ചെങ്ങാലൂര്‍ രണ്ടാംകല്ല് എഎല്‍പി സ്കൂളില്‍ പോഷന്‍ അഭിയാന് 2024 സംഘടിപ്പിച്ചു
വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ നിന്നും പോഷക സമൃദ്ധമായ സാധനങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ വ്യത്യസ്തമായ ഭക്ഷണത്തിന്റെ പ്രദര്‍ശനവും നടന്നു. റാണി ആന്റു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് തോബി തോട്ടിയാന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക നിക്സണ് പോള്‍, എംപിടിഎ പ്രസിഡന്റ് ശ്രുതി നിഖില്‍, പ്രേമ ബാബു, പിടിഎ വൈസ് പ്രസിഡന്റ്, അനൂപ് ചന്ദ്രന്, സ്റ്റാഫ് സെക്രട്ടറി നിബിത ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.