കൊരട്ടിയിൽ സിനിമാ സ്റ്റൈൽ ചേസിംഗ്; 4 വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു, ഒടുവിൽ 96 ഗ്രാം എം.ഡി.എം.എയുമായി ലഹരിക്കടത്തുകാരൻ കുടുങ്ങി!
കൊരട്ടിയിൽ ദേശീയപാതയിൽ സിനിമയെ വെല്ലുന്ന ചേസിംഗിനൊടുവിൽ വൻ ലഹരിമരുന്ന് വേട്ട. ഏകദേശം 96.45 ഗ്രാം അതിമാരക രാസലഹരിയായ എം.ഡി.എം.എയുമായി കൊല്ലം സ്വദേശി ഷംനാദിനെ തൃശൂർ റൂറൽ പൊലീസ് പിടികൂടി. ലഹരി കടത്താൻ ഉപയോഗിച്ച ആഡംബര കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പരിശോധന. കോയമ്പത്തൂരിൽ നിന്ന് കൊല്ലം ഭാഗത്തേക്ക് ലഹരിമരുന്നുമായി വരികയായിരുന്ന ഷംനാദിന്റെ കാറിനെ പാലിയേക്കര ടോൾ പ്ലാസ മുതൽ പോലീസ് പിന്തുടർന്നു. പൊലീസിനെ …



















