nctv news pudukkad

nctv news

വീണാ ജോർജ് ആശുപത്രിയിൽ തുടരും; സ്പീക്കർക്കെതിരെ ഗൂഢാലോചന ആരോപണവുമായി യൂത്ത് കോൺഗ്രസ്

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും കഴുത്തിലെ വേദനയ്ക്ക് കാര്യമായ മാറ്റമില്ലാത്തതിനാലാണ് ആശുപത്രിയിൽ തുടരാൻ ഡോക്ടർമാർ നിർദ്ദേശിച്ചത്. അതേസമയം, സംഭവത്തിൽ സ്പീക്കർ എ.എൻ ഷംസീറിനെതിരെ ഗൂഢാലോചന ആരോപണവുമായി യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. ആരോഗ്യനിലയും ചികിത്സയും മന്ത്രിയുടെ കഴുത്തിലെ വേദന കൈകളിലേക്ക് വ്യാപിക്കുന്നുണ്ടെന്ന് ഡോക്ടർമാരെ അറിയിച്ചിട്ടുണ്ട്. ന്യൂറോ സർജൻ ഉൾപ്പെടെയുള്ള വിദഗ്ധ സംഘം മെഡിക്കൽ ബോർഡ് ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. …

വീണാ ജോർജ് ആശുപത്രിയിൽ തുടരും; സ്പീക്കർക്കെതിരെ ഗൂഢാലോചന ആരോപണവുമായി യൂത്ത് കോൺഗ്രസ് Read More »

NCTV NEWS- PUDUKAD NEWS

കല്ലിങ്ങപ്പുറം സുധര്‍മന്‍ (65) അന്തരിച്ചു

അവിട്ടത്തൂര്‍ കല്ലിങ്ങപ്പുറം സുധര്‍മന്‍ അന്തരിച്ചു. 65 വയസായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍. ജലജയാണ് ഭാര്യ. ധന്യ, ധനൂപ് എന്നിവര്‍ മക്കളും സന്തോഷ്, രേഷ്മ എന്നിവര്‍ മരുമക്കളുമാണ്.

NCTV NEWS- PUDUKAD NEWS

 ചികിത്സപ്പിഴവ് വിവാദം: കാഴ്ച നഷ്ടപ്പെട്ട തൃക്കൂര്‍ സ്വദേശി സനൂപിന് സഹായവുമായി അനില്‍ അക്കരയും തൃക്കൂര്‍ പഞ്ചായത്തും

2023ല്‍ കാല്‍ മുട്ടുവേദനയ്ക്കുള്ള ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയ തൃക്കൂര്‍ സ്വദേശി  മുളങ്ങാട്ടുപറമ്പില്‍ സനൂപിന്റെ ഇരുകണ്ണുകളും നഷ്ടമായെന്നാണ് പരാതി. മുട്ടുവേദനയ്ക്കുള്ള ചികിത്സയ്ക്കിടെ എന്താണ് സംഭവിച്ചതെന്ന് സനൂപിനും കുടുംബത്തിനും ഇനിയും മനസ്സിലായിട്ടില്ല. അച്ഛനും അമ്മയും ഒന്നാം ക്ലാസുകാരനായ മകനും അടങ്ങുന്ന കൊച്ചു കുടുംബത്തിന്റെ എല്ലാമായിരുന്നു സനൂപ്. ടൈല്‍സ് പണിക്ക് പോയാണ് സനൂപ് കുടുംബം നോക്കിയിരുന്നത്. മുട്ടുവേദന കുത്തിയിരുന്ന് ജോലിയെടുക്കുന്നതിന് തടസ്സമായി മാറിയതോടെ ചികിത്സിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് സ്വന്തമായി ബൈക്ക് ഓടിച്ചാണ് സനൂപ് പോയത്. എന്നാല്‍, …

 ചികിത്സപ്പിഴവ് വിവാദം: കാഴ്ച നഷ്ടപ്പെട്ട തൃക്കൂര്‍ സ്വദേശി സനൂപിന് സഹായവുമായി അനില്‍ അക്കരയും തൃക്കൂര്‍ പഞ്ചായത്തും Read More »

അശ്ലീലതയ്ക്ക് പൂട്ടിട്ടു കേന്ദ്രം; അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ചു

ന്യൂഡൽഹി: അശ്ലീല വെബ്സീരീസുകളും വീഡിയോകളും സംപ്രേഷണം ചെയ്യുന്ന അഞ്ച് ഒടിടി (OTT) പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. പണം ഈടാക്കി പോൺ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നു എന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി. ഫെബ്രുവരി 24-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. നിരോധിക്കപ്പെട്ട പ്ലാറ്റ്‌ഫോമുകൾ: ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 69A പ്രകാരം സർക്കാരിന് ലഭിച്ചിട്ടുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഈ പ്ലാറ്റ്‌ഫോമുകൾ ബ്ലോക്ക് ചെയ്തത്. 2021-ലെ ഐടി നിയമങ്ങളും അശ്ലീലതയ്‌ക്കെതിരായ ചട്ടങ്ങളും ലംഘിച്ചതായി മന്ത്രാലയം കണ്ടെത്തി. ഈ …

അശ്ലീലതയ്ക്ക് പൂട്ടിട്ടു കേന്ദ്രം; അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ചു Read More »

1.58 കോടിയുടെ ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്; ഇടുക്കി സ്വദേശി തൃശ്ശൂർ റൂറൽ സൈബർ പൊലീസിന്റെ പിടിയിൽ

ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ മറവിൽ ഒന്നരക്കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ പിടികൂടി. ഇടുക്കി രാജക്കാട് സ്വദേശി അശ്വിനെയാണ് തൃശ്ശൂർ റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ചാലക്കുടി, ഇരിങ്ങാലക്കുട സ്വദേശികളിൽ നിന്നായി കോടികൾ തട്ടിയെടുത്ത സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ 24-കാരൻ. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ ഇടുക്കിയിൽ നിന്ന് പിടികൂടിയത്. ബി.ജി.സി എന്ന വ്യാജ ട്രേഡിംഗ് കമ്പനിയുടെ പേരിൽ സോഷ്യൽ മീഡിയ വഴി …

1.58 കോടിയുടെ ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്; ഇടുക്കി സ്വദേശി തൃശ്ശൂർ റൂറൽ സൈബർ പൊലീസിന്റെ പിടിയിൽ Read More »

മക്കാക്കുകൾക്കിടയിൽ പുതിയ കൂട്ടുകാരെ തേടി പഞ്ച്; ഒറ്റപ്പെടലിന്റെ നോവ് മറന്ന് അവൻ കളിച്ചുതുടങ്ങി

അമ്മയുപേക്ഷിച്ച ഒരു കുഞ്ഞിക്കുരങ്ങൻ, അവന് കൂട്ടിനായി ജീവനില്ലാത്ത ഒരു പാവ… ടോക്കിയോയിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ പഞ്ച് എന്ന മക്കാക്ക് കുരങ്ങ് ഇന്ന് ലോകത്തിന്റെ നോവാകുകയാണ്. എന്നാൽ ആ നൊമ്പരത്തിനൊടുവിൽ പഞ്ച് അതിജീവനത്തിന്റെ പുതിയ വഴിയിലേക്ക് നടന്നുതുടങ്ങുന്ന മനോഹരമായ കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ ജൂലൈയിലായിരുന്നു പഞ്ചിന്റെ ജനനം. എന്നാൽ വിധി അവനെ കാത്തുവെച്ചത് വലിയൊരു ഒറ്റപ്പെടലായിരുന്നു. ജനിച്ച ഉടനെ അമ്മക്കുരങ്ങ് അവനെ ഉപേക്ഷിച്ചു. ഓരോ തവണ അരികിലേക്ക് ചെല്ലുമ്പോഴും അവനെ ആട്ടിയകറ്റി. ഒടുവിൽ മൃഗശാല ജീവനക്കാർ …

മക്കാക്കുകൾക്കിടയിൽ പുതിയ കൂട്ടുകാരെ തേടി പഞ്ച്; ഒറ്റപ്പെടലിന്റെ നോവ് മറന്ന് അവൻ കളിച്ചുതുടങ്ങി Read More »

സംസ്ഥാനത്തെ മികച്ച സബ് കളക്ടറായി ഒ.വി. ആൽഫ്രഡ്; പാടിയോട്ടുചാലിന്റെ അഭിമാനമായി യുവ ഐ.എ.എസ് ഉദ്യോഗസ്ഥൻ

സംസ്ഥാനത്തെ മികച്ച സബ് കളക്ടർക്കുള്ള പുരസ്കാരം തിരുവനന്തപുരം സബ് കളക്ടർ ഒ.വി. ആൽഫ്രഡിന്. റവന്യൂ ദിനമായ ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും. തിരുവനന്തപുരം സബ് കളക്ടർ എന്ന നിലയിലുള്ള മികച്ച പ്രവർത്തനങ്ങളും ഭരണരംഗത്തെ ശ്രദ്ധേയമായ ഇടപെടലുകളുമാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. കണ്ണൂർ ജില്ലയിലെ പാടിയോട്ടുചാൽ സ്വദേശിയായ ഒ.വി ആൽഫ്രഡ് 2022 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്. പാലക്കാട് അസിസ്റ്റന്റ് കളക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം കഴിഞ്ഞ സെപ്റ്റംബറിലാണ് തിരുവനന്തപുരം സബ് …

സംസ്ഥാനത്തെ മികച്ച സബ് കളക്ടറായി ഒ.വി. ആൽഫ്രഡ്; പാടിയോട്ടുചാലിന്റെ അഭിമാനമായി യുവ ഐ.എ.എസ് ഉദ്യോഗസ്ഥൻ Read More »

ഇത്തവണ ജോർജുകുട്ടി ഒളിപ്പിച്ച രഹസ്യം എന്ത്? ഏപ്രിൽ രണ്ടിന് ‘ദൃശ്യം 3’ തീയേറ്ററുകളിലേക്ക്

സിനിമാ പ്രേമികൾ ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജോർജുകുട്ടിയും കുടുംബവും വീണ്ടും വരുന്നു. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഫാമിലി ത്രില്ലർ വിസ്മയം ‘ദൃശ്യം’ മൂന്നാം ഭാഗത്തിന്റെ ആവേശകരമായ അപ്‌ഡേറ്റുകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന റിലീസ് തീയതിയും പ്രഖ്യാപിച്ചു. ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ദൃശ്യം 3’ ഏപ്രിൽ രണ്ടിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പുതിയ പോസ്റ്ററിൽ അതീവ ലാളിത്യത്തോടെയും എന്നാൽ ആത്മവിശ്വാസം തുടിക്കുന്ന …

ഇത്തവണ ജോർജുകുട്ടി ഒളിപ്പിച്ച രഹസ്യം എന്ത്? ഏപ്രിൽ രണ്ടിന് ‘ദൃശ്യം 3’ തീയേറ്ററുകളിലേക്ക് Read More »

nctv news-pudukad news

പറപ്പൂക്കര നെടുമ്പാളില്‍ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിവന്ന മിനി ടെംപോയ്ക്ക് തീപിടിച്ചു

ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ഡ്രൈവറുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലില്‍ ദുരന്തം ഒഴിവാക്കാനായി. പുതുക്കാട് നിന്നും ഇരിങ്ങാലക്കുടയില്‍ നിന്നും അഗ്നിരക്ഷാസേനകളെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മിനി ടെംപോയുടെ മുന്‍ഭാഗം ഭാഗികമായി കത്തിനശിച്ചു. വാഹനത്തിന്റെ അടിയില്‍ നിന്നും തീ ഉയരുകയായിരുന്നു. ഗ്യാസ് നിറച്ച 17 സിലിണ്ടറുകള്‍ ഈ സമയം വാഹനത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. ഇവ വേഗത്തില്‍ ഡ്രൈവറുടെ നേതൃത്വത്തില്‍ വാഹനത്തില്‍ നിന്നും മാറ്റുകയായിരുന്നു. അഗ്നിരക്ഷാസേന എത്തിയാണ് സംഭവസ്ഥലം അപകടരഹിതമാക്കിയത്. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.

nctv news-pudukad news

റെയില്‍വേ യാത്രക്കാര്‍ക്ക് ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനായി പുതുക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ ‘റെയില്‍ വണ്‍’ ആപ്പ് ബോധവല്‍ക്കരണ പരിപാടിയും ഇന്‍സ്റ്റാളേഷന്‍ ഡ്രൈവും നടത്തി

പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് മാതൃകാപരമായ ഈ പ്രവര്‍ത്തനം സംഘടിപ്പിച്ചത്.സ്‌റ്റേഷനിലെത്തിയ നൂറുകണക്കിന് യാത്രക്കാര്‍ക്ക് എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ ആപ്പിന്റെ പ്രവര്‍ത്തനരീതികളെക്കുറിച്ച് വിശദീകരിച്ചു നല്‍കി. ടിക്കറ്റ് ബുക്കിംഗ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലളിതമാക്കുന്ന റെയില്‍ വണ്‍ ആപ്പ് യാത്രക്കാരുടെ മൊബൈല്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ നേരിട്ട് സഹായിച്ചു. ഇന്ത്യന്‍ റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന പുതിയ ആപ്പാണ് ‘റെയില്‍ വണ്‍’. റിസര്‍വേഷന്‍ ടിക്കറ്റുകള്‍, ജനറല്‍ ടിക്കറ്റുകള്‍ തുടങ്ങി റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റല്‍ …

റെയില്‍വേ യാത്രക്കാര്‍ക്ക് ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനായി പുതുക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ ‘റെയില്‍ വണ്‍’ ആപ്പ് ബോധവല്‍ക്കരണ പരിപാടിയും ഇന്‍സ്റ്റാളേഷന്‍ ഡ്രൈവും നടത്തി Read More »

nctv news

പതിനെട്ടരക്കാവുകളില്‍ പ്രസിദ്ധമായ പുതുക്കാട് കുറുമാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി വേല മഹോത്സവം ആഘോഷിച്ചു

രാവിലെ  വി.കെ. പത്മനാഭന്‍ അവതരിപ്പിക്കുന്ന ദേവീ മാഹാത്മ്യ പാരായണം, പൂക്കോട് കീനൂരപ്പന്‍ ഭജനസംഘത്തിന്റെ ഭജന അര്‍ച്ചന, ശ്രീഭൂതബലി എന്നിവ നടന്നു. പെരുവനം കുട്ടന്‍ മാരുടെ പ്രാമാണികത്വത്തില്‍ 50 ല്‍പരം കലാകാരന്മാര്‍ അണിനിരന്ന പഞ്ചാരിമേള അകമ്പടിയിലായിരുന്നു ശീവേലി എഴുന്നള്ളിപ്പ്. പ്രസാദഊട്ടും ഒരുക്കിയിരുന്നു. ഗജവീരന്മാരെ അണിനിരത്തി വാദ്യമേള നാദ വിസ്മയങ്ങള്‍ തീര്‍ത്തായിരുന്നു ദേശപ്പൂരങ്ങള്‍ ഒത്തുചേര്‍ന്ന കൂട്ടിയെഴുന്നള്ളിപ്പ്. കുനിശേരി അനിയന്‍ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം അകമ്പടിയിലായിരുന്നു ചടങ്ങുകള്‍. തുടര്‍ന്ന് പഴമയും പാരമ്പര്യവും വിളിച്ചോതി വേലകളിയും നന്തിക്കര മുല്ലയ്ക്കല്‍ പറയന്റെ പന്തല്‍വരവും …

പതിനെട്ടരക്കാവുകളില്‍ പ്രസിദ്ധമായ പുതുക്കാട് കുറുമാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി വേല മഹോത്സവം ആഘോഷിച്ചു Read More »

nctv news- pudukad news

മറ്റത്തൂര്‍ പഞ്ചായത്തിലെ നവീകരിച്ച കുഞ്ഞാലിപ്പാറ കനാല്‍ ബണ്ട് റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. ഔസേപ്പ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി മുഖ്യാതിഥിയായി. മുന്‍ ഗ്രാമപഞ്ചായത്ത് അംഗം സുമേഷ് മൂത്താന്‍പാടം പ്രസംഗിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 2023-24 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 19 ലക്ഷം രൂപ ചിലവിലായിരുന്നു നവീകരണം.

nctv news- pudukad news

പാലപ്പിള്ളിയിലെ റബര്‍ തോട്ടത്തില്‍ തമ്പടിച്ച് കാട്ടാനക്കൂട്ടം. മുപ്പതോളം കാട്ടാനകളാണ് പുതുക്കാട് തോട്ടത്തില്‍ തമ്പടിച്ചിരിക്കുന്നത്

ശനിയാഴ്ച പുലര്‍ച്ചെയാണ് കുട്ടിയാനകള്‍ അടക്കം മുപ്പതോളം കാട്ടാനക്കൂട്ടം പാലപ്പിള്ളിയില്‍ ഇറങ്ങിയത്. ആനകളുടെ ചിന്നം വിളി കേട്ടാണ് സമീപവാസികള്‍ ശ്രദ്ധിച്ചത്. ആനകള്‍ കൂട്ടമായി പുതുക്കാട് തോട്ടത്തിലേക്ക് കയറുകയായിരുന്നു. റോഡിലൂടെ ഇറങ്ങി നടന്ന കാട്ടാനകളുടെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. നിരവധി യാത്രക്കാര്‍ കടന്നുപോകുന്ന വഴിയിലാണ് കാട്ടാനക്കൂട്ടം കടന്നുപോകുന്നത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന മേഖലയ്ക്ക് സമീപമാണ് ആനകള്‍ തമ്പടിച്ചിരിക്കുന്നത്.  കാട്ടാനക്കൂട്ടം കൂട്ടത്തോടെ വീണ്ടും റോഡിലേക്ക് ഇറങ്ങിയാല്‍ വലിയ അപകടങ്ങള്‍ സൃഷ്ടിക്കും. കൂടാതെ കാരികുളം ഭാഗത്ത് മൂന്നോളം കാട്ടാനകള്‍ കൃഷി നശിപ്പിച്ച സംഭവവും …

പാലപ്പിള്ളിയിലെ റബര്‍ തോട്ടത്തില്‍ തമ്പടിച്ച് കാട്ടാനക്കൂട്ടം. മുപ്പതോളം കാട്ടാനകളാണ് പുതുക്കാട് തോട്ടത്തില്‍ തമ്പടിച്ചിരിക്കുന്നത് Read More »

nctv news- pudukad news

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷന്‍ യൂണിയന്‍ കൊടകര ബ്ലോക്ക് വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

മെഡിസെപ്പ് ചികിത്സയില്‍ ആശുപത്രികള്‍ മുന്‍കൂറായി പണം ആവശ്യപ്പെടുന്ന നടപടി സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനമാണെന്ന് കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍. പുതുക്കാട് ആന്റോസ് ഹാളില്‍ ചേര്‍ന്ന യൂണിയന്റെ കൊടകര ബ്ലോക്ക് 34ാം വാര്‍ഷിക സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ മെഡിസെപ്പ് രണ്ടാംഘട്ടത്തിലെ നിയമലംഘനങ്ങള്‍ക്കെതിരെ അടിയന്തര നടപടികള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.  കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി. ബാലകൃഷ്ണമേനോന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ എം ശിവരാമന്‍ സംഘടനാ റിപ്പോര്‍ട്ടും …

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷന്‍ യൂണിയന്‍ കൊടകര ബ്ലോക്ക് വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു Read More »

NCTV NEWS- PUDUKAD NEWS

ശുചിത്വ ഗ്രേഡിങ്ങില്‍ മൂന്നാം സ്ഥാനം നേടി കൊടകര പഞ്ചായത്ത്

ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനതലത്തില്‍ പഞ്ചായത്തുകളില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് നടത്തിയ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തിനാണ് കൊടകര ഗ്രാമപഞ്ചായത്ത് അര്‍ഹത നേടിയത്. തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി ധര്‍മശാലയില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയം ഭരണ മന്ത്രി എം ബി രാജേഷ് പുരസ്‌കാരവും അവാര്‍ഡ് തുകയായ 1 ലക്ഷം രൂപയും സമര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ജോയ് നെല്ലിശ്ശേരി, സെക്രട്ടറി ബിന്ദു ജി നായര്‍, അസി. സെക്രട്ടറി എം.എ. സുനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ …

ശുചിത്വ ഗ്രേഡിങ്ങില്‍ മൂന്നാം സ്ഥാനം നേടി കൊടകര പഞ്ചായത്ത് Read More »

nctv news

10 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണം കൊണ്ടു തകര്‍ന്നു തരിപ്പണമായ കേരളത്തെ കൈ പിടിച്ചുയര്‍ത്തുക എന്ന ദൗത്യമാണു യുഡിഎഫ് ഏറ്റെടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

ഈ മാസം ആറിന് കാസര്‍ഗോഡ് നിന്ന് ആരംഭിച് മാര്‍ച്ച് ആറിന് തിരുവനന്തപുരത്ത് അവസാനിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്ക് പുതുക്കാട് സെന്ററില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.കേരള ജനതയെ 6 ലക്ഷം കോടി കടത്തിലേക്കു തള്ളിവിട്ടതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടം. ഇപ്പോള്‍ വെന്റിലേറ്ററിലായ ആരോഗ്യമേഖലയെ യുഡിഎഫ് അധികാരത്തിലെത്തുന്നതോടെ ആരോഗ്യവതിയായി നടത്തും. തൊഴിലില്ലാതെ നമ്മുടെ യുവതലമുറ കേരളം വിടുന്നതിനു പരിഹാരം വേണം. അതിനുള്ള കര്‍മപദ്ധതികള്‍ യുഡിഎഫ് ആവിഷ്‌കരിച്ചു നടപ്പാക്കുമെന്നും സതീശന്‍ പറഞ്ഞു.പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയന്‍ ന്യൂനപക്ഷ …

10 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണം കൊണ്ടു തകര്‍ന്നു തരിപ്പണമായ കേരളത്തെ കൈ പിടിച്ചുയര്‍ത്തുക എന്ന ദൗത്യമാണു യുഡിഎഫ് ഏറ്റെടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ Read More »

nctv news-pudukad news

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗയാത്രക്ക് മുന്നോടിയായി കെപിസിസി സംസ്‌കാര സമിതി കലാജാഥ പുതുക്കാട് സെന്ററില്‍ കള്ളനും കപ്പിത്താനും തെരുവ് നാടകം അവതരിപ്പിച്ചു

ഡിസിസി സെക്രട്ടറി കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സുധന്‍ കാരയില്‍ അധ്യക്ഷനായിരുന്നു. അളഗപ്പനഗര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അലക്‌സ് ചുക്കിരി, വൈസ്പ്രസിഡന്റ് ഷാജു കാളിയേങ്കര, മണ്ഡലം പ്രസിഡന്റ് രാജു തളിയപറമ്പില്‍, അളഗപ്പനഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന്‍, സനല്‍ മഞ്ഞളി എന്നിവര്‍ പ്രസംഗിച്ചു

nctv news- pudukad news

വട്ടണാത്ര PWD ബ്രാഞ്ച് റോഡിന്റെ നിർമ്മാണം ആരംഭിച്ചു

അളഗപ്പനഗര്‍ പഞ്ചായത്തിലെ വട്ടാണത്ര പിഡബ്ല്യുഡി ബ്രാഞ്ച് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു, ഗ്രാമപഞ്ചായത്ത് അംഗം കെ. വിജീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും 11.3 ലക്ഷം രൂപ ചിലവിലാണ് നിര്‍മാണം.