nctv news pudukkad

latest news

CHACKO CHIRA ROAD

കൊടകര ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ ചെലവഴിച്ച് പുനര്‍നിര്‍മിച്ച പുതുക്കാട് പഞ്ചായത്തിലെ ചാക്കോച്ചിറ റിംഗ് റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സതി സുധീര്‍, പോള്‍സണ്‍ തെക്കുംപീടിക, പഞ്ചായത്തംഗം ഷാജു കാൡയേങ്കര, അസി. എന്‍ജിനീയര്‍ രോഹിത് മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. 

കൊടകര ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ ചെലവഴിച്ച് പുനര്‍നിര്‍മിച്ച പുതുക്കാട് പഞ്ചായത്തിലെ ചാക്കോച്ചിറ റിംഗ് റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു Read More »

KODAKARA

കൊടകരയില്‍ സര്‍വീസ് റോഡരുകില്‍ വളര്‍ന്നു നില്‍ക്കുന്ന കുറ്റിച്ചെടികള്‍ കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാകുന്നു

കൊടകര ശാന്തി ജംഗ്ഷനില്‍ നിന്ന് ഫ്ളൈ ഓവര്‍ ജംഗ്ഷന്‍ വരെയുള്ള റോഡരുകിലാണ് അഞ്ചടിയോളം ഉയരത്തില്‍ പാഴ്‌ചെടിള്‍ വളര്‍ന്നു നില്‍ക്കുന്നത്. നടന്നുപോകുന്നവര്‍ക്ക്  എതിരെ വാഹനങ്ങള്‍ വരുമ്പോള്‍ ഒതുങ്ങി നില്‍ക്കാന്‍ കുറ്റിച്ചെടികള്‍ തടസമാണ്. സര്‍വീസ് റോഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡിലൂടെ എത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ കാഴ്ച മറയാനും കുറ്റിചെടികള്‍ കാരണമാകുന്നതായി പരാതിയുണ്ട്.

കൊടകരയില്‍ സര്‍വീസ് റോഡരുകില്‍ വളര്‍ന്നു നില്‍ക്കുന്ന കുറ്റിച്ചെടികള്‍ കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാകുന്നു Read More »

ganja

തൃശ്ശൂരില്‍ ട്രെയിനില്‍ കടത്തുകയായിരുന്ന മൂന്നര കിലോ കഞ്ചാവ് റെയില്‍വേ സ്‌നിഫര്‍ ഡോഗ് മണത്തു കണ്ടുപിടിച്ചു

കഞ്ചാവ് കടത്തിയ ബംഗാൾ സ്വദേശികളായ മൂന്ന് പേരെ തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡും റെയിൽവേ സംരക്ഷണ സേനയും ചേർന്ന് പിടികൂടി. വെസ്റ്റ്ബംഗാളില്‍ നിന്നും തൃശ്ശൂരിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. വി.ഒ, മൂഷിദബാദ് സ്വദേശികളും കേരളത്തിൽ നിർമ്മാണ മേഖലയിൽ തൊഴിലെടുക്കുന്നവരുമായ ഷെരീഫുൾ, തജറുദ്ദീൻ , ഹസിബിൾ എന്നിവരാണ് പിടിയിലായത്. തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡും റെയിൽവേ സംരക്ഷണ സേനയും സംയുക്തമായി സ്നിഫര്‍ ഡോഗിനെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.ഡോഗ് ട്രൈനർ കലൈ സെൽവത്തിന്‍റെ നെതൃത്ത്വത്തില്‍ റെയിൽവേ സ്നിഫർ

തൃശ്ശൂരില്‍ ട്രെയിനില്‍ കടത്തുകയായിരുന്ന മൂന്നര കിലോ കഞ്ചാവ് റെയില്‍വേ സ്‌നിഫര്‍ ഡോഗ് മണത്തു കണ്ടുപിടിച്ചു Read More »

kappa arrest

കാപ്പ നിയമപ്രകാരം നാടു കടത്തിയതിനുശേഷം ജില്ലാ അതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കയറിയ പ്രതിയെ പോലീസ് പിടികൂടി

ഷം ജില്ലാ അതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കയറിയ പ്രതിയെ പോലീസ് പിടികൂടി. പുതുക്കാട് സ്‌റ്റേഷന്‍ പരിധിയിലെ സ്ഥിരം കുറ്റവാളിയായ ആമ്പല്ലൂര്‍ കൊട്ടേക്കാട്ടുകാരന്‍ വീട്ടില്‍ 34 വയസ്സുള്ള സ്റ്റാലിനെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

കാപ്പ നിയമപ്രകാരം നാടു കടത്തിയതിനുശേഷം ജില്ലാ അതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കയറിയ പ്രതിയെ പോലീസ് പിടികൂടി Read More »

pudukad railway

പുതുക്കാട് റെയില്‍വേ മേല്‍പ്പാലത്തിന് റെയില്‍വേയുടെ ഭാഗത്തുള്ള തടസ്സങ്ങള്‍ ഉടന്‍ നീക്കി യഥാര്‍ത്ഥ്യമാക്കുമെന്ന് തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ എസ്.സി. ശര്‍മ്മ 

പുതുക്കാട് റെയില്‍വേ സ്‌റ്റേഷന്‍ സന്ദര്‍ശനത്തിടെ ആണ് ഡിആര്‍എം ഇക്കാര്യം അറിയിച്ചത്. പുതുക്കാട് എംഎല്‍എ പ്രതിനിധീകരിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീയാക്കിയതായി അറിയിച്ചു. മൂന്നാം പാതയുടെ അന്തിമ രേഖ വരുന്നതോടെ റെയില്‍വേ മേല്‍പ്പാലത്തിന് അനുമതി നല്‍കുമെന്ന് ഡിആര്‍എം അറിയിച്ചു. ദക്ഷിണ റെയില്‍വേ സ്വച്ഛത് ഭാരത് അഭയാ മിഷന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഡിആര്‍എം ഉദ്ഘാടനം ചെയ്തു. മുപ്ലിയം ഐസിസി എസ് കോളേജ് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി. ഡിവിഷണല്‍

പുതുക്കാട് റെയില്‍വേ മേല്‍പ്പാലത്തിന് റെയില്‍വേയുടെ ഭാഗത്തുള്ള തടസ്സങ്ങള്‍ ഉടന്‍ നീക്കി യഥാര്‍ത്ഥ്യമാക്കുമെന്ന് തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ എസ്.സി. ശര്‍മ്മ  Read More »

ollur fire rescue

ഒല്ലൂരില്‍ എടിഎം കൗണ്ടറിന് തീ പിടിച്ചു

രാമൂസ് ഷോപ്പിംഗ് മാളില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മിലാണ് തീപിടുത്തം ഉണ്ടായത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തൃശ്ശൂരില്‍ നിന്ന് അഗ്‌നിശമനാ സേന അംഗങ്ങള്‍ എത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്. എ ടി എം മെഷീന് പുറകുവശത്തായി സൂക്ഷിച്ചിരുന്ന ബാറ്ററികളും കണ്‍ട്രോള്‍ മെഷീനുകളും അനുബന്ധ വൈദ്യുതി ഉപകരണങ്ങളും തീ പിടുത്തത്തില്‍ കത്തി നശിച്ചു. എടിഎം മെഷീനിലേക്ക് തീ പടരാതിരുന്നതിനാല്‍ മെഷിന് കേടുപാടുകള്‍ സംഭവിച്ചില്ല.

ഒല്ലൂരില്‍ എടിഎം കൗണ്ടറിന് തീ പിടിച്ചു Read More »

death

വരന്തരപ്പിള്ളിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കര്‍ഷകന്റെ മൃതദേഹം കണ്ടെത്തി

വരന്തരപ്പിള്ളി വടക്കുമുറി തണ്ടാശ്ശേരി 69 വയസുള്ള വിജയന്‍ ആണ് മരിച്ചത്. കുറുമാലി പുഴയില്‍ എന്‍ഡിആര്‍എഫ് സംഘം നടത്തിയ തിരച്ചിലിലാണ് വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് മുതല്‍ ഇദ്ദേഹത്തെ കാണ്‍മാനില്ലായിരുന്നു. തോട്ടില്‍ ചൂണ്ടയിടുകയായിരുന്ന ആളാണ് വിജയന്‍ തോട്ടില്‍ വീഴുന്നത് കണ്ടത്. ആദ്യം നാട്ടുകാര്‍ ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പുതുക്കാട് നിന്നും അഗ്‌നിരക്ഷാസേനയെത്തി ബുധനാഴ്ച വൈകീട്ട് വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് എന്‍ഡിആര്‍എഫ് സംഘം തിരച്ചില്‍ നടത്തുന്നതിനിടെയാണ ്‌വിജയന്റെ മൃതദേഹം കണ്ടെത്തിയത്. ശോഭനയാണ് വിജയന്റെ

വരന്തരപ്പിള്ളിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കര്‍ഷകന്റെ മൃതദേഹം കണ്ടെത്തി Read More »

kodara esaf bank robbery

കൊടകര ഇസാഫ് ബാങ്ക് കവര്‍ച്ച: മൂന്നാം പ്രതി പിടിയിലായി

കൊടകര ഇസാഫ് ബാങ്കില്‍ കവര്‍ച്ച നടത്തിയ അഞ്ചംഗ സംഘത്തിലെ മൂന്നാം പ്രതി പിടിയിലായി. പത്തനംതിട്ട കലത്തൂര്‍ വാണിയംപാറയില്‍ വീട്ടില്‍ 39 വയസുള്ള ഷറഫുദ്ദീനെയാണ് കൊടകര പൊലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 25 നായിരുന്നു കൊടകരയിലുള്ള ഇസാഫ് ബാങ്കില്‍ കവര്‍ച്ച നടന്നത്.

കൊടകര ഇസാഫ് ബാങ്ക് കവര്‍ച്ച: മൂന്നാം പ്രതി പിടിയിലായി Read More »

ONAM BUMPER

സംസ്ഥാന സര്‍ക്കാറിന്റെ തിരുവോണം ബമ്പര്‍ ബിആര്‍ 93 ലോട്ടറി ഫലം പ്രഖ്യാപിച്ചു. TE 230662 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം

തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 25 കോടിയാണ് ഒന്നാം സമ്മാനം. കോഴിക്കോട് പാളയത്തുള്ള ബാവ ഏജന്‍സി പാലക്കാട് വാളയാറില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഈ മാസം 11ന് വിറ്റ ടിക്കറ്റ് ആണിത്. ഓണം ബമ്പറിന്റെ ചരിത്രത്തിലെ സര്‍വ്വകാല റെക്കോര്‍ഡ് ആണ് ഇത്തവണ വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്. ആകെ 85 ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത്. ആകെ സമ്മാനത്തുക 125

സംസ്ഥാന സര്‍ക്കാറിന്റെ തിരുവോണം ബമ്പര്‍ ബിആര്‍ 93 ലോട്ടറി ഫലം പ്രഖ്യാപിച്ചു. TE 230662 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം Read More »

SUBISHAM PRGM

പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ആദ്യ ഘട്ടം മുട്ടക്കോഴി വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിന്റെ ഭാഗമായി 2,79,860 രൂപയും പഞ്ചായത്ത് വികസന ഫണ്ടില്‍ നിന്നും 99,800 രൂപയും ചെലവഴിച്ചാണ് മുട്ട കോഴി വിതരണം ചെയ്തത്. അഞ്ച് മുട്ടക്കോഴികളെ വീതം 630 പേര്‍ക്കാണ് ഈ വര്‍ഷം  സൗജന്യമായി നല്‍കിയത്. ചടങ്ങില്‍ ബ്ലോക്ക് അംഗം റീന ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ബീന സുരേന്ദ്രന്‍, എന്‍.എം. പുഷ്പാകരന്‍, ഷീബ സുരേന്ദ്രന്‍, ഡോ. ജോഷി എന്നിവര്‍ സന്നിഹിതരായിരുന്നു.

പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ആദ്യ ഘട്ടം മുട്ടക്കോഴി വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു Read More »

KODALY GLP SCHOOL

കോടാലി ജി.എല്‍.പി. സ്‌കൂളില്‍ നിര്‍മിച്ച ഓഡിറ്റോറിയം നാടിന് സമര്‍പ്പിച്ചു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷയായിരുന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, ജില്ല പഞ്ചായത്ത് അംഗം ജെനീഷ് പി. ജോസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സജിത രാജീവ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ  ദിവ്യസുധീഷ്, സനല ഉണ്ണികൃഷ്ണന്‍, വി.എസ്. നിജില്‍, വാര്‍ഡ് അംഗങ്ങളായ  കെ.എസ്. സൂരജ്, ലിന്റോ പള്ളിപറമ്പന്‍, പ്രധാന അധ്യാപിക ടി.എം. ശകുന്തള, മുന്‍ പ്രധാന അധ്യാപകരായ ജോസ് മാത്യു, കെ.ജെ. ധുമിനി, പിടിഎ പ്രസിഡന്റ്

കോടാലി ജി.എല്‍.പി. സ്‌കൂളില്‍ നിര്‍മിച്ച ഓഡിറ്റോറിയം നാടിന് സമര്‍പ്പിച്ചു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു Read More »

THALORE JARUSALEM ROAD

തലോര്‍ തലവണിക്കര ജറുസലേം റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

 ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റര്‍ എഞ്ചീനിയര്‍ രോഹിത്ത്, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ഫാദര്‍ ഡേവീസ് പട്ടത്ത്, ഗ്രാമപഞ്ചായത്ത് വികസന ചെയര്‍മാന്‍ സജിന്‍ മേലേടത്ത്, ഗ്രാമപഞ്ചായത്ത് അംഗം സണ്ണി ചെറിയാലത്ത്, കോണ്‍ട്രക്ടര്‍ റിഡ്‌സന്‍ എന്നിവര്‍ പ്രസംഗിച്ചു. എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 17.8 ലക്ഷം രൂപ അനുവദിച്ചതിന്റെ ഭാഗമായിട്ടാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 15 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

തലോര്‍ തലവണിക്കര ജറുസലേം റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

SSLC DATE ANNOUNCE

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ തീയതി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ അടുത്ത വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് നാല് മുതല്‍ 25 വരെ നടത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഹയര്‍സെക്കന്‍ഡറി പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 1 മുതല്‍ 26 വരെയും നടത്തും. ഫെബ്രുവരി 19 മുതല്‍ 23 വരെ എസ്എസ്എല്‍സി മോഡല്‍ പരീക്ഷയുണ്ടാകും. ഏപ്രില്‍ 3 മുതല്‍ 17 വരെ മൂല്യനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കും. വേഗത്തില്‍ തന്നെ ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ തീയതി പ്രഖ്യാപിച്ചു Read More »

CHIYYARAM ACCIDENT

ചിയ്യാരത്ത് നടന്ന ബസ് അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളടക്കം 18 പേര്‍ക്ക് പരുക്കേറ്റു

ബസിന് പുറകില്‍ ബസ് ഇടിച്ചായിരുന്നു അപകടം. ചിയ്യാരം പോസ്റ്റ് ഓഫീസ് ജംങ്ഷന് സമീപം രാവിലെ എട്ടോടെ ആയിരുന്നു അപകടം. കോടാലി ഊരകം തൃശ്ശൂര്‍ റൂട്ടിലോടുന്ന ‘അയ്യപ്പജ്യോതി’ ബസിന് പുറകില്‍ തൃശ്ശൂര്‍ ചേര്‍പ്പ് തൃപ്രയാര്‍ റൂട്ടിലോടുന്ന െ്രെകസ്റ്റ് മോട്ടോഴ്‌സ് ബസ് ഇടിക്കുകയായിരുന്നു. മുന്‍പിലുണ്ടായിരുന്ന സ്‌കൂള്‍ ബസ് പെട്ടന്ന് ബ്രേക്ക് ചവിയതിനെ തുടര്‍ന്ന് തൊട്ടു പുറകിലുണ്ടായിരുന്ന അയ്യപ്പ ജ്യോതി ബസും ബ്രേക്ക് ചവിട്ടി. ഇതോടെ പുറകിലുണ്ടായിരുന്ന ‘െ്രെകസ്റ്റ് മോട്ടോഴ്‌സ്’ ബസ് അയ്യപ്പജ്യോതി ബസിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു. ബസിന്റെ ചില്ല് പൊട്ടി

ചിയ്യാരത്ത് നടന്ന ബസ് അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളടക്കം 18 പേര്‍ക്ക് പരുക്കേറ്റു Read More »

THALORE ACCIDENT

അപകടം: യുവതിയ്ക്കും രണ്ട് കുട്ടികള്‍ക്കും പരുക്കേറ്റു

തലോരില്‍ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് യുവതിയ്ക്കും രണ്ട് കുട്ടികള്‍ക്കും പരുക്കേറ്റു. തലോര്‍ ജീസസ് അക്കാദമിക്ക് മുന്‍പിലാണ് അപകടം നടന്നത്. യുകെജി യിലും ഒന്നാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പരുക്കേറ്റത്.

അപകടം: യുവതിയ്ക്കും രണ്ട് കുട്ടികള്‍ക്കും പരുക്കേറ്റു Read More »

obit

സൗദിയില്‍ നടന്ന വാഹനാപകടത്തില്‍ നന്തിപുലം സ്വദേശിയായ യുവാവ് മരിച്ചു. ആറ്റപ്പിള്ളി തൃശോക്കാരന്‍ ദേവസി മകന്‍ 35 വയസുള്ള മിഥുനാണ് മരിച്ചത്

ഈ മാസം 7നായിരുന്നു സംഭവം. മിഥുന്‍ ഓടിച്ച വാഹനം ഡിവൈഡറില്‍ ഇടിച്ചായിരുന്നു അപകടമുണ്ടായത്. സംസ്‌കാരം പിന്നീട്. എടമുട്ടം മീന്‍പറമ്പില്‍ കുരുതുകുളങ്ങര ക്ലാരന്‍സ് മകള്‍ റെയ്ച്ചല്‍ റോസാണ് ഭാര്യ. 3 വയസുകാരന്‍ എയ്ദന്‍ മകനാണ്. രണ്ടാമത്തെ കുട്ടിയ്ക്ക് ദിവസങ്ങള്‍ മാത്രമാണ് പ്രായം. ആലീസാണ് മിഥുന്റെ മാതാവ്.

സൗദിയില്‍ നടന്ന വാഹനാപകടത്തില്‍ നന്തിപുലം സ്വദേശിയായ യുവാവ് മരിച്ചു. ആറ്റപ്പിള്ളി തൃശോക്കാരന്‍ ദേവസി മകന്‍ 35 വയസുള്ള മിഥുനാണ് മരിച്ചത് Read More »

mla

അപകടം പതിവായ പുതുക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്ത് ബസ്സ് ബേ ബസ്സ് ഷല്‍ട്ടര്‍ നിര്‍മ്മിച്ച് തൃശ്ശൂര്‍ ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്ക് ബസ്സില്‍ കയറുന്നതിന് സൗകര്യമൊരുക്കാന്‍ തീരുമാനമായി 

ദേശീയപാത 544 ല്‍ പുതുക്കാട് മണ്ഡലത്തിലൂടെ കടന്നുപോകുന്ന പ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറേറ്റില്‍ ചേര്‍ന്ന് ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് തീരുമാനം. കെഎസ്ആര്‍ടിസി ബസ്സുകള്‍ ഹൈവേ മുറിച്ചു കടന്ന് ബസ് സ്റ്റാന്‍ഡിലേക്ക് കയറുന്നത് ഇതുമൂലം ഒഴിവാക്കാന്‍ സാധിക്കും. കാല്‍നടക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന പുതുക്കാട് ജംഗ്ഷനില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ്  നിര്‍മ്മിക്കുന്നതിന് യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ആയതിന്റെ അനുമതി ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന് നാഷണല്‍ ഹൈവേ പ്രൊജക്റ്റ് ഡയറക്ടര്‍ യോഗത്തെ അറിയിച്ചു. ആമ്പല്ലൂര്‍ ജംഗ്ഷനില്‍ അണ്ടര്‍ പാസ്സേജ്

അപകടം പതിവായ പുതുക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്ത് ബസ്സ് ബേ ബസ്സ് ഷല്‍ട്ടര്‍ നിര്‍മ്മിച്ച് തൃശ്ശൂര്‍ ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്ക് ബസ്സില്‍ കയറുന്നതിന് സൗകര്യമൊരുക്കാന്‍ തീരുമാനമായി  Read More »

OBIT

മുരിയാട് കാപ്പാറയില്‍ വീടിനുള്ളില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

ഇടുക്കി ബൈസണ്‍വാലി സ്വദേശി നടുവിലാംമാക്കല്‍ 58 വയസുള്ള അഗസ്റ്റിന്‍ ആണ് മരിച്ചത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കാപ്പാറയിലെ വീട്ടില്‍ അഗസ്റ്റിന്‍ തനിച്ചാണ് താമസിച്ചിരുന്നത്. മുരിയാടുള്ള ധ്യാനകേന്ദ്രത്തില്‍ കുടുംബവുമായി കഴിഞ്ഞിരുന്ന അഗസ്റ്റിന്‍ സ്വന്തമായി വാങ്ങിയ വീട്ടിലേക്ക് മാറുകയായിരുന്നു. ആളൂര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. 

മുരിയാട് കാപ്പാറയില്‍ വീടിനുള്ളില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി Read More »

ambekar colony

വരന്തരപ്പിള്ളി പഞ്ചായത്തിലെ വേലൂപ്പാടം പട്ടികജാതി കോളനിയില്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയുടെ സമഗ്ര വികസനത്തിന് തുടക്കം കുറിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരന്‍, ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ.കെ. സദാശിവന്‍, ഷീല ജോര്‍ജ്, ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ബഷീര്‍, റഷീദ് അരീക്കോട് എന്നിവര്‍ പ്രസംഗിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസര്‍ എ.പി. സീന പദ്ധതി വിശദീകരിച്ചു. നിര്‍വഹണ ഏജന്‍സിയായ കെല്‍ പ്രതിനിധി റിഥ്വി രവീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

വരന്തരപ്പിള്ളി പഞ്ചായത്തിലെ വേലൂപ്പാടം പട്ടികജാതി കോളനിയില്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയുടെ സമഗ്ര വികസനത്തിന് തുടക്കം കുറിച്ചു Read More »

OBIT

തൃക്കൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം മേരിക്കുട്ടി വര്‍ഗ്ഗീസിന്റെ ഭര്‍ത്താവ് അന്തരിച്ചു

കല്ലൂര്‍ മംഗലംതണ്ട് മുളന്തറ വര്‍ഗ്ഗീസ് അന്തരിച്ചു. 74 വയസായിരുന്നു. സംസ്‌കാരം ശനിയാഴ്ച രാവിലെ 11ന് വെള്ളാനിക്കോട് സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. റാണി, റൂബി, റിറ്റി എന്നിവര്‍ മക്കളും റോബിന്‍, ജോയ്, ജോഷി എന്നിവര്‍ മരുമക്കളുമാണ്.

തൃക്കൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം മേരിക്കുട്ടി വര്‍ഗ്ഗീസിന്റെ ഭര്‍ത്താവ് അന്തരിച്ചു Read More »