ഗോവയില്‍ ഉള്ള ബന്ധുക്കളുടെ വീട്ടിലേക്കു പോകുന്നതിനിടെ വെള്ളിക്കുളങ്ങര സ്വദേശിയായ 57 കാരനെ തീവണ്ടിയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി
വെള്ളിക്കുളങ്ങര സൊസൈറ്റിപ്പടി പാറേക്കാടന്‍ ബേബിയെയാണ് കര്‍ണാടകയിലെ കാര്‍വാറില്‍ റെയില്‍ പാളത്തിനു സമീപം തീവണ്ടിയില്‍ നിന്നു വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് തൃശൂരില്‍ നിന്നുള്ള തീവണ്ടിയില്‍ ഇദ്ദേഹം മക്കളോടും ബന്ധുക്കളോടും ഒപ്പം ഗോവക്ക് പോയത്. ഗോവയില്‍ തീവണ്ടി ഇറങ്ങിയപ്പോള്‍ ബേബിയെ കാണുന്നില്ലെന്ന വിവരം സഹയാത്രികര്‍ അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബേബിയെ റെയില്‍ പാളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ …