nctv news pudukkad

nctv news logo
nctv news logo

latest news

Mupliyam school Annual Day - nctv news - nctv live - nctv pudukad

മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 105-0 വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു

കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം സരിത രാജേഷ് അധ്യക്ഷത വഹിച്ചു. വിരമിച്ച അധ്യാപിക എന്‍.സി. ജ്യോതിക്ക് ചടങ്ങില്‍ ഉപഹാര സമര്‍പ്പണവും യാത്രയയപ്പും നടത്തി. തൃശൂര്‍ സബ് കളക്ടര്‍ അഖില്‍ വി മേനോന്‍, പ്രധാനാധ്യാപിക എം.വി. ഉഷ, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ.എ കുഞ്ഞുമോള്‍, പുഷ്പാകരന്‍ ഒറ്റാലി, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം റോസിലി തോമസ്, പഞ്ചായത്തംഗം വിജിത ശിവദാസ്, പിടിഎ പ്രസിഡന്റ് ബിനോയ് ഞെരിഞ്ഞാമ്പിള്ളി, എംപിടിഎ പ്രസിഡന്റ് …

മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 105-0 വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു Read More »

nctv news-pudukad news

മാങ്കുറ്റിപ്പാടം ചേനത്തുപറമ്പില്‍ പൈലന്‍ ഭാര്യ മേരി (74) അന്തരിച്ചു

സംസ്‌കാരം ബുധനാഴ്ച രാവിലെ 9.15ന് മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍. ബെന്നി, ബെറ്റി, ബിന്‍സി എന്നിവര്‍ മക്കളും സോനി, ഷിബു എന്നിവര്‍ മരുമക്കളുമാണ്.

nctv news- chengalur church- pudukad news

ചെങ്ങാലൂര്‍ പരിശുദ്ധ കര്‍മ്മലമാതാ പള്ളിയിലെ സംയുക്ത തിരുനാളിന് കൊടിയേറി

ചെങ്ങാലൂര്‍ കാരുണ്യനികേതന്‍ ഡയറക്റ്റര്‍ ഫാ. ജോര്‍ജ്ജ് കണ്ണംപ്ലാക്കല്‍ തിരുനാള്‍ കൊടിയേറ്റം നടത്തുകയും തിരുനാള്‍ സപ്ലിമെന്റ് പ്രകാശനം നടത്തുകയും ചെയ്തു. പരി. കര്‍മ്മലമാതാവിന്റേയും, വി. സെബസ്ത്യാനോസിന്റേയും, വി. റപ്പായേല്‍ മാലാഖയുടേയും 155ാം സംയുക്ത തിരുനാളാഘോഷം ജനുവരി 21, 22, 23 തിയതികളിലായി നടക്കും. തിരുനാള്‍ ദിവസങ്ങള്‍ വരെ വൈകീട്ട് 5.30 മുതല്‍ ജപമാല, ലദീഞ്ഞ്, നോവേന, ദിവ്യകാരുണ്യ ആശീര്‍വ്വാദം, വി. കുര്‍ബ്ബാന എന്നിവ നടക്കും. 16 നു പ്രതിമാസ കര്‍മ്മലമാതാ ദിനാചരണത്തോടനുബന്ധിച്ച് നവ നാള്‍ തിരുകര്‍മ്മങ്ങളോടൊപ്പം തൈലാഭിഷേകം, കുട്ടികള്‍ക്ക് …

ചെങ്ങാലൂര്‍ പരിശുദ്ധ കര്‍മ്മലമാതാ പള്ളിയിലെ സംയുക്ത തിരുനാളിന് കൊടിയേറി Read More »

nctv news- pudukad news- trikur panchayath- icds- anganwady= tn prathapan

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡിലെ മുപ്പത്തെട്ടാം നമ്പര്‍ ഹരിശ്രീ സ്മാര്‍ട്ട് അംഗന്‍വാടി കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷയായി. മുന്‍ എംപി ടി.എന്‍. പ്രതാപന്‍ മുഖ്യാതിഥിയായി. പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണ സ്വാമി വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി ഡെന്നി പനോക്കാരന്‍, പോള്‍സണ്‍ തെക്കുംപീടിക, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മേരിക്കുട്ടി വര്‍ഗീസ്, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ ജിഷ ഡേവിസ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സലീഷ് …

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡിലെ മുപ്പത്തെട്ടാം നമ്പര്‍ ഹരിശ്രീ സ്മാര്‍ട്ട് അംഗന്‍വാടി കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

MALAYALAM FILM - P JAYACHANDRAN- NCTV NEWS- PUDUKAD NEWS

 ഗായകന്‍ പി. ജയചന്ദ്രനെ അനുസ്മരിച്ച് ‘ഏകാന്ത പഥികന്റെ ഉപാസന’ എന്ന പേരില്‍ കൊടകരയില്‍ അനുസ്മരണ സംഗമം നടത്തി

കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ തിരി തെളിയിക്കല്‍ നിര്‍വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, സ്‌നേഹ മ്യൂസിയം ക്യുറേറ്റര്‍ ഉണ്ണികൃഷ്ണന്‍ പുളിക്കല്‍, വി.പി. ലിസന്‍, ഗായകന്‍ ശശി മേനോന്‍, ടി.വി. ശിവരാമന്‍, അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു. പി. ജയചന്ദ്രന്‍ മലയാള ലളിതഗാന ശാഖയ്ക്ക് നല്‍കിയ സംഭാവനയെ ചടങ്ങില്‍ അനുസ്മരിച്ചു. തുടര്‍ന്ന് വിവിധ ഗായകര്‍ അദ്ദേഹം പാടിയ ഗാനങ്ങള്‍ അവതരിപ്പിച്ചു.

NCTV NEWS- PUDUKAD NEWS- CPI CHENGALUR

സി.പി.ഐ. ചെങ്ങാലൂര്‍ – എസ്.എന്‍.പുരം ബ്രാഞ്ച് സമ്മേളനം നടന്നു

ജില്ലാ കമ്മിറ്റിയംഗം കെ.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം.വി. യതീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നെല്ലായി-ചെങ്ങാലൂര്‍ ഇറിഗേഷന്‍ കടവ് പാലത്തിന്റെ നിര്‍മാണം, മനക്കല്‍കടവ് ഭാഗത്തെ ജലവിതരണം എന്നിവ ആരംഭിക്കാനായി നടപടിയെടുക്കണമെന്ന് സമ്മേളനത്തില്‍ പ്രമേയം വഴി ആവശ്യപ്പെട്ടു. സുനന്ദ ശശി, ശ്യാല്‍ പുതുക്കാട്, വി.ആര്‍. രബീഷ്, റോഷന്‍ മുരിങ്ങാത്തേരി, കെ.കെ. സുരേഷ്, പി.ടി. മോഹനന്‍, പി.കെ. മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

NCTV NEWS- PUDUKAD NEWS

ചെങ്ങാലൂര്‍ നെടുംപറമ്പില്‍ എല്‍സി (75) അന്തരിച്ചു

സംസ്‌കാരം ഇന്ന് 3.30ന് ചെങ്ങാലൂര്‍ കര്‍മലമാതാ പള്ളിയില്‍. ഭര്‍ത്താവ്: ആഗസ്തി. മക്കള്‍: ഷാജു, ബീന. മരുമക്കള്‍: ബെറ്റി, ഡാന്‍ഡിസ്.

NCTV NEWS- PUDUKAD NEWS

ഫാദര്‍ ജോണ്‍സന്‍ ജി. ആലപ്പാട്ട് അന്തരിച്ചു

പറപ്പൂക്കര ആലപ്പാട്ട് തെക്കെത്തല ജോര്‍ജ്ജ് ലൂസി ദമ്പതികളുടെ മകന്‍ ഫാദര്‍ ജോണ്‍സന്‍ ജി. ആലപ്പാട്ട് അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച (16.01.2025) ഉച്ചയ്ക്ക് 2 ന്. ഫാദര്‍ ജോണ്‍സന്റെ ഭൗതീകശരീരം ബുധനാഴ്ച (ജനുവരി 15 ) വൈകിട്ട് 4 മുതല്‍ 5 വരെ ചാലക്കുടയിലെ സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമില്‍ പൊതുദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് വൈകിട്ട് 5.30 ന് പറപ്പൂക്കരയിലെ തറവാടു വീടായ സഹോദരന്‍ ഡോ. പീറ്റര്‍ ആലപ്പാട്ടിന്റെ വസതിയില്‍ കൊണ്ടുവരുന്നതും ജനുവരി 16 വ്യാഴാഴ്ച രാവിലെ 11.30 …

ഫാദര്‍ ജോണ്‍സന്‍ ജി. ആലപ്പാട്ട് അന്തരിച്ചു Read More »

MANNAMPETTA-CHURCH- NCTV NEWS- PUDUKAD NEWS

മണ്ണംപേട്ട മേരി ഇമ്മാക്യൂലേറ്റ് പള്ളിയില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി

ഫാദര്‍ ജെയ്‌സണ്‍ പുന്നശേരി കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. ജനുവരി 18, 19, 20 തീയതികളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. 18 ന് അമ്പ് എഴുന്നള്ളിപ്പും 20 ന് വൈകിട്ട് 8ന് കെ സി വൈ എം ന്റെ നേതൃത്വത്തില്‍ ബാന്റ് വാദ്യ മത്സരവും നടത്തും. തിരുനാള്‍ ദിനമായ 19 ന് രാവിലെ 10 ന് ആഘോഷമായ  തിരുനാള്‍ കുര്‍ബാനയ്ക്ക് തൃശൂര്‍ അതിരൂപത വികാരി ജനറല്‍ മോണ്‍. ഫാദര്‍ ജോസ് കോനിക്കര മുഖ്യ കാര്‍മികനാകും. ഫാദര്‍ ആന്റണി വേലത്തിപറമ്പില്‍ തിരുനാള്‍ …

മണ്ണംപേട്ട മേരി ഇമ്മാക്യൂലേറ്റ് പള്ളിയില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി Read More »

NCTV NEWS- PUDUKAD NEWS

വ്യവസായ വാണിജ്യ വകുപ്പ് പുതുക്കാട് ഗ്രാമ പഞ്ചായത്ത് സംരംഭക വര്‍ഷത്തിന്റെ ഭാഗമായി നടത്തിയ സംരംഭക സഭ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു

വൈസ് പ്രസിഡന്റ് ഷൈനി ജോജു അധ്യക്ഷയായിരുന്നു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷാജു കാളിയേങ്കര, പ്രീതി ബാലകൃഷ്ണന്‍, സി.പി. സജീവന്‍, ഫിലോമിന ഫ്രാന്‍സീസ്, വ്യവസായ വികസന ഓഫീസര്‍ വി.എ. സെബി, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ അമ്പിളി ഹരി, എന്റര്‍െ്രെപസ് ഡെവലപ്പ്‌മെന്റ് എക്‌സിക്യുട്ടീവ് നിമിത ശ്യാം, വിവിധ ബാങ്ക് മാനേജര്‍മാരായ എം.കെ. വൃദ്ധ, വി.കെ. ഷബീന, വിഷ്ണു മുരളി എന്നിവര്‍ പ്രസംഗിച്ചു.

PARAPPUKARA PANCHAYATH- PUDUKAD NEWS- NCTV NEWS

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വീടുകളിലേക്ക് ബയോബിന്‍ വിതരണം ചെയ്തു

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ ലത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. എം.കെ. ഷൈലജ, രാധ വിശ്വംഭരന്‍, പി.സി. ഷീജ, സി.ബി. രാധിക എന്നിവര്‍ പ്രസംഗിച്ചു. 4,17,000 രൂപ ചിലവില്‍ പഞ്ചായത്തിലെ 280 വീടുകളിലേക്കാണ് ബയോബിന്‍ നല്‍കുന്നത്. 

PUDUKAD NEWS- NCTV NEWS- PARAPPUKARA PANCHAYATH

മാലിന്യമുക്ത ഇടവും സുരക്ഷയും നിലനിര്‍ത്താന്‍ പോങ്കോത്രയില്‍ നിരീക്ഷണ ക്യാമറയും ബ്യൂട്ടി സ്‌പോര്‍ട്ടും സ്ഥാപിച്ചു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ.് പ്രിന്‍സ് നിരീക്ഷണ ക്യാമറ നാടിനു സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ ബ്യൂട്ടി സ്‌പോര്‍ട് ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത സുനില്‍, പഞ്ചായത്ത്  ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ശൈലജ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ രാധ വിശ്വംഭരന്‍, ഷീന പ്രദീപ്, ഷീബ എന്നിവര്‍ സന്നിഹിതരായി. 

nctv news- pudukad news- malayalam news

അഴകം യുവജനസംഘം വായനശാലയും കൊടകര എഴുത്തുപുരയും സംയുക്തമായി എം.ടി. വാസുദേവന്‍നായരെയും സുഗതകുമാരിയെയും അനുസ്മരിച്ചു

യോഗം കൊടകര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ ടി.വി. ഗോപി ഉദ്ഘാടനം ചെയ്തു. എഴുത്തുപുര സെക്രട്ടറി കെ. രമേശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സുട്ടു കഥകളുടെ കഥാകൃത്ത് ഒന്നാം ക്ലാസുകാരി മെയ് സിതാരയെ ചടങ്ങില്‍ അനുമോദിച്ചു. കൊടകര ഗ്രന്ഥശാല നേതൃസമിതി ചെയര്‍മാന്‍ എം.കെ. ജോര്‍ജ്, എം.കെ. രാജി, വായനശാലാ സെക്രട്ടറി പി.എം. സുനില്‍കുമാര്‍, ലൈബ്രേറിയന്‍ എം.കെ. ശ്രീജ എന്നിവര്‍ പ്രസംഗിച്ചു

mt vasudevan nair- nctv news- pudukad news

വെള്ളിക്കുളങ്ങര ഗ്രാമീണവായനശാലയുടെ ആഭിമുഖ്യത്തില്‍ എം. ടി. അനുസ്മരണം സംഘടിപ്പിച്ചു

പഞ്ചായത്ത് അംഗം ചിത്ര സുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. ചാലക്കുടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗം എന്‍.എസ്. വിദ്യാധരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ് പി.ജി. മോഹനന്‍ അധ്യക്ഷത വഹിച്ചു. ജോയ് കാവുങ്ങല്‍, റഷീദ് ഏറത്ത്, കെ.വി. ഷാജു, ഇ.എച്ച്. സഹീര്‍ എന്നിവര്‍ പ്രസംഗിച്ചു. 

nenmanikara panchayath- nctv news - pudukad news

വലിച്ചെറിയല്‍ മുക്ത ക്യാമ്പയിന്റെ ഭാഗമായി നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ദേശീയപാതയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

മണലിപാലം മുതല്‍ തലോര്‍ ബൈപ്പാസ് വരെ ഇരുവശവുമാണ് ശുചീകരിച്ചത്. വലിച്ചെറിയല്‍ മുക്ത വാരത്തിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജലക്ഷ്മി രെനീഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. അജിത, ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സി. ദ്വിദിക എന്നിവര്‍ സന്നിഹിതരായി. റോഡരികില്‍ നിന്നും ശേഖരിച്ച അജൈവമാലിന്യങ്ങള്‍ ക്ലീന്‍ …

വലിച്ചെറിയല്‍ മുക്ത ക്യാമ്പയിന്റെ ഭാഗമായി നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ദേശീയപാതയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി Read More »

പട്ടികജാതി ക്ഷേമസമിതി കൊടകര ഏരിയ കൺവെൻഷൻ

പട്ടികജാതി ക്ഷേമ സമിതി കൊടകര ഏരിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

പട്ടികജാതി ക്ഷേമസമിതി ജില്ലാ സെക്രട്ടറി കെ.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.വി. മണി അധ്യക്ഷത വഹിച്ചു. വിവിധ വില്ലേജ്, ഇറിഗേഷന്‍, പുഴയോര പുറമ്പോക്കുകളില്‍ വീട് വെച്ച് താമസിക്കുന്ന പട്ടികജാതി കുടുംബങ്ങടക്കം എല്ലാവര്‍ക്കും പട്ടയം അനുവദിക്കണമെന്ന് കണ്‍വെന്‍ഷനില്‍ പ്രമേയം വഴി അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി പി.കെ. കൃഷ്ണന്‍കുട്ടി, സി.പി.എം. കൊടകര ഏരിയ കമ്മിറ്റി അംഗം ഇ.കെ. അനൂപ്, പി.കെ.എസ്. ജില്ലാ കമ്മിറ്റി അംഗം അമ്പിളി സോമന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ വി.എസ്. സുബീഷ്, പി. സി. …

പട്ടികജാതി ക്ഷേമ സമിതി കൊടകര ഏരിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു Read More »

mangattu govindan passed away- nctv news- pudukad news

പ്രമുഖ നാഗസ്വര വിദ്വാന്‍ മങ്ങാട്ട് ഗോവിന്ദന്‍കുട്ടി വിടവാങ്ങി

84 വയസായിരുന്നു. 60 വര്‍ഷത്തിലേറെ കാലമായി നാഗസ്വര കലയിലെ പ്രാമാണികരില്‍ ഒരാളായിരുന്നു ഗോവിന്ദന്‍കുട്ടി. അച്ഛന്‍ മങ്ങാട്ട് കുട്ടനില്‍ നിന്നും കുട്ടിക്കാലത്തുതന്നെ നാഗസ്വര വിദ്യയില്‍ പ്രാവിണ്യം നേടി. ഉത്സവ പറമ്പുകളില്‍ ആരാധകരെ വിസ്മയിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത കലാകാരനാണ് ഗോവിന്ദന്‍ കുട്ടി. നിരവധി അംഗീകാരങ്ങളും, ആദരവുകളും ഏറ്റുവാങ്ങിയ മികച്ച കലാകാരനായിരുന്നു. സംസ്‌കാരം തിങ്കള്‍ (ജനുവരി 06) രാവിലെ 10ന് നന്തിപുലത്തെ വീട്ടുവളപ്പില്‍.ഭാര്യ അമ്മിണി. മക്കള്‍- മുരളി (റിട്ട. നേവി സൈനികന്‍), ജയശ്രീ, സജീവന്‍ (തകില്‍ കലാകാരന്‍), മരുമക്കള്‍: ഷൈജ …

പ്രമുഖ നാഗസ്വര വിദ്വാന്‍ മങ്ങാട്ട് ഗോവിന്ദന്‍കുട്ടി വിടവാങ്ങി Read More »

mattathur-swimming-training.- nctv news- pudukad news

 ഹൈസ്‌കൂള്‍ ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളേയും ഉള്‍പ്പെടുത്തി മറ്റത്തൂര്‍ പഞ്ചായത്തില്‍ നടപ്പാക്കുന്ന നീന്തല്‍സാക്ഷരത യജ്ഞം ശ്രദ്ധേമാകുന്നു

പഞ്ചായത്തില്‍ വിവിധ വിദ്യാലയങ്ങളിലെ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് നീന്തല്‍ പരിശീലിക്കുന്നത്. നീന്തലറിയാതെ കൗമാരപ്രായക്കാര്‍ ജലാശയങ്ങളില്‍ മുങ്ങിമരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള  മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്‍രെ  മുന്‍കരുതലാണ് നീന്തല്‍ പരിശീലന പദ്ധതി.  മുങ്ങിമരണങ്ങള്‍ നിത്യസംഭവമാകുന്ന പശ്ചാത്തലത്തിലാണ് കൗമാര പ്രായക്കാരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി നീന്തല്‍പരിശീലനം നല്‍കാന്‍ പഞ്ചായത്ത് തീരുമാനമെടുത്ത്. നീന്തലറിയാത്തതുകൊണ്ടു മാത്രം മുങ്ങിമരണങ്ങള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍  പഞ്ചായത്തില്‍  ഇത്തരത്തിലുള്ള ദുരന്തം ആവര്‍ത്തിക്കപ്പെടരുതെന്ന ദൃഢനിശ്ചയമാണ് ഈ പരിശീലനപദ്ധതിക്കു പിന്നിലുള്ളതെന്ന്  മറ്റത്തൂര്‍ പഞ്ചായത്ത് അംഗം ജിഷ ഹരിദാസ് പറഞ്ഞുനീന്തല്‍ പരിശീലിച്ചതിനൊപ്പം …

 ഹൈസ്‌കൂള്‍ ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളേയും ഉള്‍പ്പെടുത്തി മറ്റത്തൂര്‍ പഞ്ചായത്തില്‍ നടപ്പാക്കുന്ന നീന്തല്‍സാക്ഷരത യജ്ഞം ശ്രദ്ധേമാകുന്നു Read More »