nctv news pudukkad

Author name: nctv news

16 മാസത്തെ അബോധാവസ്ഥയ്ക്ക് ഒടുവിൽ വിടവാങ്ങി; അളഗപ്പനഗർ സ്കൂട്ടർ അപകടത്തിൽ പരുക്കേറ്റ വയോധികൻ മരിച്ചു

അളഗപ്പനഗറില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ പരുക്കേറ്റ് 16 മാസം അബോധാവസ്ഥയിലായിരുന്ന വയോധികന്‍ മരിച്ചു. ആമ്പല്ലൂര്‍ തെക്കൂട്ട് രാധാകൃഷ്ണനാണ് മരിച്ചത്. 70 വയസായിരുന്നു. 2025 ഫെബ്രുവരി 10ന് അളഗപ്പനഗര്‍ കമ്പനിപ്പടിയില്‍ വെച്ച് രാധാകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ബൈക്കിടിച്ചാണ് അപകടം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രാധാകൃഷ്ണന്‍ 16 മാസമായി അബോധാവസ്ഥയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു മരണം. അളഗപ്പ ടെക്സ്റ്റയില്‍സിലെ ജീവനക്കാരനായിരുന്നു. അംബികയാണ് ഭാര്യ. അനീഷ്, ആശ എന്നിവര്‍ മക്കളും കീര്‍ത്തി, കൃഷ്ണകുമാര്‍ എന്നിവര്‍ മരുമക്കളുമാണ്.

16 മാസത്തെ അബോധാവസ്ഥയ്ക്ക് ഒടുവിൽ വിടവാങ്ങി; അളഗപ്പനഗർ സ്കൂട്ടർ അപകടത്തിൽ പരുക്കേറ്റ വയോധികൻ മരിച്ചു Read More »

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ കനക കിരീടം; സമർപ്പിച്ചത് തിരുപ്പൂർ വ്യവസായി

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ കനക കിരീടം. തിരുപ്പൂര്‍ വ്യവസായിയായ രാജന്‍ പി. നായരാണ് 299.9 ഗ്രാം തൂക്കം വരുന്ന കല്ലുകള്‍ പതിച്ച സ്വര്‍ണ്ണക്കിരീടം വഴിപാടായി സമര്‍പ്പിച്ചത്. ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ എം.രാധ, അസി. മാനേജര്‍ എം. ഹരിദാസ് എന്നിവരുടെ നേതൃത്വത്തില്‍ കിരീടം ഏറ്റുവാങ്ങി ഭഗവാന് സമര്‍പ്പിച്ചു. സോപാനപ്പടിയില്‍ സമര്‍പ്പിച്ച സ്വര്‍ണ്ണക്കിരീടം ചാര്‍ത്തിയാണ് ഗുരുവായൂരപ്പന് ഉച്ചപൂജ നടത്തിയത്. വഴിപാടുകാരനും കുടുംബത്തിനും കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന ഗുരുവായൂരപ്പന്റെ പ്രസാദങ്ങള്‍ നല്‍കി.

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ കനക കിരീടം; സമർപ്പിച്ചത് തിരുപ്പൂർ വ്യവസായി Read More »

ഒല്ലൂരിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; ആരുടെയും പരുക്ക് ഗുരുതരമല്ല

ഒല്ലൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 20 ഓളം പേര്‍ക്ക് പരുക്കേറ്റു. ഒല്ലൂര്‍ കെഎസ്ഇബി ഓഫീസിന് സമീപം ആയിരുന്നു അപകടം. കൂട്ടിയിടിയില്‍ ബസ്സിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ക്യാബിന്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. കല്ലൂര്‍ റൂട്ടിലോടുന്ന മാതാ ബസ്സും പാലപ്പിള്ളി റൂട്ടിലോടുന്ന സുമംഗലീസ് ബസുമാണ് അപകടത്തില്‍പ്പെട്ടത്. ഒല്ലൂര്‍ പൊലീസും അഗ്നിരക്ഷസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. വെള്ളിയാഴ്ച രാവിലെ 11 കാലോടെയായിരുന്നു അപകടം.

ഒല്ലൂരിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; ആരുടെയും പരുക്ക് ഗുരുതരമല്ല Read More »

ആമ്പല്ലൂർ അടിപ്പാതയിൽ ലോറി അപകടം: പാലാ സ്വദേശിയായ ഡ്രൈവർക്ക് പരിക്ക്, രക്ഷപ്പെടുത്തിയത് കാബിൻ വെട്ടിപ്പൊളിച്ച്

ആമ്പല്ലൂര്‍ അടിപ്പാതയുടെ പാര്‍ശ്വഭിത്തിയില്‍ ലോറി ഇടിച്ച് അപകടം. ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ കാബിന്‍ വെട്ടിപൊളിച്ച് രക്ഷപ്പെടുത്തി. അപകടത്തില്‍ ലോറിയുടെ ഡ്രൈവര്‍ കോട്ടയം പാലാ സ്വദേശി ജയന് പരുക്കേറ്റു. വെള്ളിയാഴ്ച രാവിലെ 6 മണിയോടെ തൃശൂര്‍ ഭാഗത്തേക്കുള്ള പാതയിലാണ് സംഭവം. പാലായില്‍ നിന്നും പാലക്കാട്ടേക്ക് കരിഓയില്‍ കൊണ്ടുപോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അടിപ്പാതയുടെ പാര്‍ശ്വഭിത്തിയ്ക്ക് മുകളില്‍ ലൈറ്റ് സ്ഥാപിക്കുന്നതിനായുള്ള കോണ്‍ക്രീറ്റ് ഭീമിലാണ് ലോറി വന്നിടിച്ചത്. പുതുക്കാട് പൊലീസും അഗ്‌നിരക്ഷസേനയും നാട്ടുകാരും ചേര്‍ന്നാണ് ലോറിയിലെ കാബിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്.

ആമ്പല്ലൂർ അടിപ്പാതയിൽ ലോറി അപകടം: പാലാ സ്വദേശിയായ ഡ്രൈവർക്ക് പരിക്ക്, രക്ഷപ്പെടുത്തിയത് കാബിൻ വെട്ടിപ്പൊളിച്ച് Read More »

ഓട്ടോറിക്ഷയിൽ 24 മണിക്കൂറും മദ്യവിൽപ്പന; പഴയന്നൂരിൽ 41 കുപ്പി വിദേശമദ്യവുമായി ആലത്തൂർ സ്വദേശി പിടിയിൽ

ഡ്രൈ ഡേ ഇല്ല, മുടക്കങ്ങൾ ഇല്ല. രാവെന്നോ പകലെന്നോ ഇല്ല. 24 മണിക്കൂറും മദ്യപനം നടത്തിയിരുന്ന സഞ്ചരിക്കുന്ന ബാർ എക്സൈസ് പിടികൂടി. എക്സൈസ് വകുപ്പ് നടപ്പിലാക്കിയ ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായുള്ള രാത്രികാല പട്രോളിങ്ങിനിടെയാണ് പഴയന്നൂർ റേഞ്ചിലെ എളനാട് കിഴക്ക് മുറി ജുമാ മസ്‌ജിദിന് മുൻവശം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ പ്രവർത്തിച്ചിരുന്ന ബാർ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട പാലക്കാട് ആലത്തൂർ കണ്ണമ്പ്ര കല്ലിങ്ങ പാടം പതുപ്പിള്ളി വീട്ടിൽ ഷാജിയെ (54) അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും 41 കുപ്പി ഇന്ത്യൻ

ഓട്ടോറിക്ഷയിൽ 24 മണിക്കൂറും മദ്യവിൽപ്പന; പഴയന്നൂരിൽ 41 കുപ്പി വിദേശമദ്യവുമായി ആലത്തൂർ സ്വദേശി പിടിയിൽ Read More »

വില്‍പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍

കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി യുവാവിനെ ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കല്‍ സ്വദേശി കൂപ്ലിക്കാടന്‍ വീട്ടില്‍ ആഷിക് ആണ് പിടിയിലായത്. ലഹരിവിരുദ്ധ സ്‌പെഷ്യല്‍ ഡ്രൈഡവായ ‘ഓപ്പറേഷന്‍ തൂഫാന്റെ’ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. പാലക്കല്‍ പരിസരത്തുനിന്നാണ് ചേര്‍പ്പ് പൊലീസ് ഇയാളെ കഞ്ചാവുമായി പിടികൂടിയത്. പ്രതിയായ ആഷിക് മുന്‍പും ചേര്‍പ്പ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സമാനമായ രീതിയില്‍ കുട്ടികള്‍ക്ക് വില്‍പന നടത്താനായി കഞ്ചാവ് സൂക്ഷിച്ച കേസില്‍ അറസ്റ്റിലായിട്ടുണ്ട്. കൂടാതെ ഇയാള്‍ ഒരു വധശ്രമക്കേസിലും

വില്‍പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍ Read More »

നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പന; മധ്യവയസ്‌കന്‍ അറസ്റ്റില്‍

സ്‌കൂള്‍ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് നിരോധിത പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ചു വെച്ച് വില്‍പന നടത്തിവന്നയാളെ കാട്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി തൊപ്പിയില്‍ വീട്ടില്‍ ഷിഹാബാണ് പൊലീസിന്റെ പിടിയിലായത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാട്ടൂരില്‍ നടത്തിയ പരിശോധനയിലാണ് 142 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഇയാളെ പിടികൂടിയത്. കാട്ടൂര്‍ പൊലീസ് സ്‌റ്റേഷന്‍ എസ് ഐ ബാബു ജോര്‍ജ്ജ്, ജി എസ് ഐ സുധീര്‍, ജി എ എസ് ഐ ധനേഷ്,

നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പന; മധ്യവയസ്‌കന്‍ അറസ്റ്റില്‍ Read More »

ലക്ഷങ്ങൾ കളയാതെ വിദേശത്ത് പഠിക്കാം! മനോരമയും സാന്താമോണിക്കയും ഒരുക്കുന്ന സൗജന്യ സെമിനാർ ജൂൺ 26-ന്

വിദേശത്ത് പഠിക്കണോ? ലക്ഷങ്ങൾ കളയാതെ സ്മാർട്ടായി പ്ലാൻ ചെയ്യാം!Santamonica Study Abroad & Malayala Manorama സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ വിദേശ വിദ്യാഭ്യാസ സെമിനാർ. രജിസ്റ്റര്‍ ചെയ്യാന്‍ ലിങ്കില്‍ 👇ക്ലിക്ക് ചെയ്യുകhttps://overseaseducationexpo.com/seminar 📚 പ്രധാന വിഷയങ്ങൾ:✅ ട്യൂഷൻ ഫീസ് ഇല്ലാത്തതും കുറഞ്ഞ ചെലവിലുള്ളതുമായ പഠന അവസരങ്ങൾ✅ ₹1.5 ലക്ഷം മുതൽ ആരംഭിക്കുന്ന കോഴ്സുകൾ✅ Psychometric Test & Profile Analysis✅ Scholarships & Bank loan Assistance✅ Nursing, Health, IT, Business തുടങ്ങിയ ട്രെൻഡിംഗ് കോഴ്സുകൾ✅

ലക്ഷങ്ങൾ കളയാതെ വിദേശത്ത് പഠിക്കാം! മനോരമയും സാന്താമോണിക്കയും ഒരുക്കുന്ന സൗജന്യ സെമിനാർ ജൂൺ 26-ന് Read More »

കുട്ടികളെ ലക്ഷ്യമിട്ട് കഞ്ചാവ് വില്പന; പുത്തൻചിറ സ്വദേശി കാൽ കിലോ കഞ്ചാവുമായി മാള പൊലീസിന്റെ വലയിൽ

മാളയില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍പ്പന നടത്തുന്നതിനായി കഞ്ചാവ് സൂക്ഷിച്ചയാള്‍ അറസ്റ്റില്‍. പുത്തന്‍ചിറ വെള്ളൂര്‍ വലിയാക്കത്ത് വീട്ടില്‍ മുഹമ്മദ് റാഫിയെയാണ് മാള പൊലീസ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 22ന് വെള്ളൂര്‍ പ്രദേശത്ത് മാള പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും വില്‍പ്പനയ്ക്കായി സൂക്ഷിച്ച കാല്‍ കിലോയോളം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. മാള പൊലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പി.പി. ബാബു, ഗ്രേഡ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ഒ.പി.

കുട്ടികളെ ലക്ഷ്യമിട്ട് കഞ്ചാവ് വില്പന; പുത്തൻചിറ സ്വദേശി കാൽ കിലോ കഞ്ചാവുമായി മാള പൊലീസിന്റെ വലയിൽ Read More »

സൂപ്പര്‍മാര്‍ക്കറ്റില്‍ നിരോധിത പുകയില ഉത്പന്ന വില്‍പന: പ്രതി പിടിയില്‍

സ്‌കൂള്‍ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വില്‍പ്പനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി വധശ്രമക്കേസ് പ്രതിയെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം വഞ്ചിപ്പുര സ്വദേശി കൈതവളപ്പില്‍ പദ്മരാജ് ആണ് പൊലീസിന്റെ പിടിയിലായത്. ജൂണ്‍ 22 തിങ്കളാഴ്ച കയ്പമംഗലം സുജിത് ജംഗ്ഷനില്‍ പ്രതി നടത്തിവരുന്ന ‘കെ.കെ ബനാനാ സ്‌റ്റോഴ്‌സ്’ എന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ മിന്നല്‍ റെയ്ഡിലാണ് കടയ്ക്കുള്ളില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ 47

സൂപ്പര്‍മാര്‍ക്കറ്റില്‍ നിരോധിത പുകയില ഉത്പന്ന വില്‍പന: പ്രതി പിടിയില്‍ Read More »

കാട്ടാനാക്രമണം: പരുക്കേറ്റ ഊരുമൂപ്പനെ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു

വരന്തരപ്പിള്ളി പഞ്ചായത്തിലെ കള്ളിച്ചിത്ര ഉന്നതിയില്‍ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഊരുമൂപ്പനെ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന മദന്‍, പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷന്മാരായ കെ.എസ്. ജിഷാദ്, സുഹറ മജീദ്, പഞ്ചായത്ത് അംഗം സതി രവി എന്നിവരടങ്ങുന്ന സംഘമാണ് ആശുപത്രിയിലെത്തി മൂപ്പന്റെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് ഊരുമൂപ്പന്‍ ഗോപാലന് കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റത്. ഊരുമൂപ്പന് വേണ്ട അടിയന്തര ചികിത്സാ സഹായങ്ങള്‍ ഉറപ്പാക്കുമെന്നും വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനായി

കാട്ടാനാക്രമണം: പരുക്കേറ്റ ഊരുമൂപ്പനെ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു Read More »

സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ ഷാള്‍ ടയറില്‍ കുരുങ്ങി സ്ത്രീ മരിച്ചു

ആര്യംപാടം പുതുരുത്തിയില്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ ഷാള്‍ ടയറില്‍ കുരുങ്ങി അങ്കണവാടി വര്‍ക്കര്‍ മരിച്ചു. പുതുരുത്തി സ്വദേശി ആലപ്പാടന്‍ വീട്ടില്‍ മിനി വര്‍ഗീസ് ആണ് മരിച്ചത്. 58 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ 9.45 ഓടെ അങ്കണവാടിയിലേയ്ക്ക് പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്. പുതുരുത്തി സ്‌കൂളിന് സമീപം വെച്ച് ഷോള്‍ സ്‌കൂട്ടറിന്റെ പിന്‍ ചക്രത്തില്‍ കുരുങ്ങുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ മിനി വര്‍ഗീസിന്റെ തല റോഡിലിടിച്ചു. ഉടന്‍ മിനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ ഷാള്‍ ടയറില്‍ കുരുങ്ങി സ്ത്രീ മരിച്ചു Read More »

ഇലക്ട്രിക് സ്‌കൂട്ടറില്‍ പൊലീസ് ജീപ്പ് ഇടിച്ച് പരുക്കേറ്റ 16കാരന്‍ മരിച്ചു

ആളൂരില്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ പൊലീസ് ജീപ്പ് ഇടിച്ച് പരുക്കേറ്റ രണ്ട് വിദ്യാര്‍ഥികളില്‍ ഒരാള്‍ ചികിത്സയിലിരിക്കെ മരിച്ചു. ആളൂര്‍ ആനത്തടം പീണിക്ക പറമ്പില്‍ രാജുവിന്റെ മകന്‍ ജൂവിനാണ് മരിച്ചത്. 16 വയസായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ തയ്യില്‍ വീട്ടില്‍ അനന്തകൃഷ്ണന്‍ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് ഡാന്‍സാഫ് സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് ഇടിച്ചത്. ജൂണ്‍ 15നായിരുന്നു സംഭവം. പോട്ട മൂന്നുപീടിക സംസ്ഥാനപാതയില്‍ ആളൂര്‍ കദളിച്ചിറക്ക് സമീപത്ത് വച്ചായിരുന്നു അപകടം. പോട്ട ഭാഗത്തുനിന്നും ഇരിങ്ങാലക്കുട ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു

ഇലക്ട്രിക് സ്‌കൂട്ടറില്‍ പൊലീസ് ജീപ്പ് ഇടിച്ച് പരുക്കേറ്റ 16കാരന്‍ മരിച്ചു Read More »

ആദിവാസി ഉന്നതിയിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

വെള്ളിക്കുളങ്ങര ശാസ്താംപൂവം വനത്തിലുള്ള ആനപ്പാന്തം ആദിവാസി ഉന്നതിയിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ കോടാലി സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. പഠനോപകരണ വിതരണവും നടത്തി. സൗഹൃദവേദി പ്രസിഡന്റ് പി.ടി. ജോയ് ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ പഞ്ചായത്തംഗം എ.എ. റഫീഖ് അധ്യക്ഷത വഹിച്ചു. സൗഹൃദ വേദി സെക്രട്ടറി വി.എം. ഹംസ, പി.കെ. രമേശ്, ഊര് മൂപ്പന്‍ സേവ്യര്‍, വനം വകുപ്പ് പ്രധിനിധി വിനോദ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി ക്കും പ്ലസ് ടു വിനും ഉന്നത വിജയം നേടിയ എട്ട് വിദ്യാര്‍ഥികളെയാണ്

ആദിവാസി ഉന്നതിയിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു Read More »

അളഗപ്പനഗറില്‍ പത്തുവയസുകാരനെ തെരുവുനായ ആക്രമിച്ചു

അളഗപ്പനഗര്‍ പച്ചളിപ്പുറത്ത് പത്തുവയസുകാരനെ തെരുവുനായ ആക്രമിച്ചു. പച്ചളിപ്പുറം മഞ്ഞളി റിജോയുടെ മകന്‍ ജോയലിനാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. കാലിന് പരുക്കേറ്റ കുട്ടി തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ഇവരുടെ വീടിന് മുന്‍പിലെ റോഡില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കുട്ടി വീട്ടിലേക്ക് ഓടിക്കയറിയതോടെ ഗുരുതര പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ട്യൂഷന്‍ കഴിഞ്ഞ് വന്നിരുന്ന വിദ്യാര്‍ത്ഥികളെ തെരുവുനായ ഓടിച്ചിരുന്നു.

അളഗപ്പനഗറില്‍ പത്തുവയസുകാരനെ തെരുവുനായ ആക്രമിച്ചു Read More »

ട്രാൻസ്ഫോർമർ പരിസരത്ത് കാടുവളർന്ന് അപകടഭീഷണി; വരന്തരപ്പിള്ളി കെഎസ്ഇബിക്ക് പരാതി

വരന്തരപ്പിള്ളി കെഎസ്ഇബി സെക്ഷനിലെ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരത്ത് കാട് വളര്‍ന്ന് അപകടഭീഷണി ഉയരുന്നതായി പരാതി. വാസുപുരം ആറ്റപ്പിള്ളി ഭാഗത്തേക്ക് പോകുന്ന റോഡിന് സമീപമുള്ള ട്രാന്‍സ്‌ഫോര്‍മറിന് ചുറ്റുമാണ് കാടും പടര്‍പ്പും വ്യാപകമായി വളര്‍ന്നിരിക്കുന്നത്. ട്രാന്‍സ്‌ഫോര്‍മറിന്റെ പരിസരത്തെ കാടുകളും സമീപത്തെ വൈദ്യുതപോസ്റ്റുകളിലേക്ക് പടര്‍ന്നുകയറിയ വള്ളിച്ചെടികളും അടിയന്തരമായി വെട്ടിമാറ്റി സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം. നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മിറ്റി സംസ്ഥാന കമ്മിറ്റി അംഗമായ കെ.ജി. രവീന്ദ്രനാഥാണ് വരന്തരപ്പിള്ളി കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് പരാതി നല്‍കിയത്. കാടുകയറിയതിനാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരത്തേക്ക് അടുത്തുചെല്ലാന്‍ പോലും സാധിക്കാത്ത

ട്രാൻസ്ഫോർമർ പരിസരത്ത് കാടുവളർന്ന് അപകടഭീഷണി; വരന്തരപ്പിള്ളി കെഎസ്ഇബിക്ക് പരാതി Read More »

ആമ്പല്ലൂരിലെ വെള്ളക്കെട്ടിന് അടിയന്തര പൂട്ടിടാൻ പഞ്ചായത്ത്; ഒടുവിൽ ജനപ്രതിനിധികൾ നേരിട്ടെത്തി!

ആമ്പല്ലൂര്‍ ജംഗ്ഷനില്‍ ദേശീയപാതയ്ക്ക് കുറുകെയുള്ള കള്‍വര്‍ട്ടില്‍ മാലിന്യങ്ങള്‍ അടിഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് നിലച്ചുവെന്ന എന്‍സിടിവി വാര്‍ത്തയെ തുടര്‍ന്ന് പഞ്ചായത്തിന്റെ അടിയന്തര ഇടപെടല്‍. ആമ്പല്ലൂരിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്തെ വെള്ളക്കെട്ടിലാക്കുമെന്ന വ്യാപാരികളുടെ പരാതി ഗൗരവമായി പരിഗണിക്കുമെന്ന് അളഗപ്പനഗര്‍ പഞ്ചായത്ത് ഭരണസമിതി. ആമ്പല്ലൂര്‍ പാടം മണ്ണിട്ട് നികത്തിയ ഇപ്പോഴത്തെ ജോര്‍ജ് ടൗണില്‍ വെള്ളം ഒഴുകാനും അധിക ജലം ഉള്‍ക്കൊള്ളാനും നിലനിര്‍ത്തിയിരുന്ന തോടുകള്‍ നികത്തിയ നിലയിലാണ്. ഇവിടെ നിന്നും ദേശീയപാതയ്ക്ക് കുറുകെയുള്ള കല്‍വര്‍ട്ടില്‍ അടിപ്പാതയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും പ്ലാസ്റ്റിക്

ആമ്പല്ലൂരിലെ വെള്ളക്കെട്ടിന് അടിയന്തര പൂട്ടിടാൻ പഞ്ചായത്ത്; ഒടുവിൽ ജനപ്രതിനിധികൾ നേരിട്ടെത്തി! Read More »

പി.എൻ. പണിക്കർ അനുസ്മരണത്തോടെ ആമ്പല്ലൂരിൽ വായന പക്ഷാചരണത്തിന് തുടക്കം

ആമ്പല്ലൂര്‍ പി.എസ്. നമ്പൂതിരി സ്മാരക വര്‍ക്കേഴ്‌സ് ലൈബ്രറിയുടെ നേതൃത്വത്തില്‍ വായന പക്ഷാചരണത്തിന് തുടക്കം കുറിച്ചു കൊണ്ട് പി.എന്‍. പണിക്കര്‍ അനുസ്മരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ. ബിന്ദു ഉദ്ഘാടനം ചെയ്തു. എന്‍.ആര്‍ കുട്ടന്‍ അധ്യക്ഷത വഹിച്ചു. അളഗപ്പനഗര്‍ ലൈബ്രറി കൗണ്‍സില്‍ മേഖലാ കണ്‍വീനര്‍ ബാബു പുതുക്കാട് മുഖ്യപ്രഭാഷണം നടത്തി. എസ്.എം റാഫി, വട്ടണാത്ര സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ സി.ബി. സുരേഷ്, അലന്‍ പോള്‍, കവി വാമദേവന്‍, കെ.സി. മാധവന്‍ എന്നിവര്‍ സന്നിഹിതരായി.

പി.എൻ. പണിക്കർ അനുസ്മരണത്തോടെ ആമ്പല്ലൂരിൽ വായന പക്ഷാചരണത്തിന് തുടക്കം Read More »

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇങ്ങനെ…

തിരുവനന്തപുരം: 2026 ജനുവരിയിൽ അവതരിപ്പിച്ച ബജറ്റിലെ തെറ്റായ കണക്കുകളെ തുടർന്ന് ഈ സർക്കാർ പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോൾ സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തിൽ 20,500 കോടി രൂപയുടെ വൻ കുറവാണ് രേഖപ്പെടുത്തിയതെന്ന് ആമുഖമായി വ്യക്തമാക്കിയാണ് വിഡി സതീശൻ ബജറ്റ് അവതരിപ്പിച്ചത് . കഴിഞ്ഞ സർക്കാർ പദ്ധതി ചെലവിലെ യഥാർത്ഥ കണക്കുകൾ മറച്ചുവെക്കാൻ കിഫ്ബിയുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കണക്കുകൾ കൂടി ഉൾപ്പെടുത്തി കബളിപ്പിക്കുകയായിരുന്നു എന്ന് ബജറ്റ് ആമുഖത്തിൽ കുറ്റപ്പെടുത്തുന്നു. നിലവിൽ കിഫ്ബിയും സോഷ്യൽ സെക്യൂരിറ്റി കമ്പനിയും ഉൾപ്പെടെ സർക്കാരിന് മേലുള്ള

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇങ്ങനെ… Read More »

ജെൻ സി (Gen Z) തലമുറയ്ക്ക് ഉണർവേകി സംസ്ഥാന ബജറ്റ്; സ്റ്റാർട്ടപ്പുകൾക്കായി 50 കോടി രൂപ വകയിരുത്തി!

തിരുവനന്തപുരം: കേരളത്തിലെ ജെൻ സി തലമുറയ്ക്ക് ഉണർവേകുന്ന പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച പുതുക്കിയ ബജറ്റിൽ ജെൻ സികൾക്കുള്ള സ്റ്റാർട്ട് അപ്പിനായി 50 കോടി വകയിരുത്തി. ഡിജിറ്റൽ ധാർമ്മികത, സ്വകാര്യതയുടെ സംരക്ഷണം, സൈബർ സുരക്ഷ, മാനുഷിക മൂല്യങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള സ്റ്റാർട്ട് അപ്പുകൾ, ഇന്നോവേഷൻ ഹബുകൾ, ​ഗവേഷണ കേന്ദ്രങ്ങൾ, സ്മാർട്ട് വ്യവസായങ്ങൾ എന്നിവ വികസിപ്പിക്കാൻ യുവ തലമുറയുടെ സാങ്കേതിക മികവുകൾ ഇതിലൂടെ ഉറപ്പിക്കാൻ സാധിക്കുമെന്ന്

ജെൻ സി (Gen Z) തലമുറയ്ക്ക് ഉണർവേകി സംസ്ഥാന ബജറ്റ്; സ്റ്റാർട്ടപ്പുകൾക്കായി 50 കോടി രൂപ വകയിരുത്തി! Read More »