nctv news pudukkad

nctv news logo
nctv news logo

nctv news

nctv news- pudukad news

പൊലീസിനെ ആക്രമിച്ച കേസില്‍ ഡ്യൂട്ടിയുടെ ഭാഗമായി മൊഴി നല്‍കാന്‍ അനുവദനീയമായ പ്രസവാവധിപോലും ദീര്‍ഘിപ്പിച്ചു കോടതിയിലെത്തിയ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ കോടതിമുറ്റത്തുനിന്ന് ആശുപത്രിയിലെത്തി ആണ്‍കുഞ്ഞിനു ജന്മം നല്‍കി

ഒല്ലൂര്‍ പോലീസ് സ്‌റ്റേഷനിലെ സിപിഒ ശ്രീലക്ഷ്മിയാണു പ്രസവിച്ചത്. കോടതിയിലെത്തിയപ്പോള്‍ ബ്ലീഡിംഗ് കണ്ടതിനെതുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശാരീരികവിശ്രമം വേണ്ട സമയത്തും ഡ്യൂട്ടിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥയുടെ കൃത്യനിര്‍വഹണത്തോടുള്ള ആത്മാര്‍ഥതയെ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയും സഹപ്രവര്‍ത്തകരും അഭിനന്ദിച്ചു. ഒല്ലൂര്‍ പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടറായിരുന്ന ഫര്‍ഷാദിനെ ആക്രമിച്ചു പരിക്കേല്പിച്ച കേസില്‍ മൊഴിനല്‍കാനാണു ശ്രീലക്ഷ്മി കോടതിയില്‍ ഡ്യൂട്ടിക്കായി എത്തിയത്. ഈ കേസില്‍ മൊഴിനല്‍കിയശേഷമേ അവധിയെടുക്കൂവെന്നു ശ്രീലക്ഷ്മി തീരുമാനിച്ചിരുന്നു. വീട്ടുകാരും സഹപ്രവര്‍ത്തകരും പ്രസവാവധി താമസിപ്പിക്കുന്നതില്‍ ഉണ്ടായേക്കാവുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ അറിയിച്ചെങ്കിലും ശ്രീലക്ഷ്മി തീരുമാനത്തില്‍ ഉറച്ചുനിന്നു. …

പൊലീസിനെ ആക്രമിച്ച കേസില്‍ ഡ്യൂട്ടിയുടെ ഭാഗമായി മൊഴി നല്‍കാന്‍ അനുവദനീയമായ പ്രസവാവധിപോലും ദീര്‍ഘിപ്പിച്ചു കോടതിയിലെത്തിയ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ കോടതിമുറ്റത്തുനിന്ന് ആശുപത്രിയിലെത്തി ആണ്‍കുഞ്ഞിനു ജന്മം നല്‍കി Read More »

v s achuthanadan- death news vs- nctv news- pudukad news

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു

102 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ട് 3.20 നായിരുന്നു അന്ത്യം. ഏറെക്കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്ന വിഎസിനെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ജൂണ്‍ 23 ന് നിലഗുരുതരമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദന്‍. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വിഎസ് അക്ഷരാര്‍ത്ഥത്തില്‍ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങി വന്ന് …

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു Read More »

nctv news- pudukad news

സിപിഎം മറ്റത്തൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെട്ടിച്ചാലില്‍ സംയോജിത കൃഷി ഇറക്കി.

സിപിഎം ജില്ലാ കമ്മറ്റി അംഗം ടി.എ. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി സി.വി. രവി അധ്യക്ഷനായി. സംയോജിത കൃഷി കണ്‍വീനര്‍ പി.എസ്. പ്രശാന്ത്, ഏരിയാ കമ്മറ്റി അംഗം എം.ആര്‍. രഞ്ജിത്ത്, പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ലോക്കല്‍ കമ്മറ്റി അംഗം പി.കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

nctv news- pudukad news

കാട്ടൂരില്‍ ഊട്ടിന് എത്തിച്ച ആന ഇടഞ്ഞോടിയത് പരിഭ്രാന്തി പരത്തി

കാട്ടൂര്‍ എസ്എന്‍ഡിപി അമേയ കുമാരേശ്വര ക്ഷേത്രത്തില്‍ ഊട്ടിനെത്തിയ മഹാലക്ഷ്മി കുട്ടികൃഷ്ണന്‍ എന്ന ആനയാണ് ഇടഞ്ഞോടിയത്. ഞായറാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. ആനയുടെ മുന്‍കാലുകള്‍ ചങ്ങല കൊണ്ട് ബന്ധിച്ചിരുന്നില്ല. അര കിലോമീറ്ററോളം ഓടിയ ആനയെ പിന്നീട് പപ്പാന്‍മാര്‍ തന്നെ തളയ്ക്കുയായിരുന്നു. ആനയെ കണ്ട് ജനം പരിഭ്രാന്തരായെങ്കിലും ആര്‍ക്കും പരുക്കില്ല. ആന ഓടിയത് മൂലം പ്രദേശത്തെ ഒരു മതിലിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

nctv news- pudukad news

ഗോവയില്‍ ഉള്ള ബന്ധുക്കളുടെ വീട്ടിലേക്കു പോകുന്നതിനിടെ വെള്ളിക്കുളങ്ങര സ്വദേശിയായ 57 കാരനെ തീവണ്ടിയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി

വെള്ളിക്കുളങ്ങര സൊസൈറ്റിപ്പടി പാറേക്കാടന്‍ ബേബിയെയാണ് കര്‍ണാടകയിലെ കാര്‍വാറില്‍ റെയില്‍ പാളത്തിനു സമീപം തീവണ്ടിയില്‍ നിന്നു വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് തൃശൂരില്‍ നിന്നുള്ള തീവണ്ടിയില്‍ ഇദ്ദേഹം മക്കളോടും ബന്ധുക്കളോടും ഒപ്പം ഗോവക്ക് പോയത്. ഗോവയില്‍ തീവണ്ടി ഇറങ്ങിയപ്പോള്‍ ബേബിയെ കാണുന്നില്ലെന്ന വിവരം സഹയാത്രികര്‍ അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബേബിയെ റെയില്‍ പാളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ …

ഗോവയില്‍ ഉള്ള ബന്ധുക്കളുടെ വീട്ടിലേക്കു പോകുന്നതിനിടെ വെള്ളിക്കുളങ്ങര സ്വദേശിയായ 57 കാരനെ തീവണ്ടിയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി Read More »

nctv news- pudukad news

വയോജനങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും പോഷകാഹാര കിറ്റ് വിതരണം ചെയ്ത് അളഗപ്പനഗര്‍ പഞ്ചായത്ത്

പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്ഥിര സമിതി അധ്യക്ഷന്മാരായ പ്രിന്‍സി ഡേവിസ്, ജിജോ ജോണ്‍, പഞ്ചായത്ത് അംഗങ്ങളായ പ്രിന്‍സണ്‍ തയ്യാലക്കല്‍, പി.എസ്. പ്രീജു, അശ്വതി പ്രവീണ്‍, നിമിത ജോണ്‍, പി.കെ. ശേഖരന്‍, സജന ഷിബു, പി.എസ്. ദിനില്‍ എന്നിവര്‍ പ്രസംഗിച്ചു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സുധാകുമാരി ക്ലാസെടുത്തു

NCTV NEWS- PUDUKAD NEWS

വിനോദ സഞ്ചാര വകുപ്പ് ചിമ്മിനി ഡാം ഇക്കോ ടൂറിസം പദ്ധതിയെ വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്തിന്റെ ടൂറിസം ഡെസ്റ്റിനേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ അനുവദിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ 

വനം വകുപ്പ് പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മുഖേന തയ്യാറാക്കി സമര്‍പ്പിച്ച വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ ഭാഗമായുള്ള പ്രവൃത്തികളും സൗകര്യങ്ങള്‍ക്കുമായാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. നേരത്തെ പദ്ധതിയ്ക്കായി എം.എല്‍ എ യുടെ മണ്ഡലം ആസ്തിവികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ പദ്ധതിക്കായി അനുവദിച്ചിരുന്നു.  പ്രവൃത്തിയുടെ നിര്‍വ്വഹണ ഏജന്‍സി കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ്. ഇതു കൂടാതെ 2025-26 വര്‍ഷത്തെ സംസ്ഥാന ബജറ്റിലും പദ്ധതിക്കായി 1 കോടി രൂപ അനുവദിക്കുകയും 20% തുകയായ 20 ലക്ഷം രൂപ നീക്കിവയ്ക്കുകയും ചെയ്തിട്ടുണ്ട്. …

വിനോദ സഞ്ചാര വകുപ്പ് ചിമ്മിനി ഡാം ഇക്കോ ടൂറിസം പദ്ധതിയെ വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്തിന്റെ ടൂറിസം ഡെസ്റ്റിനേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ അനുവദിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ  Read More »

NCTV NEWS- PUDUKAD NEWS

രാമായണ മാസാചരണത്തിന്റെ തുടക്കം കുറിച്ച് ഇന്ന് കര്‍ക്കിടകം ഒന്ന്

വിശ്വാസത്തിന്റയും ജീവിതചര്യയുടെയും കൂടിചേരലാണ് മലയാളിക്ക് ഈ മാസം. ഇനിയുള്ള മുപ്പതുനാള്‍ വീടുകളിലും ക്ഷേത്രങ്ങളിലും രാമായണ ശീലുകള്‍ ഉയരും. തോരാതെ മഴ പെയ്തിരുന്ന കര്‍ക്കിടകം മലയാളികള്‍ക്ക് പഞ്ഞകര്‍ക്കടകവും കള്ളക്കര്‍ക്കടവുമാണ്. കര്‍ക്കിടകത്തിന്റെ ക്ലേശത്തിനിടയിലും മനസിനും ശരീരത്തിനും ആശ്വാസം പകരാനാണ് രാമായണ പാരായണമെന്ന് വിശ്വാസം. രാമായണ മാസാചരണത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളില്‍ രാമായണ പാരായണം നടക്കും. വീടുകളിലും സന്ധ്യയ്ക്ക് നിറദീപങ്ങള്‍ തെളിയിച്ച് രാമായണ പാരായണം തുടരും. അടുത്ത പതിനൊന്ന് മാസങ്ങളിലേക്കുള്ള ആരോഗ്യ പരിചരണത്തിനും കര്‍ക്കിടകത്തിലാണ് തുടക്കമിടുക. രോഗങ്ങളെ പ്രതിരോധിക്കാന്‍ മനസിനും ശരീരത്തിനും പരിചരണം …

രാമായണ മാസാചരണത്തിന്റെ തുടക്കം കുറിച്ച് ഇന്ന് കര്‍ക്കിടകം ഒന്ന് Read More »

nctv news- pudukad news

പൂക്കോട് കരുവാപ്പടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം അളഗപ്പനഗര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുവാപ്പടിയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

കൊടകര ഏരിയ കമ്മിറ്റിയംഗം ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. പി.കെ ഫ്രാന്‍സീസ് അദ്ധ്യക്ഷനായി. പി.കെ. വിനോദന്‍, സി.ആര്‍. രാജേഷ,് കെ.എന്‍. ബിജു, പി.എസ്. പ്രീജു, പി.എന്‍. വിനീഷ് എന്നിവര്‍ പ്രസംഗിച്ചു

nctv news- pudukad news

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ വികസനത്തിന്റെ അഞ്ച് വര്‍ഷങ്ങളുടെ സാക്ഷ്യപത്രം ‘മുരിയാടിന്റെ മുഖശ്രീ’ മന്ത്രി ആര്‍. ബിന്ദു പ്രകാശനം ചെയ്തു

മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.പൊതുഭരണം ആധുനികവത്ക്കരിക്കുന്ന മൊബൈല്‍ ആപ്പ്, വാര്‍ഡുതോറും സേവാഗ്രാം ഗ്രാമകേന്ദ്രങ്ങള്‍, ചാറ്റ് ബോട്ട്, ഡിജി മുരിയാട്, ഗ്രീന്‍മുരിയാട്, ക്ലീന്‍ മുരിയാട്, ജീവധാര, ഉയിരെ, ടൂറിസം, ഗ്രാമവണ്ടി, മൊബൈല്‍ ക്രിമിറ്റോറിയം, പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്ക്, കൃഷി ഉപകേന്ദ്രം, ബഡ്‌സ് സ്‌കൂള്‍, വാട്ടര്‍ എം.ടി.എമ്മുകള്‍, വനിത ഫിറ്റ്‌നസ് സെന്റര്‍, വെല്‍നസ് സെന്റര്‍, ഷീ ഹെല്‍ത്ത്, വയോമന്ദസ്മിതം, കലാഗ്രാമം, പ്രാണാ ഡയാലിസിസ് പദ്ധതി തുടങ്ങിയവ ജനകീയ സംവാദങ്ങളിലൂടെ രൂപപ്പെട്ടതും നിര്‍വ്വഹണത്തിന്റെ നിര്‍ണായക ഘട്ടങ്ങള്‍ …

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ വികസനത്തിന്റെ അഞ്ച് വര്‍ഷങ്ങളുടെ സാക്ഷ്യപത്രം ‘മുരിയാടിന്റെ മുഖശ്രീ’ മന്ത്രി ആര്‍. ബിന്ദു പ്രകാശനം ചെയ്തു Read More »

NCTV NEWS- PUDUKAD NEWZ

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ തലത്തില്‍ നടത്തിവരുന്ന ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മറ്റത്തൂര്‍ യൂണിറ്റ് തല ഉദ്ഘാടനം മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിര്‍വഹിച്ചു 

ടി. ബാലകൃഷ്ണ മേനോന്‍ അധ്യക്ഷത വഹിച്ചു. എം.കെ. ബാബു, പി.എസ്. സുരേന്ദ്രന്‍, ഐ.ആര്‍. ബാലകൃഷ്ണന്‍, സി.പി. ത്രേസ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

NCTV NEWS- PUDUKAD NEWS

കേരള കോണ്‍ഗ്രസ് ആളൂര്‍ മണ്ഡലം സമ്മേളനം കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാന്‍ തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു

മണ്ഡലം പ്രസിഡന്റ് നൈജു ജോസഫ് ഊക്കന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് ചെയര്‍മാന്‍ എം.പി. പോളി, സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍, സേതുമാധവന്‍ പറയംവളപ്പില്‍, സിജോയ് തോമസ്, പി.ടി. ജോര്‍ജ്, ജോബി മംഗലന്‍, ജോജോ മാടവന എന്നിവര്‍ പ്രസംഗിച്ചു.

NCTV NEWS- PUDUKAD NEWS

കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരുക്ക്

പേരാമ്പ്രയില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരുക്ക്. അപ്പോളോ ടയേഴ്‌സിന് മുന്‍പില്‍ വെച്ച് തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. മണ്ണുത്തിയിലേക്ക് പോകുന്ന ഓര്‍ഡിനറി ബസിന് പുറകില്‍ സൂപ്പര്‍ ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. പരുക്കേറ്റ യാത്രക്കാരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NCTV NEWS UPDATE-PUDUKAD NEWS

കല്ലൂര്‍ ഭരത ആലങ്ങാട് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന കല്ലൂര്‍ ഭരത ആലങ്ങാട് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍ മുഖ്യ അതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗം ലിന്റോ തോമസ് പ്രസംഗിച്ചു. 30 ലക്ഷം രൂപയാണ് റോഡ് നവീകരണത്തിനായി അനുവദിച്ചിട്ടുള്ളത്.

nctv news- pudukad news

കെഎസ്‌കെടിയു കൊടകര ഏരിയ കമ്മിറ്റിയുടെ ഓണക്കാല പച്ചക്കറിയ്ക്ക് പന്തല്ലൂരില്‍ തുടക്കമായി

സംസ്ഥാന കമ്മിറ്റി അംഗം കെ.ജെ. ഡിക്‌സണ്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എന്‍.എം. സജീവന്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ഇ. കെ. അനൂപ്, ട്രഷറര്‍ പി.കെ. കൃഷ്ണന്‍കുട്ടി, പി.വി. കുമാരന്‍, പ്രവീണ മനോജ്, കെ. രാജേഷ്, ദിനേഷ് വെള്ളപ്പാടി, പി.ആര്‍. ഉണ്ണികൃഷ്ണന്‍, കെ. സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു

nctv news- pudukad news

ദേശീയ മത്സ്യ കര്‍ഷക ദിനത്തോടനുബന്ധിച്ച് കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ മത്സ്യകര്‍ഷക സംഗമം സംഘടിപ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് മുഖ്യാതിഥി ആയിരുന്നു. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, കൊടകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, വികസന കാര്യ സ്ഥിര സമിതി അധ്യക്ഷന്‍ അല്‍ജോ പി. ആന്റണി, ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷന്‍ ടെസി ഫ്രാന്‍സിസ്, ആരോഗ്യ വിദ്യാഭ്യാസ കാര്യ …

ദേശീയ മത്സ്യ കര്‍ഷക ദിനത്തോടനുബന്ധിച്ച് കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ മത്സ്യകര്‍ഷക സംഗമം സംഘടിപ്പിച്ചു Read More »

NCTV NEWS- PUDUKAD NEWS

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ പൊതുപണിമുടക്ക് നടത്തി. പണിമുടക്കില്‍ വലഞ്ഞ് ജനം

പുതുക്കാട്, കൊടകര മേഖലയില്‍ പണിമുടക്ക് ബന്ദിന് സമാനമായിരുന്നു. സ്വകാര്യ ബസുകള്‍ ഓടിയില്ല. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന് മുന്‍പ് അറിയിച്ചിരുന്നുവെങ്കിലും ജീവനക്കാര്‍ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിതിനാല്‍ ബസുകളും സര്‍വീസ് നടത്തിയില്ല. ഇതോടെ യാത്രക്കാര്‍ വലഞ്ഞു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. പെട്രോള്‍ പമ്പുകളും മിക്കയിടത്തും അടഞ്ഞുകിടന്നു. അവശ്യസര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. മെഡിക്കല്‍ സ്‌റ്റോറുകള്‍ തുറന്നിരുന്നു. സ്വകാര്യ വാഹനങ്ങളും ചരക്ക് ലോറികളും നിരത്തിലിറങ്ങി. മേഖലയിലെ ഗവ. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും ഭാഗികമായിരുന്നു. പൊതുഗതാഗതമാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ …

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ പൊതുപണിമുടക്ക് നടത്തി. പണിമുടക്കില്‍ വലഞ്ഞ് ജനം Read More »

NCTV NEWS- PUDUKAD NEWS

മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിലെ ദുരിത യാത്രയില്‍ കടുത്ത മുന്നറിയിപ്പുമായി ഹൈക്കോടതി

ഒരാഴ്ചയ്ക്കകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കുമെന്ന് ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. ടോള്‍ നല്‍കുന്ന യാത്രക്കാരുടെ സൗകര്യം പ്രധാനം. തടസ്സം കൂടാതെ പാത ഉപയോഗിക്കാന്‍ യാത്രക്കാര്‍ക്ക് കഴിയണം. റോഡ് ഗതാഗത യോഗ്യമല്ലെങ്കില്‍ ടോളില്‍ കാര്യമില്ല. ദേശീയപാത അതോറിറ്റിക്ക് ഗുരുതര അലംഭാവമെന്നും കോടതി വിമര്‍ശിച്ചു. ഒരാഴ്ചയ്ക്കകം പ്രശ്‌നം പരിഹരിക്കാമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. അതിനകം പ്രശ്‌നം പരിഹരിക്കണമെന്നും, ടോള്‍ നിര്‍ത്തലാക്കാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ അറിയിക്കാനും കോടതി നിര്‍ദേശിച്ചു. വിഷയം അടുത്ത ബുധനാഴ്ച കോടതി …

മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിലെ ദുരിത യാത്രയില്‍ കടുത്ത മുന്നറിയിപ്പുമായി ഹൈക്കോടതി Read More »

nctv news- pudukad news

പറപ്പൂക്കര പി വി എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം 2025 സംഘടിപ്പിച്ചു

മുന്‍ കേരള സ്‌റ്റേറ്റ് ഫുട്‌ബോള്‍ കോച്ച് അശോക് മാധവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഹയര്‍സെക്കന്‍ഡറി, എസ്എസ്എല്‍സി പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു. മാനേജര്‍ ടി.എസ്. മുരളി അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വടംവലി പരിശീലകന്‍ ഡിസില്‍ ഡേവിസ് മുഖ്യാതിഥി ആയിരുന്നു. പഞ്ചായത്ത്് അംഗം കെ.വി. സുഭാഷ്, പ്രിന്‍സിപ്പാള്‍ ലേഖ എന്‍. മേനോന്‍, പ്രധാനാധ്യാപിക അഞ്ചു ജനകന്‍, മുന്‍ ഹെഡ്മിസ്ട്രസ് കെ.എസ്. ഉദയ, എ യു പി എസ് പ്രധാനാധ്യാപിക പി. സ്വപ്ന, പിടിഎ പ്രതിനിധികളായ …

പറപ്പൂക്കര പി വി എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം 2025 സംഘടിപ്പിച്ചു Read More »

nctv news - pudukad news

നന്തിക്കരയില്‍ പിക്കപ്പ് വാനിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു

പുതുക്കാട് വടക്കെ തൊറവ് ചിരുക്കണ്ടത്ത് മോഹനന്റെ മകള്‍ 17 വയസുള്ള വൈഷ്ണവി ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴരക്കായിരുന്നു അപകടം. ബസ് ഇറങ്ങി സഹപാഠിയോടൊപ്പം ട്യൂഷന്‍ സെന്ററിലേക്ക് പോകാന്‍ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കോട്ടയം ഭാഗത്തേക്ക് കള്ള് കൊണ്ടുപോയിരുന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ തെറിച്ചുവീണ വൈഷ്ണയെ നാട്ടുകാര്‍ ചേര്‍ന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന കുട്ടി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പിക്കപ്പ്‌ ്രൈഡവറെ പോലീസ് കസ്റ്റഡിയിലെടുത്തു. നന്തിക്കര ഗവ. സ്‌കൂളിലെ പ്ലസ്ടു കൊമേഴ്‌സ് വിഭാഗം വിദ്യാര്‍ത്ഥിനിയാണ്. …

നന്തിക്കരയില്‍ പിക്കപ്പ് വാനിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു Read More »