മദ്യപാനത്തിനിടെ തർക്കം, മർദ്ദനം; ചേർപ്പിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു, അയൽവാസി പിടിയിൽ
ചേര്‍പ്പ് വെങ്ങിണിശേരിയില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ ഗൃഹനാഥന് കൊല്ലപ്പെട്ടു. വെങ്ങിണിശേരി തേറാട്ടില്‍ വീട്ടില്‍ രാജു ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ പുത്തൂര്‍ വീട്ടില്‍ പ്രിന്റോയെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി രണ്ട് മണിയോടെയാണ് സംഭവം ഉണ്ടായത്. രാജുവിന്റെ വീടിന്റെ പിന്‍ഭാഗത്തുള്ള മുറിയില്‍ വെച്ച് പ്രതി പ്രിന്റോയും രാജുവും ചേര്‍ന്ന് മദ്യപിച്ചിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം ഉണ്ടാവുകയും പ്രിന്റോ രാജുവിനെ മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ പരുക്കേറ്റ് രാജു നിലത്തുവീണു. ശബ്ദം …
മദ്യപാനത്തിനിടെ തർക്കം, മർദ്ദനം; ചേർപ്പിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു, അയൽവാസി പിടിയിൽ Read More »



















