മൂന്നുമുറി സെന്റ് ജോണ്‍ ഹി ബാപ്റ്റിസ്റ്റ് പള്ളിയില്‍ വിശുദ്ധ സെബാസ്റ്റ്യാനോസിന്റെ അമ്പു തിരുനാള്‍ ഈ മാസം ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു
ശനിയാഴ്ച വൈകുന്നേരം 5.30ന് ഫാ. ജോസ് മുണ്ടാടന്റെ കാര്‍മികത്വത്തില്‍ ലദീഞ്ഞ്, പ്രസുദേന്തിവാഴ്ച, രൂപം എഴുന്നള്ളിച്ചു വെക്കല്‍, വി. കുര്‍ബാന, നൊവേന, ഏഴിന് ദീപാലങ്കാരം സ്വിച്ച്ഓണ്‍, ഞായറാഴ്ച രാവിലെ 6.30ന് വി. കുര്‍ബാനക്കു ശേഷം മെഗാബാന്റ് തുടര്‍ന്ന് 27 കുടുംബയൂണിറ്റുകളിലേക്ക് അമ്പെഴുന്നള്ളിപ്പ്, രാത്രി 12ന് വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പ്രദക്ഷിണങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് പള്ളിയില്‍ സമാപിക്കും. തിങ്കളാഴ്ച രാവിലെ 6.30ന് വി. കുര്‍ബാന, 10ന് ഫാ. വിനില്‍ കുരിശുതറയുടെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ പാട്ടുകുര്‍ബാന, ഫാ. നവീന്‍ ഊക്കന്റെ സന്ദേശം, …