ദുബായിൽ നിന്ന് വിമാനമിറങ്ങി, നേരെ ജയിലിലേക്ക്; വധശ്രമക്കേസ് പ്രതി നെടുമ്പാശ്ശേരിയിൽ പിടിയിൽ!
വർഷങ്ങളായി വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന വധശ്രമക്കേസ് പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. ചെന്ത്രാപ്പിന്നി സ്വദേശി വിബിനെയാണ് തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. ലുക്കൗട്ട് സർക്കുലർ നിലവിലുള്ള പ്രതി ദുബായിൽ നിന്ന് എത്തിയപ്പോഴാണ് എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ചത്. 2021-ൽ എടത്തിരുത്തി സ്വദേശി സുവിലാലിനെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിലെ പ്രതിയാണ് പിടിയിലായ വിബിൻ എന്ന മുരുകൻ. കേസിൽ ജാമ്യം എടുത്ത ശേഷം വിചാരണ നടപടികളിൽ സഹകരിക്കാതെ ഇയാൾ വിദേശത്തേക്ക് കടക്കുകയായിരുന്നു. പ്രതിയെ കണ്ടെത്താൻ തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് …


















