nctv news pudukkad

nctv news logo
nctv news logo

latest news

ANANDAPURAM SREE KRISHNA HIGHER SECONDARY SCHOOL-NCTV NEWS-NCTV LIVE-NCTV PUDUKAD

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ല പഞ്ചായത്തിന്റെ സഹായത്തോടെ നിര്‍മ്മിച്ച ശുചിമുറി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പിടിഎ പ്രസിഡന്റ് എ.എം. ജോണ്‍സന്‍ അധ്യക്ഷത വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, പഞ്ചായത്ത് അംഗങ്ങളായ കെ. വൃന്ദാകുമാരി, എ.എസ.് സുനില്‍കുമാര്‍, നിജി വല്‍സന്‍, ശ്രീജിത്ത് പട്ടത്ത്, മാനേജ്‌മെന്റ് പ്രതിനിധി എ.എന്‍. വാസുദേവന്‍, പ്രധാനധ്യാപകന്‍ ടി. അനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ കെ.പി. ലിയോ, പി.ടി.എ വൈസ് പ്രസിഡന്റ് സോമന്‍ മുത്രത്തിക്കര, എം.പി.ടി.എ. പ്രസിഡന്റ് സ്മിത വിനോദ് എന്നിവര്‍ പ്രസംഗിച്ചു.

kk ramachandran mla- pudukad mla- nctv news- nctv news live- pudukad news

പുതുക്കാട് മണ്ഡലം വികസന പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം നടത്തി

 കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍. മനോജ്, ടി.എസ്. ബൈജു, കെ. രാജേശ്വരി, അശ്വതി വിബി എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. നോഡല്‍ ഓഫീസര്‍ ബിന്ദു പര്‍വേസ് നേതൃത്വം നല്‍കി. തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടം സെപ്റ്റംബര്‍ 30ന് നിര്‍മാണം ആരംഭിക്കും. തലോര്‍ തൈക്കാട്ടുശ്ശേരി റോഡ്, പല്ലിശ്ശേരി  ചര്‍ച്ച് റോഡ്, ചെങ്ങാലൂര്‍  മണ്ണംപേട്ട റോഡ്, പുതുക്കാട് മുപ്ലിയം കോടാലി റോഡ് തുടങ്ങിയ റോഡുകളില്‍ വാട്ടര്‍ അതോറിറ്റിയുടെ …

പുതുക്കാട് മണ്ഡലം വികസന പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം നടത്തി Read More »

ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കൊടകര യൂണിറ്റ് സമ്മേളനം കൊടകരയില്‍ നടത്തി

യോഗം മേഖല പ്രസിഡന്റ് ടി.വി. അനില്‍കുമാര്‍ ടി. വി. ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രാഹുല്‍ രമേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഫോട്ടോ ക്ലബ്ബ് കോ ഓര്‍ഡിനേറ്റര്‍ സി.ജി. ടൈറ്റസ് മുഖ്യ പ്രഭാഷണം നടത്തി. മേഖല സെക്രട്ടറി ഷൈജു ഇമാജിനേഷന്‍, മേഖലാ ട്രഷറര്‍ ജീവന്‍ ലോറന്‍സ്, ജില്ലാ സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ ഷിജു പന്തല്ലൂര്‍, യൂണിറ്റ് ഇന്‍ചാര്‍ജ്ജ് സജി പൗലോസ്, മേഖല ജോയിന്റ് സെക്രട്ടറി സുരേഷ് ഐശ്വര്യ, പി. ബി. അരുണന്‍, ജയിന്‍ ബേബി, ടി.എസ്. പ്രവീണ്‍, എം.എസ്. …

ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കൊടകര യൂണിറ്റ് സമ്മേളനം കൊടകരയില്‍ നടത്തി Read More »

അര്‍ഹമായ ബോണസ് ആവശ്യപ്പെട്ട് ഓട്ടുകമ്പനി തൊഴിലാളികള്‍ നടത്തിയ സൂചനാ പണിമുടക്ക് സമരത്തിന്റെ ഭാഗമായി പൂച്ചിന്നിപ്പാടത്ത് പ്രതിഷേധ യോഗം നടത്തി

ജില്ലാ ഓട്ടു കമ്പനി തൊഴിലാളി യൂണിയന്‍ (എ ഐ ടി യു സി ) സെക്രട്ടറി പി. ജി. മോഹനന്‍ ഉദ്്ഘാടനം ചെയ്തു. മൂന്നാം തീയതി ജില്ലാ ലേബര്‍ ഓഫീസര്‍ നടത്താനിരിക്കുന്ന അനുരഞ്ജന ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സംയുക്ത സമര സമിതി നിശ്ചയിച്ചിരുന്ന അനിശ്ചിത കാല പണി മുടക്ക് സമരം മാറ്റി വെച്ചതായി അദ്ദേഹം അറിയിച്ചു. യോഗത്തില്‍ കെ.എം. അക്ബര്‍ അധ്യക്ഷനായിരുന്നു.

gold-jewellery/gold-rate-today- NCTV NEWS - PUDUKAD LIVE NEWS- NCTV LIVE

വീണ്ടും റെക്കോര്‍ഡിട്ട് സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 60 രൂപ വര്‍ദ്ധിച്ച് 7060 രൂപയും പവന് 480 രൂപ വര്‍ദ്ധിച്ച് 5,6480 രൂപയുമായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 5840 രൂപയായി. കൂടാതെ 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77.5 ലക്ഷം രൂപയ്ക്ക് അടുത്തായി.അന്താരാഷ്ട്ര സ്വർണ്ണവില  ഡോളറിലാണ്. ഡോളറുമായി ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.54 ആണ്.   പശ്ചിമേഷ്യയിൽ  ആക്രമണം രൂക്ഷമായതിനെ തുടർന്നാണ്  വിലവർധന ക്രമാതീതമായി വർദ്ധിക്കുന്നത്. യുദ്ധ ആശങ്കകൾ വർദ്ധിക്കുമ്പോൾ സ്വർണത്തിൽ …

വീണ്ടും റെക്കോര്‍ഡിട്ട് സ്വര്‍ണവില Read More »

കോടാലി ബീറ്റ്‌സ് ഫാമിലി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

പഞ്ചായത്തംഗം കെ.വി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സുരേഷ് കടുപ്പശ്ശേരിക്കാരന്‍ അധ്യക്ഷത വഹിച്ചു. കൂട്ടായ്മ അംഗങ്ങളായ അബികാളത്തോട്ടുക്കാരന്‍, അമൃത മനോഹരന്‍, ഷോബി കണ്ണൂക്കാടന്‍, രേഖ സിജോ, സീന അബി എന്നിവര്‍ പ്രസംഗിച്ചു. ഓണ സദ്യയും കായിക മത്സരങ്ങളും ഉണ്ടായിരുന്നു.

വരന്തരപ്പിള്ളി സെന്റ് ജോണ്‍ ബോസ്‌കോസ് എല്‍പി സ്‌കൂളില്‍ രക്ഷകര്‍ത്താക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഫാദര്‍ ലിജോ ബ്രഹ്മകുളം  കുട്ടികളുടെ സമഗ്ര വളര്‍ച്ചയില്‍ രക്ഷിതാക്കള്‍ക്കുള്ള പങ്ക് എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. പ്രധാനാധ്യാപിക മീന ആന്റണി, അധ്യാപക പ്രതിനിധി മെറിന്‍ പി. വാറുണ്ണി എന്നിവര്‍ പ്രസംഗിച്ചു

മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് കരയോഗയൂണിയന്റെ നേതൃത്വത്തില്‍ മേഖലാതല നേതൃയോഗങ്ങള്‍ ആമ്പല്ലൂരില്‍ സംഘടിപ്പിച്ചു

താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡി. ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ആമ്പല്ലൂര്‍ കരയോഗം പ്രസിഡന്റ് സി. മുരളി അധ്യക്ഷത വഹിച്ചു. യൂണിയന്‍ ഭരണസമിതി അംഗം ആര്‍. ബാലകൃഷ്ണന്‍, യൂണിയന്‍ സെക്രട്ടറി എസ്. കൃഷ്ണകുമാര്‍, വനിത യൂണിയന്‍ വൈസ് പ്രസിഡന്റ് ചന്ദ്രമതി സുരേഷ് എന്നിവര്‍ പ്രസംഗിച്ചു./

വരാക്കര എന്‍എസ്എസ് കരയോഗത്തിന്റെ 50ാം വാര്‍ഷികം സംഘടിപ്പിച്ചു

താലൂക്ക് യൂണിയന്‍ അംഗം ആര്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വി. സദാശിവന്‍ അധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി ശശികുമാര്‍ ഇളയത്ത്, താലൂക്ക് യൂണിയന്‍ സെക്രട്ടറി എസ്. കൃഷ്ണകുമാര്‍, മേഖല കണ്‍വീനര്‍ നന്ദന്‍ പറമ്പത്ത്, പ്രതിനിധി സഭ അംഗം സി.ബി. രാജന്‍, താലൂക്ക് യൂണിയന്‍ വനിതാ സമാജം സെക്രട്ടറി പി. മിനി, താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് ചന്ദ്രിക സുരേഷ്, കരയോഗം വനിത സംഘം പ്രസിഡന്റ് പ്രേമലത സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2000-2001 എസ്എസ്എല്‍സി ബാച്ച് ‘ഓര്‍മ്മത്തണലില്‍ ഒരിക്കല്‍ കൂടി’ എന്ന പേരില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

കെ.വി. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. സി.ജെ. നിജോ ടെസ്ലിന്‍, പി.വി. ദിവ്യ, ഷിഹാസ് എന്നിവര്‍ പ്രസംഗിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ചെയര്‍മാന്‍ കെ.എന്‍. ജയപ്രകാശ്, പൂര്‍വ്വ അധ്യാപകരായ ടി.എസ്. മണി,  ഉഷ ആന്റണി, ജിനേഷ് ജോര്‍ജ് എന്നിവര്‍ സന്നിഹിതരായി.

മുപ്ലിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനായോഗം നടത്തി

 യോഗത്തില്‍ ചെയര്‍മാന്‍ കെ.എന്‍. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ടി.ജി. ശ്രീജിത്ത്, പിടിഎ പ്രസിഡന്റ് സി.കെ. സന്ദീപ്കുമാര്‍, ഔസേഫ് ചെരടായി, പി. ശ്രീജിത്ത്, പി.എ. മോഹനവല്ലി, ഇ.ടി. ഷിഹാസ് എന്നിവര്‍ പ്രസംഗിച്ചു.

m-m-lawrance- cpm leader karala- death person- nctv newws - nctv news live- pudukad news

മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു

94 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അംഗവും ഇടതു മുന്നണി കണ്‍വീനറുമായിരുന്നു. ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുൻ ഇടുക്കി എംപിയാണ്. സിഐടിയു സംസ്ഥാന സെക്രട്ടറി, സിഐടിയു ദേശീയ വൈസ് പ്രസിഡന്‍റ് തുടങ്ങിയ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ സിപിഎമ്മിനെ വളര്‍ത്തിയ നേതാക്കളിൽ പ്രമുഖനാണ്. 1998ലെ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അച്ചടക്ക നടപടിക്കും വിധേയനായിട്ടുണ്ട്. 2005 ൽ വീണ്ടും സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായി. ഇടപ്പള്ളി …

മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു Read More »

കൊടകര ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ പുതുക്കാട് ജിവിഎച്ച്എസ് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു

സമാപന സമ്മേളനം ജില്ല പഞ്ചായത്ത് അംഗം സരിത രാജേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സതി സുധീര്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ സ്വയം തൊഴില്‍ ആര്‍ജിക്കുന്നതിന് വേണ്ടി ഒമ്പതാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനമാണ് സംഘടിപ്പിച്ചത്. രസക്കൂട്ട്, കൃഷിക്കൂട്ടം, ജലം ജീവിതം എന്നീ മേഖലകളിലാണ് പരിശീലനം നടത്തിയത്. കൃഷിക്കൂട്ടത്തില്‍ മാതൃക കര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ച ഇ.കെ തമ്പാന്‍, കുട്ടികള്‍ക്ക് പ്ലംബിംഗ് മേഖലയെ കുറിച്ച് നിര്‍ദ്ദേശം നല്‍കിയ പ്രിന്‍സ് എന്നിവരെ ചടങ്ങില്‍ …

കൊടകര ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ പുതുക്കാട് ജിവിഎച്ച്എസ് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു Read More »

വരന്തരപ്പിള്ളി തണല്‍വീട് അനാഥ അഗതി മന്ദിരത്തിന് സംഭാവന ആയി ലഭിച്ച ആംബുലന്‍സിന്റെ താക്കോല്‍ദാനം നടന്നു

പനിന്തടം മഹല്ല് ജുമാ മസ്ജിദ് പ്രസിഡന്റ് സിംല ഹസ്സന്‍ താക്കോല്‍ദാനം നിര്‍വഹിച്ചു. വരന്തരപ്പിള്ളി തണല്‍ പ്രസിഡന്റ് സി.എ. സലീം അധ്യക്ഷത വഹിച്ചു. ബക്കര്‍ പെന്‍ കോ, ലേബീബ് ഹസ്സന്‍, പി.കെ. ബഷീര്‍, നവാസ്, ഷൈജു പട്ടിക്കാട്ടുകാരന്‍, ഔസേഫ് ചെരടായി, സുഹറ, അബ്ദുമജീദ്, ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.

മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1990 എസ്എസ്എല്‍സി ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമമായ 2024 ശലഭം സംഘടിപ്പിച്ചു

പൂര്‍വാധ്യാപകന്‍ ഇളയത് ഉദ്ഘാടനം നിര്‍വഹിച്ചു. സജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പൂര്‍വ്വാധ്യാപകരെ ആദരിക്കുകയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പൂര്‍വ്വ സ്മൃതികള്‍ പങ്കു വയ്ക്കലും നടന്നു. സ്‌കൂള്‍ പ്രധാന അധ്യാപിക വി.എം. ഉഷ, ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ രാജേഷ്, പൂര്‍വാധ്യാപകരായ വിജയരാഘവന്‍, രാമന്‍കുട്ടി, വിമല, ശാരദ, രാജലക്ഷ്മി, കനക, പൂര്‍വ്വവിദ്യാര്‍ഥികളായ ടി. രാജേഷ്, പ്രീതാബായി എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.

മണ്ണംപ്പേട്ട തെക്കേക്കരയില്‍ ഗ്രാമോത്സവം സംഘടിപ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വി.കെ. വിനീഷ് അധ്യക്ഷത വഹിച്ചു. നാടന്‍പാട്ട്, ഗ്രാമീണ മത്സരങ്ങള്‍, ഓണകളി, തിരുവാതിരക്കളി തുടങ്ങി വിവിധ കലാപരിപാടികള്‍ ഗ്രാമോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് സമാപന ഉദ്ഘാടനവും സമ്മാനദാനവും നടത്തി. കുടുംബശ്രീ സിഡിഎസ് അംഗം സന്ധ്യ സുഭാഷ്, നിനവ് ക്ലബ് സെക്രട്ടറി വി.കെ. അനീഷ്, പ്രോഗ്രാം കണ്‍വീനര്‍ കെ.ടി. ദീപക്, സംഘാടക സമതി കണ്‍വീനര്‍ സാഹിത്യ ജിതേഷ്, തൊഴിലുറപ്പ് മേറ്റ് രോഷ്ണി ജോസ് എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാനത്ത് വൈദ്യുതി ബില്ലുകള്‍ മലയാളത്തില്‍ നല്‍കിത്തുടങ്ങി

ബില്ല് മലയാളത്തിലാക്കണമെന്ന് റഗുലേറ്ററി കമ്മീഷന്‍ അദാലത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ഇംഗ്ലീഷിലെ ബില്ലുകള്‍ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. മീറ്റര്‍ റീഡിംഗ് മെഷീനില്‍ തന്നെ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് മലയാളത്തിലോ ഇംഗ്‌ളീഷിലോ നല്‍കും. കറന്റ് ബില്ല് ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് മെസേജായും ഇ മെയിലായും നല്‍കും. അതിനിടെ രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം മാസം തോറും ബില്ല് ഈടാക്കുന്ന കാര്യം കെഎസ്ഇബി സജീവമായി പരിഗണിക്കുന്നുണ്ട്. 

നെല്ലായി സമസ്ത കേരള വാരിയര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു

മുതിര്‍ന്ന അംഗം എം.വി. കൃഷ്ണന്‍കുട്ടി വാരിയര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.വി. രുദ്രന്‍ വാരിയര്‍ അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുതിര്‍ന്ന സമാജം അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. സംസ്ഥാന ട്രഷറര്‍ വി.വി. ഗിരീശന്‍, മദ്ധ്യ മേഖല സെക്രട്ടറി എ.സി. സുരേഷ്, ജില്ല പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണവാര്യര്‍, ജില്ല സെക്രട്ടറി വി.വി. സതീശന്‍, ടി. ഉണ്ണികൃഷ്ണന്‍, ഉഷദാസ്, എ. അച്ചുതന്‍, ടി.വി. രാജന്‍ വാരിയര്‍, …

നെല്ലായി സമസ്ത കേരള വാരിയര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു Read More »

നന്തിക്കര മാപ്രാണം റോഡില്‍ മുത്രത്തിക്കര കാളന്‍ വഴിയിലെ നവീകരണം പൂര്‍ത്തീകരിക്കാത്തത് മൂലം നിരവധി അപകടങ്ങള്‍ ഉണ്ടാകുന്നുവെന്ന് ആരോപിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുത്രത്തിക്കര വാര്‍ഡ് കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു

കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുധന്‍ കാരയില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് ഷാജു മാണി പറമ്പില്‍ അധ്യക്ഷത വഹിച്ചു. ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. രാജേഷ് കുമാര്‍, ഐഎന്‍ടിയുസി പറപ്പൂക്കര മണ്ഡലം പ്രസിഡന്റ് പ്രസാദ് മേപ്പുറത്ത്, കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി ബിജു പയ്യപ്പിള്ളി, പഞ്ചായത്തംഗം എന്‍.എം. പുഷ്പകാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ബൈജു പയ്യപ്പിള്ളി, സി.വി. രവി, വിജയന്‍ നാലത്ത്, ജോസ് ചാക്കേരി, തിലകന്‍ കല്ലിക്കട, കൊച്ചുണ്ണി, വിത്സന്‍, ദാസന്‍ പേരിയില്‍, ജോണ്‍, കെ.യു. …

നന്തിക്കര മാപ്രാണം റോഡില്‍ മുത്രത്തിക്കര കാളന്‍ വഴിയിലെ നവീകരണം പൂര്‍ത്തീകരിക്കാത്തത് മൂലം നിരവധി അപകടങ്ങള്‍ ഉണ്ടാകുന്നുവെന്ന് ആരോപിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുത്രത്തിക്കര വാര്‍ഡ് കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു Read More »

പുത്തന്‍കാട് ചൈതന്യ ആര്‍ട്സ് & സ്പോര്‍ട്ട് ക്ലബ്ബ് വായനശാലയുടെ നേതൃത്വത്തില്‍ കുമ്മാട്ടി ആഘോഷം സംഘടിപ്പിച്ചു

പുത്തന്‍കാട് നിന്നും വെട്ടുകാട് സെന്ററിലേക്ക് നടത്തിയ കുമ്മാട്ടി ആഘോഷത്തില്‍ ശിങ്കാരിമേളം, ദേശ കുമ്മാട്ടി, പുലിക്കളി, കുതിര പുറത്ത് മഹാബലി, നിശ്ചല ദൃശ്യങ്ങള്‍ എന്നിവ അകമ്പടി നല്‍കി. തുടര്‍ന്ന് വനിതകളുടെ ഓണക്കളിയും അരങ്ങേറി. വയനാട് ദുരന്തത്തില്‍ പേരകുട്ടികളെയും കൂട്ടി രക്ഷപ്പെടുന്നതിനിടെ കാട്ടാനയുടെ മുന്നില്‍പ്പെട്ട മുത്തശ്ശിയുടെയും മക്കളുടെയും ദൃശ്യാവിഷ്‌ക്കാരം ഘോഷയാത്രയില്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചു. ഘോഷയാത്രക്ക്  സിനിഷ് പുല്ലാനിക്കന്‍, കെ.ആര്‍. കൃഷ്ണകുമാര്‍, കെ.ആര്‍. ശങ്കരനാരയണന്‍, റിജോ, കെ. ചന്ദ്രന്‍, റിജോ റോയ് എന്നിവര്‍ നേതൃത്വം നല്‍കി.