nctv news pudukkad

nctv news

പൂച്ച കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ ബസിലിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ ബസിലിടിച്ചു ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. പുതുക്കാട് രാപ്പാള്‍ നമ്പിയത്ത് വീട്ടില്‍ സൂരജ് ആണ് മരിച്ചത്. 46 വയസായിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. തൃശ്ശൂരില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു സൂരജ്. യാത്രാമധ്യേ പൂച്ച കുറുകെ ചാടിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഇരിങ്ങാലക്കുടയില്‍ നിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുന്ന ഭുവനേശ്വരി അമ്മ എന്ന സ്വകാര്യ ബസ്സില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബസിനടിയില്‍ കുടുങ്ങിക്കിടന്ന ഓട്ടോ ഡ്രൈവറെ ഒരു മണിക്കൂറിലേറെ …

പൂച്ച കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ ബസിലിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം Read More »

മുപ്ലിയത്ത് വനിതാദിന വാക്കത്തോണ്‍ സംഘടിപ്പിച്ചു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുപ്ലിയം യൂണിറ്റും വ്യാപാരി വ്യവസായി ഏകോപന സമിതി മുപ്ലിയം യൂണിറ്റ് വനിതാ വിംഗും സംയുക്തമായി മുപ്ലിയത്ത് വാക്കത്തോണ്‍ സംഘടിപ്പിച്ചു. വരന്തരപ്പിള്ളി പൊലീസ് എസ്എച്ച്ഒ കെ.എന്‍. മനോജ് വാക്കത്തോണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. കോഓര്‍ഡിനേറ്റര്‍ സിന്ധു രവി പ്രസംഗിച്ചു. മുപ്ലിയത്തു നിന്നും ആരംഭിച്ച് വാക്കത്തോണ്‍ വരന്തരപ്പിള്ളിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമാപന യോഗം പഞ്ചായത്ത് പ്രസിഡന്റ് മീന മദനന്‍ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി എ.ടി ജോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ലില്ലി …

മുപ്ലിയത്ത് വനിതാദിന വാക്കത്തോണ്‍ സംഘടിപ്പിച്ചു Read More »

കല്ലൂരിലെ അപകടവളവില്‍ ലോറി മറിഞ്ഞു; ഒഴിവായത് ദുരന്തം

കല്ലൂര്‍ മഠംവഴിക്കു സമീപമുള്ള വളവില്‍ നിയന്ത്രണംവിട്ട് ചരക്കുലോറി വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞു. ആര്‍ക്കും പരുക്കില്ല. തിങ്കളാഴ്ച രാവിലെ ആറേകാലിനായിരുന്നു അപകടം. വൈദ്യുത പോസ്റ്റ് മീറ്ററുകളോളം ഇടിച്ചുതെറിപ്പിച്ച് വീട്ടുമതിലിലേയ്ക്ക് മറിയുകയായിരുന്നു. വൈദ്യുത ബന്ധം വിച്ഛേദിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. വൈദ്യുത കമ്പികളും സര്‍വീസ് വയറുകളും പൊട്ടിയിരുന്നു. കെഎസ്ഇബി അധികൃതര്‍ സ്ഥലത്തെത്തി. കൊപ്ര കയറ്റി പോയിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ആമ്പല്ലൂര്‍ ഭാഗത്തേക്കുള്ള യാത്രയില്‍ വളവില്‍ ലോറി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. പുതുശേരിപ്പടി ജോസിന്റെ വീടിനുമുന്‍പിലെ അലങ്കാര മതിലും റിമോട്ട് …

കല്ലൂരിലെ അപകടവളവില്‍ ലോറി മറിഞ്ഞു; ഒഴിവായത് ദുരന്തം Read More »

സിപിഐയിൽ പോര് മുറുകുന്നു; സ്ഥാനാർത്ഥി നിർണ്ണയത്തിൽ പണത്തിന് മുൻഗണനയെന്ന് സി.സി മുകുന്ദൻ എംഎൽഎ

സി.പി.ഐയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി പരസ്യമായ തര്‍ക്കം. നിലവിലെ എംഎല്‍എയായ സി.സി. മുകുന്ദനെ മാറ്റി മുന്‍ എം.എല്‍.എ ഗീതാ ഗോപിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എംഎല്‍എ തന്നെ രംഗത്തെത്തി. പാര്‍ട്ടിയില്‍ കടുത്ത വിഭാഗീയത നിലനില്‍ക്കുന്നുണ്ടെന്നും സാമ്പത്തിക സ്വാധീനമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് പിന്നിലെന്നും മുകുന്ദന്‍ എം.എല്‍.എ ആരോപിച്ചു. ഗീത ഗോപിയ്ക്ക് പണം പിരിച്ചു നല്‍കാന്‍ കഴിവുണ്ടെന്നും, എന്നാല്‍ മോശം പ്രകടനം കാഴ്ചവെച്ച അവരെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുന്നത് ശരിയല്ലെന്നും സി.സി. മുകുന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിക്ക് പണം പിരിച്ചു നല്‍കാന്‍ തനിക്കാവില്ലെന്നും …

സിപിഐയിൽ പോര് മുറുകുന്നു; സ്ഥാനാർത്ഥി നിർണ്ണയത്തിൽ പണത്തിന് മുൻഗണനയെന്ന് സി.സി മുകുന്ദൻ എംഎൽഎ Read More »

സർക്കാരിന്റെ പ്ലാൻ സ്കീം: തൃശ്ശൂർ റൂറലിന് പുതിയ വാഹനങ്ങൾ; ഫ്ലാഗ് ഓഫ് ചെയ്ത് ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ

സംസ്ഥാന സർക്കാരിന്റെ പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി തൃശ്ശൂർ റൂറൽ പൊലീസിന് അനുവദിച്ച പുതിയ വാഹനങ്ങൾ സേവനത്തിന് സജ്ജമായി. നാഷണൽ ഹൈവേയിലെ സുരക്ഷ ഉറപ്പാക്കാൻ മഹീന്ദ്ര സ്കോർപ്പിയോയും, അടിയന്തിര സാഹചര്യങ്ങൾക്കായി അത്യാധുനിക ആംബുലൻസും ജില്ലയ്ക്ക് ലഭിച്ചു. ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. 2025-26 വർഷത്തെ പ്ലാൻ സ്കീമിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്ത 146 പുതിയ വാഹനങ്ങളിൽ നിന്നാണ് തൃശ്ശൂർ റൂറലിന് അർഹമായ വിഹിതം ലഭിച്ചത്. ഫെബ്രുവരി …

സർക്കാരിന്റെ പ്ലാൻ സ്കീം: തൃശ്ശൂർ റൂറലിന് പുതിയ വാഹനങ്ങൾ; ഫ്ലാഗ് ഓഫ് ചെയ്ത് ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ Read More »

വനിതാ ദിനത്തിൽ മാതൃകയായി ജെ.സി.ഐ തൃശ്ശൂർ ഗ്രീൻ സിറ്റി; പുതുക്കാട് പഞ്ചായത്തിലെ 10 വനിതാ അംഗങ്ങളെ ആദരിച്ചു

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പുതുക്കാട് പഞ്ചായത്തിലെ വനിതാ ജനപ്രതിനിധികളെ ആദരിച്ച് ജെ.സി.ഐ തൃശ്ശൂർ ഗ്രീൻ സിറ്റി. പുതുക്കാട് പഞ്ചായത്ത് ഹാളിൽ നടന്ന ആഘോഷ പരിപാടികൾ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ തൃശ്ശൂർ ഗ്രീൻ സിറ്റി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് വനിതാ ദിനാഘോഷം സംഘടിപ്പിച്ചത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച പുതുക്കാട് പഞ്ചായത്തിലെ 10 വനിതാ അംഗങ്ങളെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു. രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ തങ്ങളുടെ മുദ്ര പതിപ്പിച്ച വനിതകൾക്ക് സംഘടന …

വനിതാ ദിനത്തിൽ മാതൃകയായി ജെ.സി.ഐ തൃശ്ശൂർ ഗ്രീൻ സിറ്റി; പുതുക്കാട് പഞ്ചായത്തിലെ 10 വനിതാ അംഗങ്ങളെ ആദരിച്ചു Read More »

പൂതിക്കൂളങ്ങര ക്ഷേത്രത്തിൽ ഭണ്ടാരക്കവർച്ച; ‘സ്ഥിരം പണി’യായ ചാലക്കുടി സ്വദേശി ബിബിൻ കുടുങ്ങി

കൊടകര വല്ലപ്പാടി പൂതിക്കൂളങ്ങര ക്ഷേത്രത്തിലെ ഭണ്ടാരങ്ങൾ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. ചാലക്കുടി ഉറുമ്പൻകുന്ന് സ്വദേശി ബിബിനെയാണ് കൊടകര പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി ഭണ്ടാര മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. ഇക്കഴിഞ്ഞ മാർച്ച് ഒന്നിന് വെളുപ്പിനായിരുന്നു ക്ഷേത്രത്തിൽ കവർച്ച നടന്നത്. ക്ഷേത്ര കോമ്പൗണ്ടിനുള്ളിലെ മൂന്ന് ഭണ്ടാരങ്ങളുടെ പൂട്ടു തകർത്താണ് ബിബിൻ പണം അപഹരിച്ചത്. ഭണ്ടാരങ്ങളിൽ ഉണ്ടായിരുന്ന ഏകദേശം ആറായിരം രൂപയോളം ഇയാൾ മോഷ്ടിച്ചു. മോഷണം നടന്ന വിവരം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ക്ഷേത്ര ഭാരവാഹികൾ കൊടകര …

പൂതിക്കൂളങ്ങര ക്ഷേത്രത്തിൽ ഭണ്ടാരക്കവർച്ച; ‘സ്ഥിരം പണി’യായ ചാലക്കുടി സ്വദേശി ബിബിൻ കുടുങ്ങി Read More »

കളിക്കിടെ കാണാതായി; പത്തുവയസുകാരൻ കരൂപ്പടന്നയിൽ കിണറ്റിൽ വീണ് മരിച്ച നിലയിൽ

ഇരിങ്ങാലക്കുട കരൂപ്പടന്നയില്‍ പത്ത് വയസുകാരനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കരൂപ്പടന്ന നെടുങ്ങാണത്ത്കുന്ന് സ്വദേശി ചൂരക്കൂട്ട്പറമ്പില്‍ ലത്തീഫിന്റെ മകന്‍ സല്‍മാന്‍ ആണ് മരിച്ചത്. കഴിഞ്ഞ രാത്രിയില്‍ നെടുങ്ങാണത്ത്കുന്ന് വീടിനടുത്തുള്ള പറമ്പില്‍ കൂട്ടുകാരുമൊത്ത് കളിച്ചുകൊണ്ടിരുന്ന സല്‍മാനെ കാണാതാവുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി 12 മണിയോടെ ഇരിങ്ങാലക്കുട പോലീസും സ്ഥലത്തെത്തി നാട്ടുകാരുമായി ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പരിസരത്തെ കിണറ്റില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. അഗ്നിരക്ഷസേന എത്തി സല്‍മാനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

പുതുക്കാട് എസ്.എൻ. പ്രീ സ്കൂളിന് 42-ാം വാർഷികം; കുരുന്നുകളുടെ കലാവിരുന്നും പൂർവ്വ വിദ്യാർത്ഥി സംഗമവും ശ്രദ്ധേയമായി

പുതുക്കാട് എസ്.എൻ. ഇംഗ്ലീഷ് മീഡിയം പ്രീ സ്കൂളിന്റെ 42-മത് വാർഷിക ദിനാഘോഷം വർണ്ണാഭമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻഗാമികളായ പ്രതിഭകളെ ആദരിച്ചും കുരുന്നുകളുടെ കലാവിരുന്നൊരുക്കിയും നടന്ന ചടങ്ങ് ശ്രദ്ധേയമായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. സ്കൂളിലെ മുൻകാല വിദ്യാർത്ഥികളായ കുമാരി ഡെൽന ജോബി, ഡോ. സയന ജേക്കബ്, ഡോ. ഗായത്രി ജയമോഹൻ, നൃത്ത അധ്യാപിക രമ്യ ഹരിഹരൻ എന്നിവരെ എം.എൽ.എ പുരസ്‌കാരം നൽകി ആദരിച്ചു. പുതുക്കാട് …

പുതുക്കാട് എസ്.എൻ. പ്രീ സ്കൂളിന് 42-ാം വാർഷികം; കുരുന്നുകളുടെ കലാവിരുന്നും പൂർവ്വ വിദ്യാർത്ഥി സംഗമവും ശ്രദ്ധേയമായി Read More »

അതിരപ്പിള്ളിയിൽ വീണ്ടും ‘മഞ്ഞകൊമ്പൻ’ ഭീതി; കാർ തടഞ്ഞു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശ്ശൂർ: അതിരപ്പിള്ളി-മലക്കപ്പാറ വനപാതയിൽ ഭീതിവിതച്ച് വീണ്ടും കൊലയാളി ആന ‘മഞ്ഞകൊമ്പൻ’. വെള്ളിയാഴ്ച വൈകീട്ട് 4.30-ഓടെ പുളിയിലപ്പാറയ്ക്കും വാച്ചുമരത്തിനുമിടയിലുള്ള ചൂഴിമേടിൽ വെച്ചാണ് ആന സഞ്ചാരികളുടെ കാർ തടഞ്ഞത്. ആനയെ കണ്ട് ഭയന്ന യാത്രക്കാർ വാഹനം പെട്ടെന്ന് പിന്നോട്ട് എടുത്തതിനാൽ വലിയൊരു അപകടം ഒഴിവാകുകയായിരുന്നു. മുന്നറിയിപ്പുമായി വനംവകുപ്പ് മഞ്ഞകൊമ്പൻ നിലവിൽ മദപ്പാടിലാണെന്നും അതിനാൽ സ്വഭാവത്തിൽ പ്രവചനാതീതമായ മാറ്റങ്ങൾ ഉണ്ടാകാമെന്നും വനംവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. സാധാരണയായി ഈ സമയങ്ങളിൽ വാഴച്ചാൽ, ആനക്കയം ഭാഗങ്ങളിലാണ് ആനയെ കാണാറുള്ളതെങ്കിലും ഇപ്പോൾ റോഡിലിറങ്ങുന്നത് ആശങ്ക …

അതിരപ്പിള്ളിയിൽ വീണ്ടും ‘മഞ്ഞകൊമ്പൻ’ ഭീതി; കാർ തടഞ്ഞു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് Read More »

ശാസനയ്ക്ക് പിന്നാലെ പുറത്തേക്ക്; തൃശൂരിൽ സുനിൽകുമാർ ഇല്ലാതെ സിപിഐയുടെ അങ്കത്തട്ട്

തൃശൂർ: പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട പരസ്യപ്രതികരണത്തിന് പിന്നാലെ പാർട്ടി ശാസന നേരിട്ട മുൻ മന്ത്രി വി.എസ്. സുനിൽകുമാറിനെ ഇത്തവണ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് സിപിഐ ഒഴിവാക്കിയേക്കും. തൃശൂർ മണ്ഡലത്തിൽ നിലവിലെ എം.എൽ.എ പി. ബാലചന്ദ്രൻ മാറുകയാണെങ്കിൽ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസിനെ മത്സരിപ്പിക്കാനാണ് പാർട്ടിയിലെ പ്രാഥമിക ധാരണ. പ്രധാന മാറ്റങ്ങൾ: പൂരം കലക്കൽ വിവാദത്തിൽ പാർട്ടി ലൈനിന് വിരുദ്ധമായി സംസാരിച്ചതിന് സുനിൽകുമാറിനെതിരെ സിപിഐ സംസ്ഥാന കൗൺസിൽ നേരത്തെ ശാസന നടപടി സ്വീകരിച്ചിരുന്നു. ഇതിന് …

ശാസനയ്ക്ക് പിന്നാലെ പുറത്തേക്ക്; തൃശൂരിൽ സുനിൽകുമാർ ഇല്ലാതെ സിപിഐയുടെ അങ്കത്തട്ട് Read More »

മാട്ടുമലയിൽ വീണ്ടും മണ്ണെടുപ്പ്; നിയമം ലംഘിച്ച് 7 അടി താഴ്ചയിൽ ഖനനം

തൃശൂർ ജില്ലയിലെ ചെങ്ങാലൂർ മാട്ടുമലയിൽ വീടുനിർമ്മാണത്തിന്റെ മറവിൽ വ്യാപകമായ മണ്ണെടുപ്പ് നടക്കുന്നു. അധികൃതരുടെ അനുമതി ദുരുപയോഗം ചെയ്ത് മലഞ്ചെരുവിൽ വൻ ഇടുക്കുകൾ രൂപപ്പെടുത്തിയത് പ്രദേശത്തെ വീടുകളെയും കൃഷിയിടങ്ങളെയും അപകടത്തിലാക്കിയിരിക്കുകയാണ്. ശാസ്ത്രസാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. പുതുക്കാട് പഞ്ചായത്തിലെ ചെങ്ങാലൂർ വില്ലേജ് സർവ്വെ നമ്പർ 1064-ൽ ഉൾപ്പെടുന്ന പ്രദേശത്താണ് നിയമലംഘനം നടക്കുന്നത്. വീടിന് തറയെടുക്കാൻ പഞ്ചായത്ത് എഞ്ചിനീയർ നൽകിയ അനുമതിയുടെ മറവിലാണ് 7 അടിയോളം ആഴത്തിൽ മണ്ണ് നീക്കം ചെയ്തത്. 32 ഡിഗ്രി ചെരിവുള്ള ഈ …

മാട്ടുമലയിൽ വീണ്ടും മണ്ണെടുപ്പ്; നിയമം ലംഘിച്ച് 7 അടി താഴ്ചയിൽ ഖനനം Read More »

നഗരം വിളംബര ലഹരിയിൽ; ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനത്തിന് കൊടിയേറ്റം

ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് തൃശൂരില്‍ വിളംബര ജാഥയും കോര്‍പറേഷന്‍ പരിസരത്ത് പൊതുയോഗവും നടത്തി. എഐടിയുസി ജില്ലാ സെക്രട്ടറി ടി.കെ.സുധീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ടി.വി ഗോപകുമാര്‍ അധ്യക്ഷനായി. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ഗോപകുമാര്‍, സംസ്ഥാന വൈസ് ചെയര്‍മാന്‍ ആര്‍ രമേശ്, ഡബ്ല്യുസിസി ജില്ലാ സെക്രട്ടറി വി.എസ് ജയനാരായണന്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആര്‍ ഹരീഷ്‌കുമാര്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം എ.എം നൗഷാദ്, ജില്ലാ …

നഗരം വിളംബര ലഹരിയിൽ; ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനത്തിന് കൊടിയേറ്റം Read More »

മണിനാദം നിലച്ചിട്ട് പത്ത് വർഷം; ഇന്നും ജനഹൃദയങ്ങളിൽ ജ്വലിക്കുന്ന ഓർമ്മയായി ‘ചാലക്കുടിക്കാരൻ ചങ്ങാതി’

മലയാളികളുടെ പ്രിയതാരം കലാഭവൻ മണി വിടവാങ്ങിയിട്ട് ഇന്ന് പത്ത് വർഷം തികയുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും പാട്ടുപാടിയും സാധാരണക്കാരന്റെ നെഞ്ചോട് ചേർന്നുനിന്ന ആ അതുല്യ പ്രതിഭയുടെ ഓർമ്മകൾക്ക് മുന്നിൽ വിതുമ്പലോടെയാണ് ഇന്നും കേരളം നിൽക്കുന്നത്. 2016 മാർച്ച് 6-നായിരുന്നു ചാലക്കുടിക്കാരൻ ചങ്ങാതിയുടെ അപ്രതീക്ഷിത വിയോഗം. മിമിക്രിയിൽ നിന്ന് വെള്ളിത്തിരയുടെ ഉച്ചിയിലേക്ക് മിമിക്രി വേദികളിൽ ചിരിയുടെ പൂത്തിരി കത്തിച്ചുകൊണ്ടാണ് മണി കലാലോകത്തേക്ക് എത്തിയത്. ‘അക്ഷരം’ എന്ന ചിത്രത്തിലെ ഓട്ടോ ഡ്രൈവറായി സിനിമയിൽ തുടക്കം കുറിച്ച മണിക്ക് ‘സല്ലാപം’ എന്ന ചിത്രത്തിലെ …

മണിനാദം നിലച്ചിട്ട് പത്ത് വർഷം; ഇന്നും ജനഹൃദയങ്ങളിൽ ജ്വലിക്കുന്ന ഓർമ്മയായി ‘ചാലക്കുടിക്കാരൻ ചങ്ങാതി’ Read More »

മതിൽ നിറയെ ‘മഞ്ഞപ്പട്ട്’; പോങ്കോത്രയിൽ വിസ്മയമായി ഭാനുമതി അമ്മയുടെ കാറ്റ്ഫ്‌ലോ വസന്തം!

പോങ്കോത്ര: മതിൽ നിറയെ വിരിഞ്ഞുനിൽക്കുന്ന മഞ്ഞപ്പൂക്കളുടെ മനോഹാരിതയിൽ മനംകുളിർക്കുകയാണ് പോങ്കോത്രയിലെ വഴിയാത്രക്കാർ. റിട്ടയേർഡ് അധ്യാപികയായ കല്ലിക്കടവി ഭാനുമതി അമ്മയുടെ വീടിന്റെ മതിൽക്കെട്ടുകളാണ് ഇപ്പോൾ ‘കാറ്റ്ഫ്‌ലോ’ ചെടികൾ പീതവർണ്ണം ചാർത്തി മനോഹരമാക്കിയിരിക്കുന്നത്. മൂന്ന് വർഷം മുൻപ് വയനാട്ടിലുള്ള മകന്റെ വീട്ടിൽ സന്ദർശനത്തിന് പോയപ്പോഴാണ് ഭാനുമതി അമ്മ ഈ ചെടിയുടെ ഭംഗി ആദ്യമായി ശ്രദ്ധിക്കുന്നത്. അവിടുത്തെ മതിലുകളിൽ സ്വർണ്ണവർണ്ണത്തിൽ പടർന്നുനിൽക്കുന്ന പൂക്കൾ കണ്ടപ്പോൾ തന്റെ വീട്ടുമുറ്റത്തും ഇത് വേണമെന്ന ആഗ്രഹം തോന്നി. അവിടെ നിന്ന് കൊണ്ടുവന്ന ഒരു ചെറിയ തൈ …

മതിൽ നിറയെ ‘മഞ്ഞപ്പട്ട്’; പോങ്കോത്രയിൽ വിസ്മയമായി ഭാനുമതി അമ്മയുടെ കാറ്റ്ഫ്‌ലോ വസന്തം! Read More »

കാഴ്ച നഷ്ടപ്പെട്ട സനൂപിന് കൈത്താങ്ങ്: കെപിസിസി അംഗം നിഖിൽ ദാമോദരൻ വീട്ടിലെത്തി സഹായം വാഗ്ദാനം ചെയ്തു

കാഴ്ചശക്തി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ദുരിതത്തിലായ പൊന്നൂക്കര സ്വദേശി സനൂപിനും കുടുംബത്തിനും കൈത്താങ്ങുമായി കെപിസിസി അംഗം നിഖില്‍ ദാമോദരന്‍. സനൂപിന്റെ വീട്ടിലെത്തി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത അദ്ദേഹം, ഇനിമുതല്‍ എല്ലാ മാസവും കുടുംബത്തിന് കിറ്റ് എത്തിക്കുമെന്ന് ഉറപ്പുനല്‍കി. കൂടാതെ, സനൂപിന്റെ കുടുംബത്തിന് അര്‍ഹമായ നീതി ലഭ്യമാക്കുന്നത് വരെ ആവശ്യമായ എല്ലാ നിയമസഹായങ്ങളും തന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും നിഖില്‍ ദാമോദരന്‍ പറഞ്ഞു. കോണ്‍ഗ്രസ് തൃക്കൂര്‍ മണ്ഡലം പ്രസിഡണ്ട് സുനില്‍ മുളങ്ങാട്ടുകര, പഞ്ചായത്ത് അംഗങ്ങളായ പ്രീബനന്‍ ചുണ്ടേലപറമ്പില്‍, സിന്ധു മോള്‍, പി.എം രാജേഷ്, …

കാഴ്ച നഷ്ടപ്പെട്ട സനൂപിന് കൈത്താങ്ങ്: കെപിസിസി അംഗം നിഖിൽ ദാമോദരൻ വീട്ടിലെത്തി സഹായം വാഗ്ദാനം ചെയ്തു Read More »

ലഹരിക്കേസും വധശ്രമവും ഉൾപ്പെടെ ഒൻപത് കേസുകൾ; കാട്ടൂരിലെ ‘താടിതാമ’ ബേക്കറി ആക്രമണക്കേസിലെ പ്രതി കുടുങ്ങി

കാട്ടൂരില്‍ ബേക്കറി ജീവനക്കാരിയെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസ്സിലെ പ്രതി റിമാന്റിലേക്ക്. കാട്ടൂര്‍ സ്വദേശി ശാന്തി ഭവന്‍ വീട്ടില്‍ ജിതിനെയാണ് തൃശ്ശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച കാട്ടൂര്‍ പോംപെ ജംഗ്ഷനിലുള്ള താടിതാമ ബേക്കറിയില്‍ വെച്ചായിരുന്നു സംഭവം. പ്രതി ബേക്കറി സാധനങ്ങള്‍ ചോദിച്ചപ്പോള്‍ പൈസ തരാതെ സാധനങ്ങള്‍ തരില്ലെന്ന് പരഞ്ഞതിലുള്ള വൈരാഗ്യത്താല്‍ ബേക്കറിയിലെ നാരങ്ങ മുറിക്കുന്ന കത്തിയെടുത്ത് ജീവനക്കാരിയെ ആക്രമിച്ചുവെന്നാണ് കേസ്. കാട്ടൂര്‍ നെടുംമ്പുര സ്വദേശി തിയ്യത്തുപറമ്പില്‍ വീട്ടില്‍ സിന്ധുവിനാണ് ആക്രമണത്തില്‍ പരുക്കേറ്റത്. ജിതിന്‍ കാട്ടൂര്‍ പോലീസ് …

ലഹരിക്കേസും വധശ്രമവും ഉൾപ്പെടെ ഒൻപത് കേസുകൾ; കാട്ടൂരിലെ ‘താടിതാമ’ ബേക്കറി ആക്രമണക്കേസിലെ പ്രതി കുടുങ്ങി Read More »

തലനാരിഴയ്ക്ക് രക്ഷപെടൽ: ക്ഷേത്രമുറ്റത്ത് ആൽക്കൊമ്പുകൾ പതിച്ചു; നടപന്തലിനും വഴിപാട് കൗണ്ടറിനും നാശനഷ്ടം

വരന്തരപ്പിള്ളി പാലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ആല്‍മരത്തിന്റെ കൊമ്പുകള്‍ അടര്‍ന്നുവീണ് അപകടം. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ക്ഷേത്രത്തിന്റെ നടപന്തലിന്റെ മേല്‍ക്കൂരക്കും, വഴിപാട് കൗണ്ടറിനും കേടുപാടുകള്‍ സംഭവിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഈ സമയത്ത് ആരും ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ആലിന്റെ വലിയ മൂന്ന് കൊമ്പുകളാണ് രണ്ട് സമയങ്ങളിലായി അടര്‍ന്നുവീണത്. രണ്ട് കൊമ്പുകള്‍ ക്ഷേത്രത്തിലേക്കും, ഒരെണ്ണം റോഡിലേക്കുമാണ് വീണത്. വൈദ്യുതി കമ്പിയിലേക്ക് മരക്കൊമ്പ് വീണതോടെ മേഖലയില്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചു.റോഡിലേക്ക് മരക്കൊമ്പ് വീണ് ഗതാഗതം തടസപ്പെട്ടു.പിന്നീട് കൊമ്പുകള്‍ മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.പതിറ്റാണ്ടുകള്‍ …

തലനാരിഴയ്ക്ക് രക്ഷപെടൽ: ക്ഷേത്രമുറ്റത്ത് ആൽക്കൊമ്പുകൾ പതിച്ചു; നടപന്തലിനും വഴിപാട് കൗണ്ടറിനും നാശനഷ്ടം Read More »

അതിർത്തി തർക്കം വധശ്രമമായി; ഇരിങ്ങാലക്കുട കോടതി പ്രതിക്ക് അഞ്ച് വർഷം ശിക്ഷ വിധിച്ചു

അതിർത്തി തർക്കത്തെത്തുടർന്ന് അയൽക്കാരനെ കൈക്കോട്ട് കൊണ്ട് തലയിൽ വെട്ടി പരുക്കേൽപ്പിച്ച കേസിലെ പ്രതിക്ക് അഞ്ചു വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. നെന്മണിക്കര പാഴായി സ്വദേശി ചിറയത്ത് ചാക്കുണ്ണിയെയാണ് ഇരിങ്ങാലക്കുട അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് കോടതി ശിക്ഷിച്ചത്. 2015-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നെന്മണിക്കര വില്ലേജിലെ പാഴായി ദേശത്ത് താമസിക്കുന്ന എലുവത്തിങ്കൽ ജോസിനെ അതിർത്തി തർക്കത്തെത്തുടർന്ന് പ്രതി ചാക്കുണ്ണി കൈക്കോട്ട് ഉപയോഗിച്ച് തലയിൽ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. വധശ്രമത്തിന് അഞ്ചു വർഷം തടവും 50,000 രൂപ പിഴയും, …

അതിർത്തി തർക്കം വധശ്രമമായി; ഇരിങ്ങാലക്കുട കോടതി പ്രതിക്ക് അഞ്ച് വർഷം ശിക്ഷ വിധിച്ചു Read More »

ജി.ജി.എം 2026-ന് ഒരുക്കമായി; തലോർ ജെറുസലേം ധ്യാനകേന്ദ്രത്തിൽ പന്തൽ കാൽനാട്ട് കർമ്മം നടന്നു

ഫിയാത്ത് മിഷന്‍ ഒരുക്കുന്ന ഏഴാമത് ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന്‍ 2026ന് ഒരുക്കമായി പന്തല്‍ കാല്‍നാട്ടുകര്‍മ്മം തലോര്‍ ജെറുസലേം ധ്യാനകേന്ദ്രത്തില്‍ നടത്തി. മെല്‍ബണ്‍ രൂപത മുന്‍ ബിഷപ്പും ഫിയാത്ത് മിഷന്‍ രക്ഷാധികാരികളില്‍ ഒരാളുമായ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂരാണ് പന്തല്‍ കാല്‍നാട്ട്കര്‍മ്മം നിര്‍വഹിച്ചത്. ജെറുസലേം ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാദര്‍ ഡേവിസ് പട്ടത്ത്, കരിസ്മാറ്റിക് ധ്യാനകേന്ദ്രങ്ങളുടെ സംസ്ഥാന കോഓഡിനേറ്റര്‍ ഫാദര്‍ ജോ പാച്ചേരിയില്‍, ജെറുസലേം ധ്യാനകേന്ദ്രത്തിലെ വൈദികരായ ഫാദര്‍ ദേവസ്യ കാനാട്ട്, ഫാദര്‍ ജോസ് പയ്യപ്പിള്ളി, ഫിയാത്ത് മിഷന്‍ …

ജി.ജി.എം 2026-ന് ഒരുക്കമായി; തലോർ ജെറുസലേം ധ്യാനകേന്ദ്രത്തിൽ പന്തൽ കാൽനാട്ട് കർമ്മം നടന്നു Read More »