nctv news pudukkad

Author name: nctv news

പാലപ്പിള്ളി ജനവാസ മേഖലയില്‍ പുലിയിറങ്ങി മൂരിക്കുട്ടിയെ കൊന്നു

പാലപ്പിള്ളി ജനവാസ മേഖലയില്‍ പുലിയിറങ്ങി മൂരിക്കുട്ടിയെ കൊന്നു. നടാംപാടം ഗേറ്റിന് സമീപം ചൊവ്വാഴ്ച രാവിലെ ഫോറസ്റ്റ് വാച്ചര്‍മാരാണ് മൂരിക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് ഇതേയിടത്ത് പുലിയെ കണ്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പുലി ജനവാസ മേഖലയിലേക്ക് കടക്കുന്നത് പ്രദേശവാസികളില്‍ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി പുലിയെ പിടികൂടാന്‍ കൂടുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് മലയോര കര്‍ഷക സംരക്ഷണ സമിതി ആരോപിക്കുന്നു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് ഡിഎഫ്ഒ, സിസിഎഫ് ഉദ്യോഗസ്ഥരെ വീണ്ടും നേരില്‍ കണ്ട് നിവേദനം

പാലപ്പിള്ളി ജനവാസ മേഖലയില്‍ പുലിയിറങ്ങി മൂരിക്കുട്ടിയെ കൊന്നു Read More »

കൊരട്ടി പള്ളിയിൽ വെച്ച് 27 ദിവസം പ്രായമുള്ള കുട്ടിയുടെ സ്വർണ്ണ പാദസരം കവർന്ന കേസിൽ സ്ത്രീ പിടിയിൽ

കൊരട്ടി പള്ളിയില്‍ കുട്ടിയുടെ സ്വര്‍ണ്ണപാദസരം കവര്‍ന്ന കേസില്‍ ഒമ്പത് മോഷണക്കേസുകളിലെ പ്രതിയായ സ്ത്രീ പിടിയില്‍. കൊരട്ടി പള്ളിയില്‍ വെച്ച് കുട്ടിയുടെ 75,000 രൂപയോളം വിലവരുന്ന സ്വര്‍ണ പാദസരം മോഷ്ടിച്ച കേസില്‍ ഒമ്പത് മോഷണക്കേസുകളില്‍ പ്രതിയായ സ്ത്രീ തൃശ്ശൂര്‍ റൂറല്‍ ഷാഡോ പൊലീസിന്റെ പിടിയിലായി. തൃശ്ശൂര്‍ കിള്ളന്നൂര്‍ തിരൂര്‍ സ്വദേശി പല്ലന്‍ വീട്ടില്‍ സജനയെയാണ് സംഭവസ്ഥലത്തുനിന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകീട്ട് നാലരയോടെ പള്ളിയുടെ അള്‍ത്താരയ്ക്ക് സമീപത്തുവെച്ചായിരുന്നു സംഭവം. കാക്കുളിശ്ശേരി ഐരാണിക്കുളം സ്വദേശി കൊടിയന്‍ വീട്ടില്‍

കൊരട്ടി പള്ളിയിൽ വെച്ച് 27 ദിവസം പ്രായമുള്ള കുട്ടിയുടെ സ്വർണ്ണ പാദസരം കവർന്ന കേസിൽ സ്ത്രീ പിടിയിൽ Read More »

സെർബിയയിൽ വർക്ക് വിസ വാഗ്ദാനം ചെയ്ത് 8 ലക്ഷം രൂപ തട്ടിപ്പ്; തൃശൂർ സ്വദേശി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

സെര്‍ബിയയില്‍ വര്‍ക്ക് വിസ വാഗ്ദാനം ചെയ്ത് എട്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍. തൃശൂര്‍ പൂമംഗലം സ്വദേശി സനീഷ് ആണ് അറസ്റ്റിലായത്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നിര്‍ദ്ദേശപ്രകാരമുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന ‘ഇന്‍ഡോയുഎസ് ഐടി എഡ്യൂക്കേഷന്‍’ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് പ്രതി. പുത്തന്‍വേലിക്കര സ്വദേശിയായ പരാതിക്കാരനെയും സഹോദരിയെയും സെര്‍ബിയയിലേക്ക് വര്‍ക്ക് വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2025 ജൂലൈ മുതല്‍

സെർബിയയിൽ വർക്ക് വിസ വാഗ്ദാനം ചെയ്ത് 8 ലക്ഷം രൂപ തട്ടിപ്പ്; തൃശൂർ സ്വദേശി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ Read More »

വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ സംഘർഷം; അമ്മയും മകളും അറസ്റ്റിൽ

വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച നിരവധി കേസുകളില്‍ പ്രതിയായ അമ്മയും മകളും അറസ്റ്റില്‍. തൂമാനം ചിറയത്ത് വീട്ടില്‍ ബിന്ദു എന്ന തൂമാനം ബിന്ദുവിനെ (റിനി) യും മകള്‍ സോന (22) യേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹണി ട്രാപ്പ് ഉള്‍പ്പെടെ തൃശൂര്‍ ജില്ലയില്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളാണ് ഇരുവരും. അയല്‍വാസിയെ അസഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തിയ പരാതി കാര്യം പൊലീസ് സ്റ്റേഷനില്‍ സംസാരിക്കുന്നതിനിടയില്‍ എസ്.എച്ച്.ഒ. അനൂപിനെ ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിക്കുകയും സ്റ്റേഷന്‍ വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടാക്കി സ്റ്റേഷനില്‍

വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ സംഘർഷം; അമ്മയും മകളും അറസ്റ്റിൽ Read More »

പൊലീസിനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം; രണ്ടാം പ്രതി പിടിയിൽ

പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതി പിടിയിൽ. ചെറുതുരുത്തി പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ കേസുകളിൽ പ്രതിയായ പള്ളം കല്ലേക്കുണ്ടിയിൽ ആഷിഫിനെയാണ് പട്ടാമ്പി ഓങ്ങല്ലൂരിൽ വെച്ച് പൊലീസ് പിടികൂടിയത്. ഇയാൾ കോഴിക്കാംപാറ എംഡിഎംഎ കേസിലെയും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ​കഴിഞ്ഞ മാസം ഇരുപത്തിനാലിനാണ് നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട മുഖ്യപ്രതി റജീബിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിന് ശേഷം കാറിൽ രക്ഷപ്പെട്ട ഇരുവരും വിവിധ ഇടങ്ങളിൽ

പൊലീസിനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം; രണ്ടാം പ്രതി പിടിയിൽ Read More »

നാട്ടിക ടോൾ പ്ലാസയിൽ വീണ്ടും ടോൾ പിരിവ് നിർത്തിവെച്ചു; ദേശീയപാത അതോറിറ്റിയുടെ ഉത്തരവ്

പ്രതിഷേധങ്ങൾ ശക്തമായതോടെ നാട്ടിക ടോൾ പ്ലാസയിലെ ടോൾ പിരിവ് വീണ്ടും നിർത്തിവച്ചു. ദേശീയപാത അതോറിറ്റിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദഗ്ധ സമിതി ദേശീയപാത 66-ൽ പരിശോധന നടത്തിയ ശേഷം ആയിരിക്കും ടോൾ പിരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക. അതേസമയം, റോഡ് പണി പൂർത്തിയാകാതെ ടോൾ പിരിവ് തുടങ്ങിയാൽ തടയുമെന്ന് എൽഡിഎഫും പ്രഖ്യാപിച്ചു. പ്രതിഷേധങ്ങൾക്ക് ശേഷം നിർത്തിവെച്ച തൃശൂർ നാട്ടികയിലെ ടോൾ പിരിവ് രഹസ്യമായി പുനരാരംഭിക്കാനായിരുന്നു കമ്പനിയുടെ നീക്കം. എന്നാൽ രാവിലെ എൽഡിഎഫും വൈകിട്ട് യുഡിഎഫും ടോൾ പ്ലാസ

നാട്ടിക ടോൾ പ്ലാസയിൽ വീണ്ടും ടോൾ പിരിവ് നിർത്തിവെച്ചു; ദേശീയപാത അതോറിറ്റിയുടെ ഉത്തരവ് Read More »

ചാവക്കാടിൽ നാലുദിവസം പ്രായമായ കുഞ്ഞ് മരിച്ച സംഭവം: മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ കോടതി ഉത്തരവ്

ചാവക്കാട് നാലുദിവസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ, കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ കോടതി ഉത്തരവിട്ടു. തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റാണ് ഇതിനുള്ള അനുമതി നൽകിയത്. 2021 ജനുവരി 10നാണ് ചാവക്കാട് സ്വദേശികളായ ഇബ്രാഹിം – മുഹ്സിന ദമ്പതികളുടെ നാലുദിവസം പ്രായമായ കുഞ്ഞ് മരണപ്പെട്ടത്. അന്ന് പോസ്റ്റുമോർട്ടം നടത്താതെയാണ് മൃതദേഹം മറവ് ചെയ്തിരുന്നത്. എന്നാൽ ഏഴാമത്തെ പ്രസവത്തിന് പിന്നാലെ, 2026 മാർച്ച് 20ന് മുഹ്‌സിന മരണപ്പെടുകയുണ്ടായി. ഭർത്താവ് മതിയായ ചികിത്സ നൽകാതെയാണ് മുഹ്‌സിന മരണപ്പെട്ടതെന്നാരോപിച്ച് യുവതിയു

ചാവക്കാടിൽ നാലുദിവസം പ്രായമായ കുഞ്ഞ് മരിച്ച സംഭവം: മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ കോടതി ഉത്തരവ് Read More »

പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്: മോട്ടിവേഷൻ സ്പീക്കർ നിഷ റാഫേലിനെതിരെ പൊലീസ് കേസെടുത്തു

പതിനൊന്ന് വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മോട്ടിവേഷൻ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ നിഷ റാഫേലിനെതിരെ പൊലീസ് കേസെടുത്തു. ഇരയാക്കപ്പെട്ട കുട്ടിയെ തൃശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് മെഡിക്കോ-ലീഗൽ പരിശോധനയ്ക്ക് വിധേയനാക്കി. കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടന്നതായി ആശുപത്രിയിലെ മെഡിക്കൽ പരിശോധനയിൽ വ്യക്തമായതായാണ് വിവരം. തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരാതിയിൽ നിഷ റാഫേലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. ആരോപണങ്ങൾ വിശദമായി അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കേസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ്

പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്: മോട്ടിവേഷൻ സ്പീക്കർ നിഷ റാഫേലിനെതിരെ പൊലീസ് കേസെടുത്തു Read More »

പുള്ളിമാനെ ചത്ത നിലയില്‍ കണ്ടെത്തി

ഇഞ്ചക്കുണ്ട് പത്തുകുളങ്ങരയില്‍ പുള്ളിമാനെ ചത്ത നിലയില്‍ കണ്ടെത്തി. പത്തുകുളങ്ങര അംഗന്‍വാടിക്കു സമീപത്തെ സ്വകാര്യ പറമ്പിലാണ് മാനിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. മാനിന്റെ ജഡം ഏതോ ജീവി ഭാഗികമായി ഭക്ഷിച്ച നിലയിലാണ് കണ്ടത്. പുലിയുടെ ആക്രമണത്തിലാണ് മാന്‍ ചത്തതെന്ന് നാട്ടുകാര്‍ ഭയപ്പെടുന്നു. എന്നാല്‍ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നതാകാനാണ് സാധ്യതയെന്ന് വനം വകുപ്പ് അധികൃതര്‍ പറയുന്നു. വനപാലകര്‍ സംഭവസ്ഥലത്തെത്തി മാനിന്റെ ജഡം നീക്കം ചെയ്തു.

പുള്ളിമാനെ ചത്ത നിലയില്‍ കണ്ടെത്തി Read More »

പണി പൂർത്തിയാകാതെ NH 66-ൽ ടോൾ പിരിവ് നാളെ മുതൽ

നാട്ടിക: ദേശീയപാത 66 ൽ തൃശൂർ ജില്ലയിലൂടെ നാളെ മുതൽ ടോൾ നൽകാതെ യാത്ര ചെയ്യാനായില്ല. നാട്ടിക ടോൾ പ്ലാസയിലെ നിരക്കു സംബന്ധിച്ച് ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറത്തിറക്കി. ഇതോടെ നേരത്ത ടോൾപ്പാതക്കെതിരേ സമരസമിതി ഉന്നയിച്ച വിമർശനങ്ങൾ ജനങ്ങളുടെ അനുഭവത്തിലേയ്ക്ക് എത്തും. ദേശീയപാത നിർമ്മാണം പൂർത്തിയാകാതെയാണ് ചുങ്കം പിരിവ് ആരംഭിക്കുന്നത്. കാപ്പിരിക്കാട് – കൊടുങ്ങല്ലൂർ ചെയിനേജിൽ ചാവക്കാട് ബൈപ്പാസ്, വാടാനപ്പള്ളി ഫ്ലൈ ഓവർ, ചേറ്റുവ പാലം, എടമുട്ടം അടിപ്പാത, കൊറ്റംകുളം സി.വി. ജങ്ഷൻ പാലം എന്നിവയുടെ നിർമ്മാണം

പണി പൂർത്തിയാകാതെ NH 66-ൽ ടോൾ പിരിവ് നാളെ മുതൽ Read More »

വനിതാ എസ്.ഐയുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തി; വധശ്രമക്കേസ് പ്രതി പിടിയിൽ!

വാഹനപരിശോധനയ്ക്കിടെ വനിതാ എസ്.ഐയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ​എടമുട്ടത്ത് വാഹനപരിശോധനയ്ക്കിടെ വനിതാ സബ് ഇൻസ്‌പെക്ടറുടെ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും കൈ തട്ടിമാറ്റി വാഹനം ഓടിച്ചുപോവുകയും ചെയ്ത കേസിൽ വധശ്രമക്കേസ് പ്രതി നാട്ടിക പള്ളം ബീച്ച് സ്വദേശി ഉണ്ണിയാരം പുരയ്ക്കൽ കൈലാസനെയാണ് (38) വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ​കഴിഞ്ഞ ശനിയാഴ്ച രാത്രി 8.15-ഓടെ എടമുട്ടം–കഴിമ്പ്രം റോഡിൽ വലപ്പാട് എസ്.ഐ മൗഷ്മിയുടെ നേതൃത്വത്തിൽ പോലീസ് സംഘം വാഹനപരിശോധന നടത്തുന്നതിനിടയായിരുന്നു സംഭവം. കിഴക്കുഭാഗത്തുനിന്ന് അമിതവേഗതയിലും

വനിതാ എസ്.ഐയുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തി; വധശ്രമക്കേസ് പ്രതി പിടിയിൽ! Read More »

കുട്ടനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ്

കുട്ടനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘത്തിന്റെ പരിശോധന. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. ബാങ്കിന്റെ ഹെഡ് ഓഫീസും ശാഖകളും ഉള്‍പ്പെടെ തൃശൂരിലെ അഞ്ച് കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ബുധനാഴ്ച രാവിലെ 6.30ഓടെയാണ് പരിശോധന ആരംഭിച്ചത്. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ലോണ്‍ അനുവദിച്ചതിലെ ക്രമക്കേടുകള്‍, വന്‍കിട നിക്ഷേപങ്ങളുടെ ഉറവിടം എന്നിവയാണ് ഇവിടെ പ്രധാനമായും അന്വേഷിക്കുന്നത്. ഒല്ലൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ചുവടുപിടിച്ചാണ് അഞ്ചേരിച്ചിറ, വെസ്റ്റ് അഞ്ചേരി, പടവരാട്

കുട്ടനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ് Read More »

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോലി സ്ഥലത്ത് മരിച്ച നിലയില്‍

ചാവക്കാട് പുന്നയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സാന്ദ്ര സന്തോഷിനെയാണ് ജോലി സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം തിരുവാങ്കുളം ഇരുമ്പനം സ്വദേശിനിയായ സാന്ദ്രയെ ചൊവ്വാഴ്ച രാവിലെ വടക്കേക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ കാണാതായതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് സമീപത്തെ അങ്കണവാടി അധ്യാപികയെ വിവരം അറിയിക്കുകയും അധ്യാപിക സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് സബ് സെന്ററിനോട് ചേര്‍ന്നുള്ള റിസപ്ഷന്‍ റൂമില്‍ സാന്ദ്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വടക്കേക്കാട്

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോലി സ്ഥലത്ത് മരിച്ച നിലയില്‍ Read More »

പ്രിയദര്‍ശിനി സര്‍വീസ് ആരംഭിച്ചതോടെ ചാലക്കുടി – മലക്കപ്പാറ സ്വകാര്യ ബസ് സർവീസ് നിർത്തി; ദുരിതത്തിലായി തോട്ടം തൊഴിലാളികളും ആദിവാസികളും

ചാലക്കുടിയിൽ നിന്ന് മലക്കപ്പാറയിലേക്കുള്ള സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിയതിനെ തുടര്‍ന്ന് ദുരിതത്തിലായി തോട്ടം തൊഴിലാളികളും ആദിവാസികളും. അതിരപ്പിള്ളിയിലേക്ക് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി സര്‍വീസ് ആരംഭിച്ചതോടെയാണ് സ്വകാര്യ ബസ് സർവീസ് നിർത്തിയത്. സർവ്വീസ് വൻ നഷ്‌ടമായതോടെ പിടിച്ച് നിൽക്കാൻ പറ്റാത്ത സാഹചര്യത്തിൽ മലക്കപ്പാറയിലേക്കുള്ള സര്‍വീസ് നിര്‍ത്തുകയായിരുന്നുവെന്ന് ബസ് ഉടമ അറിയിച്ചു. അതിരപ്പിള്ളി വരെ കെഎസ്ആര്‍ടിസിയുടെ ബസിൽ എത്തിയ ശേഷം അതിരപ്പിള്ളിയിൽ നിന്ന് മലക്കപ്പാറയിലേക്ക് മാത്രമായി സ്വകാര്യ ബസിനെ യാത്രക്കാർ ആശ്രയിക്കുന്നത് ശീലമായതോടെ പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥയിലായെന്ന് ബസ് ഉടമ

പ്രിയദര്‍ശിനി സര്‍വീസ് ആരംഭിച്ചതോടെ ചാലക്കുടി – മലക്കപ്പാറ സ്വകാര്യ ബസ് സർവീസ് നിർത്തി; ദുരിതത്തിലായി തോട്ടം തൊഴിലാളികളും ആദിവാസികളും Read More »

മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ മാലിന്യ പരിപാലന ക്യാമ്പയിന് തുടക്കം

മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ ‘നിർമലം – പുതുയുഗ ശുചിത്വകേരളം’ മാലിന്യ പരിപാലന ക്യാമ്പയിന് തുടക്കമായി. മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ സി.സി. ബിജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനിമോൾ, വികസന സ്ഥിരം സമിതി ചെയർപേഴ്സൺ കെ. ആർ. സേപ്പ്, വാർഡ് അംഗങ്ങളായ പി.എസ്. അംബുജാക്ഷൻ, സി.ജി. രാജേഷ്, ശ്രീജ പ്രഭീഷ്, അക്ഷയ് സന്തോഷ്, വി.ഡി. സബിത, ബിന്ദു മനോജ് കുമാർ, ഷീജ അജിത്ത്, നിത

മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ മാലിന്യ പരിപാലന ക്യാമ്പയിന് തുടക്കം Read More »

കേരളത്തിൽ എയിംസ് വരേണ്ടത് തൃശൂരിൽ; രാഷ്ട്രീയ പരിഗണനകൾ മാറ്റിവെക്കണമെന്ന് സുരേഷ് ഗോപി

കേരളത്തിൽ എയിംസ് വരേണ്ടത് തൃശൂരിലായിരിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസിനായി യോഗ്യമായ സ്ഥലം തൃശൂരാണെന്നും വിഷയത്തിൽ സംസ്ഥാന സർക്കാരിന് ആർജവമുണ്ടാകണമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ ബിജെപി എംപിയാണെന്ന കാരണത്താൽ സ്ഥലം പരിഗണിക്കാതിരിക്കണമെന്ന നിലപാട് വേണ്ടെന്നും, അത്തരത്തിലുള്ള രാഷ്ട്രീയ പരിഗണനകൾ ഒഴിവാക്കിയാൽ എയിംസ് തൃശൂരിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. താൻ അറിയാതെ കേരളത്തിൽ എയിംസ് അനുവദിക്കില്ലെന്നും തൃശൂരാണ് ഏറ്റവും മികച്ച സ്ഥലമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും എയിംസിനായി കേരളത്തെ പരിഗണിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

കേരളത്തിൽ എയിംസ് വരേണ്ടത് തൃശൂരിൽ; രാഷ്ട്രീയ പരിഗണനകൾ മാറ്റിവെക്കണമെന്ന് സുരേഷ് ഗോപി Read More »

പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു

പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു. ഹാരിസണ്‍ എസ്‌റ്റേറ്റ് മാനേജറുടെ ബംഗ്ലാവിന് സമീപമാണ് പുലിയിറങ്ങി പശുവിനെ കൊന്നത്. രണ്ട് ദിവസം മുന്‍പും ഇതേ പ്രദേശത്ത് പുലിയിറങ്ങി പശുവിനെ കൊന്നിരുന്നു. തുടര്‍ച്ചയായി പുലിയിറങ്ങുന്നത് പാലപ്പിള്ളി മേഖലയില്‍ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. നാട്ടുകാരും തൊഴിലാളികളും ഭീതിയിലാണ്. പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കണമെന്ന് മലയോര കര്‍ഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു Read More »

ഒപ്പം മുറിയെടുത്ത സുഹൃത്തിന്റെ സ്വർണമാലയും ഐഫോണും മോഷ്ടിച്ചു; പ്രതി പിടിയിൽ

ഒപ്പം മുറിയെടുത്തു താമസിച്ച് ഉറക്കത്തിനിടെ സുഹൃത്തിന്റെ സ്വര്‍ണമാലയും ആപ്പിള്‍ ഐഫോണും പണവും മോഷ്ടിച്ച് മുങ്ങിയ കൊലക്കേസ് പ്രതിയെ ചാലക്കുടി പൊലീസ് പിടികൂടി. മൂവാറ്റുപുഴ മടക്കത്താനം വടക്കേക്കര വീട്ടില്‍ ലിബിന്‍ ബെന്നി (32) ആണ് പിടിയിലായത്. മൂവാറ്റുപുഴയില്‍ നിന്നാണ് ചാലക്കുടി പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ചാലക്കുടി കെ.എസ്.ആര്‍.ടി.സി റോഡിലെ ഒരു ലോഡ്ജില്‍ പരിയാരം കുറ്റിക്കാട് സ്വദേശി പുന്നേലിപ്പറമ്പില്‍ ഷൈജുവും ലിബിനും ഒന്നിച്ചാണ് മുറിയെടുത്തത്. രാത്രി ഷൈജു ഉറക്കത്തിലായ തക്കം നോക്കി കഴുത്തില്‍

ഒപ്പം മുറിയെടുത്ത സുഹൃത്തിന്റെ സ്വർണമാലയും ഐഫോണും മോഷ്ടിച്ചു; പ്രതി പിടിയിൽ Read More »

ദേശീയപാത നന്തിക്കരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് പരുക്ക്

ദേശീയപാത നന്തിക്കരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 2 യുവാക്കള്‍ക്ക് പരുക്കേറ്റു. ഒല്ലൂര്‍ സ്വദേശികളായ റിച്ചാര്‍ഡ്, എബിസണ്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. എറണാകുളം ഭാഗത്തു നിന്നും വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡര്‍ മറികടന്ന് എതിര്‍ദിശയില്‍ വരികയായിരുന്ന ചരക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ തലകീഴായി മറിഞ്ഞു. കാറിനുള്ളില്‍ കുടുങ്ങിയ യുവാക്കളെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. റിച്ചാര്‍ഡിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എബിസണെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തില്‍ ഇരുവാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ദേശീയപാത നന്തിക്കരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് പരുക്ക് Read More »

ദേശീയ സ്‌പെല്ലിങ് ബീ ഫസ്റ്റ് റണ്ണറപ്പ് അസ്‌ലിന്‍ ഡേവിസിനെ പ്രിയദര്‍ശിനി സംഘം ആദരിച്ചു

ഡല്‍ഹിയില്‍ നടന്ന കോളിന്‍സ് സ്‌പെല്ലിങ് ബീ ദേശീയ ചാംബ്യന്‍ഷിപ് സീസണ്‍ 7 മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പ് ആയ അസ്‌ലിന്‍ ഡേവിസ് ചിറ്റിശ്ശേരിയെ പ്രിയദര്‍ശിനി സംഘം ആദരിച്ചു. ഭാരവാഹികളായ തങ്കമ ആന്റോ, അല്‍ഫോന്‍സ ജോസ്, ജ്യോതി ഷാജു എന്നിവര്‍ നേതൃത്വം നല്‍കി. പുതുക്കാട് മേരിമാതാ ഐസിഎസ്ഇ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അസ്‌ലിന്‍.

ദേശീയ സ്‌പെല്ലിങ് ബീ ഫസ്റ്റ് റണ്ണറപ്പ് അസ്‌ലിന്‍ ഡേവിസിനെ പ്രിയദര്‍ശിനി സംഘം ആദരിച്ചു Read More »