രാമായണ മാസാചരണത്തിന്റെ തുടക്കം കുറിച്ച് ഇന്ന് കര്‍ക്കിടകം ഒന്ന്
വിശ്വാസത്തിന്റയും ജീവിതചര്യയുടെയും കൂടിചേരലാണ് മലയാളിക്ക് ഈ മാസം. ഇനിയുള്ള മുപ്പതുനാള് വീടുകളിലും ക്ഷേത്രങ്ങളിലും രാമായണ ശീലുകള്‍ ഉയരും. തോരാതെ മഴ പെയ്തിരുന്ന കര്‍ക്കിടകം മലയാളികള്‍ക്ക് പഞ്ഞകര്‍ക്കടകവും കള്ളക്കര്‍ക്കടവുമാണ്. കര്‍ക്കിടകത്തിന്റെ ക്ലേശത്തിനിടയിലും മനസിനും ശരീരത്തിനും ആശ്വാസം പകരാനാണ് രാമായണ പാരായണമെന്ന് വിശ്വാസം. രാമായണ മാസാചരണത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളില്‍ രാമായണ പാരായണം നടക്കും. വീടുകളിലും സന്ധ്യയ്ക്ക് നിറദീപങ്ങള്‍ തെളിയിച്ച് രാമായണ പാരായണം തുടരും. അടുത്ത പതിനൊന്ന് മാസങ്ങളിലേക്കുള്ള ആരോഗ്യ പരിചരണത്തിനും കര്‍ക്കിടകത്തിലാണ് തുടക്കമിടുക. രോഗങ്ങളെ പ്രതിരോധിക്കാന്‍ മനസിനും ശരീരത്തിനും പരിചരണം …
രാമായണ മാസാചരണത്തിന്റെ തുടക്കം കുറിച്ച് ഇന്ന് കര്‍ക്കിടകം ഒന്ന് Read More »