നന്തിക്കരയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് മധ്യപ്രദേശ് സ്വദേശി മരിച്ചു
നന്തിക്കര റെയില്‍വേ ഗേറ്റിന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു. മധ്യപ്രദേശ് സ്വദേശി 40 വയസുള്ള ജോഹന്‍ലാലാണ് മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ബിലാസ്പൂര്‍ തിരുനെല്‍വേലി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നുമാണ് ജോഹന്‍ലാലിനെ വീണ നിലയില്‍ കണ്ടെത്തിയത്. പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തൃശൂര്‍ റെയില്‍വേ പൊലീസും പുതുക്കാട് പൊലീസും സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.



















