായി. 2026 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന മൂന്നാം ഘട്ടത്തില്‍ കുട്ടികളുടെ പാര്‍ക്കും ബോട്ടിങ്ങുമാണ് ഉണ്ടാകുക. ബോട്ടിംഗ് ആരംഭിക്കുന്നതിന്റെ പ്രാഥമിക ഘട്ടം എന്ന നിലയ്ക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഇടപെടലില്‍ പൂമല ഡാമില്‍ നിന്നും രണ്ടു ബോട്ടുകള്‍ പുല്ലൂര്‍ പൊതുമ്പുച്ചിറയില്‍ എത്തിച്ചു. രണ്ട് മാസത്തിനുള്ളില്‍ ബോട്ടിംഗ് ആരംഭിക്കാന്‍ കഴിയുമെന്നും എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ നിര്‍മ്മാണവും ഉടന്‍ ആരംഭിക്കുമെന്നും മുരിയാട് പഞ്ചായത്ത്

ചിറയോരം ടൂറിസത്തിന് മാറ്റുകൂട്ടാൻ ബോട്ടിങ്ങും Read More »

NCTV NEWS- PUDUKAD NEWS

അളഗപ്പനഗര്‍ പഞ്ചായത്ത് പുതുതായി പണിതീര്‍ത്ത യോഗ പരിശീലന ഹാള്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി ഉദ്ഘാടനം ചെയ്തു

പഞ്ചായത്ത് അംഗം പി.കെ. ശേഖരന്‍ അധ്യക്ഷനായി. ആയുര്‍വേദ ഡോക്ടര്‍ ജിനേഷ് ജെ. മേനോന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ ജിജോ ജോണ്‍, പഞ്ചായത്ത് അംഗങ്ങളായ പി.എസ്. പ്രീജു, അശ്വതി പ്രവീണ്‍, നിമിത ജോസ്, സജ്‌ന ഷിബു, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പ്രതിഭ ദയാനന്ദന്‍, യോഗാ ഇന്‍സ്ട്രക്ടര്‍ നീതു എന്നിവര്‍ പ്രസംഗിച്ചു. മണ്ണംപേട്ട പൂക്കോട് ആയുര്‍വേദാശുപത്രിയോട് ചേര്‍ന്നാണ് സ്ഥാപനം ആരംഭിച്ചിരിക്കുന്നത്. 

അളഗപ്പനഗര്‍ പഞ്ചായത്ത് പുതുതായി പണിതീര്‍ത്ത യോഗ പരിശീലന ഹാള്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി ഉദ്ഘാടനം ചെയ്തു Read More »

nctv news- pudukad news

പാലപ്പിള്ളി നടാംപാടത്ത് കാട്ടാനയുടെ ജഡം കണ്ടെത്തി

നടാംപാടം ചെമ്പലംകാട് സ്വദേശി വേണാട്ട് ചിന്നമ്മയുടെ പറമ്പിലാണ് പിടിയാനയുടെ ജഡം കണ്ടെത്തിയത്. ശനിയാഴ്ച രാത്രി പട്രോളിങ്ങിനെത്തിയ വനപാലകരാണ് ആനയുടെ ജഡം കണ്ടെത്തിയത്. ജഡത്തിന് ഏകദേശം നാല് ദിവസത്തെ പഴക്കമുണ്ട്. ആന ചരിഞ്ഞതിന്റെ കാരണം വ്യക്തമല്ല. പാലപ്പിള്ളിയില്‍ നിന്ന് വനപാലകരെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയുകയുള്ളൂവെന്ന് വനപാലകര്‍ അറിയിച്ചു.ജനവാസ മേഖലയായ ഈ പ്രദേശത്ത് മാസങ്ങളായി കാട്ടാനശല്യം രൂക്ഷമാണ്. വനാതിര്‍ത്തികളിലെ സോളാര്‍ വേലി തകര്‍ത്താണ് കാട്ടാനകള്‍ മേഖലയില്‍ എത്തുന്നത്. ആനക്കൂട്ടത്തില്‍ നിന്ന് ഒറ്റപ്പെട്ടുപോയ ആനയാകാം ഇതെന്നാണ്

പാലപ്പിള്ളി നടാംപാടത്ത് കാട്ടാനയുടെ ജഡം കണ്ടെത്തി Read More »

nctv news- pudukad news

കന്നാറ്റുപാടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയതായി നിര്‍മ്മിക്കുന്ന ക്ലാസ് മുറികളുടെ നിര്‍മാണ ഉദ്ഘാടനവും നിര്‍മ്മാണം പൂര്‍ത്തീകരിച്ച ചുറ്റുമതിലിന്റെ ഉദ്ഘാടനവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍,  ബ്ലോക്ക് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.കെ. സദാശിവന്‍, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോസിലി തോമസ്, ഗ്രാമപഞ്ചായത്ത് അംഗം ബനാസര്‍ മൊയ്തീന്‍, സ്‌കൂള്‍ അധികൃതര്‍, ബി ആര്‍ സി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രസംഗിച്ചു. 10 ലക്ഷം രൂപ ചിലവിലാണ് 2 അഡിഷണല്‍ ക്ലാസ് മുറികള്‍ നിര്‍മ്മിക്കുന്നത്. 

കന്നാറ്റുപാടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയതായി നിര്‍മ്മിക്കുന്ന ക്ലാസ് മുറികളുടെ നിര്‍മാണ ഉദ്ഘാടനവും നിര്‍മ്മാണം പൂര്‍ത്തീകരിച്ച ചുറ്റുമതിലിന്റെ ഉദ്ഘാടനവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

NCTV NEWS- PUDUKADNEWS

വനവാരാഘോഷത്തിന്റെ ഭാഗമായി പീച്ചി ഫോറസ്റ്റ് ഡിവിഷന്‍ പുതുക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ സംഘടിപ്പിച്ച പരിപാടി കെ.കെ രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എം.കെ. രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അല്‍ജോ പുളിക്കന്‍, ഗ്രാമപഞ്ചായത്ത് അംഗം സി.പി സജീവന്‍, ചിമ്മിനി വന്യജീവി സങ്കേതം അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ.എം. മുഹമ്മദ്‌റാഫി, ചിമ്മിനി ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി.പി. പ്രമോദ് കുമാര്‍, പുതുക്കാട് റെയില്‍വേ പാസഞ്ചര്‍ അസോസിയേഷന്‍ സെക്രട്ടറി അരുണ്‍ ലോഹിതാക്ഷന്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

വനവാരാഘോഷത്തിന്റെ ഭാഗമായി പീച്ചി ഫോറസ്റ്റ് ഡിവിഷന്‍ പുതുക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ സംഘടിപ്പിച്ച പരിപാടി കെ.കെ രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു Read More »

NCTV NEWS- PUDUKAD NEWS

രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ ബിജെപി വക്താവിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുക്കാട് സെന്ററില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സുധന്‍ കാരയില്‍ അധ്യക്ഷനായിരുന്നു. സെബി കൊടിയന്‍, സോമന്‍ മുത്രത്തിക്കര, ഷാജു കാളിയേങ്കര, കെ.ജെ. ജോജു, രതി ബാബു, ഷൈനി ജോജു, രവീന്ദ്രനാഥ് എന്നിവര്‍ പ്രസംഗിച്ചു.

രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ ബിജെപി വക്താവിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുക്കാട് സെന്ററില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി Read More »

nctv news- pudukad news

വിദ്യാര്‍ത്ഥികളില്‍ കൃഷിയോടുള്ള അഭിരുചിയും ആഭിമുഖ്യവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കൊടകര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കൃഷിപാഠശാല പദ്ധതിക്ക് തുടക്കമായി

ജനകീയ ആസൂത്രണം 2025-26 പദ്ധതിയുടെ ഭാഗമായാണ് കൊടകര പഞ്ചായത്ത് ഈ സ്വപ്ന പദ്ധതി നടപ്പിലാക്കുന്നത്. പുലിപ്പാറക്കുന്ന് ജി.എല്‍.പി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി. രജീഷ് കുട്ടികള്‍ക്ക് പച്ചക്കറി തൈകള്‍ നല്‍കി പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ ജെ. നയനതാര പദ്ധതിയുടെ വിശദാംശങ്ങള്‍ പങ്കുവെച്ചു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കുട്ടികളില്‍ കൃഷിയുടെ പ്രാധാന്യം എത്തിക്കുകയാണ് ‘കൃഷിപാഠശാല’യിലൂടെ ലക്ഷ്യമിടുന്നത്. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ആര്‍. ശ്രീകുമാര്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ വി.വി. ഗിരിജ, കൃഷിഭവന്‍ ഉദ്യോഗസ്ഥരായ

വിദ്യാര്‍ത്ഥികളില്‍ കൃഷിയോടുള്ള അഭിരുചിയും ആഭിമുഖ്യവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കൊടകര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കൃഷിപാഠശാല പദ്ധതിക്ക് തുടക്കമായി Read More »

NCTV NEWS - PUDUKAD NEWS

 തൃക്കൂർ ഗവ. എൽ.പി. സ്കൂളിന്റെ പുതിയ കെട്ടിടം കെ.കെ. രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു

 പുതുക്കാട് എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്.  95 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമ്മിച്ചത്. രണ്ട് നിലകളിലുള്ള കെട്ടിടത്തിൽ ക്ലാസ് മുറികളും മറ്റ് ആധുനിക സൗകര്യങ്ങളുമുണ്ട്. ഇതോടൊപ്പം, സ്കൂളിലെ പുതിയ ടോയ്‌ലറ്റ് ബ്ലോക്കിൻ്റെ നിർമ്മാണോദ്ഘാടനവും നടന്നു. തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുന്ദരി മോഹൻദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം. ചന്ദ്രൻ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗം മായ രാമചന്ദ്രൻ, പ്രധാനാധ്യാപിക എൽ. ജെസീമ, പി.ടി.എ. പ്രസിഡൻ്റ് അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

 തൃക്കൂർ ഗവ. എൽ.പി. സ്കൂളിന്റെ പുതിയ കെട്ടിടം കെ.കെ. രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു Read More »

nctv news- pudukad news

പാലിയേക്കരയില്‍ ടോള്‍പിരിവിന് തിങ്കളാഴ്ച മുതല്‍ ഉപാധികളോടെ അനുമതി നല്‍കുമെന്ന് ഹൈക്കോടതി

തിങ്കളാഴ്ചയോടെയാകും വിഷയത്തില്‍ വിധി വരിക. ഇതോടെ ദേശീയപാത അതോറിറ്റിക്ക് നേരിയ തോതില്‍ വിഷയത്തില്‍ ആശ്വാസം വന്നിരിക്കുകയാണ്. പാലിയേക്കര ടോള്‍ വിലക്ക് തുടരുമെന്നായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി അറിയിച്ചത്. ഗതാഗത പ്രശ്‌നം പൂര്‍ണമായി പരിഹരിച്ചില്ലെന്ന് കോടതി പറഞ്ഞിരുന്നു. ദേശീയപാതയില്‍ ഗതാഗതകുരുക്കു മുറുകിയതിനെ തുടര്‍ന്ന് ആഗസ്റ്റ് ആറു മുതലാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തിവച്ചത് . തുടര്‍ന്ന് പുനഃസ്ഥാപിക്കാന്‍ എന്‍എച്ച്എയും കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുമതി നല്‍കിയിരുന്നില്ല. അതേസമയം, റോഡിന്റെ പണി പൂര്‍ത്തിയാകാതെ ടോള്‍പിരിവിന്

പാലിയേക്കരയില്‍ ടോള്‍പിരിവിന് തിങ്കളാഴ്ച മുതല്‍ ഉപാധികളോടെ അനുമതി നല്‍കുമെന്ന് ഹൈക്കോടതി Read More »

nctv news - pudukad news

പാലിയേക്കര ടോള്‍ പിരിവിന് തത്കാലം അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് തുടരും

പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞുള്ള ഹൈക്കോടതി ഉത്തരവ് തുടരും. ദേശീയപാത അതോറിറ്റിയുടെ ഭേദഗതി ആവശ്യം ജസ്റ്റിസ്മാരായ മുഹമ്മദ് മുസ്താക്കിന്റെ ബെഞ്ച് ഡിവിഷന്‍ അംഗീകരിച്ചില്ല. ജില്ലാ റൂറല്‍ പോലീസ് മേധാവിയുടെയും ജില്ലാ കളക്ടര്‍ ഉള്‍പ്പെടുന്ന ഗതാഗത മാനേജ്‌മെന്റ് കമ്മിറ്റിയുടെയും റിപ്പോര്‍ട്ടുകള്‍ കോടതിയുടെ മുന്നിലെത്തി. പേരാമ്പ്രയില്‍ നിര്‍മ്മാണ പുരോഗതിയില്‍ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ചിറങ്ങരയിലും മുരിങ്ങൂരും സര്‍വീസ് റോഡുകളില്‍ പ്രശ്‌നങ്ങള്‍ തുടരുന്നുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ വിശദമായി പരിശോധിക്കാനാണ് ഡിവിഷന്‍ ബെഞ്ച് തീരുമാനിച്ചത്. നാളെ വിഷയം വീണ്ടും പരിഗണിക്കും. ടോള്‍ പിരിവ്

പാലിയേക്കര ടോള്‍ പിരിവിന് തത്കാലം അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് തുടരും Read More »