കനത്ത മഴ മുന്നറിയിപ്പിന്റെയും ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിന്റെയും അടിസ്ഥാനത്തില്‍ ചിമ്മിനി ഡാമിലെ വെള്ളം കെഎസ്ഇബി വാല്‍വ് വഴി ഒഴുക്കിതുടങ്ങി
ചൊവ്വാഴ്ച ചിമ്മിനി ഡാമിലെ ജലനിരപ്പ് 74.85 മീറ്ററായിരുന്നു. 74.90 മീറ്ററിലെത്തുമ്പോഴാണ് ഡാമില്‍ ബ്ലൂ അലര്‍ട്ട് നല്‍കുക. 76.40 മീറ്റര്‍ വരെ ചിമ്മിനിയില്‍ ജലം സംഭരിക്കാനാകും. ബ്യൂഅലര്‍ട്ടിനോട് അടുത്തതോടെയാണ് വെള്ളം തുറന്നുവിടാന്‍ തൃശ്ശൂര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ അര്‍ജുന്‍ പാണ്ഡ്യന്‍ ഉത്തരവിട്ടത്. ചിമ്മിനി ഡാമില്‍ നിന്ന് കെ.എസ്.ഇ.ബി. ഫുള്‍ ലോഡ് ജനറേഷന്‍ വഴി വെള്ളം പകല്‍ സമയങ്ങളില്‍ തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിക്കാന്‍ തൃശ്ശൂര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ് അനുമതി നല്‍കിയത്. ബുധനാഴ്ച രാവിലെ …