ദുരന്തത്തിന് ഇരയാവുന്നവരുടെ വായ്പകള്‍ എഴുതി തള്ളാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് അധികാരം നല്കുന്ന സെക്ഷന്‍ 13 പുതിയ ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ എടുത്തു കളഞ്ഞ നടപടി അത്യന്തം ക്രൂരമാണെന്ന് മന്ത്രി കെ. രാജന്
ആമ്പല്ലൂരില്‍ നടന്ന സിപിഐ പുതുക്കാട് മണ്ഡലം സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ചൂരല്‍മലയിലെ ദുരന്ത ബാധിതരുടെ വായ്പകള്‍ എഴുതി തള്ളാന്‍ തുടക്കം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഇടപ്പെട്ട കേരള ഹൈക്കോടതിയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയോട് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനിടെയാണ് ദുരന്ത നിവാരണ അതോറിറ്റിക്ക് ഇക്കാര്യത്തിലുള്ള അധികാരം തന്നെ ഇല്ലാതാക്കുന്നതിനുള്ള ഭേദഗതി പുറപ്പെടുവിച്ചത്. പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ ദുരന്ത നിവാരണ അതോറിറ്റിക്ക് തീരുമാനം എടുക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന് ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. …